x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ലി​നെ​തി​രെ വീ​ണ്ടും ബ​ലാ​ത്സം​ഗ കേ​സെ​ടു​ക്കും; ചൊ​വ്വാ​ഴ്ച ല​ഭി​ച്ച​ത് ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള പ​രാ​തി​യെ​ന്ന് പോലീ​സ്


Published: December 3, 2025 11:00 AM IST | Updated: December 3, 2025 11:00 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ വീ​ണ്ടും ബ​ലാ​ത്സം​ഗ കേ​സെ​ടു​ക്കും. ചൊ​വ്വാ​ഴ്ച ല​ഭി​ച്ച​ത് പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ക്കു​ക. ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള പ​രാ​തി ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ‌കേ​സെ​ടു​ത്ത ശേ​ഷം പ​രാ​തി​ക്കാ​രി​യെ ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ സ​മ​യം രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. രാ​ഹു​ലി​നെ പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് തീ​രു​മാ​നം. കെ​പി​സി​സി ശു​പാ​ര്‍​ശ​യോ​ടെ എ​ഐ​സി​സി തീ​രു​മാ​ന​മെ​ടു​ക്കും. തീ​രു​മാ​നം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

Tags : rahul mamgootathil another case police registered

Recent News

Up