Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Survival

അതിജീവനത്തിന്‍റെ കേരള സ്റ്റോറി

ആ​​​​ധു​​​​നി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടേ​​​​ണ്ട ര​​​​ണ്ടു ദി​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​മ്മു​​​​ടെ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ലൈ​​​​ഫ് മി​​​​ഷ​​​​ൻ മു​​​​ഖേ​​​​ന പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ഞ്ചു​​​​ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം. മു​​​​ണ്ട​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ സ​​​​ർ​​​​വ​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​മി​​​​ച്ച ടൗ​​​​ണ്‍ഷി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം. ഇ​​​​ത് ര​​​​ണ്ടും കേ​​​​വ​​​​ല​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ള​​​​ല്ല. മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തെ​​​​യും ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക​​​​ളെ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷാ​​​​ത്കാ​​​​ര​​​​മാ​​​​ണ്.
സ്വ​​​​ന്ത​​​​മാ​​​​യി ഒ​​​​രു തു​​​​ണ്ട് ഭൂ​​​​മി​​​​യും അ​​​​തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ വീ​​​​ടും എ​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ മ​​​​നു​​​​ഷ്യ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​പ്ന​​​​മാ​​​​ണ്. ആ ​​​​സ്വ​​​​പ്നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ രൂ​​​​പം എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് 2017ൽ ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ലൈ​​​​ഫ് മി​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഭ​​​​വ​​​​ന നി​​​​ർമാ​​​​ണ​​​​ത്തെ ഒ​​​​രു ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യി മാ​​​​ത്ര​​​​മ​​​​ല്ല, ഒ​​​​രു അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്തു. അ​​​​ഞ്ചു ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ൾ എ​​​​ന്ന അ​​​​ഭി​​​​മാ​​​​ന സം​​​​ഖ്യ​​​​യി​​​​ൽ നേ​​​​ട്ടം എ​​​​ത്തു​​​​ന്പോ​​​​ൾ എ​​​​ണ്ണ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ചു​​​​വ​​​​രു​​​​ക​​​​ളും മേ​​​​ൽ​​​​ക്കൂ​​​​ര​​​​ക​​​​ളും അ​​​​ല്ല. ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷ​​​​ത്തി​​​​ൽ​​​പ​​​​രം മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​മാ​​​​ണ്.

മു​​​​ണ്ട​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ നി​​​​​സ​​​​ഹാ​​​​യ​​​​ത​​​​യു​​​​ടെ ആ​​​​ഴം കാ​​​​ണി​​​​ച്ച ദു​​​​ര​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​കൃ​​​​തി​​​​യു​​​​ടെ താണ്ഡവത്തി​​ൽ എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ക​​​​ണ്ണു​​​​നീ​​​​ർ ന​​​​മ്മു​​​​ടെ​​​​യാ​​​​കെ വേ​​​​ദ​​​​ന​​​​യാ​​​​യി. ഇ​​​​ന്ന് ക​​​​ൽ​​​​പ്പ​​​​റ്റ പ​​​​ട്ട​​​​ണ​​​​ത്തി​​​​നു സ​​​​മീ​​​​പം ഉ​​​​യ​​​​ർ​​​​ന്ന ടൗ​​​​ണ്‍ഷി​​​​പ്പ് സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ഒ​​​​രു കെ​​​​ട്ടി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം ആ​​​​ണെ​​​​ന്ന് വി​​​​ശേ​​​​ഷിപ്പി​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും അ​​​​ത് ‘ആ​​​​രും ഒ​​​​റ്റ​​​​യ്ക്ക​​​​ല്ല’ എ​​​​ന്ന സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​ച്ച വാ​​​​ക്കാ​​​​ണ്. ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​വും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും വെ​​​​റും അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​മാ​​​​യി ഒ​​​​തു​​​​ങ്ങാ​​​​തെ, മാ​​​​ന്യ​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള പൂ​​​​ർ​​​​ണ പു​​​​നഃ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​മാ​​​​ക​​​​ണം എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ്രാ​​​​യോ​​​​ഗി​​​​ക രൂ​​​​പ​​​​മാ​​​​ണ് അ​​​​ത്.

കി​​​​ട​​​​പ്പാ​​​​ട​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് വീ​​​​ടും ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്പോ​​​​ൾ, പ​​​​റ​​​​ഞ്ഞ​​​​ത് ചെ​​​​യ്യും എ​​​​ന്ന വാ​​​​ക്കാ​​​​ണ് പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. നാ​​​​ടി​​​​ന്‍റെ വി​​​​ക​​​​സ​​​​നം എ​​​​ന്ന​​​​ത് കൂ​​​​ട്ടി​​​​യും കി​​​​ഴി​​​​ച്ചും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​ല്ല; മ​​​​റി​​​​ച്ച് പി​​​​ന്നി​​​​ലാ​​​​യ​​​​വ​​​​രെ മു​​​​ന്നി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് ഈ ​​​​നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം. ഇ​​​​തി​​​​നെ ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷം മാ​​​​ത്ര​​​​മാ​​​​യി കാ​​​​ണു​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​വും മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണു​​​​ക​​​​യാ​​​​ണ്. നാ​​​​ടി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കാ​​​​റു​​​​ണ്ട്; പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ടു​​​​ക​​​​ളാ​​​​യും പു​​​​തു​​​​ജീ​​​​വി​​​​ത​​​​ങ്ങ​​​​ളാ​​​​യും മാ​​​​റു​​​​ന്ന ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ എ​​​​ളു​​​​പ്പം ക​​​​ണ്ടെ​​​ത്താ​​​​നാ​​​​വി​​​​ല്ല. ആ ​​​​അ​​​​ർ​​​​ഥ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ മാ​​​​തൃ​​​​ക​​​​യും പൊ​​​​തു​​​​വാ​​​​യ ക്ഷേ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും തി​​​​ള​​​​ക്ക​​​​മു​​​​ള്ള​​​​താണ്.

