തലൈവർ 173 എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ നിന്നും പിൻമാറിയത് ആശയപരമായ വിയോജിപ്പുകൾ ഉള്ളതിനാലാണെന്നാണ് ലോകേഷിന്റെ വിശദീകരണം.
രണ്ട് മാസത്തോളം തിരക്കഥയിൽ പ്രവർത്തിച്ചു. എന്നാൽ അത് പ്രാവർത്തികമാകുന്നില്ലെന്ന് കണ്ടതോടെ മുതിർന്ന താരങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം പിൻവാങ്ങുകയായിരുന്നു എന്നും ലോകേഷ് വ്യക്തമാക്കി. രജനികാന്തും കമൽഹാസനും ആക്ഷൻ ചിത്രമല്ലാതെ ലളിതമായ ചിത്രമാണ് ആവശ്യപ്പെട്ടത്. രജനികാന്തിന്റെ ‘ജയിലർ 2’, കമൽഹാസന്റെ പുതിയ ചിത്രം ഇവ രണ്ടും ആക്ഷൻ ചിത്രമാണ്. ഇത് പരിഗണിച്ചാണ് മാറ്റം ആവശ്യപ്പെട്ടതെന്നും ലോകേഷ് വിശദീകരിച്ചു.
കൈതി 2 വൈകുന്നത് തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കം കൊണ്ടല്ലെന്നും ലോകേഷ് വ്യക്തമാക്കി.
‘കൈതി 2’ വൈകിയപ്പോഴാണ് അല്ലു അർജുനുമായി ഉള്ള പുതിയ പ്രൊജക്ട് ആരംഭിച്ചത്. അല്ലു അര്‍ജുനുമായുള്ള സിനിമ കഴിഞ്ഞാൽ ‘കൈതി 2’ തുടങ്ങും. സംവിധായകൻ അറ്റ്ലീയുമായി യാതൊരു പ്രശ്നവുമില്ല. അറ്റ്ലിയുടേയും എന്റെയും സിനിമ വിജയിക്കുമ്പോൾ ഞങ്ങള്‍ പരസ്പരം സന്തോഷിക്കുമെന്നും ലോകേഷ് പറഞ്ഞു.
Tags : Lokesh kanagaraj Thalaivar 173 rajanikanth kamalhasan