x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്തവർക്കു നേരേയുള്ള അതിക്രമങ്ങൾ വേദനാജനകം: സീറോമലബാർ സഭ


Published: January 12, 2026 05:56 AM IST | Updated: January 12, 2026 05:56 AM IST

കാ​​​ക്ക​​​നാ​​​ട്: ലോ​​​ക​​​മെ​​​ങ്ങും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശം മു​​​ഴ​​​ങ്ങേ​​​ണ്ട ക്രി​​​സ്മ​​​സ് കാ​​​ലം, നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ഭാ​​​ര​​​ത​​​ത്തി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഭീ​​​തി​​​യു​​​ടെ​​​യും അ​​​ശാ​​​ന്തി​​​യു​​​ടെ​​​യും ദി​​​ന​​​ങ്ങ​​​ളാ​​​യി മാ​​​റി​​​യെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ.

ഭ​​​ര​​​ണഘ​​​ട​​​ന ന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ​​​പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും​​​ നേ​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 34-ാമ​​​ത് സി​​​ന​​​ഡി​​​ന്‍റെ ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​റു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം.

സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വൃ​​​ത്തി​​​ക​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന ശ്ര​​​മ​​​ങ്ങ​​​ളാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്കാ​​​രം വ​​​ള​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര സ്വ​​​ഭാ​​​വ​​​ത്തെ​​​ത്ത​​​ന്നെ ദു​​​ർ​​​ബ​​​ല​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന് സി​​​ന​​​ഡ​​​ന​​​ന്ത​​​ര സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ‍്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കു​​​രി​​​ശി​​​ലെ ബ​​​ലി​​​യി​​​ലൂ​​​ടെ എ​​​ല്ലാ​​​വ​​​രെ​​​യും ത​​​ന്നി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ച്ച മി​​​ശി​​​ഹാ​​​യു​​​ടെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​ക്തി​​​യാ​​​ണ് ന​​​മ്മു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, കാ​​​രു​​​ണ്യ​​​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​ത്. എ​​​തി​​​ർ​​​പ്പു​​​ക​​​ളും പീ​​​ഡ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കു​​​മ്പോ​​​ഴും, ധൈ​​​ര്യ​​​പൂ​​​ർ​​​വം സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ സ​​​ന്തോ​​​ഷം ജീ​​​വി​​​ക്കു​​​ന്ന എ​​​ല്ലാ സ​​​ഭാ​​​ മ​​​ക്ക​​​ളെ​​​യും സ​​​ഭ വാ​​​ത്സ​​​ല്യ​​​ത്തോ​​​ടെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു.


ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ട്


സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും നി​​​ല​​​നി​​​ൽ​​​പ്പും അ​​​തി​​​ന്‍റെ ഓ​​​രോ അം​​​ഗ​​​ത്തി​​​ന്‍റെ​​​യും ആ​​​ത്മീ​​​യ​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​ണ്. സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​വ​​​ർ​​​ഷം കേ​​​വ​​​ലം ഒ​​​രു ആ​​​ച​​​ര​​​ണ​​​മ​​​ല്ല; ന​​​മ്മു​​​ടെ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ളെ ത​​​ങ്ങ​​​ളു​​​ടെ ദൗ​​​ത്യ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി അ​​​വ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​ക്കാ​​​നും അ​​​തി​​​നാ​​​യി അ​​​വ​​​രെ ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും അ​​​ങ്ങ​​​നെ പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളെ​​​യും മി​​​ശി​​​ഹാ​​​യു​​​ടെ പ്ര​​​ബോ​​​ധ​​​ന​​​ത്താ​​​ൽ ശു​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നു​​​മു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ന്‍റെ​​​യും തീ​​​വ്ര​​​യ​​​ത്ന​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​ണ്.

സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ, പ്ര​​​ത്യേ​​​കി​​​ച്ച്, കു​​​ടും​​​ബ​​​ങ്ങ​​​ളും ഇ​​​ട​​​വ​​​ക​​​ക​​​ളും വി​​​ശ്വാ​​​സ​​​ത്തി​​​ലും ത​​​നി​​​മ​​​യി​​​ലും സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത​​​യി​​​ലും അ​​​വ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​യി നി​​​ല​​​നി​​​ന്നാ​​​ൽ മാ​​​ത്ര​​​മേ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ന​​​മ്മു​​​ടെ സു​​​വി​​​ശേ​​​ഷദൗ​​​ത്യം നി​​​റ​​​വേ​​​റ്റാ​​​ൻ നാം ​​​പ്രാ​​​പ്ത​​​രാ​​​കു​​​ക​​​യു​​​ള്ളൂ. അ​​​ത് സ​​​ഭ​​​യ്ക്കു മാ​​​ത്ര​​​മ​​​ല്ല, പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​നു​​​ത​​​ന്നെ ഊ​​​ർ​​​ജ​​​മാ​​​യി മാ​​​റു​​​ന്നു. “ക്രി​​​സ്ത്യാ​​​നി​​​ക്ക് ശ​​​ത്രു​​​ക്ക​​​ളി​​​ല്ല, സ​​​ഹോ​​​ദ​​​രീ സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ മാ​​​ത്രം, പ​​​ര​​​സ്പ​​​രം മ​​​ന​​​സി​​​ലാ​​​കാ​​​ത്ത​​​പ്പോ​​​ഴും അ​​​വ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്നു” എ​​​ന്ന ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ, നാം ​​​ല​​​ക്‌​​​ഷ്യം വ​​​യ്ക്കു​​​ന്ന​​​തു വി​​​ശ്വസ​​​ഹോ​​​ദ​​​ര്യ​​​മാ​​​ണ് എ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​നു അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്ന​​​താ​​​ണ്.

ആ​​​ധു​​​നി​​​കലോ​​​കം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ ധീ​​​ര​​​മാ​​​യി നേ​​​രി​​​ടാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും പ്രാ​​​പ്ത​​​രാ​​​ക്കു​​​ക എ​​​ന്ന​​​ത് ഈ ​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മാ​​​ണ്. പൊ​​​തു​​​ ഇ​​​ട​​​ങ്ങ​​​ളി​​​ൽ ന​​​മ്മു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന ജ​​​ന​​​സം​​​ഖ്യാ​​​ശോ​​​ഷ​​​ണം ന​​​മ്മു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ക​​​ണം. സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ പൊ​​​തു​​​ഭ​​​ര​​​ണ രം​​​ഗ​​​ത്തേ​​​ക്കും രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കും സ​​​ജീ​​​വ​​​മാ​​​യി ക​​​ട​​​ന്നു​​​വ​​​രേ​​​ണ്ട​​​തു പൗ​​​ര​​​ധ​​​ർ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

പൗ​​​ര​​​ന്മാ​​​രു​​​ടെ നി​​​താ​​​ന്ത ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്പ് എ​​​ന്ന ചൊ​​​ല്ല് ന​​​മു​​​ക്കു മ​​​റ​​​ക്കാ​​​തി​​​രി​​​ക്കാം. സ​​​മു​​​ദാ​​​യ​​​ാംഗങ്ങ​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന, വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വീ​​​ണ്ടു​​​വി​​​ചാ​​​ര​​​മി​​​ല്ലാ​​​ത്ത കു​​​ടി​​​യേ​​​റ്റം, ചി​​​ല​​​രെ​​​യെ​​​ങ്കി​​​ലും വ​​​ലി​​​യ ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളി​​​ലേ​​​ക്കും വി​​​ശ്വാ​​​സശോ​​​ഷ​​​ണ​​​ത്തി​​​ലേ​​​ക്കും ന​​​യി​​​ക്കു​​​ന്നു​​​ണ്ട്. തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മാ​​​കാ​​​തെ തൊ​​​ഴി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​വ​​​രും തൊ​​​ഴി​​​ൽ ദാ​​​താ​​​ക്ക​​​ളും ആ​​​കാ​​​നു​​​ള്ള ന​​​മ്മു​​​ടെ സാ​​​ധ്യ​​​ത നാം ​​​മ​​​ന​​​സി​​​ലാ​​​ക്ക​​​ണം.

കൃ​​​ഷി ലാ​​​ഭ​​​ക​​​ര​​​മ​​​ല്ല എ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും, ശാ​​​സ്ത്രീ​​​യ​​​മാ​​​യി കൃ​​​ഷി ചെ​​​യ്ത് അ​​​നേ​​​കം പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ കൊ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യും എ​​​ന്ന​​​തി​​​ന് ന​​​മ്മു​​​ടെ ചി​​​ല രൂ​​​പ​​​ത​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​യ മാ​​​തൃ​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട് എ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. വ​​​ർ​​​ത്ത​​​മാ​​​നകാ​​​ല​​​ത്തു ന​​​മ്മു​​​ടെ മു​​​ൻ​​​പി​​​ലു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​ വ​​​ർ​​​ഷ​​​ത്തി​​​ലെ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളെ ഗൗ​​​ര​​​വ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രെ​​​യും ഞാ​​​ൻ ആ​​​ഹ്വ​​​നം ചെ​​​യ്യു​​​ന്നു.

ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യ്ക്ക് അ​​​പ്പൊ​​​സ്തലി​​​ക് വി​​​സി​​​റ്റ​​​ർ


ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ലെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​പ്പൊസ്തലി​​​ക് വി​​​സി​​​റ്റ​​​റെ നി​​​യ​​​മി​​​ച്ച​​​തു​​​വ​​​ഴി സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യൊ​​​രു ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ് സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ജ​​​പാ​​​ല​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി അ​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള ന​​​മ്മു​​​ടെ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യും നി​​​ല​​​വി​​​ലു​​​ള്ള അ​​​ജ​​​പാ​​​ല​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് അ​​​പ്പൊസ്ത​​​ലി​​​ക് വി​​​സി​​​റ്റ​​​റു​​​ടെ പ്ര​​​ഥ​​​മ ദൗ​​​ത്യം.

പ​​​രി​​​മി​​​തി​​​ക​​​ൾ​​​ക്കു ന​​​ടു​​​വി​​​ലും മാ​​​തൃ​​​സ​​​ഭ​​​യു​​​ടെ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ ത്യാ​​​ഗ​​​പൂ​​​ർ​​​വം പ​​​രി​​​ശ്ര​​​മി​​​ച്ച എ​​​ല്ലാ​​​വ​​​രെ​​​യും ന​​​ന്ദി​​​യോ​​​ടെ ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം, അ​​​പ്പൊസ്ത​​​ലി​​​ക് വി​​​സി​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ജോ​​​ളി വ​​​ട​​​ക്ക​​​ന​​​ച്ച​​​ന് എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ലെ എ​​​ല്ലാ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ ​​​മ​​​ക്ക​​​ളോ​​​ടും ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു.


അ​​​നു​​​ര​​​ഞ്ജ​​​ന​​​ത്തി​​​ലൂ​​​ടെ ഐ​​​ക്യ​​​ത്തി​​​ലേ​​​ക്ക്

ഐ​​​ക്യ​​​മു​​​ള്ള സ​​​മു​​​ദാ​​​യ​​​ത്തി​​​ന് കാ​​​ല​​​ത്തി​​​ന്‍റെ ഗ​​​തി​​​ മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലെ ഐ​​​ക്യം, വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള ആ​​​ഴ​​​മേ​​​റി​​​യ സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മാ​​​ണ് എ​​​ന്നു​​​മു​​​ള്ള ബോ​​​ധ്യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​ശു​​​ദ്ധ ക​​​ർ​​​ബാ​​​ന അ​​​ർ​​​പ്പ​​​ണ​​​രീ​​​തി​​​യി​​​ൽ ഏ​​​കീ​​​ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സി​​​ന​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ല​​​ക്ഷ്യം​​​വ​​​ച്ച ഐ​​​ക്യം പൂ​​​ർ​​​ണ​​​മാ​​​യും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണ്.

ഏ​​​കീ​​​കൃ​​​ത രീ​​​തി​​​യി​​​ലു​​​ള്ള കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പ​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം എ​​​ന്ന സ​​​ഭ​​​യു​​​ടെ തീ​​​രു​​​മാ​​​നം, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളെ സി​​​ന​​​ഡ് അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു. പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പ​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​താ​​​ണ്. ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യും നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ക​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​രെ സ​​​ഭ പ്ര​​​ത്യേ​​​കം ന​​​ന്ദി​​​യോ​​​ടെ ഓ​​​ർ​​​ക്കു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി ഏ​​​കീ​​​കൃ​​​ത വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പ​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് എ​​​ല്ലാ​​​വ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ക്രൈ​​​സ്ത​​​വ അ​​​രൂ​​​പി​​​ക്കു ചേ​​​രാ​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ടെ മാ​​​ർ​​​ഗം വെ​​​ടി​​​ഞ്ഞ് അ​​​നു​​​ര​​​ഞ്ജ​​​ന​​​ത്തി​​​ന്‍റെ പാ​​​ത സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഏ​​​വ​​​രെ​​​യും ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്നു.

വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ കാ​​​ലോ​​​ചി​​​ത​​​ ന​​​വീ​​​ക​​​ര​​​ണം

മാ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ഭ​​​യു​​​ടെ ദൗ​​​ത്യം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വൈ​​​ദി​​​കപ​​​രി​​​ശീ​​​ല​​​നം കാ​​​ലോ​​​ചി​​​ത​​​മാ​​​യി ന​​​വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ൻ സി​​​ന​​​ഡ് വി​​​ല​​​യി​​​രു​​​ത്തി. സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​ത്തി​​​ൽ തീ​​​ക്ഷ്ണ​​​ത ജ്വ​​​ലി​​​പ്പി​​​ക്കു​​​ന്ന വൈ​​​ദി​​​കപ​​​രി​​​ശീ​​​ല​​​നം കാ​​​ല​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​ണ്.