ലൈ​​​​ഫ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി

സ​​​​ന്പൂ​​​​ർ​​​​ണ പാ​​​​ർ​​​​പ്പി​​​​ട സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ലൈ​​​​ഫ് മി​​​​ഷ​​​​ൻ. 2026 ഫെ​​​​ബ്രു​​​​വ​​​​രി 21 വ​​​​രെ 6,04,046 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഇ​​​​തി​​​​ൽ അ​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മെ ഭ​​​​വ​​​​ന സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. നാ​​​​ല് ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രു ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യം വി​​​​ല​​​​യ്ക്കു വാ​​​​ങ്ങി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റി. 10 ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ/​​​​സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, പാ​​​​ർ​​​​ട്ട്ണ​​​​ർ​​​​ഷി​​​​പ്പ്/ സ്പോ​​​​ണ്‍സ​​​​ർ​​​​ഷി​​​​പ്പ് എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ 13 ഭ​​​​വ​​​​ന​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഭൂ​​​​ര​​​​ഹി​​​​ത ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ച് സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി​​​​യാ​​​​യി​​​​ട്ടാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് ‘ലൈ​​​​ഫ്’ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാം ചേ​​​​ർ​​​​ത്ത് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് നാ​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ന്നു. സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ളി​​​​ലും ദു​​​​ർ​​​​ഘ​​​​ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും വ​​​​സി​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​കവ​​​​ർ​​​​ഗ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​റു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം.

ലൈ​​​​ഫ് ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 2017-18 വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ​​​​രെ​​​​യു​​​​ള്ള ആ​​​​കെ ചെ​​​​ല​​​​വ് 20,831.60 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. അ​​​​തി​​​​ൽ 2,488.90 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കേ​​​​ന്ദ്ര വി​​​​ഹി​​​​തം. ബാ​​​​ക്കി 18,342.70 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന വി​​​​ഹി​​​​ത​​​​മാ​​​​ണ്. അ​​​​തി​​​​ൽ ഹ​​​​ഡ്കോ​​​​യി​​​​ൽ നി​​​​ന്നെ​​​​ടു​​​​ത്ത വാ​​​​യ്പ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടും. പ​​​​രി​​​​മി​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന പി​​​​എം​​​എ​​​വൈ ഗ്രാ​​​​മീ​​​​ണ, ന​​​​ഗ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ഹി​​​​തം, പി​​​​എം​​​ജ​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള 2.11 കോ​​​​ടി രൂ​​​​പ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​ച്ചാ​​​​ൽ ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.
കേ​​​​ര​​​​ളം ഇ​​​​വി​​​​ടെ വേ​​​​റി​​​​ട്ട് നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സ​​​​ന്പൂ​​​​ർ​​​​ണ പാ​​​​ർ​​​​പ്പി​​​​ട-​​​​സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ഭാ​​​​ഗ​​​​ത്തും ഇ​​​​ല്ല. ഉ​​​​ള്ള ചി​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​തു​​​​പോ​​​​ലെ ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്നു​​​​മി​​​​ല്ല.

ക​​​​ൽ​​​പ്പ​​​​റ്റ ടൗ​​​​ണ്‍ഷി​​​​പ്പ്

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ മു​​​​ണ്ട​​​ക്കൈ-​​​​ചൂ​​​​ര​​​​ൽ​​​​മ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​ണ്ടാ​​​യ ​ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ലോ​​​​ക മ​​​​നഃ​​​സാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ച്ച ദു​​​​ര​​​​ന്ത​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ന​​​​വ​​​​ധി ജീ​​​​വ​​​​നു​​​​ക​​​​ളും സ്വ​​​​പ്ന​​​​ങ്ങ​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട ആ ​​​​ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ച്ച ദി​​​​നം മു​​​​ത​​​​ൽ ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​ർ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ഊ​​​​ർ​​​​ജ​​​​വും വി​​​​നി​​​​യോ​​​​ഗി​​​​ച്ചു. വി​​​​വി​​​​ധ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ, സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​സീ​​​​മ​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണം -ഇ​​​​വ​​​​യെ​​​​ല്ലാം ചേ​​​​ർ​​​​ന്നാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം എ​​​​ന്ന ദൗ​​​​ത്യം സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​വും മാ​​​​ന്യ​​​​വു​​​​മാ​​​​യ ജീ​​​​വി​​​​തം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലെ എ​​​​ൽ​​​​സ്റ്റ​​​​ണ്‍ എ​​​​സ്റ്റേ​​​​റ്റി​​​​ൽ മാ​​​​തൃ​​​​കാ ടൗ​​​​ണ്‍ഷി​​​​പ്പ് പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. 2025 മാ​​​​ർ​​​​ച്ച് 27ന് ​​​​ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ട ഈ ​​​​ടൗ​​​​ണ്‍ഷി​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട ഉ​​​​ദ്ഘാ​​​​ട​​​​നം മാ​​​​ർ​​​​ച്ച് ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും.

