x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി​ഒ​എ വ​ജ്രജൂ​ബി​ലി സം​സ്ഥാ​ന ക​ലാ​മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു


Published: January 18, 2026 05:50 AM IST | Updated: January 18, 2026 05:50 AM IST

തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഏ​ഴാ​മ​ത് സം​സ്ഥാ​ന ക​ലാ​മേ​ള​യ്ക്ക് തൊ​ടു​പു​ഴ അ​ല്‍ അ​സ​ര്‍ കോ​ളേ​ജി​ല്‍ തി​രി​തെ​ളി​ഞ്ഞു. ച​ല​ച്ചി​ത്ര​താ​രം അ​നാ​ര്‍​ക്ക​ലി മ​ര​ക്കാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​ആ​ര്‍. മോ​ഹ​ന​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ഹാ​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ. ​ബി​ന്ദു, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. മേ​രി, അ​ല്‍ അ​സ​ര്‍ കോ​ളേ​ജ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മൂ​സ, പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. ഖാ​ലി​ദ്, കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ന്‍ പി. ​വി​ജ​യ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ സ​മ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ സാം​സ്‌​കാ​രി​ക വേ​ദി​യാ​യ സ​ര്‍​ഗ​ക​ലാ​വേ​ദി സം​ഗീ​ത നൃ​ത്ത​ശി​ല്പം അ​വ​ത​രി​പ്പി​ച്ചു. ക​ലാ​മേ​ള ഇ​ന്നു വൈ​കു​ന്നേ​രം സ​മാ​പി​ക്കും. സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​യി​രി​ക്കും. ആ​ദ്യ​ദി​വ​സം തൃ​ശൂ​ര്‍ ജി​ല്ല 61 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 57 പോ​യി​ന്‍റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് തൊ​ട്ടു​പി​ന്നി​ലു​ണ്ട്. വ​നി​ത​ക​ളു​ടെ ല​ളി​ത​ഗാ​ന മ​ത്സ​ര​ത്തി​ല്‍ കൊ​ല്ലം ജി​ല്ല​യി​ലെ ശ്രു​തി സിം​ഗ്, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എം. ​ദി​വ്യ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം പ​ങ്കു​വ​ച്ചു.

പു​രു​ഷ​ന്മാ​രു​ടെ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ പി.​എം. സ​മീം (ക​ണ്ണൂ​ര്‍) വി​ജ​യി​ച്ചു. ഒ​പ്പ​ന​യി​ല്‍ മ​ല​പ്പു​റം ജി​ല്ല ഒ​ന്നാം സ്ഥാ​ന​വും വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ള്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ന്നു നാ​ടോ​ടി നൃ​ത്തം, തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം, സി​നി​മാ​ഗാ​നം, ല​ളി​ത​ഗാ​നം മി​മി​ക്രി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

Tags : nattu vishesham KGOA returns

Recent News

Up