Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം തുറന്നുപറഞ്ഞതിന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ് പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണനെന്നും വര്‍ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
"താൻ മാത്രമാണ് ശരിയെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയിരിക്കുകയാണ്.'-ജയരാജൻ കുറ്റപ്പെടുത്തി.
ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവാണെന്നും ജയരാജൻ പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം ജാഥയിലാണ് ജയരാജൻ കുഞ്ഞികൃഷ്ണനെതിരെ രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിൽ കഴിത്ത ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പോലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു.
അതേസമയം, പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.
ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കഗീസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി.
ടീം ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
Kerala
കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലായിടത്തും കൈയിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വർണ്ണം വരെ കട്ടെടുത്തു. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവ ശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു.
പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരൊക്കെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല.'-മുരളീധരൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താക്കുമെന്നും മുരളീധരൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഎം കണക്ക് തുറന്ന് പറയാൻ വാർത്ത സമ്മേളനം വിളിക്കുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.
Kerala
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന്
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു. അതിന്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു.
പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയുള്ള കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളതെന്നും രാഗേഷ് വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷ് പറഞ്ഞു.
പാർട്ടിയുടെ കരിവള്ളൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ആ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി താനും മുതിർന്ന നേതാക്കളായ കെ.പി സഹദേവൻ, വി നാരായണൻ, സി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സാധാരണഗതിയിൽ മൂന്ന് ടേം പൂർത്തിയാകുമ്പോൾ ഏരിയ സെക്രട്ടറിമാർ മാറാറുണ്ട്.
പുതിയ സെക്രട്ടറിയെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ നടന്ന കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് പേര് നിർദേശിച്ചത്. എന്നാൽ ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ആക്രമിക്കാനും വേണ്ടി വളരെ ഹീനമായ രീതിയിലാണ് ഈ സംഭവത്തെപ്പോലും പുസ്തകത്തിൽ വളച്ചൊടിച്ചിരിക്കുന്നത്.
മധുസൂദനനെ പൂർണമായി ഇല്ലാതാക്കിയാലേ കുഞ്ഞികൃഷ്ണന് തൃപ്തിയാകൂ എന്ന വാശിയിലാണ് അദ്ദേഹം. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കണക്ക് ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പരാതികളോടും അദ്ദേഹം പ്രതികരിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ട വരവ് ചെലവ് അംഗീകരിക്കൽ നടപടി നാല് വർഷമെടുത്തു എന്ന സാങ്കേതിക പിഴവാണ് ഉണ്ടായത്.
എന്നാൽ ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും വിനിയോഗിക്കേണ്ട രീതിയിൽ അല്ല അത് വിനിയോഗിക്കപ്പെട്ടതെന്നും പാർട്ടി 2022ൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ അച്ചടക്ക നടപടികൾ അന്ന് തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓഫിസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ഉത്തരവാദികളായ ഏരിയ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുകയും ചെയ്തു.
കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടിഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയും നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെറ്റ് തിരുത്തി പ്രവർത്തകരെ ശരിയായ രീതിയിലേക്ക് മാറ്റാനാണ് പാർട്ടി നടപടി സ്വീകരിക്കുന്നത്. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന നീതി പാർട്ടി നടപ്പിലാക്കിക്കഴിഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എല്ലാ അന്വേഷണവും മരവിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യം ചെയ്യേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
"സ്വർണ്ണക്കൊള്ള കേസിലെ തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്.'-ചെന്നിത്തല കുറ്റപ്പെടുത്തി.
കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ചതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മാണിക്കം ടാഗോർ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. സർക്കാരിനെതിരെ ഗൗരവമുള്ള വിഷയങ്ങളാണ് രാഹുൽ ഉന്നയിക്കാൻ ഇരുന്നത്. അത് പറയാൻ പോലും അനുവദിക്കാത്തത് മര്യാദയല്ല.'-മാണിക്കെ ടാഗോർ കുറ്റപ്പെടുത്തി.
'കഴിഞ്ഞ ദിവസവും രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. അതീവ ഗുരുതരമായ കാര്യം പറയാൻ കേന്ദ്രമന്ത്രിമാർ സമ്മതിച്ചില്ല. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പാണ് രാഹുൽ പറയാൻ തുടങ്ങിയത്. എന്നാൽ അവർ അത് തടഞ്ഞു.'-മാണിക്കം ടാഗോർ പറഞ്ഞു.
സസ്പെൻഷൻ കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല. സർക്കാരിനെതിരെയുള്ള പ്രതിഷേധം തുടരും. രാഹുലിന് പറയാനുള്ളത് കേൾക്കാൻ രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും മാണിക്കം പറഞ്ഞു.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് മാണിക്കം ടാഗോർ ഉൾപ്പെടെയുള്ള എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.
National
ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്നു. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റ് അല്ലെങ്കിൽ എവിടെയാണ് ചർച്ചകൾ നടത്തേണ്ടത്? പ്രധാനമന്ത്രിയെ നോക്കുകുത്തിയാക്കി തന്ത്രപ്രധാനമായ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്ക് ഭയമല്ലെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രസ്താവനകൾ കേന്ദ്രം നിഷേധിക്കുന്നില്ല? അപ്രിയകരമായ സത്യങ്ങൾ പുറത്തു വരാതിരിക്കാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും ഗോവിന്ദന് പറഞ്ഞു.
ബജറ്റിലെ അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി. കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണെന്നും ഗോവിന്ദൻ പറഞ്ഞു.
എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ. ശ്രീധരന് തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീധരന് പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു.
ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കാന് സാധ്യതയില്ല. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്‍ത്ത് തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Kerala
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്ര രീതി. എയിംസും അതിവേഗ റെയിലും അടക്കമുള്ള പദ്ധതികൾ ഒന്നും കേരളത്തിന് അനുവദിച്ചില്ല.'-ഷാഫി വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് നിരാശാജനകമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി.
"കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി അടക്കമുള്ളത് തന്നില്ല. ഏഴ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ പരിഗണിച്ചില്ല. കടുത്ത അവഗണനയാണ് ഇത്. സംസ്ഥാനം അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരുന്നതിന് കേന്ദ്ര അനുമതിക്ക് സമർപ്പിച്ചെങ്കിലും അത് അനുവദിച്ചില്ല. ഇപ്പോൾ കേന്ദ്ര പദ്ധതി പോലും തരുന്നില്ല.'-രാജീവ് വിമർശിച്ചു.
"എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ലഭിച്ചില്ല. കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി നൽകിയെങ്കിലും അതും പരിഗണിച്ചില്ല. നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായത് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിച്ചു.'-രാജീവ് പറഞ്ഞു.
"ധാതു ഇടനാഴി പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് തോന്നുന്നത്. നമ്മുടെ ധാതുക്കൾ കൊണ്ടുപോകാനാണൊ എന്ന് സംശയമുണ്ട്.'-രാജീവ് പറഞ്ഞു.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഗോവയെക്കാൾ 153 റൺസിന് മുന്നിലാണ് കേരളം.
രണ്ടിന് 237 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 526 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസാണ് എടുത്തിട്ടുള്ളത്. 14 റൺസുമായി സുയാഷ് പ്രഭുദേശായിയും നാല് റൺസുമായി കശ്യപ് ബക്കാലെയും ആണ് ക്രീസിലുള്ളത്.
രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര അയർലൻഡ് തൂത്തുവാരിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിലും അയർലൻഡ് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ 30 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ സാധിച്ചുള്ളു. 54 റൺസെടുത്ത ഓപ്പണർ ആര്യാൻഷ് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. മുഹമ്മദ് അർഫാൻ 26 റൺസെടുത്തു.
അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി, ഗരേത് ഡിലാനി, ജോർജ് ഡോക്ക്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡയർ മാത്യു ഹംപ്രെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു. യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
Kerala
തിരുവനന്തപുരം: നഗരൂരിൽ എസ്ഐയെ പോലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു.
ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
Kerala
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലേയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്നാണ് ജയരാജൻ പറഞ്ഞത്.
പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞവരാണ് ബിജെപിക്കാർ.
ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിന്റെതെന്നും ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.
പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
"കേന്ദ്രമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ഫെഡറൽ സംവിധാനങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആർആസ്എസിന്റെ ചൊൽപടിക്ക് നിർത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന.'-ഗോവിന്ദൻ കുറ്റപ്പെടുത്തി.
പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും ആയിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പരാമര്‍ശം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും അത്താവലെ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ഈഴവ, നായർ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിച്ച് വോട്ട് ചെയ്യാൻ ജനങ്ങൾക്കറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ മുന്നണികൾക്ക് അങ്കലാപ്പാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മന്ത്രി സജി ചെറിയാന്റെ മോഹം നടക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. രണ്ട് ഹിന്ദു വോട്ട് കിട്ടാനാണ് സജി ചെറിയാന്റെ പരിശ്രമം. എന്നാൽ "അത് നടപ്പില്ല മോനേ സജി ചെറിയാനേ' എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമുദായങ്ങളുടെ പേരിൽ വോട്ട് കച്ചവടം നടത്തുന്ന രീതിക്ക് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വിളിച്ച സതീശൻ ഇന്നലെ പൂത്ത തകരയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് ലീഗിന് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
"തന്റെ സ്വഭാവത്തെ സംശയ നിഴലിലാക്കി, നുണ പറയുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്. കോൺഗ്രസ് പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണിത്.'-പരാതിക്കാരി പറഞ്ഞു.
പരാതിക്കൊപ്പം പോലീസിന് നൽകിയ വിശദമായ പരാതിയുടെ പകർപ്പും പരാതിക്കാരി കോൺഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് അതിജീവിതയുടെ പരാതിയിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ "അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.
ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗകേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി. ഒന്നാം കേസിലെ പരാതിക്കാരി തന്നെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചിരുന്നു.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ആർസിബി മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനോട് തോറ്റ യുപി വാരിയേഴ്സ് ആദ്യ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ആർസിബി ടീം: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന(ക്യാപ്റ്റൻ), ഡയാളൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
യുപി വാരിയേഴ്സ് ടീം: കിരൺ നവ്ഗൗർ, മെഗ് ലാനിംഗ്(ക്യാപ്റ്റൻ), ഫീബ ലിച്ച്ഫീൽഡ്, ഹർളീൻ ഡിയോൾ, ദീപ്തി ശർമ, ശ്വേത ശെറാവത്ത് (വിക്കറ്റ് കീപ്പർ), ഡിയാൻഡ്രാ ഡോട്ടിൻ, സോഫി എക്ലെസ്റ്റോൺ, ആശാ ശോഭന, ശിഖാ പാണ്ഡെ, ക്രാന്തി ഗൗഡ്.
Kerala
കാക്കനാട്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്മസ് കാലം, നിർഭാഗ്യവശാൽ ഭാരതത്തിലെ ചില ഭാഗങ്ങളിൽ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറിയെന്ന് സീറോമലബാർ സഭ.
ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും പ്രാർഥനാ കൂട്ടായ്മകൾക്കും നേരേ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്നും സീറോമലബാർ സഭയുടെ 34-ാമത് സിനഡിന്റെ ആദ്യ സമ്മേളനത്തെത്തുടർന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആറു മുതൽ പത്തുവരെയായിരുന്നു സിനഡ് സമ്മേളനം.
സ്നേഹത്തിന്റെ പ്രവൃത്തികളെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്കാരം വളരാൻ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെത്തന്നെ ദുർബലമാക്കുന്നുവെന്ന് സിനഡനന്തര സർക്കുലറിൽ വ്യക്തമാക്കുന്നു. കുരിശിലെ ബലിയിലൂടെ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത്. എതിർപ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും, ധൈര്യപൂർവം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്ന എല്ലാ സഭാ മക്കളെയും സഭ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നു.
