x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​നി​കാ​ന്തി​ന്‍റെ സ​ഹ​പാ​ഠി, അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗം ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ര​ജ​നി


Published: December 20, 2025 11:15 AM IST | Updated: December 20, 2025 11:15 AM IST

ശ്രീ​നി​വാ​സ​ൻ വി​ട​വാ​ങ്ങി​യ​ത് ഞെ​ട്ടി​ച്ചെ​ന്നും വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ര​ജ​നി​കാ​ന്ത്. മ​ദ്രാ​സി​ലെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഒ​ന്നി​ച്ച് പ​ഠി​ച്ച നി​മി​ഷ​ങ്ങ​ളും അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു. അ​തി​ഗം​ഭീ​ര ന​ട​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ര​ജ​നി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ര​ജ​നി​കാ​ന്തി​ന്‍റെ സ​ഹ​പാ​ഠി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. 1977ൽ ​മ​ദ്രാ​സി​ലെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും സി​നി​മാ അ​ഭി​ന​യ​ത്തി​ൽ ഡി​പ്ലോ​മ എ​ടു​ക്കാ​ൻ ചെ​ന്ന ശ്രീ​നി​വാ​സ​നൊ​പ്പം സ​ഹ​പാ​ഠി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് ര​ജ​നി​കാ​ന്താ​യി​രു​ന്നു.

ര​ജ​നി​യ്ക്കൊ​പ്പം ന​ല്ല സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ചു ശ്രീ​നി. തു​ട​ർ​ന്ന് ര​ജ​നി ത​മി​ഴി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ ആ‍​യ​പ്പോ​ൾ ശ്രീ​നി ഇ​ങ്ങ് മ​ല​യാ​ള​ത്തി​ൽ തി​ര​ക്ക​ഥ​യെ​ഴു​ത്തി​ലും അ​ഭി​ന​യ​ത്തി​ലും തി​ള​ങ്ങി.

 

Tags : sreenivasan rajanikanth death

Recent News

Up