Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registered

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധം; 25 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധ​ത്തി​ല്‍ 25 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ നേ​മം ഷെ​ജീ​ര്‍ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍, പൊ​ലീ​സു​കാ​രെ അ​തി​ക്ര​മി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി. അ​ഞ്ച് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​യ്ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​യ്ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​ന്‍റെ വാ​തി​ലി​ന് മു​ന്നി​ല്‍ റീ​ത്ത് വ​ച്ചി​രു​ന്നു. വ​സ​തി​ക്ക് മു​ന്നി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തേ​യ്ക്ക് എ​ത്തി. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ഗേ​റ്റി​ല്‍ ക​രി​ങ്കൊ​ടി തൂ​ക്കു​ക​യും ചെ​യ്തു.

അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ പോ​ലീ​സു​കാ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലേ​ക്ക് വീ​ണ്ടും അ​തി​ക്ര​മി​ച്ച് ക​യ​റാ​ര്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സി​ന് ബ​ലം പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലേ​ക്ക് ചീ​മു​ട്ട​യെ​റി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി. ഈ ​സ​മ​യം നേ​മം ഷ​ജീ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. തൈ​ക്കാ​ട്-​വ​ഴു​ത​ക്കാ​ട് റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

ഹൈ​വേ​യി​ൽ യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് യാ​ത്ര; കേ​സെ​ടു​ത്ത് ട്രാ​ഫി​ക്ക് പോ​ലീ​സ്

പാ​റ്റ്ന: ബി​ഹാ​റി​ലെ ഹൈ​വേ​യി​ൽ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് യാ​ത്ര ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ട്രാ​ഫി​ക്ക് പോ​ലീ​സ്. യു​വാ​ക്ക​ൾ ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ‌​ടെ​യാ​ണ് ട്രാ​ഫി​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ യു​വാ​ക്ക​ൾ ബൈ​ക്കോ​ടി​ക്കു​ന്ന​തും ഒ​രു പോ​ലീ​സ് വാ​ഹ​ന​ത്തെ പേ​ടി​കൂ​ടാ​തെ മ​റി​ക​ട​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വേ​ഗ​ത്തി​ൽ പാ​യു​ന്ന ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​രു കൈ​ക​ളും ചേ​ർ​ത്ത് പി​ടി​ച്ച് സീ​റ്റി​ൽ നി​ന്നു കൊ​ണ്ട് ബൈ​ക്കോ​ടി​ക്കു​ന്ന യു​വാ​ക്ക​ൾ പോ​ലീ​സ് വാ​ഹ​ന​ത്തെ ധൈ​ര്യ​ത്തോ​ടെ മ​റി​ക​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബി​ഹാ​ർ‌ പോ​ലീ​സി​നെ​തി​രെ നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ബി​ഹാ​റി​ലെ ആ​ളു​ക​ൾ​ക്ക് പോ​ലീ​സി​നെ ഭ​യ​മി​ല്ലാ​തെ​യാ​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചു. പോ​ലീ​സ് ഇ​തോ​ക്കെ വെ​റു​തെ ക​ണ്ടി​രി​ക്കു​മോ അ​തോ ന​ട​പ​ടി​യെ​ടു​ക്കു​മോ​യെ​ന്നും പ​ല​രും ചോ​ദി​ച്ചു.

Kerala

നി​ല​മ്പൂ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; ആ​റു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ന​ടു​റോ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി. ഒ​രേ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് ജീ​വ​ന​ക്കാ​രാ​ണ് സ​മ​യ​ത്തെ ചൊ​ല്ലി ത​മ്മി​ല​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. നി​ല​മ്പൂ​ര്‍ വ​ഴി ക​രു​ളാ​യി​യി​ലേ​യ്ക്ക് തി​രി​ച്ച ബ​സി​ലെ ജീ​വ​ന​ക്കാ​രും നി​ല​മ്പൂ​ര്‍ വ​ഴി വ​ഴി​ക്ക​ട​വി​ലേ​യ്ക്ക് പോ​യ ബ​സി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

നി​ല​മ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​ലാ​യി​രു​ന്നു അ​ടി​പി​ടി. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി ജീ​വ​ന​ക്കാ​രെ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു ബ​സു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​രെ പ്ര​തി ചേ​ര്‍​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​റു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​റ്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പൊ​തു​മ​ധ്യ​ത്തി​ൽ സം​ഘം ചേ​ര്‍​ന്ന് ത​ല്ലു​കൂ​ട​ൽ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ, ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​ത്. ര​ണ്ടു ബ​സു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​മെ​ടു​ത്തു.