ശക്തീകരണത്തിലൂടെ മുന്നോട്ട്
സഭയുടെ വളർച്ചയും നിലനിൽപ്പും അതിന്റെ ഓരോ അംഗത്തിന്റെയും ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിൽ അധിഷ്ഠിതമാണ്. സീറോമലബാർ സഭ പ്രഖ്യാപിച്ച സമുദായ ശക്തീകരണവർഷം കേവലം ഒരു ആചരണമല്ല; നമ്മുടെ സമുദായാംഗങ്ങളെ തങ്ങളുടെ ദൗത്യങ്ങളെപ്പറ്റി അവബോധമുള്ളവരാക്കാനും അതിനായി അവരെ ബലപ്പെടുത്താനും അങ്ങനെ പൊതുജീവിതത്തിന്റെ എല്ലാ മേഖലകളെയും മിശിഹായുടെ പ്രബോധനത്താൽ ശുദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന്റെയും തീവ്രയത്നത്തിന്റെയും ഭാഗമാണ്.
സഭാംഗങ്ങൾ, പ്രത്യേകിച്ച്, കുടുംബങ്ങളും ഇടവകകളും വിശ്വാസത്തിലും തനിമയിലും സ്വയംപര്യാപ്തതയിലും അവബോധമുള്ളവരായി നിലനിന്നാൽ മാത്രമേ പൊതുസമൂഹത്തോടുള്ള നമ്മുടെ സുവിശേഷദൗത്യം നിറവേറ്റാൻ നാം പ്രാപ്തരാകുകയുള്ളൂ. അത് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനുതന്നെ ഊർജമായി മാറുന്നു. “ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, സഹോദരീ സഹോദരന്മാർ മാത്രം, പരസ്പരം മനസിലാകാത്തപ്പോഴും അവർ സഹോദരങ്ങളായി തുടരുന്നു” എന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാക്കുകൾ, നാം ലക്ഷ്യം വയ്ക്കുന്നതു വിശ്വസഹോദര്യമാണ് എന്ന യാഥാർഥ്യത്തിനു അടിവരയിടുന്നതാണ്.
ആധുനികലോകം നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടാൻ യുവജനങ്ങളെയും കുടുംബങ്ങളെയും പ്രാപ്തരാക്കുക എന്നത് ഈ വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യമാണ്. പൊതു ഇടങ്ങളിൽ നമ്മുടെ സാന്നിധ്യത്തെ ദുർബലപ്പെടുത്തുന്ന ജനസംഖ്യാശോഷണം നമ്മുടെ കുടുംബങ്ങളിൽ ചർച്ചാവിഷയമാകണം. സീറോമലബാർ സഭാംഗങ്ങൾ പൊതുഭരണ രംഗത്തേക്കും രാഷ്ട്രീയത്തിലേക്കും സജീവമായി കടന്നുവരേണ്ടതു പൗരധർമത്തിന്റെ ഭാഗമാണ്.
പൗരന്മാരുടെ നിതാന്ത ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനില്പ് എന്ന ചൊല്ല് നമുക്കു മറക്കാതിരിക്കാം. സമുദായാംഗങ്ങളുടെ ഇടയിൽ സംഭവിക്കുന്ന, വിദേശരാജ്യങ്ങളിലേക്കുള്ള വീണ്ടുവിചാരമില്ലാത്ത കുടിയേറ്റം, ചിലരെയെങ്കിലും വലിയ കടബാധ്യതകളിലേക്കും വിശ്വാസശോഷണത്തിലേക്കും നയിക്കുന്നുണ്ട്. തൊഴിൽ തേടുന്നവർ മാത്രമാകാതെ തൊഴിൽ സൃഷ്ടിക്കുന്നവരും തൊഴിൽ ദാതാക്കളും ആകാനുള്ള നമ്മുടെ സാധ്യത നാം മനസിലാക്കണം.
കൃഷി ലാഭകരമല്ല എന്നു പറയുമ്പോഴും, ശാസ്ത്രീയമായി കൃഷി ചെയ്ത് അനേകം പേർക്ക് തൊഴിൽ കൊടുക്കാൻ കഴിയും എന്നതിന് നമ്മുടെ ചില രൂപതകളിൽ അഭിനന്ദനാർഹമായ മാതൃകകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വർത്തമാനകാലത്തു നമ്മുടെ മുൻപിലുള്ള പ്രതിസന്ധികളെ മറികടക്കാൻ സമുദായ ശക്തീകരണ വർഷത്തിലെ കർമപദ്ധതികളെ ഗൗരവമായി ഏറ്റെടുക്കാൻ എല്ലാവരെയും ഞാൻ ആഹ്വനം ചെയ്യുന്നു.
ഗൾഫ് മേഖലയ്ക്ക് അപ്പൊസ്തലിക് വിസിറ്റർ
ഗൾഫ് നാടുകളിലെ സീറോമലബാർ സഭാംഗങ്ങൾക്കായി അപ്പൊസ്തലിക് വിസിറ്ററെ നിയമിച്ചതുവഴി സഭയുടെ വളർച്ചയിൽ നിർണായകമായൊരു ചുവടുവയ്പാണ് സംഭവിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ സീറോമലബാർ വിശ്വാസികൾക്ക് ആവശ്യമായ അജപാലന സംവിധാനങ്ങൾ അനുവദിക്കുന്നതിന് മുന്നോടിയായി അവിടങ്ങളിലുള്ള നമ്മുടെ വിശ്വാസിസമൂഹങ്ങളുമായും നിലവിലുള്ള അജപാലന സംവിധാനങ്ങളുമായും സംവദിച്ച് വിശദമായ പഠന റിപ്പോർട്ട് തയാറാക്കി പരിശുദ്ധ സിംഹാസനത്തിന് സമർപ്പിക്കുക എന്നതാണ് അപ്പൊസ്തലിക് വിസിറ്ററുടെ പ്രഥമ ദൗത്യം.
പരിമിതികൾക്കു നടുവിലും മാതൃസഭയുടെ ആരാധനാക്രമ പാരമ്പര്യത്തിൽ നിലനിൽക്കാൻ ത്യാഗപൂർവം പരിശ്രമിച്ച എല്ലാവരെയും നന്ദിയോടെ ഓർമിക്കുന്നതിനൊപ്പം, അപ്പൊസ്തലിക് വിസിറ്ററായി നിയമിതനായ ജോളി വടക്കനച്ചന് എല്ലാ പിന്തുണയും നൽകണമെന്ന് ഗൾഫ് നാടുകളിലെ എല്ലാ സീറോമലബാർ സഭാ മക്കളോടും ആഹ്വാനം ചെയ്യുന്നുവെന്ന് സർക്കുലറിൽ പറയുന്നു.
