x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു


Published: December 10, 2025 09:04 AM IST | Updated: December 10, 2025 09:04 AM IST

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ബി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഘം ചേ​ർ​ന്ന് ക​യ്യേ​റ്റം ചെ​യ്ത​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രം സം​ഘം കൈ​യേ​റ്റം ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങ് സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ബൂ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ക്യാ​മ​റ​മാ​ൻ കൃ​ഷ്ണ കു​മാ​റി​നെ മ​ർ​ദി​ച്ച സം​ഘം ക്യാ​മ​റ ത​ക​ർ​ത്തു. റി​പ്പോ​ർ​ട്ട​ർ അ​ശ്വി​ൻ വ​ല്ല​ത്തി​ന് നേ​രെ​യും കൈ​യേ​റ്റ ശ്ര​മം ഉ​ണ്ടാ​യി. മ​റ്റു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സം​ഘം ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

ട്വ​ന്‍റി 20 ചീ​ഫ് കോ​ര്‍‌​ഡി​നേ​റ്റ​ര്‍ സാ​ബു എം ​ജേ​ക്ക​ബ് വോ​ട്ട് ചെ​യ്ത് ഇ​റ​ങ്ങി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും കൈ​യേ​റ്റം
ചെ​യ്യു​ക​യും ചെ​യ്ത​ത്. ബൂ​ത്തി​ന​ടു​ത്ത് നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്.

 

Tags : case registered against persons attacked media persons kizhakkambalam cpm congress

Recent News

Up