x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഷ്‌ടമു​ടി​ക്കാ​യ​ൽ: വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി


Published: January 7, 2026 07:38 AM IST | Updated: January 7, 2026 07:38 AM IST

കൊ​ല്ലം: അ​ഷ്‌ടമു​ടി കാ​യ​ൽ മ​ലി​നീ​ക​ര​ണ​വും കൈ​യേ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും എ​ൻ​ജി​ഒ​ക​ളും അ​ട​ക്കം 30 അം​ഗ അ​ഷ്ട​മു​ടി വെ​റ്റ്‌​ലാ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് സ്ഥാ​പി​ച്ചു കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണം എ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. അ​ല്ലാ​ത്ത പ​ക്ഷം പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി സീ​റാം സാം​ബ​ശി​വ റാ​വു നേ​രി​ട്ടു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം.

ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ കോ​ട​തി വി​ധി പ​ഠി​ക്കാ​ൻ ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചെ​ന്നും വി​ധി പ​ഠി​ക്കു​ക​യാ​ണെ​ന്നും വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​തു തി​ക​ഞ്ഞ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ധേ​യ​മാ​കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നു ബാ​ധ​ക​മാ​യ കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ​ഠി​ക്കു​ക​യാ​ണ് എ​ന്ന വാ​ദ​ത്തെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ര​ണ്ടു​മാ​സ​ത്തി​ന​കം അ​ഷ്ട​മു​ടി വെ​റ്റ്‌ലാ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന 2025 ജൂ​ലൈ 29ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സ​ർ​ക്കാ​ർ നാ​ലു​മാ​സ​മാ​യി​ട്ടും ന​ട​പ്പാ​ക്കി​യി​ല്ല എ​ന്ന​താ​ണ് കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഹ​ർ​ജി​ക​ക്ഷി​യാ​യ അ​ഡ്വ. ബോ​റി​സ് പോ​ൾ ഫ​യ​ൽ ചെ​യ്ത കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ അ​ഡ്വ. എ.​അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി ഹ​ർ​ജി​ക​ക്ഷി​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സ് ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കു

Tags : nattu vishesham High Court orders

Recent News

Up