x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃണമൂൽ കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി


Published: February 9, 2026 02:17 AM IST | Updated: February 9, 2026 02:17 AM IST

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് കൗ​​ൺ​​സി​​ല​​റു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ച​​താ​​യി പ​​രാ​​തി. നോ​​ർ​​ത്ത് പ​​ർ​​ഗാ​​ന​​സ് ജി​​ല്ല​​യി​​ലെ നോ​​ർ​​ത്ത് ബാ​​ര​​ക്ക്പു​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലാ​​ണ് സം​​ഭ​​വം. തു​​ൾ​​സി അ​​ധി​​കാ​​രി​​യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ ബാ​​ര​​ക്പു​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ ര​​ബീ​​ന്ദ്ര നാ​​ഥ് ഭ​​ട്ടാ​​ചാ​​ര്യ മ​​ർ​​ദി​​ച്ചു​​വെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചു. ത​​ന്‍റെ വീ​​ടി​​നു മു​​ന്നി​​ലു​​ള്ള അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണം ചോ​​ദ്യം​​ചെ​​യ്ത​​താ​​ണ് അ​​ധി​​കാ​​രി​​യെ മ​​ർ​​ദി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

ശ​​നി​​യാ​​ഴ്ച സ്ഥ​​ല​​ത്തെ​​ത്തി​​യ ഭ​​ട്ടാ​​ചാ​​ര്യ​​യും അ​​ധി​​കാ​​രി​​യും ത​​മ്മി​​ൽ വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​യെ​​ന്നും തു​​ട​​ർ​​ന്ന് അ​​ധി​​കാ​​രി​​യെ ഭ​​ട്ടാ​​ചാ​​ര്യ മ​​ർ​​ദി​​ച്ചെ​​ന്നും പോ​​ലീ​​സി​​ൽ ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ക്കു​​ന്നു. ഭ​​ട്ടാ​​ചാ​​ര്യ​​യു​​ടെ മ​​ർ​​ദ​​ന​​മേ​​റ്റു കു​​ഴ​​ഞ്ഞു​​വീ​​ണ അ​​ധി​​കാ​​രി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു​​വെ​​ന്ന് മ​​ക​​ൻ ഹേ​​മ​​ന്ത പ​​റ​​ഞ്ഞു. അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

Tags : elderly man died after being attacked

Recent News

Up