x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആക്രമിച്ചു പരിക്കേൽപ്പിച്ചു: പ്ര​തി അ​റ​സ്റ്റി​ല്‍


Published: February 10, 2026 06:04 AM IST | Updated: February 10, 2026 06:04 AM IST

അ​ഞ്ച​ല്‍ : മു​ന്‍ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്നു സ്കൂ​ട്ട​റി​ല്‍ യാ​ത്ര​ചെ​യ്ത അ​യ​ല്‍​വാ​സി​യെ പി​ക്ക​പ് ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചി​ട്ട ശേ​ഷം ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ചു ത​ല​ക്ക​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍.

ഏ​രൂ​ർ ആ​ർ​ച്ച​ൽ ഓ​ലി​യ​രി​വ് സ്നേ​ഹ​വി​ലാ​സ​ത്തി​ൽ ബി​ജു (45) ആ​ണ് ഏ​രൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ത​ല​യ്ക്കു മു​റി​വേ​റ്റ ആ​ർ​ച്ച​ൽ​ ഓ​ലി​യ​രി​വ് സ്വ​ദേ​ശി വി​ജ​യ​ൻ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ല്‍ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്കു സ്കൂ​ട്ട​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ജ​യ​നെ എ​തി​ര്‍ ദി​ശ​യി​ല്‍ പി​ക്ക​പ്പു​മാ​യി എ​ത്തി​യ ബി​ജു ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും പി​ന്നീ​ട് പി​ക്ക​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​ന്പു ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ജ​യ​ന്‍റെ നി​ല​വി​ളി കേ​ട്ടു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​യ​ല്‍​വാ​സി​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ല്‍ മു​മ്പു പ​ല​ത​വ​ണ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ലാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Scooterist attacked injured passenger:

Recent News

Up