x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​വ​സാ​ന ശ്വാ​സം വ​ലി​ക്കു​ന്നു; യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും: കെ. ​മു​ര​ളീ​ധ​ര​ൻ


Published: February 6, 2026 07:37 PM IST | Updated: February 6, 2026 07:37 PM IST

കാ​സ​ർ​ഗോ​ഡ്: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ അ​വ​സാ​ന ശ്വാ​സം വ​ലി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. എ​ല്ലാ​യി​ട​ത്തും കൈ​യി​ട്ട് വാ​രി​യ ഭ​ര​ണ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ്ണം വ​രെ ക​ട്ടെ​ടു​ത്തു. ദൈ​വ​ത്തി​ന്റെ സ്വ​ത്ത് മോ​ഷ്ടി​ച്ച​വ​ർ​ക്ക് ദൈ​വ ശാ​പം കി​ട്ടു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി​ക്കും ഗോ​വി​ന്ദ​നും ചി​ത്ത​ഭ്ര​മം ബാ​ധി​ച്ചു. അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണ്ണം ക​ട്ട​വ​രൊ​ക്കെ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്നു. എ​ല്ലാ ക​ള്ള​ന്മാ​രും പു​റ​ത്തി​റ​ങ്ങി​യാ​ൽ കേ​സ് തെ​ളി​യു​മെ​ന്ന കോ​ട​തി​യു​ടെ വാ​ദം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.'-​മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ഭ​ഗ​വാ​ന്‍റെ സ്വ​ർ​ണം ക​ട്ട​വ​രെ അ​ക​ത്താ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദ​ത്തി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ ചീ​ത്ത പ​റ​യാ​ൻ അ​ല്ലാ​തെ സി​പി​എം ക​ണ​ക്ക് തു​റ​ന്ന് പ​റ​യാ​ൻ വാ​ർ​ത്ത സ​മ്മേ​ള​നം വി​ളി​ക്കു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.

Tags : k muraleeddharan against ldf government udf power

Recent News

Up