ആ​​​ത്മീ​​​യ​​​വും ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ര​​​വു​​​മാ​​​യ അ​​​റി​​​വി​​​നോ​​​ടൊ​​​പ്പം, വൈ​​​ദി​​​കാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ന​​​സി​​​ക​​​മാ​​​യ പ​​​ക്വ​​​ത​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ൽ നൈ​​​പു​​​ണ്യ​​​വും ഉ​​​ള്ള​​​വ​​​രാ​​​യി വ​​​ള​​​രേ​​​ണ്ട​​​തു​​​ണ്ട്. വൈ​​​ദി​​​കപ​​​രി​​​ശീ​​​ല​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് സി​​​ന​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​ങ്ങ​​​ളും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വ​​​യു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ ന​​​വീ​​​ക​​​രി​​​ച്ച പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​ക്ക് സി​​​ന​​​ഡ് വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കും ശേ​​​ഷം അ​​​ന്തി​​​മ​​​രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​വ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി പ​​​രി​​​ശീ​​​ല​​​ന ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കാ​​​ത​​​ലാ​​​യ ചി​​​ല ന​​​വീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് സി​​​ന​​​ഡ് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ക​​​യും ഈ ​​​രം​​​ഗ​​​ത്തു​​​ള്ള എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ അ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വൈ​​​ദി​​​ക​​​ർ​​​ക്കാ​​​യു​​​ള്ള സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.


അ​​​ജ​​​പാ​​​ല​​​ന​​​ത്തി​​​ലും സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലും മു​​​ന്നോ​​​ട്ട്

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് പു​​​തി​​​യ അ​​​തി​​​രൂ​​​പ​​​ത​​​ക​​​ളും വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​ജ​​​പാ​​​ല​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ​​​ട​​​വു​​​ക​​​ൾ ക​​​യ​​​റു​​​മ്പോ​​​ൾ, ലോ​​​ക​​​മെ​​​ങ്ങും സു​​​വി​​​ശേ​​​ഷം പ്ര​​​ഘോ​​​ഷി​​​ക്കാ​​​നു​​​ള്ള ന​​​മ്മു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ഭ​​​യു​​​ടെ പൈ​​​തൃ​​​ക​​​വും ആ​​​ത്മീ​​​യ​​​ത​​​യും മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​ത​​​ന്നെ, വ്യ​​​ത്യ​​​സ്ത സം​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യി സം​​​വാ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​നും മി​​​ശി​​​ഹാ​​​യു​​​ടെ സ്നേ​​​ഹം സാ​​​ർ​​​വ​​​ത്രി​​​ക​​​മാ​​​യി പ്ര​​​ഘോ​​​ഷി​​​ക്കാ​​​നും നാം ​​​ക​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്.

ഈ​​​യൊ​​​രു ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ പ്രാ​​​പ്ത​​​രാ​​​യ കൂ​​​ടു​​​ത​​​ൽ മി​​​ഷ​​​ന​​​റി​​​മാ​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​നും, ത​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ചും, സ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ചും അ​​​ഭി​​​മാ​​​ന​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​യി സ​​​ഭാ​​​ സ​​​ന്താ​​​ന​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന ഒ​​​രു അ​​​ജ​​​പാ​​​ല​​​ന പ​​​ദ്ധ​​​തി - ജീ​​​വ​​​ൻ ജ്യോ​​​തി സീ​​​റോ​​​മ​​​ല​​​ബാ​​​ർ മി​​​ഷ​​​ന​​​റി മൂ​​​വ്മെ​​​ന്‍റ് - ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം ന​​​മ്മ​​​യു​​​ടെ പ്ര​​​ഥ​​​മ ദൗ​​​ത്യ​​​മാ​​​ക​​​യാ​​​ൽ, കൂ​​​ടു​​​ത​​​ൽ വൈ​​​ദി​​​ക-സ​​​മ​​​ർ​​​പ്പി​​​ത ദൈ​​​വ​​​വി​​​ളി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാൻ കു​​​ടും​​​ബ​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യം കാ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ജൂ​​​ബി​​​ലി വ​​​ർ​​​ഷം സ​​​മാ​​​പി​​​ച്ചെ​​​ങ്കി​​​ലും, അ​​​ത് ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ച്ച പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ​​​യും വി​​​ത്തു​​​ക​​​ളെ ന​​​മു​​​ക്ക് പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാം. “ജൂ​​​ബി​​​ലി വ​​​ർ​​​ഷം സ​​​മാ​​​പി​​​ക്കു​​​മ്പോ​​​ളും, പ്ര​​​ത്യാ​​​ശ​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന’’ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർപാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ ന​​​മ്മെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ട്ടെ​​​യെ​​​ന്നും മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​ഞ്ഞു.

Tags : Atrocities against Christians painful

Recent News

Up