Kerala

ഡ​യാ​ലി​സി​സിനു ശേഷം മരണം; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേസ്

ആ​ല​പ്പു​ഴ: ഡ​യാ​ലി​സി​സ് ചെ​യ്ത രോ​ഗി​ക​ൾ മ​രി​ച്ച ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ചി​കി​ത്സ പി​ഴ​വി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 125, 106(1) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ്ര​തി​ക​ളാ​കും. മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്ത ര​ണ്ട് പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഡ​യാ​ലി​സി​നി​ടെ ഉ​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29ന് ​ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്തു മ​ട​ങ്ങി​യ 26 പേ​രി​ൽ ആ​റു പേ​ർ​ക്കാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​ന്നു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക്കി.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി 60 കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ, കാ​യം​കു​ളം സ്വ​ദേ​ശി മ​ജീ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലെ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​ട്ടും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​രു പ​രി​ഗ​ണ​ന​യും ല​ഭി​ച്ചി​ല്ലെ​ന്നും മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഡ​യാ​ലി​സി​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​ണു​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ്ര​തി​ക​ര​ണം. സ്ഥ​ലം എം​എ​ൽ​എ​യാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Kerala

നിര്‍മാണത്തിലിരുന്ന ബസുകള്‍ രജിസ്റ്റര്‍ ചെയ്തു; എംവിഡിക്ക് സസ്‌പെന്‍ഷൻ

തൊ​​​ടു​​​പു​​​ഴ: ബം​​​ഗ​​​ളൂരു​​​വി​​​ല്‍ നി​​​ര്‍മാ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ലി​​​രു​​​ന്ന ബ​​​സു​​​ക​​​ള്‍ നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​കു​​​ന്ന​​​തി​​​ന് മു​​​മ്പേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് ന​​​ല്‍കി​​​യ​​​തി​​​ന് മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​റെ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തു.

തൊ​​​ടു​​​പു​​​ഴ സ​​​ബ് ആ​​​ര്‍ടി​​​ഒ ഓ​​​ഫീ​​​സി​​​ലെ മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ പി.​​​ജി.​ കി​​​ഷോ​​​റി​​​നാ​​​ണ് സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മു​​​ന്നി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഹാ​​​ജ​​​രാ​​​ക്കാ​​​തെ​​ത​​​ന്നെ ബ​​​സു​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്തു ന​​​ല്‍കി എ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്ന് ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ട്രാ​​​ന്‍സ്‌​​​പോ​​​ര്‍ട്ട് ക​​​മ്മി​​​ഷ​​​ണ​​​റാ​​​ണ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

നാ​​​ലു ബ​​​സു​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ബോ​​​ഡി നി​​​ര്‍മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബം​​​ഗ​​​ളൂരു​​​വി​​​ലെ ഒ​​​രു​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ തീ​​​യ​​​തി​​​ക്കു ശേ​​​ഷ​​​മാ​​​ണ് ഈ ​​​സ്ഥാ​​​പ​​​നം ഇ​​​ന്‍വോ​​​യി​​​സ് ത​​​യാ​​​റാ​​​ക്കി ഗേ​​​റ്റ് പാ​​​സ് ന​​​ല്‍കി​​​യി​​​രു​​​ന്ന​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി.

സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ എ​​​ത്ര നാ​​​ള​​​ത്തേ​​​ക്കെ​​​ന്ന​​​ത് ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​ല്‍ ട്രാ​​​ന്‍സ്‌​​​പോ​​​ര്‍ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​താ​​​യി തൊ​​​ടു​​​പു​​​ഴ ആ​​​ര്‍ടി​​​ഒ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

Kerala

കാ​ക്കൂ​രി​ൽ ആ​റു വ​യ​സു​കാ​ര​നെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ൽ നാ​ടി​നെ ന​ടു​ക്കി ദാ​രു​ണ കൊ​ല​പാ​ത​കം. ആ​റു വ​യ​സു​കാ​ര​നെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി. ആ​റു വ​യ​സു​കാ​ര​നെ അ​മ്മ ക​ഴു​ത്തു ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ത​ന്നെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കും. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു.

Kerala

തെ​ന്ന​ല​യി​ലെ സ്ത്രീ ​വി​രു​ദ്ധ പ്ര​സം​ഗം: സി​പി​എം നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു

മ​ല​പ്പു​റം: തെ​ന്ന​ല​യി​ൽ സ്ത്രീ ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യ സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം തെ​ന്ന​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സെ​യ്ദ​ലി മ​ജീ​ദി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

വ​നി​താ ലീ​ഗ് പ്ര​വ​ർ​ത്ത​ക ബി.​കെ. ജ​മീ​ല​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്ത്രീ​യു​ടെ മാ​ന്യ​ത​യെ അ​പ​മാ​നി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വോ​ട്ടി​ന് വേ​ണ്ടി വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടു​വ​ന്ന പെ​ണ്ണു​ങ്ങ​ളെ കാ​ഴ്ച വെ​ക്ക​രു​ത് തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​മാ​ണ് സെ​യ്ദ​ലി മ​ജീ​ദ് ന​ട​ത്തി​യ​ത്. പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ഖേ​ദ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

