വയനാട്: വെള്ളമുണ്ടയിൽ ആദിവാസി സ്ത്രീകളെ വെട്ടിയ പ്രതി പിടിയിൽ. വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേറ്റത്.
സംഭവത്തിൽ ആതിരയുടെ ഭർത്താവ് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരെയും രാജു വെട്ടിയത് എന്നാണ് വിവരം.
ആതിരയും മാധവിയേയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആതിരയുടെ പരിക്ക് ഗുരുതരമാണ്. ആതിരയുടെ ഭർത്താവ് രാജുവിനെ തെളിവെടുപ്പിനായി കൊച്ചാറ ഉന്നതിയിൽ എത്തിച്ചു.
Tags : Tribal women attacked Wayanad arrest