x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക്ക​റ്റ് മ​ഴ​യി​ൽ ഓ​സീ​സ് മു​ങ്ങി; വി​ജ​യ തീ​ര​ത്തെ​ത്തി ഇം​ഗ്ല​ണ്ട്


Published: December 27, 2025 11:56 AM IST | Updated: December 27, 2025 12:21 PM IST

മെ​ൽ​ബ​ൺ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യം. വി​ക്ക​റ്റ് മ​ഴ പെ​യ്ത മെ​ൽ​ബ​ണി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് ഓ​സ്ട്രേ​ലി​യ​യെ തോ​ൽ​പ്പി​ച്ച​ത്. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്നു.

ബൗ​ളിം​ഗി​ന് അ​നു​കൂ​ല​മാ​യ മെ​ൽ​ബ​ണി​ലെ പി​ച്ചി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ പി​ടി​ച്ചു​നി​ന്ന് ഇം​ഗ്ലീ​ഷ് ബാ​റ്റ​ർ​മാ​രാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ജേ​ക്ക​ബ് ബെ​ത​ലി​ന്‍റെ​യും ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ​യും സാ​ക്ക് ക്രൗ​ളി​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ൾ നി​ർ​ണാ​യ​ക​മാ​യി. 40 റ​ൺ​സെ​ടു​ത്ത ബെ​ത​ൽ ആ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ്സ്കോ​റ​ർ.

ക്രൗ​ളി 37 റ​ൺ​സും ഡ​ക്ക​റ്റ് 34 റ​ൺ​സും എ​ടു​ത്തു. 18 റ​ൺ​സെ​ടു​ത്ത ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും 15 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ടി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളും ഇം​ഗ്ലീ​ഷ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ത​ക​ർ​ച്ച നേ​രി​ട്ടെ​ങ്കി​ലും ക​രു​ത​ലോ​ടെ ക​ളി​ച്ച് വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. ‌‌

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി മി​ച്ച​ൽ സ്റ്റാ​ർ​ക്കും സ്കോ​ട്ട് ബോ​ള​ണ്ടും റി​ച്ചാ​ർ​ഡ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 132 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

46 റ​ൺ​സെ​ടു​ത്ത ട്രാ​വി​സ് ഹെ​ഡാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സീ​സി​ന്‍റെ ടോ​പ്സ​കോ​റ​ർ. നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് 24 റ​ൺ​സും കാ​മ​റൂ​ൺ ഗ്രീ​ൻ 19 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ബ്രൈ​ഡ​ൻ കാ​ർ​സ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്ക്സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഷ് ടം​ഗ് ര​ണ്ട് വി​ക്ക​റ്റും ഗ​സ് അ​റ്റ്ക്കി​ൻ​സ​ൺ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ നാ​ല് റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​യി​യ​യ്ക്ക് സ്കോ​ർ 22ൽ ​നി​ൽ​ക്കെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ആ​റ് റ​ൺ​സെ​ടു​ത്ത സ്കോ​ട്ട് ബോ​ള​ണ്ടാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ജെ​യ്ക്ക് വെ​ത​റാ​ൾ​ഡു​മ മ​ട​ങ്ങി.

മാ​ർ​ന​സ് ലെ​ബു​ഷെ​യ്ൻ ടീം ​സ്കോ​ർ 61ൽ ​നി​ൽ​ക്കെ പു​റ​ത്താ​യി. എ​ട്ട് റ​ൺ​സാ​ണ് താ​രം എ​ടു​ത്ത​ത്. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്തും ട്രാ​വി​സ് മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി. നാ​യ​ക​ൻ സ്മി​ത്തു​മാ​യി ചേ​ർ​ന്ന് ടീം ​സ്കോ​റി​നെ മു​ന്നോ​ട്ട് കൊ​ണ്ടു​പൊ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ടീം ​സ്കോ​ർ 82 ൽ ​നി​ൽ​ക്കെ ഔ​ട്ടാ​യി. ഇ​തോ​ടെ ഓ​സീ​സ് നാ​ലി​ന് 82 എ​ന്ന നി​ല​യി​ലാ​യി.

പി​ന്നാ​ലെ വ​ന്ന ഒ​സ്മാ​ൻ ക​വാ​ജ, അ​ല​ക്സ് കാ​രി എ​ന്നി​വ​ർ പെ​ട്ടെ​ന്ന് ത​ന്നെ മ​ട​ങ്ങി. 88 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ആ​റ് ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ​മാ​രാ​ണ് പു​റ​ത്താ​യ​ത്. പി​ന്നീ​ട് സ്മി​ത്ത് കാ​മ​റൂ​ൺ ഗ്രീ​നു​മാ​യി ചേ​ർ​ന്ന് ടീം ​സ്കോ​ര്ഡ് ഉ​യ​ർ​ത്തി​കൊ​ണ്ടി​രു​ന്നു. ഇ​രു​വ​രും ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രെ ക​രു​ത​ലോ​ടെ നേ​രി​ട്ടു. എ​ന്നാ​ൽ ടീം ​സ്കോ​ർ 119ൽ ​നി​ൽ​ക്കെ ഗ്രീ​ൻ വീ​ണു. പി​ന്നാ​ലെ നെ​സ​റും സ്റ്റാ​ർ​ക്കും മ​ട​ങ്ങി.

പ​തി​നൊ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ റി​ച്ചാ​ർ​ഡ്സ​ണെ ഒ​പ്പം നി​ർ​ത്തി നാ​യ​ക​ൻ സ്മി​ത്ത് ചെ​റു​ത്തു​നി​ന്നു. എ​ന്നാ​ൽ ഓ​സീ​സി​ന്‍റെ സ്കോ​ർ 132ൽ ​നി​ൽ​ക്കെ റി​ച്ചാ​ർ​ഡ്സ​ണും പു​റ​ത്താ​യി. സ്മി​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ 152 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 110 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു. ഇ​ന്ന​ത്തെ വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര 3-1 എ​ന്ന നി​ല​യി​ലാ​യി. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച ഓ​സ്ട്രേ​ലി​യ നേ​ര​ത്തെ ത​ന്നെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

 

 

 

 

 

Tags : ashes test england won against australia

Recent News

Up