പ്ര​സം​ഗം പ​രി​ധി ക​ട​ന്നു​വെ​ന്ന് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ത് ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​താ​യി​രു​ന്നെ​ന്നു​മാ​ണ് സെ​യ്ദ​ലി മ​ജീ​ദ് ഖേ​ദ​പ്ര​ക​ട​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. വാ​ക്കു​ക​ൾ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഖേ​ദ പ്ര​ക​ട​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തെ​ന്ന​ല പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കൊ​ട​ക്ക​ല്ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കോ​പ​വും വി​കാ​ര​വും ചേ​ർ​ന്ന​പ്പോ​ൾ വാ​ക്കു​ക​ൾ​ക്ക് വേ​ണ്ട​ത്ര നി​യ​ന്ത്ര​ണം കി​ട്ടാ​തെ പോ​യി. അ​വി​ടെ​യാ​ണ് പ​രി​ധി ക​ട​ന്ന​തെ​ന്നും സ്ത്രീ ​സ​മ​ത്വ​ത്തെ​യും സ്ത്രീ​ക​ളോ​ടു​ള്ള ആ​ദ​ര​വി​നെ​യും എ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നു​മാ​ണ് സെ​യ്ദ​ലി മ​ജീ​ദ് പ​റ​ഞ്ഞ​ത്.

Kerala

വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തു; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: പു​ളി​ക്ക​ലി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ര്‍​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്തു. 16-ാം വാ‍​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി കെ.​ഒ. നൗ​ഫ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ളു​ടെ വോ​ട്ടു ചേ​ർ​ക്കാ​ൻ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ നൗ​ഫ​ൽ മൂ​ന്നാം പ്ര​തി​യാ​ണ്.

എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ ജ​ന​ന തീ​യ​തി​യി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. 19-02-2007 എ​ന്ന ജ​ന​ന തീ​യ​തി 19-02-2006 എ​ന്ന് തി​രു​ത്തി​യാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ര്‍​ത്ത​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ 01-01-2025ന് 18 ​വ​യ​സ്സ് തി​ക​യ​ണ​മാ​യി​രു​ന്നു. കേ​സി​ൽ പെ​ൺ​കു​ട്ടി ഒ​ന്നാം പ്ര​തി​യും അ​ച്ഛ​ൻ ര​ണ്ടാം പ്ര​തി​യു​മാ​ണ്.

Kerala

കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ബി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഘം ചേ​ർ​ന്ന് ക​യ്യേ​റ്റം ചെ​യ്ത​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രം സം​ഘം കൈ​യേ​റ്റം ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങ് സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ബൂ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ക്യാ​മ​റ​മാ​ൻ കൃ​ഷ്ണ കു​മാ​റി​നെ മ​ർ​ദി​ച്ച സം​ഘം ക്യാ​മ​റ ത​ക​ർ​ത്തു. റി​പ്പോ​ർ​ട്ട​ർ അ​ശ്വി​ൻ വ​ല്ല​ത്തി​ന് നേ​രെ​യും കൈ​യേ​റ്റ ശ്ര​മം ഉ​ണ്ടാ​യി. മ​റ്റു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സം​ഘം ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

ട്വ​ന്‍റി 20 ചീ​ഫ് കോ​ര്‍‌​ഡി​നേ​റ്റ​ര്‍ സാ​ബു എം ​ജേ​ക്ക​ബ് വോ​ട്ട് ചെ​യ്ത് ഇ​റ​ങ്ങി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും കൈ​യേ​റ്റം
ചെ​യ്യു​ക​യും ചെ​യ്ത​ത്. ബൂ​ത്തി​ന​ടു​ത്ത് നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്.

 

Kerala

പാ​ല​ക്കാ​ട്ട് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വം; യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. മ​ണ്ണാ​ർ​ക്കാ​ട് തൃ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി ബാ​സി​ൽ സ​ൽ​മാ​നെ​തി​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ബാ​സി​ലും സു​ഹൃ​ത്തും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ​ത്. പെ​ട്രോ​ൾ നി​റ​യ്ക്കാ​നാ​യി പ​മ്പ് ജീ​വ​ന​ക്കാ​രോ​ട് ക്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക്യാ​നി​ല്ലെ​ന്നും പു​റ​ത്ത് ക​ട​യി​ൽ നി​ന്നും വ​ര​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ബാ​സി​ൽ സ​ൽ​മാ​ൻ പ​മ്പി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തോ​മ​സ് മാ​ത്യു, സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഈ ​സം​ഭ​വ​ത്തി​ലാ​ണ് ബാ​സി​ൽ സ​ൽ​മാ​നെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, അ​ക്ര​മ​ത്തി​നി​ടെ ത​നി​ക്കും പ​രി​ക്കേ​റ്റെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബാ​സി​ലും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​മ്പ് ജീ​വ​ന​ക്കാ​രാ​യ തോ​മ​സ് മാ​ത്യു, സി​ന്ധു, പ​മ്പു​ട​മ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പ്ര​തി ചേ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

