Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacked

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ന്‍റെ ഫു​ട്ബോ​ർ​ഡി​ൽ നി​ന്ന് ക​യ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് അ​രു​ൺ വി​നു​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദി​ക്കു​ക​യം മു​ഖ​ത്ത് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ബ​സി​ന്‍റെ യാ​ത്ര തു​ട​രാ​ൻ വൈ​കി. പ​ക​രം ക​ണ്ട​ക്ട​ർ വ​ന്ന​ശേ​ഷ​മാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Kerala

അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്‌സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്‍റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്‌സിനെയും പരാതിക്കാരന്‍റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

വീടിന്‍റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

District News

മൂ​ന്നു​പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടാ​നാ​യി​ല്ല, ജ​നം ഭീ​തി​യി​ൽ

ചെ​മ്പ്: ചെ​മ്പ് പ​ന​ങ്കാ​വി​ൽ മൂ​ന്നുപേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. പ​ന​ങ്കാ​വി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മൂ​ന്നു വ​ർ​ഷ​മാ​യി ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ല.

പ​ന​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണമുണ്ടാ​യ​ത്. ചെ​മ്പ് മേ​ട​യി​ൽ വേ​ല​പ്പ​ൻ, ഷീ​ജ ജോ​സ​ഫ്, മി​നി സാ​ബു എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് നാ​യ​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​റു​ത്ത നാ​യ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നാ​യ പ്ര​ദേ​ശ​ത്തെ മ​റ്റ് നാ​യ​ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.


നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ത്തു​ങ്ക​ൽ ഭാ​ഗ​ത്തും പ​ന​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും നാ​യശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തെ​രു​വു​നാ​യ പ്ര​ശ്നം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പു പ​റ​ഞ്ഞു.

NRI

വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പം; ന​ഴ്സി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു

ഫ്ലോ​റി​ഡ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​തി​ക്രൂ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ന​ഴ്സി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.ക​രോ​ലി​ൻ ലീ​വി​റ്റിന്‍റെ​ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ങേ​യ​റ്റം അ​ശ്ലീ​ല​വും ക്രൂ​ര​വു​മാ​യ രീ​തി​യി​ൽ പരിക്കുകൾ ആശംസിച്ചു വീഡിയോ പോസ്റ്റുകൾ ഇട്ടതിനാണ് ന​ട​പ​ടി.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന് ക​രോ​ലി​ൻ ലീ​വി​റ്റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫ്ലോ​റി​ഡ​യി​ലെ ബാ​പ്റ്റി​സ്റ്റ് ഹെ​ൽ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ന​ഴ്സ്, പ്ര​സ​വ​സ​മ​യ​ത്ത് ലീ​വി​റ്റി​ന് ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക പ​രി​ക്കു​ക​ൾ ഏ​ൽ​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ട് വീ​ഡി​യോ പ​ങ്കു​വച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ഴ്സി​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ന​ടി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഇ​ത്ത​രം പെ​രു​മാ​റ്റം ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി.

ഫ്ലോ​റി​ഡ അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. ന​ഴ്സി​ന്റെ പ്രൊ​ഫ​ഷ​ണ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഫ്ലോ​റി​ഡ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജെ​യിം​സ് ഉ​ത്മി​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗീ പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടേ​ണ്ട ഒ​രാ​ളി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു മ​നോ​ഭാ​വം ഉ​ണ്ടാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നാ​ലെ ന​ഴ്സ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

തൃ​ശൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ർ: മേ​ല​ഡൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു. പ്ലാ​ശേ​രി വീ​ട്ടി​ൽ വ​ർ​ഗീ​സി​നാ​ണ് (62) വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി.

അ​ന്ന​മ​ന​ട മേ​ല​ഡൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ല​തു​കൈ​യ്ക്കും താ​ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ജം​ഗ്ഷ​നി​ൽ പ​ത്ര​ക്കെ​ട്ടു​ക​ൾ ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് വ​ർ​ഗീ​സി​നെ ആ​ക്ര​മി​ച്ച​ത്.

ഈ ​സ​മ​യം വ​ർ​ഗീ​സി​നൊ​പ്പം മ​റ്റ് ര​ണ്ട് പ​ത്ര​വി​ത​ര​ണ​ക്കാ​ർ കൂ​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​രെ ബ​ല​മാ​യി ത​ള്ളി​മാ​റ്റി​യ ശേ​ഷ​മാ​ണ് അ​ക്ര​മി വ​ർ​ഗീ​സി​നെ വെ​ട്ടി​യ​ത്. വ​ർ​ഗീ​സി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

International

നൈജീരിയയിൽ മൂന്നു പള്ളികൾ ആക്രമിച്ച് 166 പേരെ തട്ടിക്കൊണ്ടുപോയി

ലാ​ഗോ​സ്: ​നൈ​ജീ​രി​യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ മൂ​ന്നു പ​ള്ളി​ക​ളി​ൽ​നി​ന്നാ​യി 166 വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വം നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​താ​യി ചൊ​വ്വാ​ഴ്ച രാ​ത്രി സ്ഥി​രീ​ക​രി​ച്ചു.

ക​ഡു​ന സം​സ്ഥാ​ന​ത്ത് കു​ർ​മി​ൻ വാ​ലി എ​ന്ന പ്ര​ദേ​ശ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ൽ ഒ​രേ സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചെ​റു​ബിം ആ​ൻ​ഡ് സെ​റാ​ഫിം മൂ​വ്‌​മെ​ന്‍റ് എ​ന്ന സ​ഭ​യി​ലെ ര​ണ്ടും, ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​ന്നിം​ഗ് ഓ​ൾ എ​ന്ന സ​ഭ​യി​ലെ ഒ​രു പ​ള്ളി​യി​ലു​മാ​യി​രു​ന്നു സം​ഭ​വം. മു​ന്തി​യ ത​രം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ പു​റ​ത്തി​റ​ക്കി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

177 പേ​രെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു തി​രി​ച്ചെ​ത്തി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണു ക​ഡു​ന സം​സ്ഥാ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഇ​തി​നി​ടെ, സം​ഭ​വം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ദ്യം ത​യാ​റാ​കാ​തി​രു​ന്ന ക​ഡു​ന സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​രു​ടെ​യെ​ങ്കി​ലും പേ​രു​വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ ക​ഡു​ന സം​സ്ഥാ​ന പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ൽ​ഹാ​ജി മു​ഹ​മ്മ​ദ് റാ​ബി​യു തി​ങ്ക​ളാ​ഴ്ച വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. 300 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രും പ​ട്ടാ​ള​ക്കാ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു തെ​ളി​വു ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണു ക​മ്മീ​ഷ​ണ​ര്‌ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് വ​ക്താ​വ് ബെ​ഞ്ച​മി​ൻ ഹ​ൺ​ദെ​യി​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. ക​മ്മീ​ഷ​ണ​ർ സം​ഭ​വം നി​ഷേ​ധി​ച്ച​ത​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്ന​തു​വ​രെ സ്ഥി​രീ​ക​ര​ണം വൈ​കി​ച്ച​താ​ണെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഏ​തു​വി​ധ​വും വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ച​തെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ങ്ങ​ൾ നൈ​ജീ​രി​യ​യി​ൽ പ​തി​വാ​യെ​ന്നും ഇ​തു ത​ട​യാ​ൻ ഉ​ട​ന​ടി ഉ​റ​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഡു​ന​യു​ടെ സ​മീ​പ​മു​ള്ള നൈ​ജ​ർ സം​സ്ഥാ​ന​ത്ത് ന​വം​ബ​റി​ൽ ക​ത്തോ​ലി​ക്കാ സ്കൂ​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മോ​ചി​പ്പി​ച്ചു.

