Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajanikanth

ഇ​ത്ര​യും കാ​ലം നീ ​എ​വി​ടെ​യാ​യി​രു​ന്നു?' അ​ന​ശ്വ​ര രാ​ജ​നെ ചേ​ർ​ത്തു​പി​ടി​ച്ച് ര​ജ​നീ​കാ​ന്ത്  

അ​ന​ശ്വ​ര രാ​ജ​നെ അ​ഭി​ന​ന്ദി​ച്ച് ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ ചി​ത്ര​മാ​യ വി​ത്ത് ല​വ് ക​ണ്ട​തി​ന് ശേ​ഷ​മാ​ണ് അ​ന​ശ്വ​ര​യെ അ​ഭി​ന​ന്ദി​ച്ച് ര​ജ​നി​കാ​ന്ത് എ​ത്തി​യ​ത്.

അ​ന​ശ്വ​ര ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ക്കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ൾ സൗ​ന്ദ​ര്യ​യാ​ണ് വി​ത്ത് ലൗ ​നി​ർ​മി​ച്ച​ത്. സം​വി​ധാ​യ​ക​ൻ അ​ബി​ഷ​ൻ ജീ​വി​ന്ത് ആ​ദ്യ​മാ​യി നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഏ​റെ സ്നേ​ഹ​ത്തോ​ടെ ത​ലൈ​വ​ർ വി​ത്ത് ല​വ് കാ​ണാ​നെ​ത്തി. എ​ന്നെ ക​ണ്ട​പ്പോ​ൾ ഇ​ത്ര​യും കാ​ലം നീ ​എ​വി​ടെ​യാ​യി​രു​ന്നു? എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. എ​ന്‍റെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​ത​യി​ലെ​ത്തി​യ​തു​പോ​ലെ തോ​ന്നി എ​നി​ക്ക്. അ​ന​ശ്വ​ര രാ​ജ​ൻ കു​റി​ച്ചു.

വാ​ത്സ​ല്യ​ത്തോ​ടെ ര​ജ​നീ​കാ​ന്ത് ത​ന്നെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് കു​റി​പ്പി​നൊ​പ്പം അ​ന​ശ്വ​ര പോ​സ്റ്റ് ചെ​യ്ത​ത്.

Movies

ഒ​ടു​വി​ൽ ധ​നു​ഷും തു​റ​ന്നു പ​റ​ഞ്ഞു, ആ ​പ്ര​ണ​യം...

ധ​നു​ഷി​ന്‍റെ തേ​രേ ഇ​ഷ്ക് മേം ​പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് പ​രി​പാ​ടി​ക്കി​ട‍​യി​ൽ തെ​ന്നി​ന്ത്യ​ൻ‌ സൂ​പ്പ​ർ​താ​രം ധ​നു​ഷ് പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് വൈ​റ​ലാ​യി. ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തു​മാ​യു​ള്ള പ്ര​ണ​യം, വി​വാ​ഹം, വി​വാ​ഹ​മോ​ച​നം എ​ന്നീ അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ‍​യ താ​രം പ​റ​യു​ന്ന മ​റു​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ വീ​ർ​പ്പ​ട​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന​ന്ദ് എ​ൽ. റാ​യ് സം​വി​ധാ​നം ചെ​യ്ത് ധ​നു​ഷും കൃ​തി സ​നോ​ണും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന "തേ​രേ ഇ​ഷ്ക് മേം' ​റൊ​മാ​ന്‍റി​ക്-​ആ​ക്ഷ​ൻ ഡ്രാ​മ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ ധ​നു​ഷി​നോ​ടും കൃ​തി സ​നോ​ണി​നോ​ടും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ചു. മ​റു​പ​ടി പ​റ​യാ​ൻ ഇ​രു​വ​രും മ​ടി​ച്ചു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ധ​നു​ഷ് പ​റ​ഞ്ഞു, "എ​നി​ക്ക​റി​യി​ല്ല.' താ​ങ്ക​ൾ​ക്ക് അ​ത് എ​ളു​പ്പം വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ത​മാ​ശ​രൂ​പേ​ണ ആ​രോ പ്ര​തി​ക​രി​ച്ച​പ്പോ​ൾ ധ​നു​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: "പ്ര​ണ​യം വി​ല​മ​തി​ക്കാ​നാ​കാ​ത്ത വി​കാ​ര​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.'

