Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Returns

റൊ​​ണാ​​ള്‍​ഡോ റി​​ട്ടേ​​ണ്‍​സ്  

 റി​​യാ​​ദ്: പ്ര​​തി​​ഷേ​​ധ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച് പോ​​ര്‍​ച്ചു​​ഗ​​ല്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ക​​ള​​ത്തി​​ല്‍ തി​​രി​​ച്ചെ​​ത്തി. സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി അ​​ല്‍ ഫ​​ത്തേ​​ഹ് എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് സി​​ആ​​ര്‍7​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. ഗോ​​ള്‍ നേ​​ട്ട​​ത്തോ​​ടെ​​യാ​​ണ് റൊ​​ണാ​​ള്‍​ഡോ ത​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ആ​​ഘോ​​ഷി​​ച്ച​​ത്.

18-ാം മി​​നി​​റ്റി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ളി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. എ​​യ്മ​​ന്‍ യാ​​ഹി​​യ​​യി​​ലൂ​​ടെ (78) അ​​ല്‍ ന​​സ​​ര്‍ ലീ​​ഡ് ഉ​​യ​​ര്‍​ത്തി. ഫ​​ത്തേ​​ഹി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 2-0ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി ലീ​​ഗി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി​​യാ​​ണ് (53 പോ​​യി​​ന്‍റ്) ഒ​​ന്നാ​​മ​​ത്. അ​​ല്‍ ന​​സ​​റി​​ന് 52 പോ​​യി​​ന്‍റു​​ണ്ട്.

അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യു​​ടെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് റൊ​​ണാ​​ള്‍​ഡോ തി​​രി​​ച്ചെ​​ത്തി​​യ​​ത്. സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ ര​​ണ്ടും എ​​എ​​ഫ്‌​​സി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ടി​​ല്‍ ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു​​മാ​​ണ് സി​​ആ​​ര്‍7 വി​​ട്ടു​​നി​​ന്ന​​ത്. സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ടി​​ല്‍​നി​​ന്ന് ജ​​നു​​വ​​രി ട്രാ​​ന്‍​സ്ഫ​​ര്‍ വി​​ന്‍​ഡോ​​യി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്ക് അ​​നു​​കൂ​​ല നീ​​ക്ക​​ങ്ങ​​ള്‍ ഒ​​ന്നു​​മി​​ല്ലാ​​ത്ത​​താ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ കാ​​ര​​ണം.

അ​​തേ​​സ​​മ​​യം, അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി ജ​​നു​​വ​​രി​​യി​​ല്‍ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ സ്‌​​ട്രൈ​​ക്ക​​ര്‍ ക​​രിം ബെ​​ന്‍​സെ​​മ​​യെ സ്വ​​ന്ത​​മാ​​ക്കി. അ​​ല്‍ ന​​സ​​ര്‍, അ​​ല്‍ ഹി​​ലാ​​ല്‍, അ​​ല്‍ എ​​ത്തി​​ഹാ​​ദ്, അ​​ല്‍ അ​​ഹ് ലി ​​ടീ​​മു​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ശ്രോ​​ത​​സ് സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ടാ​​ണ്.

2023 ജ​​നു​​വ​​രി​​യി​​ല്‍ അ​​ല്‍ ന​​സ​​റി​​ല്‍ എ​​ത്തി​​യ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക്, ഇ​​നി 18 മാ​​സം​​കൂ​​ടി ക്ല​​ബ്ബു​​മാ​​യി ക​​രാ​​ര്‍ കാ​​ലാ​​വ​​ധി​​യു​​ണ്ട്. ക​​രി​​യ​​റി​​ല്‍ 962 ഗോ​​ള്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ട്.

Latest News

Up