Kerala

ക്ഷേ​ത്ര​ത്തി​ൽ ആ​ക്ര​മ​ണം; ഗു​ണ്ടാ​നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ നാ​യ​യു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം പി​ട​വൂ​ർ പു​ത്ത​ൻ​കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സ​ജീ​വ​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ക്ഷേ​ത്ര അ​ന്ന​ദാ​ന​പു​ര​യി​ൽ നാ​യ​യു​മാ​യെ​ത്തി​യ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ത​ന്‍റെ ഓ​ഫ് റോ​ഡ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ന​ധി​കൃ​ത​മാ​യി ‌ടി​പ്പ​റി​ൽ മ​ണ​ൽ ക​ട​ത്തി​യ ഇ​യാ​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​ണ​ൽ പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ ഇ​ട്ട​ശേ​ഷം സ​ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

 

 

 

 

 

Kerala

ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി തീ ​കൊ​ളു​ത്തി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്ത് ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി തീ ​കൊ​ളു​ത്തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​നു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് പോ​ലീ​സ് ബി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ​യ്ക്കും കാ​ലി​നും പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത ഭാ​ര്യ മു​നീ​ശ്വ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മു​നീ​ശ്വ​രി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ 13ന് ​രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ചു​റ്റി​ക കൊ​ണ്ടും കാ​റ്റാ​ടി​ക്ക​ഴ കൊ​ണ്ടും ബി​നു മു​നീ​ശ്വ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​തി​ൽ പൂ​ട്ടി വാ​തി​ലി​ന​ടി​യി​ലൂ​ടെ ഇ​ന്ധ​നം ഒ​ഴി​ച്ച് ക​ത്തി​ച്ച​ശേ​ഷം ബി​നു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന്, തീ​യ​ണ​ച്ച് മു​നീ​ശ്വ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​കു​ടും​ബ വ​ഴ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ന് ശേ​ഷം പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നി​ന്ന് മ​ണ്ണെ​ണ്ണ​യു​ടെ​യും പെ​ട്രോ​ളി​ന്‍റെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

International

ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ദു​​​​​​​​​​​ബാ​​​​​​​​​​​യ്: ​​​​​​​​​​​അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​റാ​​​​​​​​​​​നെ ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​മെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ. പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ഇ​​​​​​​​​​​ക്കാ​​​​​​​​​​​ര്യം അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ചു. ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലെ പ്ര​​​​​​​​​​​ക്ഷോ​​​​​​​​​​​ഭ​​​​​​​​​​​ക​​​​​​​​​​​രെ സ​​​​​​​​​​​ഹാ​​​​​​​​​​​യി​​​​​​​​​​​ക്കാ​​​​​​​​​​​ൻ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടു​​​​​​​​​​​മെ​​​​​​​​​​​ന്ന് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ട്രം​​​​​​​​​​​പ് മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പ് ന​​​​​​​​​​​ൽ​​​കി​​​​​​​​​​​യ പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

അ​​​തേ​​​സ​​​മ​​​യം, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കി​​​ട​​​യി​​​ലും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ മോ​​​ർ​​​ച്ച​​​റി​​​ക​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൂ​​​ട്ട​​​മാ​​​യി കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​​​​തി​​​​​​നി​​​​​​ടെ, അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ വി​​​​​​ചാ​​​​​​ര​​​​​​ണ ന​​​​​​ട​​​​​​ത്തി വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ​​​​​​ക്കു വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ൽ​​​കി​​​​​​യാ​​​​​​ൽ ക​​​​​​ടു​​​​​​ത്ത ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ് ഭീ​​​​​​ഷ​​​​​​ണി മു​​​​​​ഴ​​​​​​ക്കി.

ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ൽ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ടാ​​​​​​​​​​​ൻ ട്രം​​​​​​​​​​​പ് തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ച്ചു​​​​​​​​​​​വെ​​​​​​​​​​​ന്നാ​​​​​​​​​​ണ് ഇ​​​​​​​​​​സ്രേ​​​​​​​​​​ലി വൃ​​​​​​​​​​ത്ത​​​​​​​​​​ങ്ങ​​​​​​​​​​ളെ ഉ​​​​​​​​​​ദ്ധ​​​​​​​​​​രി​​​​​​​​​​ച്ച് അ​​​​​​​​​​ന്താ​​​​​​​​​​രാ​​​​​​​​​​ഷ്‌​​​​​​​​​​ട്ര മാ​​​​​​​​​​ധ്യ​​​​​​​​​​മ​​​​​​​​​​ങ്ങ​​​​​​​​​​ൾ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് ചെ​​​​​​​​​​യ്ത​​​​​​​​​​ത്. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ലി​​​​​​​​​​​ന്‍റെ രീ​​​​​​​​​​​തി​​​​​​​​​​​യും വ്യാ​​​​​​​​​​​പ്തി​​​​​​​​​​​യും വ്യ​​​​​​​​​​​ക്ത​​​​​​​​​​​മ​​​​​​​​​​​ല്ല.

ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ൽ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​നും ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട അ​​​​​​​​​​ട്ടി​​​​​​​​​​മ​​​​​​​​​​റി​​​​​​​​​​ക്കു​​​​​​​​​​മു​​​​​​​​​​ള്ള സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ബെ​​​​​​​​​​ഞ്ച​​​​​​​​​​മി​​​​​​​​​​ൻ‌ നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു​​​​​​​​​​വി​​​​​​​​​​ന്‍റെ അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ൽ ചൊ​​​​​​​​​​വ്വാ​​​​​​​​​​ഴ്ച രാ​​​​​​​​​​ത്രി ചേ​​​​​​​​​​ർ​​​​​​​​​​ന്ന മ​​​​​​​​​​ന്ത്രി​​​​​​​​​​സ​​​​​​​​​​ഭാ​​​​​​​​​​യോ​​​​​​​​​​ഗം വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യി.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​ൻ​ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​നു​​​​​​​​​​​ള്ള നീ​​​​​​​​​​​ക്കം ഇ​​​​​​​​​​​റാ​​​​​​​​​​​നും സ​​​​​​​​​​​ജീ​​​​​​​​​​​വ​​​​​​​​​​​മാ​​​​​​​​​​​ക്കി. അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ത​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​ൻ ഇ​​​​​​​​​​​ട​​​​​​​​​​​പെ​​​​​​​​​​​ട​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്നു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളോ​​​​​​​​​​​ട് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ആ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. സൗ​​​​​​​​​​​ദി അ​​​​​​​​​​​റേ​​​​​​​​​​​ബ്യ, യു​​​​​​​​​​​എ​​​​​​​​​​​ഇ, തു​​​​​​​​​​​ർ​​​​​​​​​​​ക്കി തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​യാ​​​​​​​​​​​ണ് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​ത്.

അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചാ​​​​​​​​​​​ൽ ഈ ​​​​​​​​​​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ താ​​​​​​​​​​​വ​​​​​​​​​​​ള​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി ന​​​​​​​​​​​ൽ​​​കു​​​​​​​​​​​മെ​​​​​​​​​​​ന്നും ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കി. ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി, ദേ​​​​​​​​​​​ശീ​​​​​​​​​​​യ സു​​​​​​​​​​​ര​​​​​​​​​​​ക്ഷാ​​​​​​​​​​​സ​​​​​​​​​​​മി​​​​​​​​​​​തി സെ​​​​​​​​​​​ക്ര​​​​​​​​​​​ട്ട​​​​​​​​​​​റി അ​​​​​​​​​​​ലി ലാ​​​​​​​​​​​റി​​​​​​​​​​​ജ്ജാ​​​​​​​​​​​നി എ​​​​​​​​​​​ന്നി​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണു പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ​​​​​​​​​​​യി​​​​​​​​​​​ലെ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൻ സ​​​​​​​​​​​ഖ്യ​​​​​​​​​​​ക​​​​​​​​​​​ക്ഷി​​​​​​​​​​​ക​​​​​​​​​​​ളെ ബ​​​​​​​​​​​ന്ധ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​തെ​​​​​​​​​​​ന്നും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ൽ പ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്നു.

സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​സാ​​​​​​​​​​​ധ്യ​​​​​​​​​​​ത വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ച്ച പ​​​​​​​​​​​ശ്ചാ​​​​​​​​​​​ത്ത​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ൽ ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി അ​​​​​​​​​​​ബ്ബാ​​​​​​​​​​​സ് അ​​​​​​​​​​​രാ​​​​​​​​​​​ഗ്ചി​​​​​​​​​​​യും ട്രം​​​​​​​​​​​പി​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​ത്യേ​​​​​​​​​​​ക പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി സ്റ്റീ​​​​​​​​​​​വ് വി​​​​​​​​​​​റ്റ്കോ​​​​​​​​​​​ഫും ത​​​​​​​​​​​മ്മി​​​​​​​​​​​ൽ നേ​​​​​​​​​​​രി​​​​​​​​​​​ട്ടു​​​​​​​​​​ള്ള ആ​​​​​​​​​​ശ​​​​​​​​​​യ​​​​​​​​​​വി​​​​​​​​​​നി​​​​​​​​​​മ​​​​​​​​​​യം നി​​​​​​​​​​ല​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യാ​​​​​​​ണു സൂ​​​​​​​​​​ച​​​​​​​​​​ന.

Kerala

വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ മ​രു​മ​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​ൻ മ​രു​മ​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കി​ഴ​ക്കേ​പ്രം പൊ​ന്നേ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ (74) ആ​ണ് മ​ക​ന്‍റെ ഭാ​ര്യ​യാ​യ അ​നു​പ​യെ (34) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​നു​പ​യു​ടെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്.

പ​രി​ക്കേ​റ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മു​റി​യി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് കൊ​ണ്ടി​രു​ന്ന അ​നു​പ​യെ രാ​ജ​ൻ മ​ർ​ദി​ക്കു​ക​യും വാ​ക്ക​ത്തി കൊ​ണ്ട് ക​ഴു​ത്തി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം അ​നു​പ​യു​ടെ ഭ​ർ​ത്താ​വാ​യ ജി​യേ​ഷ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​നൂ​പ​യും ജി​യേ​ഷും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് വാ​ങ്ങി​യാ​ണ് അ​നു​പ ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ ശേ​ഷം രാ​ജ​നെ പോ​ലീ​സ് വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചെ​റാ​യി തു​ണ്ട​ത്തും​ക​ട​വ് പ​രേ​ത​നാ​യ വി​ൽ​സ​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​ളാ​ണ് അ​നു​പ.

Kerala

പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന് വീ​ട് ക​യ​റി അ​ക്ര​മം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

തൃ​ശൂ​ര്‍: ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന് വീ​ട് ക​യ​റി അ​ക്ര​മം. ചൂ​ണ്ട​ല്‍ പെ​ല​ക്കാ​ട്ട് പ​യ്യൂ​രി​ലെ പ്ര​കാ​ശ​നെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്.

പ്ര​കാ​ശ​ന് വെ​ട്ടേ​റ്റു. പ്ര​കാ​ശ​ന്‍റെ മ​ക​ൻ, ഇ​വ​രു​ടെ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ അ​ക്ര​മി​ക​ളി​ലൊ​രാ​ൾ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

നാ​ല് പേ​രാ​ണ് അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം പ്ര​കാ​ശ​ന്‍റെ ത​ല​യ്ക്കാ​ണ് വെ​ട്ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​ദ്ദേ​ഹം കൈ ​കൊ​ണ്ട് ത​ടു​ത്ത​തി​നാ​ൽ കൈ​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്.

വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലും ക​ട്ടി​ലും സോ​ഫാ​സെ​റ്റും ദി​വാ​ന്‍ കോ​ട്ടും ത​ക​ർ​ത്ത അ​ക്ര​മി സം​ഘം വീ​ടി​ന്‍റെ മു​ന്‍​പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യും ര​ണ്ടു ബൈ​ക്കു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ല്‍ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

സ​ർ​ക്കാ​രി​നെ നു​ണ​ക്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം സ്വ​​​ന്ത​​​മാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ൾ ചി​​​ല​​​രെ അ​​​സ്വ​​​സ്ഥ​​​രാ​​​ക്കു​​​വെ​​​ന്നും നു​​​ണ​​​ക്കോ​​​പ്പു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
പു​​​ക​​​മ​​​റ കൊ​​​ണ്ട് ഈ ​​​നേ​​​ട്ട​​​ങ്ങ​​​ളെ ജ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് മ​​​റ​​​ച്ചു പി​​​ടി​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​വ​​​ർ ക​​​രു​​​തു​​​ന്ന​​​ത്.

അ​​​ത്ത​​​ര​​​ക്കാ​​​രെ ക​​​രു​​​തി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2016ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ 170 സ​​​ർ​​​ക്കാ​​​ർ ഫാ​​​ക്ട​​​റി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 2024ൽ 163 ​​​ആ​​​യി . ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ല ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ എ​​​ണ്ണം 151ൽ ​​​നി​​​ന്ന് 74 ആ​​​യും, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ 117ൽ ​​​നി​​​ന്ന് 45 ആ​​​യും കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു.

സ്വ​​​കാ​​​ര്യ​​​വ​​​ൽ​​​ക്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ൽ 406ൽ ​​​നി​​​ന്ന് 139 ആ​​​യും മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ൽ 343ൽ ​​​നി​​​ന്ന് 98 ആ​​​യും പൊ​​​തു​​​മേ​​​ഖ​​​ലാ യൂ​​​ണി​​​റ്റു​​​ക​​​ൾ കു​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലും 152ൽ ​​​നി​​​ന്ന് 63 ലേ​​​ക്ക് ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി.

2016ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 5,756 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ 2024ൽ ​​​മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വ് 17,801 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​ക്ക് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മ​ർ​ദ​നം

ആ​ല​പ്പു​ഴ: ജി​ല്ലാ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​യെ മ​ർ​ദി​ച്ച് സ​ഹ​ത​ട​വു​കാ​ര​ൻ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ത​ങ്ക​പ്പ​നെ (85) ആ​ണ് സ​ഹ​ത​ട​വു​കാ​ര​ൻ മ​ർ​ദി​ച്ച​ത്.

മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലു​ള്ള​യാ​ളാ​ണ് ത​ങ്ക​പ്പ​നെ മ​ർ​ദി​ച്ച​ത്. ത​ങ്ക​പ്പ​ന്‍റെ പ​ല്ല് ഇ​യാ​ൾ അ​ടി​ച്ചു കൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കും പെ​ൺ​മ​ക്ക​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ങ്ക​പ്പ​ൻ ജ​യി​ലി​ലെ​ത്തി​യ​ത്.