ധ​നു​ഷി​ന്‍റെ ഓ​ൺ​സ്‌​ക്രീ​ൻ ക​ഥാ​പാ​ത്ര​മാ​യ ശ​ങ്ക​ർ അ​തി​നോ​ട് യോ​ജി​ക്കി​ല്ലെ​ന്ന് കൃ​തി പ​റ​ഞ്ഞ​പ്പോ​ൾ, "ഞാ​ൻ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യ​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ല്ലോ...' എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ര​ത്തി​ന്‍റെ മ​റു​പ​ടി​കേ​ട്ട് എ​ല്ലാ​വ​രും കൈ​യ​ടി​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

18 വ​ർ​ഷ​ത്തെ ദാമ്പത്യം

ധ​നു​ഷി​ന്‍റെ​യും ഇ​തി​ഹാ​സ​താ​രം ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ​യും വി​വാ​ഹം 2004 ൽ ​ചെ​ന്നൈ​യി​ലാ​ണു ന​ട​ന്ന​ത്. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ഐ​ശ്വ​ര്യ​ക്ക് ധ​നു​ഷി​നേ​ക്കാ​ൾ പ്രാ​യ​ക്കൂ​ട​ത​ലും ഉ​ണ്ടാ​യി​രു​ന്നു. അ​ത്യാ​ഡം​ബ​ര പൂ​ർ​ണ​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. 18 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു ശേ​ഷം, വേ​ർ​പി​രി​യാ​നു​ള്ള തീ​രു​മാ​നം ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് അ​റി​യി​ച്ച​ത്. സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

"സു​ഹൃ​ത്തു​ക്ക​ൾ, ദ​മ്പ​തി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നീ നി​ല​ക​ളി​ൽ 18 വ​ർ​ഷ​ത്തെ ഒ​രു​മി​ച്ചു​ള്ള ജീ​വി​തം. വ​ള​ർ​ച്ച​യു​ടെ​യും മ​ന​സി​ലാ​ക്ക​ലി​ന്‍റെ​യും പൊ​രു​ത്ത​പ്പെ​ട​ലി​ന്‍റെ​യും പൊ​രു​ത്ത​പ്പെ​ടു​ത്ത​ലി​ന്‍റെ​യും യാ​ത്ര​യാ​യി​രു​ന്നു. ഇ​ന്ന്, വ​ഴി​ക​ൾ വേ​ർ​പി​രി​യു​ന്ന ഒ​രു സ്ഥ​ല​ത്താ​ണ് ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ വേ​ർ​പി​രി​യു​ന്നു. ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ന​ൽ​കു​ക​യും ചെ​യ്യു​ക.'- എ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.

Movies

"മി​നി​മം' പോ​ലു​മി​ല്ലാ​ത്ത കൂ​ലി

കൂ​ലി സി​നി​മ എ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​റ്റ​വാ​ക്കി​ൽ പ​റ​യാ​ൻ ക​ഴി​യു​ക മി​നി​മം ചി​ത്ര​മെ​ന്നോ അ​തി​ലും താ​ഴെ​യെ​ന്നോ മാ​ത്ര​മാ​ണ്. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​രം ഇ​ല്ലെ​ങ്കി​ൽ കൂ​ടി ര​ജ​നി​കാ​ന്തി​ലും ലോ​കേ​ഷ് ക​ന​ക​രാ​ജി​ലു​മു​ള്ള വി​ശ്വാ​സം ത​ക​ർ​ന്ന​ടി​ഞ്ഞൊ​രു ചി​ത്ര​മാ​ണ് കൂ​ലി.