അനുരഞ്ജനത്തിലൂടെ ഐക്യത്തിലേക്ക്
ഐക്യമുള്ള സമുദായത്തിന് കാലത്തിന്റെ ഗതി മാറ്റാൻ കഴിയുമെന്നും ആരാധനാക്രമത്തിലെ ഐക്യം, വിശ്വാസികൾക്കിടയിലുള്ള ആഴമേറിയ സാഹോദര്യത്തിന്റെ പ്രകാശനമാണ് എന്നുമുള്ള ബോധ്യത്തിൽനിന്നാണ് വിശുദ്ധ കർബാന അർപ്പണരീതിയിൽ ഏകീകരണം നടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചത്. എന്നാൽ, ലക്ഷ്യംവച്ച ഐക്യം പൂർണമായും യാഥാർഥ്യമായിട്ടില്ല എന്നത് ദുഃഖകരമാണ്.
ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം നടപ്പിലാക്കണം എന്ന സഭയുടെ തീരുമാനം, എറണാകുളം-അങ്കമാലി അതിരൂപതയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളെ സിനഡ് അനുഭാവപൂർവം പരിഗണിക്കുന്നു. പരിശുദ്ധ സിംഹാസനം അംഗീകരിച്ച ഏകീകൃത കുർബാനയർപ്പണത്തെ സംബന്ധിച്ചുള്ള സിനഡിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നതാണ്. ഏകീകൃത കുർബാന അർപ്പണത്തിനുവേണ്ടി ആഗ്രഹിക്കുകയും നിലപാടെടുക്കുകയും നടപ്പിലാക്കുകയും ചെയ്തവരെ സഭ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ ഘട്ടം ഘട്ടമായി ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാനുള്ള തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുകയും ക്രൈസ്തവ അരൂപിക്കു ചേരാത്ത പ്രതിഷേധങ്ങളുടെ മാർഗം വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
വൈദിക പരിശീലനത്തിന്റെ കാലോചിത നവീകരണം
മാറുന്ന സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം കൂടുതൽ ഫലപ്രദമാക്കുന്നതിനായി വൈദികപരിശീലനം കാലോചിതമായി നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് വിലയിരുത്തി. സുവിശേഷ പ്രഘോഷണത്തിൽ തീക്ഷ്ണത ജ്വലിപ്പിക്കുന്ന വൈദികപരിശീലനം കാലത്തിന്റെ അനിവാര്യതയാണ്.
ആത്മീയവും ദൈവശാസ്ത്രപരവുമായ അറിവിനോടൊപ്പം, വൈദികാർഥികൾ മാനസികമായ പക്വതയും സാമൂഹിക പ്രതിബദ്ധതയും ആധുനിക സാങ്കേതികവിദ്യകളിൽ നൈപുണ്യവും ഉള്ളവരായി വളരേണ്ടതുണ്ട്. വൈദികപരിശീലനത്തെക്കുറിച്ച് സിനഡിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ ഗവേഷണങ്ങളും പഠനങ്ങളും വർഷങ്ങളായി നടന്നുവരികയായിരുന്നു. അവയുടെ വെളിച്ചത്തിൽ നവീകരിച്ച പരിശീലന പദ്ധതിക്ക് സിനഡ് വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അന്തിമരൂപം നൽകിയിട്ടുണ്ട്.
ഇവ നടപ്പിൽ വരുത്തുന്നതിന്റെ ആദ്യഘട്ടമായി മൈനർ സെമിനാരി പരിശീലന കാലഘട്ടത്തിൽ കാതലായ ചില നവീകരണങ്ങൾക്ക് സിനഡ് അംഗീകാരം നൽകുകയും ഈ രംഗത്തുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെ അത് നടപ്പിലാക്കാൻ വൈദികർക്കായുള്ള സിനഡൽ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അജപാലനത്തിലും സുവിശേഷവത്കരണത്തിലും മുന്നോട്ട്
കേരളത്തിനു പുറത്ത് പുതിയ അതിരൂപതകളും വിവിധ രാജ്യങ്ങളിൽ അജപാലന സംവിധാനങ്ങളുമായി സീറോമലബാർ സഭ വളർച്ചയുടെ പടവുകൾ കയറുമ്പോൾ, ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വവും വർധിക്കുകയാണ്.
സഭയുടെ പൈതൃകവും ആത്മീയതയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ, വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരുമായി സംവാദത്തിൽ ഏർപ്പെടാനും മിശിഹായുടെ സ്നേഹം സാർവത്രികമായി പ്രഘോഷിക്കാനും നാം കടപ്പെട്ടവരാണ്.
ഈയൊരു ദൗത്യം ഏറ്റെടുക്കാൻ പ്രാപ്തരായ കൂടുതൽ മിഷനറിമാരെ വാർത്തെടുക്കാനും, തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും, സഭയെക്കുറിച്ചും അഭിമാനബോധമുള്ളവരായി സഭാ സന്താനങ്ങളെ വളർത്തിയെടുക്കാനും സഹായകമാകുന്ന ഒരു അജപാലന പദ്ധതി - ജീവൻ ജ്യോതി സീറോമലബാർ മിഷനറി മൂവ്മെന്റ് - ആരംഭിക്കുകയാണ്. സുവിശേഷവത്കരണം നമ്മയുടെ പ്രഥമ ദൗത്യമാകയാൽ, കൂടുതൽ വൈദിക-സമർപ്പിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കാൻ കുടുംബങ്ങൾ പ്രത്യേക താത്പര്യം കാണിക്കേണ്ടതുണ്ട്.