സ​ഹ​ത​ട​വു​കാ​ര​ന് ത​ങ്ക​പ്പ​ൻ ഏ​ത് കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് ആ​ദ്യം അ​റി​യി​ല്ലാ​യി​രു​ന്നു. ത​ങ്ക​പ്പ​ൻ പോ​ക്സോ കേ​സ് പ്ര​തി ആ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം. ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം ആ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ങ്ക​പ്പ​നെ മ​ർ​ദിച്ച സ​ഹ​ത​ട​വു​കാ​ര​നെ​തി​രെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

International

“നൂ​​​​ർ ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ഇ​​​​ന്ത്യ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു”; എട്ടു മാസത്തിനുശേഷം പാക്കിസ്ഥാൻ സമ്മതിച്ചു

ലാ​​​​ഹോ​​​​ർ: ക​​​​ഴി​​​​ഞ്ഞ മേ​​​​യ് പ​​​​ത്തി​​​​നു പു​​​​ല​​​​ർ​​​​ച്ചെ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന നൂ​​​​ർ​​​​ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​സ്ഹാ​​​​ഖ് ധാ​​​​ർ. ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ഒ​​​രു പാ​​​​ക് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്.

സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ‌ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യ്ക്കാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഒ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​ന്നും പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​കോ റൂ​​​​ബി​​​​യോ​​​​യും സൗ​​​​ദി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഫൈ​​​​സ​​​​ൽ ബി​​​​ൻ ഫ​​​​ർ​​​​ഹാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും പാ​​​ക്കി​​​സ്ഥാ​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

സം​​​ഘ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​​ന്ത്യ അ​​​​യ​​​​ച്ച എ​​​​ൺ​​​​പ​​​​തോ​​​​ളം ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നു ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​മാ​​​ണു നൂ​​​​ർ ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക എ​​​​ന്ന പി​​​​ഴ​​​​വ് ഇ​​​​ന്ത്യ വ​​​​രു​​​​ത്തി​​​യ​​​ത്. ഇ​​​​തോ​​​​ടെ​​​​ പാ​​​​ക്കി​​​​സ്ഥാ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു​- വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ ധ​​​​ർ പ​​​റ​​​യു​​​ന്നു.

അ​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ 8:17ന് ​​​​ആ​​​​ണ് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി റു​​​​ബി​​​​യോ വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന് ഇ​​​​ന്ത്യ സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​മ്മ​​​​തി​​​​ക്കു​​​​മോ എ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണു റൂ​​​ബി​​​യോ​​​യ്ക്കു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​നു​​​മ​​​തി തേ​​​​ടി സൗ​​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും വി​​​​ളി​​​​ച്ചു.

പി​​​ന്നീ​​​ടാ​​​ണ് വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​ത്. മേ​​​​യ് ഏ​​​​ഴി​​​​നു ന​​​​ട​​​​ന്ന വ്യോ​​​​മ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ൻ ജെ​​​​റ്റു​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടു​​​​വെ​​​​ന്നും പാ​​​​ക് ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. എ​​​ന്നാ​​​ൽ ഒ​​​​രു തെ​​​​ളി​​​​വും അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യി​​​​ല്ല. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന് ശ്ര​​​​മ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടും ഇ​​​സ്ഹാ​​​ഖ് ധാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ചു.


വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 26 പേ​​​രു​​​ടെ ജീ​​​വ​​​ൻ ക​​​വ​​​ർ​​​ന്ന പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ മേ​​​​യ് ഏ​​​​ഴി​​​​നാ​​​​ണ് ഇ​​​​ന്ത്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. നാ​​​​ലു​​​​ദി​​​​വ​​​​സം നീ​​​​ണ്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പാ​​​ക് സൈ​​​നി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സേ​​​ന ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

കൊ​ല്ല​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ട​ത്ത് പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു നേ​താ​വ് ടോ​ജി​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ല​ഹ​രി വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ രാ​ജീ​വ്, എ​എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജീ​വി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

എ​എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

National

യാ​ത്ര​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​ന് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ര​നെ കൈയേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​ര​നാ​യ അ​ങ്കി​ത് ധ​വാ​നെ കൈ​യേ​റ്റം ചെ​യ്ത​തി​ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ പൈ​ല​റ്റാ​യ വീ​രേ​ന്ദ​ർ സെ​ജ്വാ​ളി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി ചെ​ക്കിംഗി​ൽ ലൈ​ൻ മു​റി​ച്ചു ക​ട​ന്ന​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ങ്കി​ത് വി​മാ​ന ക​മ്പ​നി​യെ പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​ക്ക​ടു​ത്ത് മി​രാ ഭ​യ​ന്ത​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ലെ​പ്പേ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റും. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ടാ​യി​രി​ക്കും പു​ലി​യെ തു​റ​ന്ന് വി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​രാ ഭ​യ​ന്ത​റി​ലെ ഫ്ലാ​റ്റി​നു​ള്ളി​ലെ​ത്തി​യ പു​ലി അ​വി​ട​ത്തെ നി​വാ​സി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​റു ദി​വ​സം ക​ഴി​ഞ്ഞ് വി​വാ​ഹം ന​ട​ക്കേ​ണ്ട പെ​ൺ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ള്ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​വാ​ഹ വീ​ടാ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

പു​ലി​യെ അ​ക​ത്തി​ട്ട് പൂ​ട്ടി, ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വെ​ച്ചു, തു​ട​ര്‍​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Kerala

വ​ർ​ക്ക​ല​യി​ൽ അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല തെ​റ്റി​ക്കു​ളം സ്വ​ദേ​ശി അ​നു​ശ​ങ്ക​ർ, സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ന്മാ​രാ​ണ്

തെ​റ്റി​ക്കു​ളം സ്വ​ദേ​ശി ശ​ശി​ക​ല​യ്ക്കും മ​ക​ൻ അ​മ്പി​ളി​ദാ​സി​നു​മാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തി​യ​തി ചെ​റു​ന്നി​യൂ​ർ മാ​ട​ൻ ന​ട ക്ഷേ​ത്ര​പ​റ​മ്പി​ൽ പ്ര​തി​ക​ൾ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് ഇ​വ​ർ പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ര​തി​ക​ളു​ടെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ശ​ശി​ക​ല. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​താ​ണോ സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സി​പി​എം ക്രി​മി​ന​ലു​ക​ളെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ന​ട​പ​ടി​ക്ക് പൊ​ലീ​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മു​ഖം​മൂ​ടി സം​ഘ​ങ്ങ​ളെ അ​യ​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ക​രു​തേ​ണ്ടി വ​രു​മെ​ന്നും സ​തീ​ശ​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യ ധ​ർ​മ്മ​ട​ത്തെ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷീ​ന​യെ​യും പോ​ളിം​ഗ് ഏ​ജ​ന്‍റ് ന​രേ​ന്ദ്ര​ബാ​ബു​വി​നെ​യു​മാ​ണ് പ​ട്ടാ​പ്പ​ക​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സി​പി​എം ക്രി​മി​ന​ലു​ക​ൾ ആ​ക്ര​മി​ച്ച​ത്. ന​രേ​ന്ദ്ര​ബാ​ബു​വി​ന്‍റെ ഓ​ഫീ​സും വാ​ഹ​ന​വും ത​ല്ലി​ത്ത​ക​ർ​ത്തി​ട്ടും സി​പി​എം ക്രി​മി​ന​ൽ സം​ഘാം​ഗ​ങ്ങ​ളെ പോ​ലെ പൊ​ലീ​സ് നോ​ക്കി നി​ന്നു.'-​സ​തീ​ശ​ൻ കു​റി​ച്ചു.

"വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ സാ​ദി​ഖ് എ​ന്ന പ്ര​വ​ർ​ത്ത​ക​നെ​യും സി​പി​എം ക്രി​മി​ന​ലു​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മി​ച്ചും ക​ണ്ണൂ​രി​ലെ ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​ക​പ​ക്ഷീ​യ വി​ജ​യം പ്ര​ഖ്യാ​പി​ച്ച സി​പി​എം കേ​ര​ള​ത്തി​ൻ്റെ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ​യാ​ണ് വെ​ല്ലു​വി​ളി​ക്കു​ന്ന​ത്.'-​സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സ്വ​ന്തം ജി​ല്ല​യി​ലും നാ​ട്ടി​ലും ഏ​ക​പ​ക്ഷീ​യ​മാ​യി വി​ജ​യി​ച്ചെ​ന്നും എ​തി​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചെ​ന്നും വീ​മ്പ് പ​റ​യു​ന്ന​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍റെ എം.​വി ഗോ​വി​ന്ദ​ൻ്റെ​യും ജ​നാ​ധി​പ​ത്യ​വും സോ​ഷ്യ​ലി​സ​വും?

നാ​ടി​നെ കൊ​ള്ള​യ​ടി​ച്ചും അ​ഴി​മ​തി ന​ട​ത്തി​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ തീ​റ്റി​പ്പോ​റ്റി​യും നി​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കി​യ അ​ധി​കാ​ര കൊ​ട്ടാ​ര​ത്തി​ൻ്റെ അ​ടി​വേ​ര് ജ​ന​ങ്ങ​ൾ അ​റു​ത്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത് നാ​ളെ വ​രു​ന്ന ജ​ന​വി​ധി​യി​ലും പ്ര​തി​ഫ​ലി​ക്കും. പ​രാ​ജ​യ​ഭീ​തി​യി​ൽ പ്ര​കോ​പി​ത​രാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള​ത്. ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ക്ര​മം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​ക ത​ന്നെ ചെ​യ്യും.

 

Kerala

കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ബി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഘം ചേ​ർ​ന്ന് ക​യ്യേ​റ്റം ചെ​യ്ത​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രം സം​ഘം കൈ​യേ​റ്റം ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങ് സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ബൂ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ക്യാ​മ​റ​മാ​ൻ കൃ​ഷ്ണ കു​മാ​റി​നെ മ​ർ​ദി​ച്ച സം​ഘം ക്യാ​മ​റ ത​ക​ർ​ത്തു. റി​പ്പോ​ർ​ട്ട​ർ അ​ശ്വി​ൻ വ​ല്ല​ത്തി​ന് നേ​രെ​യും കൈ​യേ​റ്റ ശ്ര​മം ഉ​ണ്ടാ​യി. മ​റ്റു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സം​ഘം ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

ട്വ​ന്‍റി 20 ചീ​ഫ് കോ​ര്‍‌​ഡി​നേ​റ്റ​ര്‍ സാ​ബു എം ​ജേ​ക്ക​ബ് വോ​ട്ട് ചെ​യ്ത് ഇ​റ​ങ്ങി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും കൈ​യേ​റ്റം
ചെ​യ്യു​ക​യും ചെ​യ്ത​ത്. ബൂ​ത്തി​ന​ടു​ത്ത് നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്.

 

Kerala

പാ​ല​ക്കാ​ട്ട് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വം; യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. മ​ണ്ണാ​ർ​ക്കാ​ട് തൃ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി ബാ​സി​ൽ സ​ൽ​മാ​നെ​തി​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ബാ​സി​ലും സു​ഹൃ​ത്തും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി​യ​ത്. പെ​ട്രോ​ൾ നി​റ​യ്ക്കാ​നാ​യി പ​മ്പ് ജീ​വ​ന​ക്കാ​രോ​ട് ക്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക്യാ​നി​ല്ലെ​ന്നും പു​റ​ത്ത് ക​ട​യി​ൽ നി​ന്നും വ​ര​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ബാ​സി​ൽ സ​ൽ​മാ​ൻ പ​മ്പി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തോ​മ​സ് മാ​ത്യു, സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഈ ​സം​ഭ​വ​ത്തി​ലാ​ണ് ബാ​സി​ൽ സ​ൽ​മാ​നെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, അ​ക്ര​മ​ത്തി​നി​ടെ ത​നി​ക്കും പ​രി​ക്കേ​റ്റെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബാ​സി​ലും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​മ്പ് ജീ​വ​ന​ക്കാ​രാ​യ തോ​മ​സ് മാ​ത്യു, സി​ന്ധു, പ​മ്പു​ട​മ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പ്ര​തി ചേ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു.

International

ഫ്രാ​ൻ​സി​ലും ജ​ർ​മ​നി​യി​ലും ക്രി​സ്മ​സ് ച​ന്ത​യി​ൽ അ​ക്ര​മം

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ ആ​​മി​​യെ​​ൻ​​സ് പ​​ട്ട​​ണ​​ത്തി​​ൽ 30 വ​​ർ​​ഷ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്രി​​സ്മ​​സ് ച​​ന്ത​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന പു​​ൽ​​ക്കൂ​​ട്ടി​​ലെ തി​​രു​​രൂ​​പ​​ങ്ങ​​ൾ ത​​ക​​ർ​​ത്തു​​കൊ​​ണ്ട് അ​​ക്ര​​മി​​ക​​ളു​​ടെ വി​​ള​​യാ​​ട്ടം. പു​​ൽ​​ക്കൂ​​ട്ടി​​ന്‍റെ മു​​ന്പി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ചി​​ല്ലു​​ജാ​​ല​​കം ത​​ക​​ർ​​ത്താ​​ണ് അ​​ക്ര​​മി അ​​ക​​ത്ത് ക​​യ​​റി​​യ​​ത്.

ഉ​​ണ്ണീ​​ശോ​​യു​​ടെ പ്ര​​തി​​മ​​യ്ക്കാ​​ണു കൂ​​ടു​​ത​​ൽ കേ​​ടു​​പാ​​ടു​​ക​​ൾ പ​​റ്റി​​യ​​ത്. 30 വ​​ർ​​ഷ​​മാ​​യി ആ​​ദ്യ​​മാ​​യാ​​ണ് ഈ ​​പു​​ൽ​​ക്കൂ​​ട് ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ല് ​​പ​​രീ​​സി​​യ​​ൻ ദി​​ന​​പ​​ത്രം റി​​പ്പോ​​ർ​​ട്ടു​​ചെ​​യ്തു.

ന​​വീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം പു​​ൽ​​ക്കൂ​​ട് പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്ന് ആ​​മി​​യെ​​ൻ​​സ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു കു​​റ്റ​​വാ​​ളി​​യെ ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​ത്തി​​ലാ​​ണു പോ​​ലീ​​സ്.

തെ​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ലെ ബ​​വേ​​റി​​യ സം​​സ്ഥാ​​ന​​ത്തെ ഷോ​​ൺ​​ദോ​​ർ​​ഫ് ഗ്രാ​​മ​​ത്തി​​ലെ ക്രി​​സ്മ​​സ് ച​​ന്ത​​യി​​ലെ ക​​ച്ച​​വ​​ട​​സ്ഥാ​​പ​​ന​​ങ്ങ​​ൾ തീ​​വ​​ച്ചു​​ന​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മം. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ അ​​ഞ്ചു​​മ​​ണി​​ക്ക് ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ഒ​​രു സ്ത്രീ​​യാ​​ണ് തീ​​വ​​യ്ക്കു​​ന്ന​​ത് ക​​ണ്ട​​ത്. ച​​ന്ത​​യി​​ലെ 14 ക​​ട​​ക​​ളി​​ൽ എ​​ട്ടെ​​ണ്ണ​​ത്തി​​ലും തീ​​വ​​ച്ചി​​രു​​ന്നു.

