ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനീകാന്ത് നായകനായെത്തിയ കൂലി സിനിമയിൽ വളരെ ചെറിയ വേഷത്തിലാണ് ഉപേന്ദ്ര എത്തിയത്. എന്തുകൊണ്ട് താരം അത്ര ചെറിയ വേഷം തെരഞ്ഞെടുത്തുവെന്ന് ചോദ്യങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഉപേന്ദ്ര.
കൂലിയിൽ ചെറിയ വേഷം ചെയ്ത് രജനീകാന്തിനു വേണ്ടിയാണെന്നും ഏറെക്കാലമായി ആരാധിക്കുന്ന രജനീകാന്തിനൊപ്പം അഭിനയിക്കുക എന്ന ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടിയാണ് കൂലിയിൽ അങ്ങനെയൊരു വേഷം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി ആരാധിക്കുന്ന രജനീകാന്തിമൊപ്പം അഭിനയിക്കുക എന്ന ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടിയാണ് കൂലിയിൽ അങ്ങനെയൊരു വേഷം ചെയ്തത്. രജനീകാന്തിനെപ്പം ചെറിയ വേഷത്തിൽ അഭിനയിക്കുന്നതുപോലും വളരെ പ്രധാനപ്പെട്ട നിമിഷങ്ങളാണ്. കൂലി എന്ന സിനിമ ചെയ്തത് രജനീകാന്തിനു വേണ്ടി മാത്രമാണ്. ഒന്നിച്ചഭിനയിക്കുക എന്നത് സ്വപ്നം കാണാൻ കഴിയാത്തതുപോലുമാണ്. രജനീകാന്തിന്റെ അഭിനയവും കഴിവും പ്രചോദനമായി.
കൂലി എന്ന സിനിമായിൽ തുടക്കത്തിൽ ഒരു പോരാട്ട രംഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് സീനുകൾ കൂടി ചെയ്ത് കഥാപാത്രത്തെ കൂടുതൽ വികസിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ രജനികാന്തിന്റെ സുഹൃത്തായ കലീഷയെയാണ് ഉപേന്ദ്ര അവതരിപ്പിച്ചത്. നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, സത്യരാജ്, രചിത റാം, ശ്രുതി ഹാസൻ, അമീർ ഖാൻ എന്നിവർ അഭിനയിച്ച ചിത്രം ഓഗസ്റ്റ് 14 നായിരുന്നു തിയറ്ററിൽ ഇറങ്ങിയത്.
Tags : Upendra Coolie movie rajanikanth