Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilot

പൈ​ല​റ്റു​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണമെന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണ​വും വി​ശ്ര​മ​മി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​ല്‍ വ്യോ​മ​യാ​ന നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​യാ​യ ഡി​ജി​സി​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പൈ​ല​റ്റു​മാ​രു​ടെ ജോ​ലി സ​മ​യം സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ച്ച​തി​നെ​തി​രെ​യു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍.

പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണം കു​റ​യ്ക്കു​ന്ന​തി​നാ​യി രാ​ത്രി​കാ​ല ജോ​ലി സ​മ​യം കു​റ​യ്ക്കാ​നും ആ​ഴ്ച​യി​ലെ വി​ശ്ര​മ സ​മ​യം 36 മ​ണി​ക്കൂ​റി​ല്‍ നി​ന്ന് 48 മ​ണി​ക്കൂ​റാ​യി വ​ര്‍​ദ്ധി​പ്പി​ക്കാ​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ​ങ്ങ​ള്‍ 2024 ജ​നു​വ​രി​യി​ലാ​ണ് ഡി​ജി​സി​എ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​ന​കം ഈ ​നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ര്‍​ദ്ദേ​ശം. എ​ന്നാ​ല്‍ എ​യ​ര്‍​ലൈ​ന്‍ ക​മ്പ​നി​ക​ളു​ടെ സ​മ്മ​ര്‍​ദ്ദ​ത്തെ​ത്തു​ട​ര്‍​ന്ന് ഡി​ജി​സി​എ ഈ ​കാ​ലാ​വ​ധി അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​നി​യ​മ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദി​ച്ചു. പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണം വി​മാ​നാ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ഡി​ജി​സി​എ​യു​ടെ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി, കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി.

 

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; പൈ​ല​റ്റു​മാ​രെ ആ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ ആ​ർ​ക്കും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ജ​സ്റ്റീ​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ച്ചി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൈ​ല​റ്റ് സു​മീ​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​മാ​ന അ​പ​ക​ട​മു​ണ്ടാ​യ​ത് പൈ​ല​റ്റു​മാ​രു​ടെ പി​ഴ​വാ​ണെ​ന്ന് രാ​ജ്യ​ത്തെ ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​ക​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​രം നി​ങ്ങ​ൾ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.- ജ​സ്റ്റീ​സ് ബാ​ഗ്ചി പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇ​ന്ധ​ന​നി​യ​ന്ത്ര​ണ സ്വി​ച്ച് ആ​രാ​ണ് ഓ​ഫ് ആ​ക്കി​യ​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ താ​ന​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ മ​ക​ൻ മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ വാ​ൾ​ട്ട് സ്ട്രീ​റ്റ് ജേ​ണ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ റി​പ്പോ​ർ​ട്ടി​ങ്ങി​നേ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ദേ​ശ മാ​ധ്യ​മ​ത്തി​ലെ റി​പ്പോ​ര്‍​ട്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വി​മാ​ന​ദു​ര​ന്തം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ച്ചു.​ ഹർജി ഈ ​മാ​സം പ​ത്തി​ന് വീണ്ടും പ​രി​ഗ​ണി​ക്കും.

Latest News

Up