ജൂബിലി വർഷം സമാപിച്ചെങ്കിലും, അത് നമ്മുടെ ഹൃദയങ്ങളിൽ വിതച്ച പ്രത്യാശയുടെയും കാരുണ്യത്തിന്റെയും വിത്തുകളെ നമുക്ക് പരിപോഷിപ്പിക്കാം. “ജൂബിലി വർഷം സമാപിക്കുമ്പോളും, പ്രത്യാശയുടെ തീർഥാടനം തുടരുകയാണെന്ന’’ലെയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകൾ നമ്മെ ശക്തിപ്പെടുത്തട്ടെയെന്നും മാർ റാഫേൽ തട്ടിൽ സർക്കുലറിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരക്ക് പിടിച്ച് അന്വേഷണസംഘം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ഹൈക്കോടതിയിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം ശബരിമലയിലെ മോഷണത്തിൽ പ്രതൃക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്തിയാണ് തന്ത്രി, എന്നാൽ വളരെ പെട്ടെന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുത്തതിന് പിന്നിൽ സർക്കാരിന്റെ താല്പര്യമാണ് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശബരിമല മോഷണ കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായ നടപടിയാണ്. സുപ്രീം കോടതി പോലും കുറ്റവാളിയാണ് എന്ന് സൂചിപ്പിച്ച മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെയൊ കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിനെയോ അറസ്റ്റ് ചെയ്യുന്നതിന് യാതൊരു താൽപര്യവും കാണിക്കാത്ത എസ്ഐടി ഇപ്പോൾ എടുത്ത നടപടി പൊതുസമൂഹത്തിന് വിശ്വസിക്കാൻ സാധിക്കാത്ത ഒന്നാണെന്നും അനിൽ പറഞ്ഞു.
കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അത് തന്ത്രി ആയാലും എന്ന് തന്നെയാണ് വിശ്വ ഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നത്. നിയമം അതിന്റെ വഴിക്ക് കൂടി പോകണം. എന്നാൽ തന്ത്രിയുടെ അറസ്റ്റോടു കൂടി അന്വേഷണം അവസാനിപ്പിച്ച് തിരക്കുപിടിച്ച് കുറ്റപത്രം സമർപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.
ഹൈക്കോടതി പോലും ശബരിമല മോഷണത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ സൂചിപ്പിക്കുകയുണ്ടായി. സോണിയ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് എംപിമാർ, തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്ത്യാ മുന്നണിയുടെ നേതാക്കന്മാരും ശബരിമല കൊള്ളയും ആയി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ളവരാണ്.
ഇവരിലേക്ക് അന്വേഷണം എത്തരുത് എന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. സിബിഐ പോലെയുള്ള ഏജൻസി ഈ കേസിന്റെ അന്വേഷണം ഉടൻ തന്നെ ഏറ്റെടുത്തില്ല എങ്കിൽ നിലവിലെ കേസ് അന്വേഷണം യഥാർഥി പ്രതികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുടെ വാതിൽ അടയ്ക്കും.
ശബരിമലയിലെ യുവതി പ്രവേശന സമയത്ത് തന്നെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കന്മാർക്ക് തന്ത്രിയോട് വിരോധം ഉണ്ടായിരുന്നു. അന്ന് തീർക്കാൻ സാധിക്കാതിരുന്ന അവരുടെ വിരോധം ശബരിമല കൊള്ളയുടെ മറവിൽ നടപ്പാക്കിയിരിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സോണിയ ഗാന്ധി കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ എന്നിവരുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള അടുപ്പം അന്വേഷിക്കാൻ നാളിതുവരെ എസ്ഐടി തയ്യാറാകാതിരിക്കുന്നത് ദുരൂഹമാണ് എന്നും അനിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ പിന്തുണയിലാണ്. കേസില്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും, അതിനൊന്നും യാതൊരു ഉളുപ്പുമില്ല.'-ഗോവിന്ദന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുറത്ത് വരുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. ഗര്‍ഭഛിദ്രം , ക്രൂര പീഡനം, മര്‍ദനം എന്നിവ പരാതിയിലുണ്ട്. ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടത്. കൂടുതല്‍ കേസുകള്‍ പുറത്തു വരാനുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ഓരോ കുറ്റകൃത്യവും നടത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും എംഎല്‍എയുമൊക്കെയായിരുന്നു. രാഹുലിനെ പുറത്താക്കാന്‍ എപ്പോഴാണ് കോണ്‍ഗ്രസ് തയാറായതെന്ന് ജനം ഓര്‍ക്കണം.
National
പാറ്റ്ന: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് മമത ആഗ്രഹിക്കുന്നതെന്നും ഭരണഘടനയെ പോലും അവർക്ക് ബഹുമാനമില്ലെന്നും ഗിരിരാജ് കുറ്റപ്പെടുത്തി.
"ബംഗാളിലെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ അത് തകർക്കുകയാണ്. അവർ ജനാധിപത്യത്തിന് എതിരാണ്. ഇഡി റെയ്ഡൊക്കെ തടസപ്പെടുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.'- ഗിരിരാജ് സിംഗ് വിമർശിച്ചു.
"ബംഗാളിനെ നുഴഞ്ഞുക്കയറ്റക്കാർക്ക് തീറെഴുതി കൊടുക്കാനാണ് മമത ശ്രമിക്കുന്നത്. നാടിനെ രക്ഷിക്കണമെങ്കിൽ അവരെ എത്രയും വേഗം അധികാരത്തിൽ നിന്ന് പുറത്താക്കണം. ഇനി മമതയെ ഒരിക്കലും ജയിപ്പിക്കരുത്.'-ഗിരിരാജ് സിംഗ് പറഞ്ഞു.
രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്.
Kerala
പാലക്കാട്: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സുരേന്ദ്രൻ ഇനി ആകെ മത്സരിക്കാനുള്ളത് പാലക്കാട് ജില്ലയിലാണ്. സുരേന്ദ്രൻ മത്സരിക്കാൻ പാലക്കാട് എത്തുകയാണെങ്കിൽ വരുന്ന അതേ ഹെലികൊപ്റ്ററിൽ തന്നെ തിരിച്ചുപൊകാമെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മാത്രം മണ്ഡലമാണെന്നും സന്ദീപ് അവകാശപ്പെട്ടു.
പാലക്കാട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച വളരെ ദുര്‍ബലമാണെന്നും സന്ദീപ് പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ ഫാമിലിയുടെ കൈയിലാണ് പാലക്കാട്ടെ ബിജെപിയെന്നും അതുകൊണ്ട് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന് വേണ്ടിയാണ് പാലക്കാടിനെ എ ക്ലാസ് മണ്ഡലമായി ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച സന്ദീപ് പാർട്ടി പറഞ്ഞാൽ
എവിടെയും മത്സരിക്കുമെന്നും വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സന്ദീപ് പറഞ്ഞു. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് ദൗർബല്യമല്ല നേട്ടമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ എസ്ഐആർ നടപടികൾ നിർത്തിവയ്പ്പിക്കാനാണ് മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് അവരെന്നും ദിലീപ് ഘോഷ് പറഞ്ഞു.