ലോ​കേ​ഷ് ഒ​രു​ക്കി​യ ഇ​തു​വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മോ​ശം സി​നി​മ. സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ അ​ഴി​ഞ്ഞാ​ടി​യ ചി​ത്ര​ത്തി​ൽ ഇ​വ​രൊ​ക്കെ എ​ന്തി​നാ​യി​രു​ന്നു എ​ന്ന ചോ​ദ്യം വീ​ണ്ടും ചി​ന്തി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്നാ​ൽ സൗ​ബി​ൻ ഷാ​ഹീ​ർ ചി​ത്ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് കാ​ഴ്ച വ​ച്ച​ത് കൈ​യ​ടി നേ​ടു​ന്നു.

സി​നി​മ കൊ​ള്ളാ​മോ എ​ന്നു ചോ​ദി​ച്ചാ​ൽ ഇ​ത​ല്ല പ്ര​തീ​ക്ഷി​ച്ച​ത് എ​ന്നൊ​രു ഉ​ത്ത​ര​മാ​ണ് ന​ൽ​കാ​നു​ള്ള​ത്. അ​ല്ലെ​ങ്കി​ൽ ര​ജ​നി​കാ​ന്ത് സി​നി​മ കാ​ണു​മ്പോ​ൾ ന​മ്മു​ടെ മ​ന​സി​ലു​ള്ള ലോ​ജി​ക്കു​ക​ളെ​ല്ലാം മ​ട​ക്കി വ​ച്ചി​ട്ടു​പോ​യാ​ൽ ഇ​ത് കൊ​ള്ളാം. അ​ത്ര​മാ​ത്രം. എ​ന്നാ​ൽ ലോ​കേ​ഷ് ക​ന​ക​രാ​ജ് എ​ന്ന സം​വി​ധാ​യ​ക​നി​ൽ നി​ന്നും പ്രേ​ക്ഷ​ക​ർ ഇ​ത​ല്ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ണ്. പാ​ളി​പ്പോ​യ ക​ഥ​യും തി​ര​ക്ക​ഥ​യുമാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പോ​രാ​യ്മ.

Movies

‘കൂ​ലി’ കേ​ര​ള വി​ത​ര​ണാ​വ​കാ​ശം വി​റ്റു​പോ​യ​ത് 14 കോ​ടി​ക്ക്?; സ്വ​ന്ത​മാ​ക്കി​യ​ത് എ​ച്ച്എം അ​സോ​സി​യേ​റ്റ്സ്

സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ജി​സി​സി​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ എ​ച്ച്.​എം അ​സോ​സി​യേ​റ്റ്സ് കേ​ര​ള​ത്തി​ൽ ഫി​ലിം ഡി​സ്ട്രി​ബ്യൂ​ഷ​ൻ രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കു​ന്നു.

ജൂ​ലൈ 25ന് ​റി​ലീ​സാ​കു​ന്ന മ​ക്ക​ൾ സെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി​യും നി​ത്യ മേ​നോ​നും അ​ഭി​ന​യി​ച്ച ത​ലൈ​വ​ൻ ത​ലൈ​വി​യാ​ണ് ആ​ദ്യം റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ.

തു​ട​ർ​ന്ന് 350 കോ​ടി ബ​ജ​റ്റി​ൽ സ​ൺ പി​ക്ചേ​ഴ്സ് നി​ർ​മി​ച്ച ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ കൂ​ലി​യു​ടെ വി​ത​ര​ണാ​വ​കാ​ശ​വും വ​ൻ മു​ത​ൽ​മു​ട​ക്കി​ൽ എ​ച്ച്. എം ​അ​സോ​സി​യേ​റ്റ്സ് സ്വ​ന്ത​മാ​ക്കി. 14 കോ​ടി രൂ​പ​യ്ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

ര​ജ​നീ​കാ​ന്ത്, ആ​മി​ർ​ഖാ​ൻ, നാ​ഗാ​ർ​ജു​ന, ഉ​പേ​ന്ദ്ര, ശ്രു​തി ഹാ​സ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, പൂ​ജ ഹെ​ഗ്ഡേ എ​ന്നി​വ​ർ ​അ​ഭി​ന​യി​ച്ച കൂ​ലി ഓ​ഗ​സ്റ്റി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ ആ​രാ​ധ​ക​രാ​യ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കു വേ​ണ്ടി ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ച്ച് സി​നി​മാ വി​ത​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് എ​ച്ച്എം അ​സോ​സി​യേ​റ്റ്സ് എം.​ഡി. ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Movies

വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'

ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം വി​ല്ല​ന്മാ​രെ "വി​ധി​യു​ടെ വി​ള​യാ​ട്ടം' മൂ​ലം വ​ന്നെ​ത്തു​ന്ന ആ​ക്സി​ഡ​ന്‍റ​ൽ മ​ര​ണ​ത്തി​ന് നാ​യ​ക​ൻ വി​ട്ടു​കൊ‌​ടു​ക്കു​ന്ന സീ​ക്വ​ൻ​സു​ക​ൾ ര​ജ​നി​കാ​ന്ത് ചി​ത്ര​ങ്ങ​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു. ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം വി​ല്ല​ന്മാ​രെ "വി​ധി​യു​ടെ വി​ള​യാ​ട്ടം' മൂ​ലം വ​ന്നെ​ത്തു​ന്ന ആ​ക്സി​ഡ​ന്‍റ​ൽ മ​ര​ണ​ത്തി​ന് നാ​യ​ക​ൻ വി​ട്ടു​കൊ‌​ടു​ക്കു​ന്ന സീ​ക്വ​ൻ​സു​ക​ൾ ര​ജ​നി​കാ​ന്ത് ചി​ത്ര​ങ്ങ​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു. 

"ബാ​ഷ' എ​ന്ന മെ​ഗാ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ ത​നി​ക്ക് ല​ഭി​ച്ച ആ​ൾ​ദൈ​വ പ്ര​തി​രൂ​പം യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കാ​തി​രി​ക്കാ​നാ​യി ആ​ണ് ത​ലൈ​വ​ർ ഈ "​ത​നി വ​ഴി' സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ 1970-ക​ളു​ടെ അ​വ​സാ​നം മു​ത​ൽ 80-ക​ളു​ടെ തു​ട​ക്കം വ​രെ ക​ണ്ടി​രു​ന്ന "വൈ​ൽ​ഡ്' ര​ജ​നി സ്ക്രീ​നി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ച​ങ്ങ​ല​യ്ക്കി​ട്ടി​രു​ന്ന ഈ ​ക​ലി​പ്പ​ൻ ര​ജ​നി​യെ ആ​ണ് "ജയിലർ'എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ തു​റ​ന്നു​വി​ടു​ന്ന​ത്.

വാ​ളെ​ടു​ത്ത് വീ​ശി വി​ല്ല​നെ വെ​ട്ടി​യി​ട്ട് ചി​രി​ക്കാ​ൻ സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ൻ എ​ന്ന ജയിലർക്ക് യാ​തൊ​രു മ​ടി​യു​മി​ല്ല. "എ​ന്തി​ര​നി'​ലേ​ത് പോ​ലെ വി​ല്ല​ൻ ര​ജ​നി​യു​ടെ  ന്യാ​യീ​ക​ര​ണ​ത്തി​നാ​യി ന​ന്മ​മു​ഖ​മു​ള്ള ഒ​രു നാ​യ​ക​ൻ ഈ ​ചി​ത്ര​ത്തി​ലി​ല്ല. അ​രാ​ജ​ക​ത്വ​ത്തെ​യും നി​യ​മ​ത്തോ​ടു​ള്ള പു​ച്ഛ​ത്തെ‌​യും ത​ലൈ​വ​ർ നി​ർ​ബാ​ധം കൊ​ണ്ടാ​ടു​മ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ വ​ൻ കൈ​യ​ടി ഉ​യ​രു​ന്ന​ത് ഇ​തി​നാ​ലാ​ണ്.