രാ​ഹു​ലി​നെ​തി​രെ വീ​ണ്ടും ബ​ലാ​ത്സം​ഗ കേ​സെ​ടു​ക്കും; ചൊ​വ്വാ​ഴ്ച ല​ഭി​ച്ച​ത് ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള പ​രാ​തി​യെ​ന്ന് പോലീ​സ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ വീ​ണ്ടും ബ​ലാ​ത്സം​ഗ കേ​സെ​ടു​ക്കും. ചൊ​വ്വാ​ഴ്ച ല​ഭി​ച്ച​ത് പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ക്കു​ക. ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള പ​രാ​തി ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ‌കേ​സെ​ടു​ത്ത ശേ​ഷം പ​രാ​തി​ക്കാ​രി​യെ ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ സ​മ​യം രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. രാ​ഹു​ലി​നെ പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് തീ​രു​മാ​നം. കെ​പി​സി​സി ശു​പാ​ര്‍​ശ​യോ​ടെ എ​ഐ​സി​സി തീ​രു​മാ​ന​മെ​ടു​ക്കും. തീ​രു​മാ​നം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

Kerala

കേ​ച്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ-​ടാ​ക്സി മോ​ഷ്ടി​ച്ച കേ​സ്; പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ-​ടാ​ക്സി മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​യ്യാ​ൽ ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി വൈ​ശ്യം വീ​ട്ടി​ൽ ഇ​ബ്രാ​ഹിം (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്നം​കു​ളം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​യ്യാ​ൽ സ്വ​ദേ​ശി ഒ​ല​ക്കേ​ങ്കി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ (70) ഓ​ട്ടോ-​ടാ​ക്സി​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. പ​ട്ടി​ക്ക​ര മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​ത്ത് ഓ​ട്ടോ ടാ​ക്സി പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ-​ടാ​ക്സി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മ​പ്പെ​ട്ടി തി​ച്ചൂ​രി​ൽ ഓ​ട്ടോ ടാ​ക്സി​യെ പി​ന്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

 

Kerala

ബി​എ​ല്‍​ഒ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ബി​എ​ല്‍​ഒ അ​നീ​ഷ് ജോ​ര്‍​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​ലി​യി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ണ് മ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി എ​ഫ്‌​ഐ​ആ​ര്‍ ചു​മ​ത്തി.

എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളി​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്ന​താ​യി അ​നീ​ഷ് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു​വെ​ന്ന് പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.​അ​ച്ഛ​നും അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് അ​നീ​ഷി​ന്‍റെ കു​ടും​ബം.

എ​ന്യൂ​മ​റേ​ഷ​ന്‍ ഫോ​റം 15ന​കം വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ 200ല​ധി​കം ഫോ​റം അ​നീ​ഷി​ന് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തി​ന് വേ​ണ്ടി അ​നീ​ഷ് ഒ​രാ​ഴ്ച​യാ​യി രാ​ത്രി വൈ​കി​യും ജോ​ലി ചെ​യ്തു. വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​തും അ​നീ​ഷി​ന് വെ​ല്ലു​വി​ളി​യാ​യി. അ​നീ​ഷ് ഈ ​വ​ര്‍​ഷ​മാ​ണ് പു​തു​താ​യി ബി​എ​ല്‍​ഒ ആ​യി ചു​മ​ത​ല​യേ​റ്റ​ത്.

Kerala

ഡി​വൈ​ഡ​ർ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.

ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം ത​ട​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​ഡ​ർ ത​ക​ർ​ത്ത​ത്.

മു​തു​വ​റ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു ​ടേ​ണ്‍ അ​ട​ച്ചു കെ​ട്ടി​യ​തോ​ടെ​യാ​ണ് ഡി​വൈ​ഡ​ര്‍ ത​ല്ലി​പ്പൊ​ളി​ച്ച് അ​നി​ല്‍ അ​ക്ക​ര​യു​ടെ പ്ര​കോ​പ​നം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് തി​രി​യ​ണ​മെ​ങ്കി​ല്‍ അ​മ​ല ആ​ശു​പ​ത്രി വ​രെ പോ​യി യൂ​ടേ​ണ്‍ എ​ടു​ത്തു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​നി​ല്‍ അ​ക്ക​ര​യു​ടെ ന​ട​പ​ടി.

Latest News

Up