സ്ത്രീ​​യു​​ടെ ദൃ​​ഷ്ടി​​യി​​ൽ​​പ്പെ​​ട്ട അ​​ക്ര​​മി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ദൃ​​ക്സാ​​ക്ഷി​​യാ​​യ സ്ത്രീ ​​ഉ​​ട​​ൻ ഫ​​യ​​ർ​​ഫോ​​ഴ്സി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യും അ​​വ​​ർ ക​​ട​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​ച്ച തീ ​​അ​​ണ​​യ്ക്കു​​ക​​യും ചെ​​യ്തു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ അ​​വ്യ​​ക്ത​​മാ​​ണെ​​ങ്കി​​ലും പ്ര​​തി​​യെ ക​​ണ്ടെ​​ത്താ​​മെ​​ന്നു പോ​​ലീ​​സ് ക​​രു​​തു​​ന്നു.

Kerala

സ്വ​ന്തം മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ണ് അ​ന്ന് പി.​ടി​യി​ൽ ക​ണ്ട​ത്; ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട രാ​ത്രി ഓ​ർ​ത്തെ​ടു​ത്ത് ഉ​മ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് അ​ന്തി​മ​വി​ധി വ​രു​ന്നെ​ന്ന തീ​രു​മാ​ന​മാ​യ​തോ​ടെ 2017 ഫെ​ബ്രു​വ​രി 17-ന് ​സം​ഭ​വം ന​ട​ന്ന ആ ​രാ​ത്രി ഓ​ർ​ത്തെ​ടു​ത്ത് അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മ ​തോ​മ​സ്.

അ​ന്ന് രാ​ത്രി 11.30-ഓ​ടെ കി​ട​ന്ന​യു​ട​നെ പി.​ടി​യ്ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്നു​വെ​ന്ന് ഉ​മ പ​റ​ഞ്ഞു. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​ല്ലാ​തെ​യാ​യി. ഞാ​ൻ ഒ​രു സ്ഥ​ലം​വ​രെ പോ​യി​ട്ടു​വ​രാ​മെ​ന്നു​മാ​ത്രം പ​റ​ഞ്ഞ് ഇ​റ​ങ്ങാ​നൊ​രു​ങ്ങി. എ​ങ്ങോ​ട്ടാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​മാ​ണെ​ന്ന് മാ​ത്രം പ​റ​ഞ്ഞു. എ​വി​ടേ​ക്ക് പോ​കു​ക​യാ​ണെ​ങ്കി​ലും പ​റ​യാ​റു​ണ്ട്. പ​ക്ഷേ, ആ ​യാ​ത്ര എ​ങ്ങോ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​വ​ർ ഓ​ർ​ത്തു.

രാ​ത്രി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ പി.​ടി ഭ​യ​ങ്ക​ര അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​ന്ന് ഉ​റ​ങ്ങി​യി​ട്ടേ​യി​ല്ലെ​ന്ന് പ​റ​യാം. സ്വ​ന്തം മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തി​ന്‍റെ വേ​ദ​ന​യാ​ണ് അ​ന്ന് പി.​ടി​യി​ൽ ക​ണ്ട​ത്.

ധീ​ര​മാ​യി നി​ൽ​ക്ക​ണ​മെ​ന്ന് പി.​ടി. ആ ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. പി.​ടി​യു​ടെ ഫോ​ണി​ൽ​നി​ന്നാ​ണ് ഐ​ജി​യെ വി​ളി​ച്ചു​കൊ​ടു​ത്ത​ത്. ആ ​കു​ട്ടി ഫോ​ണി​ലൂ​ടെ എ​ല്ലാം​പ​റ​ഞ്ഞു. പി.​ടി. തോ​മ​സ് കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട സാ​ക്ഷി​യു​മാ​യി​രു​ന്നു.

കേ​സി​ൽ പി.​ടി ഇ​ട​പെ​ടു​ന്ന സ​മാ​യ​ത്ത് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ന്‍റെ നാ​ലു വീ​ലു​ക​ളു​ടെ​യും ബോ​ൾ​ട്ട് അ​ഴി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഇ​ന്നും സം​ശ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മൊ​ഴി​കൊ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് കു​റെ ദു​ര​നു​ഭ​വ​മൊ​ക്കെ​യു​ണ്ടാ​യി. മൊ​ഴി കൊ​ടു​ക്കേ​ണ്ട എ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​ഞ്ഞു. മൊ​ഴി ശ​ക്ത​മാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ടാ​യി​രു​ന്നു. അ​തി​ന് താ​ൻ ഒ​ന്നും കൂ​ട്ടി​പ്പ​റ​യി​ല്ലെ​ന്നും ഒ​ന്നും കു​റ​ച്ച് പ​റ​യാ​നും ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു പി.​ടി ന​ൽ​കി​യ മ​റു​പ​ടി. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ഒ​രാ​ളു​ടെ​യും പേ​ര് എ​ടു​ത്തു പ​റ​ഞ്ഞി​ട്ടി​ല്ല. തെ​റ്റ്‌ ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് മാ​ത്ര​മാ​ണ് പി.​ടി പ​റ​ഞ്ഞ​തെ​ന്നും ഉ​മ ​തോ​മ​സ് പ​റ​ഞ്ഞു.

 

Kerala

വ​യ​നാ​ട്ടി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച് അ​യ​ൽ​വാ​സി; പോ​ലീ​സ് കേ​സെ​ടു​ത്തു

വ​യ​നാ​ട്: ക​ണി​യാ​മ്പ​റ്റ​യി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൈ ​അ​യ​ൽ​വാ​സി ത​ല്ലി​യൊ​ടി​ച്ചു. കോ​ഴി കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ലാ​ൻ​സി തോ​മ​സ്, അ​മ്മി​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ലാ​ൻ​സി​യു​ടെ ഇ​രു​കൈ​ക​ളും അ​മ്മി​ണി​യു​ടെ വ​ല​ത് കൈ​യും ഒ​ടി​ഞ്ഞു.

ഇ​രു​വ​രെ​യും അ​യ​ൽ​ക്കാ​ര​ൻ തോ​മ​സ് വൈ​ദ്യ​ർ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെടു​ത്തു.

Kerala

കോ​ന്നി​യി​ൽ ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു. കോ​ന്നി ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി കാ​സിം കോ​ന്നി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​പ്പാ​റ സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ പ​ള്ളി​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ല്ലു​കൊ​ണ്ട് ഉ​ര​ച്ച് കേ​ടു​പാ​ട് വ​രു​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Kerala

50 ല​ക്ഷം രൂ​പ​യു​ടെ കാ​ർ ആ​വ​ശ്യ​പ്പെ​ട്ട് വ​ഴ​ക്ക്; പി​താ​വി​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 50 ല​ക്ഷം രൂ​പ​യു​ടെ ബൈ​ക്ക് വാ​ങ്ങി ന​ൽ​കാ​ത്ത​തി​ന് മാ​താ​പി​താ​ക്ക​ളെ സ്ഥി​രം ആ​ക്ര​മി​ക്കു​ന്ന മ​ക​ൻ പി​താ​വി​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വ​ഞ്ചി​യൂ​ർ കു​ന്നും​പു​റം തോ​പ്പി​ൽ ന​ഗ​ർ പൗ​ർ​ണ​മി​യി​ൽ ഹൃ​ദ്ദി​ക്കാ​ണ് (28) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. നേ​ര​ത്തെ മ​ക​ന്‍റെ വാ​ശി​യെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വാ​യ്‌​പ​യെ​ടു​ത്ത് 12 ല​ക്ഷം രൂ​പ​യു​ടെ ബൈ​ക്ക് വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​നു​മു​മ്പ് 50 ല​ക്ഷ​ത്തി​ന്‍റെ കാ​ർ കൂ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹൃ​ദ്ദി​ക് മാ​താ​പി​താ​ക്ക​ളോ​ട് ത​ർ​ക്കി​ച്ച​ത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൃ​ദ്ദി​ക് അ​ച്ഛ​നെ വെ​ട്ടു​ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ന​യാ​ന​ന്ദ​ൻ മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്‌. വ​ഞ്ചി​യൂ​രി​ൽ കു​ടും​ബം വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കാ​ല​ടി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​ച്ച ഹൃ​ദ്ദി​ക്കി​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു.

