x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പം; ന​ഴ്സി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു

പി .പി. ചെ​റി​യാ​ൻ
Published: January 28, 2026 06:50 AM IST | Updated: January 28, 2026 06:50 AM IST

ഫ്ലോ​റി​ഡ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​തി​ക്രൂ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ന​ഴ്സി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.ക​രോ​ലി​ൻ ലീ​വി​റ്റിന്‍റെ​ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ങേ​യ​റ്റം അ​ശ്ലീ​ല​വും ക്രൂ​ര​വു​മാ​യ രീ​തി​യി​ൽ പരിക്കുകൾ ആശംസിച്ചു വീഡിയോ പോസ്റ്റുകൾ ഇട്ടതിനാണ് ന​ട​പ​ടി.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന് ക​രോ​ലി​ൻ ലീ​വി​റ്റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫ്ലോ​റി​ഡ​യി​ലെ ബാ​പ്റ്റി​സ്റ്റ് ഹെ​ൽ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ന​ഴ്സ്, പ്ര​സ​വ​സ​മ​യ​ത്ത് ലീ​വി​റ്റി​ന് ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക പ​രി​ക്കു​ക​ൾ ഏ​ൽ​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ട് വീ​ഡി​യോ പ​ങ്കു​വച്ച​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ഴ്സി​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ന​ടി ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഇ​ത്ത​രം പെ​രു​മാ​റ്റം ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി.

ഫ്ലോ​റി​ഡ അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. ന​ഴ്സി​ന്റെ പ്രൊ​ഫ​ഷ​ണ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഫ്ലോ​റി​ഡ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജെ​യിം​സ് ഉ​ത്മി​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗീ പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടേ​ണ്ട ഒ​രാ​ളി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു മ​നോ​ഭാ​വം ഉ​ണ്ടാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നാ​ലെ ന​ഴ്സ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags : White House press secretary attacked

Recent News

Up