സ​മീ​പ​കാ​ല​ത്ത് ത​മി​ഴ് സി​നി​മാ​ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള സം​വി​ധാ​യ​ക​നാ​യ ഉ​യ​ർ​ന്ന ലോ​കേ​ഷ് ക​ന​ക​രാ​ജ് ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ "വി​ക്രം' എ​ന്ന ചി​ത്ര​ത്തോ​ട് സാ​മ്യ​മു​ള്ള രീ​തി​യി​ലാ​ണ് ഈ ​ചി​ത്ര​വും മു​ന്നോ​ട്ട് പോ​കു​ന്ന​ത്. 

മ​ക​നെ ന​ഷ്ട​പ്പെ​ടു​ന്ന വേ​ദ​ന​യു​മാ​യി പോ​രി​നി​റ​ങ്ങു​ന്ന, പൂ​ർ​വ​കാ​ല കേ​ഡി​ത്ത​ര​ങ്ങ​ൾ മൂ​ടി​വ​ച്ചി​ട്ടു​ള്ള "താ​ത്ത' ആ​യി ര​ജ​നി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്.

എ​ന്നാ​ൽ "ശി​വാ​ജി', "പ​ട​യ​പ്പ' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലേ​ത് പോ​ലെ സ​മ്പൂ​ർ​ണ മാ​സ് അ​വ​താ​ര​മ​ല്ല ത​ലൈ​വ​ർ ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്ന​ത്. ജെ​യ്‌​ല​റെ സ​ഹാ​യി​ക്കാ​നാ​യി എ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ആ​വോ​ളം കൈ​യ​ടി ല​ഭി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ര​ജ​നി എ​ന്ന താ​രം സ്വ​യം പി​ൻ​വാ​ങ്ങി നി​ൽ​ക്കു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ലും ക​ന്ന​ഡ സൂ​പ്പ​ർ​താ​രം ശി​വ രാ​ജ്കു​മാ​റും മി​നി​റ്റു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​സ് സീ​നു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ഹ​രം കൊ​ള്ളി​ക്കും.

വി​നാ​യ​ക​ന്‍റെ ലോ​ക്ക​ൽ ഗു​ണ്ടാ വി​ല്ല​ൻ ക​ഥാ​പാ​ത്ര​വും തെ​ലു​ങ്ക് താ​രം സു​നി​ലി​ന്‍റെ സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മാ​താ​ര​മാ‌​യു​ള്ള അ​വ​താ​ര​വും ചി​ത്ര​ത്തി​ന് ആ​വോ​ളം ത​മാ​ശ‌‌‌‌​യും ന​ൽ​കു​ന്നു​ണ്ട്. ത​മ​ന്ന ആ​ത്മ​ക​ഥാം​ശ​മു​ള്ള ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തി ര​സി​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്നെ​ങ്കി​ലും ശി​വ​കാ​മി​ദേ​വി​യു​ടെ ഹാം​ഗ്ഓ​വ​റി​ൽ നി​ന്ന് ഒ​ടു​വി​ൽ വി‌​ടു​തി ല​ഭി​ച്ച ര​മ്യാ കൃ​ഷ്ണ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ ശ്ര​ദ്ധേ‌​യ​മാ​യ ഏ​ക സ്ത്രീ ​ക​ഥാ​പാ​ത്രം.

"ബീ​സ്റ്റ്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ല​ഭി​ച്ച ട്രോ​ളു​ക​ൾ​ക്ക് ത​ലൈ​വ​ർ പ​ട​ത്തി​ന് ല​ഭി​ക്കു​ന്ന കൈ​യ​ടി​ക​ളോ‌​ടെ മ​റു​പ​ടി പ​റ​ഞ്ഞ നെ​ൽ​സ​ൺ ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന "ജേ​താ​വ്'. ത​ന്‍റെ പ​തി​വ് ഡാ​ർ​ക് ഹ്യൂ​മ​ർ ട്രീ​റ്റ​മെ​ന്‍റി​ലൂ​ടെ പ​തി​വ് ക​ഥ​യെ മാ​സ് രൂ​പ​ത്തി​ലാ​ക്കി ആ​സ്വാ​ദ​ക​ര​മാ​ക്കി​യ സം​വി​ധാ​യ​ക​ൻ പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു.

Latest News

Up