"ബംഗാളിൽ എല്ലായിടത്തും എസ്ഐആർ നടപ്പാക്കും. വ്യാജ വോട്ടർമാരെ പട്ടികയിൽ ഒഴുവാക്കും. വ്യാജൻമാരുടെ ബലത്തിലാണ് മമത ഇത്രയും കാലം ജയിച്ചിരുന്നത്. അതുകൊണ്ട് എങ്ങനെയും എസ്ഐആർ നിർത്തിവയ്പ്പിക്കാൻ അവർ ശ്രമിക്കും.'-ദിലീപ് പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾക്ക് തൃണമൂലിന്റെ ഭരണം മടുത്തു. അവർ ബിജെപിയെ വിജയിപ്പിക്കുമെന്ന് ഉറപ്പാണ്. വ്യാജ വോട്ടർമാർ വോട്ട് ചെയ്താൽ മാത്രമെ ടിഎംസിക്ക് വീണ്ടും അധികാരം ലഭിക്കുള്ളു. അത് ഇനി എന്തായാലും നടക്കില്ല. എസ്ഐആർ പൂർത്തിയാകുന്നതോടെ ടിഎംസിയുടെ കഥയും കഴിയും.'-ദിലീപ് ഘോഷ് പറഞ്ഞു.
Kerala
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി.
ഹരിപ്പാട് സ്വദേശി 60 കാരനായ രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎൽഎയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പുനർജനി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുനർജനി പദ്ധതി അന്വേഷണം എന്ന് കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അങ്കലാപ്പിന്റെ അർഥം എല്ലാവർക്കും മനസിലാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കാൽ നൂറ്റാണ്ട് കാലം പറവൂരിലെ എംഎൽഎ ആയിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമിക്കുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പുനർജനി അന്വേഷണം കൂടി വരുമ്പോൾ വിഡി സതീശന്റെ ആശങ്ക ഇരട്ടിക്കുന്നത് സ്വാഭാവികമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം മാറ്റിവച്ച് എല്ലാ ഗണത്തിലും പെട്ട നേതാക്കളെ തനിക്ക് ചുറ്റും നിർത്താൻ അദ്ദേഹം കാണിക്കുന്ന അത്യുൽസാഹം "പേടിയുള്ളവരെല്ലാം എന്റെ ചുറ്റും വന്ന് നിൽക്കണമെ” എന്നാവശ്യപ്പെട്ട പഴയ കഥാപാത്രത്തെയാണ് ഓർമിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ആ വിവരം അറിയാതെയാണ് കേസുകൾ സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയിൽ നൽകിയതെന്നും ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ അഭിഭാഷകൻ അറിയിച്ചു.
ഇതുൾപ്പെടെ പരാതിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാർത്താ വിലക്ക് ഹർജിയെ വിശേഷിപ്പിച്ചത്. ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ഉടമകൾ നൽകിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ റിപ്പോർട്ടർ ഉടമകൾ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാർത്താ വിലക്ക് ഹർജി ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ വിലക്ക് ഉത്തരവ് നേടുകയാണ് റിപ്പോർട്ടർ ഉടമകൾ ചെയ്തതെന്ന ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദത്തിന് മറുപടിയായാണ് തന്നെയും കക്ഷികൾ കബളിപ്പിക്കുകയായിരുന്നെന്ന് അഭിഭാഷകൻ വ്യക്തമാക്കിയത്.
വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പതിനായിരം രൂപ പിഴയിട്ടിരുന്നു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആന്റണി രാജു അറിഞ്ഞ് കൊണ്ട് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത് തെറ്റെന്നും വിഡി സതീശന് പറഞ്ഞു.
"എല്ലാം അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തെ രണ്ടരവര്‍ഷം മന്ത്രിയാക്കി കൊണ്ടുനടന്നു. ഒരിക്കലും ആക്കാന്‍ പാടില്ലായിരുന്നു. നിയമസഭയില്‍ മത്സരിപ്പിക്കാന്‍ പോലും പാടില്ലായിരുന്നു.'-സതീശൻ വിമർശിച്ചു.
കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് കേസില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തിയത്. ഇതുതന്നെയാണ് ശബരിമലക്കേസിലും നടക്കുന്നത്. സ്വര്‍ണം കൊള്ള ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊളളകാര്‍ക്ക് കുട പിടിച്ചുകൊടുക്കയാണ്. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല' -സതീശന് പറഞ്ഞു.
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും സതീശൻ പറഞ്ഞു.
"ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തിൽ കാണുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.'-സതീശൻ പറഞ്ഞു.
"പ്രിയങ്ക ഗാന്ധിയെ വരെ ഉൾപ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബർമാർക്ക് പണം നൽകി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പറയുന്നത് എം.വി. ഗോവിന്ദൻ മാത്രമാണ്. പരിപാടിയിൽ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്.'-സതീശൻ പറഞ്ഞു.
സോണിയാ- പോറ്റി കൂടിക്കാഴ്ചയിലും വി.ഡി. സതീശൻ പ്രതികരിച്ചു. നേതാക്കളെ പലരും വന്ന് കാണും. മുഖ്യമന്ത്രിയെ കാണാൻ പറ്റുമെങ്കിൽ സോണിയ ഗാന്ധിയെ കാണാൻ എന്താണ് ബുദ്ധിമുട്ട്. വന്നു കാണുന്നവർ എങ്ങനെയുള്ളവരാണെന്ന് അറിയാൻ യന്ത്രം ഇല്ല. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Sports
മെൽബൺ: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. വിക്കറ്റ് മഴ പെയ്ത മെൽബണിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
ബൗളിംഗിന് അനുകൂലമായ മെൽബണിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്സിൽ പിടിച്ചുനിന്ന് ഇംഗ്ലീഷ് ബാറ്റർമാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ജേക്കബ് ബെതലിന്റെയും ബെൻ ഡക്കറ്റിന്റെയും സാക്ക് ക്രൗളിയുടെയും ഇന്നിംഗ്സുകൾ നിർണായകമായി. 40 റൺസെടുത്ത ബെതൽ ആണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ.