വി​ന​യാ​ന​ന്ദ​നെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. വി​ന​യാ​ന​ന്ദ​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തും. കു​ന്നും​പു​റ​ത്ത് ക​ഫെ​റ്റീ​രി​യ ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം.

ബം​ഗ​ളൂ​രു​വി​ൽ കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി പ​ഠി​ച്ചി​റ​ങ്ങി​യ ഹൃ​ദ്ദി​ക് ഏ​ക മ​ക​നാ​യി​രു​ന്നു. അ​മ്മ: അ​നു​പ​മ. ഹൃ​ദ്ദി​ക് മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നും മാ​ന​സി​ക​പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നാ​ണ​ക്കേ​ട് ഭ​യ​ന്ന് ഇ​ക്കാ​ര്യം വീ​ട്ടു​കാ​ർ പു​റ​ത്ത​റി​യി​ക്കു​ക​യോ മ​തി​യാ​യ ചി​കി​ത്സ ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് സൂ​ച​ന

Kerala

ആ​ദി​വാ​സി ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

വ​യ​നാ​ട്: വെ​ള്ള​മു​ണ്ട​യി​ൽ ആ​ദി​വാ​സി സ്ത്രീ​ക​ളെ വെ​ട്ടി​യ പ്ര​തി പി​ടി​യി​ൽ. വെ​ള്ള​മു​ണ്ട മൊ​ത​ക്ക​രെ​യു​ള്ള കൊ​ച്ച​റ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ മാ​ധ​വി, മ​ക​ൾ ആ​തി​ര എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് രാ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും രാ​ജു വെ​ട്ടി​യ​ത് എ​ന്നാ​ണ് വി​വ​രം.

ആ​തി​ര​യും മാ​ധ​വി​യേ​യും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​തി​ര​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് രാ​ജു​വി​നെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ച്ചാ​റ ഉ​ന്ന​തി​യി​ൽ എ​ത്തി​ച്ചു.

 

Kerala

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സി​ന് നേ​രെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​ടെ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു  

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ. മ​തി​ല​ക​ത്തു നി​ന്നും അ​സു​ഖ​ബാ​ധി​ത​യാ​യ ആ​റ് വ​യ​സ്സു​കാ​രി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ ആ​ക്ര​മി​ച്ച​ത്.

ഓ​ട്ടോ​യി​ൽ ത​ട്ടി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ ആം​ബു​ല​ൻ​സ് ഓ​ട്ടോ​യി​ൽ ത​ട്ടി​യി​രു​ന്നു.

ഇ​തി​നെ ചൊ​ല്ലി ത​ർ​ക്ക​വു​മു​ണ്ടാ​യി. പി​ന്നാ​ലെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ആം​ബു​ല​ൻ​സ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ന്നി യു​വ​ജ​ന സം​ഘ​ട​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സ് ആ​ണ് ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​ത്.

Kerala

പു​ന​ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊ​ല്ലം: പു​ന​ലൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സ്ഥാ​നാ​ർ​ഥി​യു​ടെ ഫ്ല​ക്സ് വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ശാ​സ്താം​കോ​ണം വാ​ർ​ഡി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ര​തീ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കു​ണ്ട്.

വാ​ക്കു​ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​ണി​ക്കു​ട്ട​നെ​യും വെ​ട്ടാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. നി​ല​വി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഇ​ല്ലെ​ങ്കി​ലും മേ​ഖ​ല​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Kerala

പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു; ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പ കേ​സി​ലെ പ്ര​തി ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. വ​ള്ളി​കു​ന്നം വി​ല്ലേ​ജി​ലെ ക​ടു​വി​നാ​ൽ മു​റി​യി​ൽ വി​ല്ല​ക​ത്ത് വീ​ട്ടി​ൽ അ​ജേ​ഷി​നെ​യാ​ണ് (37) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2018 ഒ​ക്ടോ​ബ​ർ 18 ന് ​വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് പി​താ​വ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് പി​താ​വി​ന്‍റെ വ​ല​തു തോ​ളി​ൽ വെ​ട്ടി മു​റി​വേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ഭ​യ​ന്ന് മു​റ്റ​ത്തേ​ക്ക് ഓ​ടി​യ പി​താ​വി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി ത​ല​യി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഒ​ളി​വി​ൽ പോ​യി. പ്ര​തി​ക്കെ​തി​രെ കോ​ട​തി ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ണ്ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ്ര​തി പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​ർ ഭാ​ഗ​ത്ത് ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വ​ള്ളി​കു​ന്നം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

തൃ​ശൂ​രി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച കേ​സ്: ര​ക്ഷി​താ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പോ​ഴ​ങ്കാ​വി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ ര​ക്ഷി​താ​വ് അ​റ​സ്റ്റി​ൽ. ശ്രീ​നാ​രാ​യ​ണ​പു​രം പോ​ഴ​ങ്കാ​വ് സ്വ​ദേ​ശി ചെ​ന്ന​റ വീ​ട്ടി​ൽ ധ​നേ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പോ​ഴ​ങ്കാ​വ് സെ​ന്‍റ് ജോ​ർ​ജ് മി​ക്സ​ഡ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ആ​ല സ്വ​ദേ​ശി ത​യ്യി​ൽ ഭ​ര​ത് കൃ​ഷ്ണ​യെ​യാ​ണ് (25) ധ​നേ​ഷ് മ​ർ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ധ​നേ​ഷി​ന്‍റെ മ​ക​ൻ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച്ച സ്കൂ‌​ളി​ൽ എ​ത്തി​യ കു​ട്ടി അ​ധ്യാ​പ​ക​രോ​ട് പ​റ​യാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി​രു​ന്നു. സ്‌​കൂ​ൾ വി​ടും മു​ൻ​പ് പോ​യ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​നാ​യ ഭ​ര​ത് കൃ​ഷ്ണ വീ​ട്ടി​ൽ ചെ​ന്ന് സ്‌​കൂ​ളി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം സ്‌​കൂ​ളി​ൽ എ​ത്തി​യ ധ​നേ​ഷ് ഓ​ഫി​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി അ​ധ്യാ​പ​ക​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്തു‌. കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ നാ​ല് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ധ​നേ​ഷെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച​തി​ന് ശേ​ഷം മു​ങ്ങി​യ ധ​നേ​ഷി​നെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നാ​ണ് അ​റ​സ്‌​റ്റ് ചെ​യ്ത‌​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് ക​യ​ർ​ത്ത​ത് ചോ​ദ്യം ചെ​യ്തു; പു​ൽ​പ്പ​ള്ളി​യി​ൽ ഡോ​ക്ട​ർ​ക്ക് മ​ർ​ദ​നം

വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യെ ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം. ഡോ​ക്ട​ര്‍ ജി​തി​ന്‍ രാ​ജി​നെ​യാ​ണ് മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പു​ല്‍​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ വ​നി​താ ഡോ​ക്ട​റോ​ട് രോ​ഗി​ക്കൊ​പ്പം വ​ന്ന​യാ​ള്‍ ക​യ​ര്‍​ത്ത് സം​സാ​രി​ച്ച​ത് ജി​തി​ന്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ഡോ​ക്ട​റെ മ​ര്‍​ദി​ച്ച​ത്. പ​രി​ക്കേ​റ്റ ജി​തി​ന്‍ രാ​ജ് ചി​കി​ത്സ തേ​ടി. പു​ല്‍​പ്പ​ള്ളി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ഡി​എം​ഒ​യ്ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

Kerala

വ​ട​ക​ര​യി​ൽ കു​റു​ന​രി ആ​ക്ര​മ​ണം; യു​വാ​വി​ന്‍റെ കൈ​വി​ര​ല്‍ ക​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ​ട​ക​ര വ​ള്ളി​ക്കാ​ട് കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണം. യു​വാ​വി​ന്‍റെ കൈ​വി​ര​ൽ ക​ടി​ച്ചെ​ടു​ത്തു. വ​ള്ളി​ക്കാ​ട് പു​ല​യ​ന്‍​ക​ണ്ടി താ​ഴെ ര​ജീ​ഷി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​റ് വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കും കു​റു​ന​രി​യു​ടെ ക​ടി​യേ​റ്റു.

