x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ നി​ർ​ത്തി​വ​യ്പ്പി​ക്കാ​നാ​ണ് മ​മ​ത ശ്ര​മി​ക്കു​ന്ന​ത്; അ​വ​ർ പ​രാ​ജ​യ​ഭീ​തി​യിലാ​ണ്: ദി​ലീ​പ് ഘോ​ഷ്


Published: January 5, 2026 12:09 PM IST | Updated: January 5, 2026 12:12 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​വ് ദി​ലീ​പ് ഘോ​ഷ്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​രെ​ന്നും ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ എ​ല്ലാ​യി​ട​ത്തും എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കും. വ്യാ​ജ വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ ഒ​ഴു​വാ​ക്കും. വ്യാ​ജ​ൻ​മാ​രു​ടെ ബ​ല​ത്തി​ലാ​ണ് മ​മ​ത ഇ​ത്ര​യും കാ​ലം ജ​യി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് എ​ങ്ങ​നെ​യും എ​സ്ഐ​ആ​ർ നി​ർ​ത്തി​വ​യ്പ്പി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കും.'-​ദി​ലീ​പ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. വ്യാ​ജ വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്താ​ൽ മാ​ത്ര​മെ ടി​എം​സി​ക്ക് വീ​ണ്ടും അ​ധി​കാ​രം ല​ഭി​ക്കു​ള്ളു. അ​ത് ഇ​നി എ​ന്താ​യാ​ലും ന​ട​ക്കി​ല്ല. എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ടി​എം​സി​യു​ടെ ക​ഥ​യും ക​ഴി​യും.‍'-​ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

Tags : bjp leader dilip ghosh against west bengal chief minister mamata banerjee s special intensive revision

Recent News

Up