ക്രൗളി 37 റൺസും ഡക്കറ്റ് 34 റൺസും എടുത്തു. 18 റൺസെടുത്ത ഹാരി ബ്രൂക്കിന്റെയും 15 റൺസെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്സുകളും ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. തകർച്ച നേരിട്ടെങ്കിലും കരുതലോടെ കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു ഇംഗ്ലണ്ട്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചിരുന്നു.
46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.
മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.
പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്‍ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.
പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ഇന്നത്തെ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Kerala
ആലപ്പുഴ: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കോൺഗ്രസ് ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ?എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കുന്നുവെന്നും അർഹമായ വിഹിതവും വായ്പ വെട്ടി കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ വികസന മാതൃകയെ തകർക്കുകയാണ് ഈ നടപടികൾക്ക് പിന്നിലെ ഉദ്ദേശമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര വിഹിതത്തിലെ വിവേചനം ബജറ്റിനെ തന്നെ ബാധിക്കുന്നു. ആകെ റവന്യു വരുമാനത്തിന്റെ 70ശതമാനം സംസ്ഥാനം തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി , പെൻഷൻ കമ്പനി വായ്പകളുടെ പേരിൽ പൊതു കട പരിധിയിൽ കുറവ് വരുത്തി. കേന്ദ്രത്തിന്റെ നെറ്റ് ബോറോവിങ്ങ് സീലിങ്ങ് 39000 കോടിയാക്കി വെട്ടി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സമീപനം മൂലം ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ വിഭവ നഷ്ടമാണ് സംഭവിച്ചത്. കൃത്യമായ സാമ്പത്തിക ഉപരോധമാണിത്. സുതാര്യമായി നടക്കുന്ന സംസ്ഥാന ലോട്ടറിയെ പോലും തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അക്കമിട്ട് നിരത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് വിശദമായ നിവേദനം നൽകിയിരുന്നു. എന്നാൽ നിഷേധാത്മക നിലപാടാണ് തുടർന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂറ്റപ്പെടുത്തി.
ഒരു വശത്ത് വികസനത്തെ കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളർത്താൻ ശ്രമക്കുന്ന ഇരട്ടത്താപ്പാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
Kerala
പാലക്കാട്: കരോൾ സംഘത്തിനെതിരായ ആക്രമണത്തെ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
Sports
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് അഹമ്മദാബാദിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിന് വിജയിച്ചതോടെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ നാലാം ടി20 കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളു. 65 റൺസെടുത്ത ക്വിന്റൺ ഡി കോക്കും 31 റൺസെടുത്ത ഡിവാൾഡ് ബ്രെവിസും തിളങ്ങിയെങ്കിലും ടിമീനെ വിജയത്തിലെത്തിക്കാനായില്ല.
ഒരു വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നിലയിൽ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 എന്ന നിലയിലേയ്ക്ക് പ്രോട്ടീസ് തകർന്നടിയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് വിക്കറ്റ് എടുത്തു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 231 റൺസ് എടുത്തത്. തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺസാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.
സഞ്ജു 37 റൺസും അഭിഷേക് 34 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാർദിക്ക് പാണ്ഡ്യ മത്സരത്തിലെ താരമായി. വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരം.
Kerala
മലപ്പുറം: തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസെടുത്തത്.
വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഖേദ പ്രകടനം നടത്തിയിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
Kerala
പാലക്കാട്: ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ച മൂന്ന് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കാജാ ഹുസൈന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സദ്ദാം ഹുസൈന്, മുന്‍ വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പാലക്കാട് നഗരസഭയില്‍ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
National
പാറ്റ്ന: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെയും വിമർശനവുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. രണ്ടു പേരും ഓരേ പോലെയാണെന്നും രാഹുൽ ഇന്ത്യയിലും തേജസ്വി ബിഹാറിലും നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
"രാഹുൽ പണ്ടേ രാജ്യത്ത് നിൽക്കാൻ ആഗ്രഹമില്ലാത്ത ആളാണ്. ബിഹാർ പരാജയത്തിന് ശേഷം തേജസ്വിയും അങ്ങനെയായി. അദ്ദേഹത്തിന് ഇപ്പോൾ ബിഹാറിൽ താമസിക്കാൻ ഇപ്പോൾ ഇഷ്ടമല്ല.'-കേന്ദ്രമന്ത്രി കുറപ്പെടുത്തി.
"രണ്ട് പേരും ഒരു കാര്യത്തിൽ കൂടി ഒരോ പോലെയാണ്. ഇരുവരും രാജ്യത്തിന് പുറത്തുപോയാൽ രാജ്യത്തിനെതിരെ സംസാരിക്കും. ഇരുവരുടെയും പാർട്ടികളിൽ ഇതിൽ അമർഷമുള്ളവരുണ്ട്.'-നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
രാഹുൽ ജർമനിക്ക് പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നിത്യാനന്ദ റായ്യുടെ പ്രതികരണം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ജർമനിയിലേക്ക് പോകുന്നത്.
ജേതസ്വി യാദവ് ബിഹാറിൽ നിന്ന് അപ്രത്യക്ഷനായെന്ന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിത്യാനന്ദ് റായ് പറഞ്ഞിരുന്നു. തേജസ്വിക്ക് ബിഹാറിനോട് ഒരു താൽപര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെ സ്ത്രീലമ്പന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആദ്യം സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ നിലയ്ക്ക് നിർത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎമ്മിന്റെ ശീലമെന്നും ചെന്നിത്തല പറഞ്ഞു.
"രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാർട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്.'-ചെന്നിത്തല പറഞ്ഞു.