ക​ഴി​ഞ്ഞ മാ​സം കോ​ഴി​ക്കോ​ട് വ​ള​യ​ത്ത് മൂ​ന്നു​പേ​ര്‍​ക്ക് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റി​രു​ന്നു. വ​ള​യം നി​ര​വു​മ്മ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ള്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

District News

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റു: ബ​ന്ധു ഒ​ളി​വി​ൽ

ശാ​സ്താം​കോ​ട്ട :ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥാ​നാ​ർ​ഥി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ദ​ളി​ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ ഉ​ഷാ​ല​യം ശി​വ​രാ​ജ​ന് (59) വെ​ട്ടേ​റ്റു.


കഴിഞ്ഞദിവസം രാ​ത്രി പ​ത്തോ​ടെ ആ​ദി​ക്കാ​ട്ട് മു​ക്കി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ഷാ​ല​യം ശി​വ​രാ​ജ​നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ബി​ജു (48) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.​പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ശി​വ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യും മു​ൻ മെ​മ്പ​റു​മാ​യ ഉ​ഷ​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.


ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ത​ന്‍റെ ഭാ​ര്യ​യെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ആ​ക്രോ​ശി​ച്ചു ആ​ദി​ക്കാ​ട്ട് മു​ക്കി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഉ​ഷാ​ല​യം ശി​വ​രാ​ജ​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തേ​പ്പ് ക​ര​ണ്ടി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി. പ​രി​ക്കേ​റ്റു നി​ല​ത്തു വീ​ണ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഉ​ഷാ​ല​യം ശി​വ​രാ​ജ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ബി​ജു ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​താ​യും ശാ​സ്താം​കോ​ട്ട എ​സ്എ​ച്ച്ഒ അ​നീ​സ് അ​റി​യി​ച്ചു.

 

Kerala

നെ​ടു​മ​ങ്ങാ​ട് സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സി​പി​എം- എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആം​ബു​ല​ന്‍​സ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ത്തി​ച്ചു. എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ ഗ്ലാ​സു​ക​ള്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ര്‍​ത്തു.

സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നെ​ടു​മ​ങ്ങാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി നെ​ടു​മ​ങ്ങാ​ട് മു​ല്ല​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​ന്‍റെ വീ​ട്ടി​ല്‍ രാ​ത്രി പ​ത്തോ​ടെ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ദീ​പു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് താ​ലു​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആം​ബു​ല​ന്‍​സ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ത്തി​ച്ച​ത്. എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ന്‍​സി​ന്‍റെ ഗ്ലാ​സു​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കെ​യാ​ണ് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യി സം​ഘ​ര്‍​ഷം ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

Kerala

ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി ത​ർ​ക്കം: യു​വാ​വി​നെ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി

 പാ​ല​ക്കാ​ട്‌: ഒ​റ്റ​പ്പാ​ലം വാ​ണി​യം​കു​ള​ത്ത് യു​വാ​വി​നെ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി. വാ​ണി​യം​കു​ളം പ​ന​യൂ​ർ സ്വ​ദേ​ശി വി​നേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നേ​ഷ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി വാ​ണി​യം​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം.

ഡി​വൈ​എ​ഫ്ഐ മു​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യി​രു​ന്നു വി​നേ​ഷ്. അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ൾ കോ​ഴി​ക്കോ​ട് നി​ന്നും പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഷൊ​ർ​ണൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.

Kerala

കാ​ർ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; വ​യോ​ധി​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​ക്ക​ൾ

ക​ണ്ണൂ​ര്‍: അ​ഴീ​ക്കോ​ട്ട് ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് വ​യോ​ധി​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. അ​ഴീ​ക്ക​ൽ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​ർ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​ഴീ​ക്ക​ൽ വ്യ​വ​സാ​യ കേ​ന്ദ്രം റോ​ഡി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞു എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം.

നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ അ​ക്ര​മം നി​ർ​ത്തി​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​ളു​ക​ളാ​ണ് മ​ർ​ദി​ച്ച​തെ​ന്നും, അ​ക്ര​മ​ത്തി​നു ശേ​ഷം ഇ​വ​ർ വീ​ട്ടി​ൽ എ​ത്തി ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​ർ​ദ​ന​മേ​റ്റ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

77 കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​ൻ, വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബാ​ല​കൃ​ഷ്ണ​നെ മ​ർ​ദി​ക്കു​ന്ന ദ്യ​ശ്യ​ങ്ങ​ൾ യു​വാ​ക്ക​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചി​ത്രീ​ക​രി​ക്കു​ക​യും പീ​ന്നീ​ട് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

National

ബം​ഗാ​ൾ പ്ര​ള​യം: സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബി​ജെ​പി എം​പി​ക്ക് ക്രൂ​ര​മ​ർ​ദ​നം; വാ​ഹ​നം ത​ക​ർ​ത്തു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ബി​ജെ​പി എം​പി​യേ​യും മ​റ്റ് നേ​താ​ക്ക​ളേ​യും ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ച്ച് ജ​ന​ക്കൂ​ട്ടം.

മാ​ള്‍​ഡ ഉ​ത്ത​ര​യി​ല്‍​നി​ന്നു​ള്ള എം​പി ഖ​ഗ​ന്‍ മു​ര്‍​മു​വി​നും സം​ഘ​ത്തി​നും നേ​രെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഖ​ഗ​ന്‍ മു​ര്‍​മു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​ല്‍​പാ​യ്ഗു​രി ജി​ല്ല​യി​ലെ ന​ഗ്‌​രാ​കാ​ട്ട​യി​ല്‍ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്കും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ഖ​ഗ​ന്‍ മു​ര്‍​മു​വും സം​ഘ​വും.

ബി​ജെ​പി എം​എ​ല്‍​എ ശ​ങ്ക​ര്‍ ഘോ​ഷും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രേ​യും ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​രു​ടെ വാ​ഹ​ന​വും ത​ക​ര്‍​ക്ക​പ്പെ​ട്ടു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്ഥി​തി​യി​ലു​ള്ള മു​ര്‍​മു​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശ​ങ്ക​ര്‍ ഘോ​ഷ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്

"ഖ​ഗ​ന്‍​ദാ വാ​ഹ​ന​ത്തി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ക​യാ​ണ്. കാ​റി​ന്‍റെ ഒ​രു ഗ്ലാ​സ് പോ​ലും ബാ​ക്കി​യി​ല്ല. കാ​റി​നു​ള്ളി​ല്‍ എ​ല്ലാ​യി​ട​ത്തും ത​ക​ര്‍​ന്ന ചി​ല്ലു​ക​ളും ക​ല്ലു​ക​ളു​മാ​ണ്. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ഞ​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ ഇ​വി​ടെ നി​ന്ന് പോ​കു​ക​യാ​ണ്'. മു​ര്‍​മു​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ല്‍ ഘോ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

 

Latest News

Up