അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി, പകരം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ട്വന്റി-20ക്ക് ഇറങ്ങിയത്.
ലക്നോയിലെ മത്സരത്തിനിടെ കാലിനു പരിക്കേറ്റ ഗില്ലിനെ ഒഴിവാക്കി പകരം സഞ്ജുവിനെ ഓപ്പണറാക്കുകയായിരുന്നു. ലക്നോയില്‍ നെറ്റ്സില്‍ പരിശീലനത്തിനിടെയായിരുന്നു ഗില്ലിനു പരിക്കേറ്റത്. ലക്നോയില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി-20 പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
അതേസമയം, ടൂര്‍ണമെന്റിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഗില്‍ തികച്ചും ഫോം ഔട്ടായിരുന്നു. 4,0, 28 എന്നതായിരുന്നു ഗില്ലിന്റെ പ്രകടനങ്ങള്‍. അതേസമയം, ഇന്നലെ ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തിയ സഞ്ജു 22 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം 37 റണ്‍സ് എടുത്തശേഷമാണ് പുറത്തായത്. മെല്‍ബണില്‍ ഒക്ടോബര്‍ 31ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനുശേഷം സഞ്ജു ഇന്ത്യക്കായി കളത്തിലെത്തിയ മത്സരമായിരുന്നു ഇന്നലെ അഹമ്മദാബാദില്‍ അരങ്ങേറിയത്. ഹര്‍ഷിത് റാണയ്ക്കു പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിനു പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്നലെ പ്ലേയിംഗ് ഇലവനില്‍ ഇറങ്ങി.