പാർട്ടി സെക്രട്ടറിയായപ്പോൾ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം. കെ റെയിൽ നടക്കില്ലെന്നു മുഖ്യമന്ത്രിക്ക് സ്വയം ബോധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പരാതി അലമാരയിൽ വെച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാർ എന്ന് വിളിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര് എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനം തള്ളികളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Kerala
കണ്ണൂർ: മുഖ്യമന്ത്രിയുടെ "സ്ത്രീലമ്പട' പരാമർശം അൽപ്പത്തരമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്ന് വെച്ചാൽ പിന്നെ എന്താണർഥം എന്നും സുധാകരൻ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ് വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നും സുധാകരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വർണപ്പാളി കവർച്ച അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കൊപ്പമുള്ളവർ തന്നെ കവർച്ചയ്ക്ക് കൂട്ടി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് സിപിഎം നേതാക്കൾ ജയിലിലും ആണല്ലൊയെന്നും സുധാകരൻ പറഞ്ഞു. കൂടുതൽ സിപിഎംകാർക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും സുധാകരൻ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്പോൾ ഇത് വ്യക്തമാകുമെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും താൻ പാർട്ടി നിലപാട് അംഗീകരിക്കുന്ന ആളാണെന്നും മുൻ കെപിസിസി അധ്യക്ഷൻ പറഞ്ഞു. വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സുധാകരൻ പ്രതികരിച്ചു.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടിക രണ്ടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
"സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട് വിറ്റു. അദ്ദേഹം തൃശൂരില്‍ പുതിയ വീട് നോക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയില്‍ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്താണ്.'-ഗോപാലകൃഷ്ണൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയ സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാറിന് മാനസിക വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന് ആക്ഷേപിച്ചു. സുനില്‍ കുമാറിന് നെല്ലിയ്ക്കാത്തളം വെയ്ക്കണമെന്നും ബിജെപി നേതാവ് പരിഹസിച്ചു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയെ സംബന്ധിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അജീവിതയ്ക്കെതിരെ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന അനാവശ്യമെന്നുംനിരുത്തരവാദപരമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തിരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മുരളീധരന് പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് നിലപാട്. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നും ദിലീപിന് നീതി കിട്ടിയെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യ പ്രതികരണം. ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെപിസിസിയും എഐസിസിയും എതിര്‍ത്ത് നിലപാടെടുക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെ അടൂര്‍ പ്രസ്താവന തിരുത്തിയിരുന്നു. എന്നാൽ അടൂർ പ്രകാശിന്റെത് അനാവശ്യ പ്രതികരണമാണെന്നും കോൺഗ്രസ് നിലപാട് അതല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും വ്യക്തമാക്കി.
Kerala
മലപ്പുറം: പുളിക്കലിൽ വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു. 16-ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ.ഒ. നൗഫലിനെതിരെയാണ് കേസെടുത്തത്.
സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നൗഫൽ മൂന്നാം പ്രതിയാണ്.
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 എന്ന് തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്‍ത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്.
Kerala
കൊച്ചി: കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു മാധ്യമപ്രവർത്തകരം സംഘം കൈയേറ്റം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ചാനലിന്റെ ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കൈയേറ്റം
ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
"നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.'-സുനിൽ കുമാർ കുട്ടിച്ചേർത്തു.
നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയരുന്നത്.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ബാസിലും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
National
പുതുച്ചേരി: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം പാർട്ടിയുടെ അധ്യക്ഷൻ വിജയ്. ഡിഎംകെയെ ഒരിക്കലും വിശ്വക്കരുതെന്നും അവർക്ക് ചതിക്കാൻ മാത്രമാണ് അറിയാവുന്നതെന്നും വിജയ് പറഞ്ഞു.
പുതുച്ചേരിയിൽ നടന്ന ടിവികെയുടെ പൊതുസമ്മേളനത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ഉപ്പളം എക്സ്പോ ഗ്രൗണ്ടിലായിരുന്നു ടിവികെയുടെ സമ്മേളനം. പുതുച്ചേരിക്കാരോട് ടിവികെയെ വിശ്വസിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
പുതുച്ചേരിക്കാരെ കേന്ദ്രം വഞ്ചിച്ചെന്നും വിജയ് കുറ്റപ്പെടുത്തി. പൂർണ സംസ്ഥാന പദവി അനുവദിക്കാം എന്ന് പറഞ്ഞാണ് പുതുച്ചേരിക്കാരെ കേന്ദ്രസർക്കാർ പറ്റിച്ചതെന്നും വിജയ് പറഞ്ഞു.
എന്നാൽ പുതുച്ചേരിയിൽ അധികാരത്തിലുള്ള എൻഡിഎ സർക്കാരിനെ വിജയ് അഭിനന്ദിച്ചു. എതിർച്ചേരിയിലുള്ള പാർട്ടിയുടെ പരിപാടിയായിട്ടും വേണ്ട സുരക്ഷ അവർ ഒരുക്കിതന്നുവെന്നാണ് വിജയ് പറഞ്ഞത്. സർക്കാരിന് വജയ് നന്ദിയും പറഞ്ഞു. തമിഴ് നാട് സർക്കാർ ഇത് കണ്ട് പഠിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.
Sports
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്റണ്‍ ഡി കോക്കിന്റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്ലി പരമ്പരയിലെ താരവും ആയി.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.
"എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.'-മുരളീധരൻ പറഞ്ഞു.
വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്.
ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
രാഹുൽ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
'മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ. ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍.'-വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Kerala
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് കെ.കെ.രമ എംഎൽഎ. കോൺഗ്രസ് പാർട്ടി രാഹുലിനെപുറത്താക്കണമെന്നും രമ ആവശ്യപ്പെട്ടു.
എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് യോഗ്യതയില്ല. രാഹുലിനെ എന്തുകൊണ്ട് കേരള പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നിൽ പോലീസിന്റെ അലംഭാവമാണെന്നും കെ.കെ.രമ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
Kerala
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോണ്‍ഗ്രസ് ക്രിമിനൽ സംഘത്തെ പോറ്റി വളര്‍ത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി.
"കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്.'-സനോജ് പറഞ്ഞു.
"കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.'-സനോജ് അറിയിച്ചു.
"കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്.'-സനോജ് കൂട്ടിച്ചേർത്തു.
സസ്പെന്‍ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? രാഹുലിനെതിരെ നിലപാട് എടുത്തവർക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്നും വി.കെ. സനോജ് ആരോപിച്ചു.