64.47 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന ഈ ​​​​ടൗ​​​​ണ്‍ഷി​​​​പ്പി​​​​ൽ ആ​​​​കെ 410 വീ​​​​ടു​​​​ക​​​​ളാ​​​​ണ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 178 വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 410 വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ണി തീ​​​​രു​​​​ന്ന​​​​തോ​​​​ടെ 1,662ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത കി​​​​ട​​​​പ്പാ​​​​ടം ല​​​​ഭ്യ​​​​മാ​​​​കും. എ​​​​ന്നാ​​​​ൽ ഇ​​​​ത് വെ​​​​റും വീ​​​​ടു​​​​ക​​​​ളു​​​​ടെ സ​​​​മു​​​​ച്ച​​​​യം മാ​​​​ത്ര​​​​മ​​​​ല്ല. പൊ​​​​തു​​​​റോ​​​​ഡു​​​​ക​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്രം, അ​​​​ങ്ക​​​​ണ​​​​വാ​​​​ടി, പൊ​​​​തു​​​​മാ​​​​ർ​​​​ക്ക​​​​റ്റ്, ക​​​​മ്യൂ​​​​ണി​​​​റ്റി സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ സ​​​​മ​​​​ഗ്ര പാ​​​​ർ​​​​പ്പി​​​​ട പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്. വ​​​​യ​​​​നാ​​​​ടി​​​​ന്‍റെ ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യു​​​​ടെ​​​​യും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യു​​​​ടെ​​​​യും പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ, ഇ​​​​വി​​​​ടെ പ​​​​ണി​​​​യു​​​​ന്ന വീ​​​​ടു​​​​ക​​​​ൾ ചെ​​​​റി​​​​യ ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര പാ​​​​ക്കേ​​​​ജ് ഉ​​​​റ​​​​പ്പാ​​​​ക്കി. ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഏ​​​ഴു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യാ​​​​ൽ അ​​​​ധി​​​​ക​​​​മു​​​​ള്ള ഓ​​​​രോ മു​​​​റി​​​​ക്കും 2.5 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു. സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​യ ​ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ 50 ശ​​​​ത​​​​മാ​​​​നം വ​​​​രെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കും. മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി 20 ല​​​​ക്ഷം രൂ​​​​പ, സ​​​​ർ​​​​വീ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ 10 ല​​​​ക്ഷം രൂ​​​​പ, ട്രേ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ ഏ​​​ഴു ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​തു​​​​ക മു​​​​ഴു​​​​വ​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു. 155 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ 1620 വാ​​​​യ്പ​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു. ഇ​​​​തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 18.75 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യി. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ക​​​​ട​​​​ബാ​​​​ധ്യ​​​​ത എ​​​​ഴു​​​​തി​​​ത്ത​​​ള്ളാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​​സം​​​​ഗ​​​​മാ​​​​യി നി​​​​ന്നി​​​​ല്ല. കേ​​​​ര​​​​ള ബാ​​​​ങ്ക് നേ​​​​ര​​​​ത്തേത​​​​ന്നെ വാ​​​​യ്പ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​ത്ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു പു​​​​റ​​​​മെ​​​​യു​​​​ള്ള ക​​​​ട​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ക്കാ​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് തു​​​​ക ക​​​​ണ്ടെ​​​ത്തി​​​​യ​​​​ത്.

വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ ക​​​​ഴി​​​​യാ​​​​ൻ ഇ​​​​തു​​​​വ​​​​രെ 6.16 കോ​​​​ടി​​​യി​​​ൽ​​​പ​​​​രം രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ​​​​ഹാ​​​​യ​​​​മാ​​​​യി ഒ​​​​രാ​​​​ൾ​​​​ക്ക് 300 രൂ​​​​പ വീ​​​​തം 1184 പേ​​​​ർ​​​​ക്ക് വി​​​​ത​​​​ര​​​​ണം തു​​​​ട​​​​രു​​​​ന്നു; ഇ​​​​തി​​​​നാ​​​​യി ഇ​​​​തി​​​​ന​​​​കം 17.7 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​യി. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് 13 കോ​​​​ടി​​​​യി​​​​ൽ​​​പ​​​​രം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട 21 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 10 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ഡി​​​​പ്പോ​​​​സി​​​​റ്റാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ചു. 958 പേ​​​​ർ​​​​ക്ക് ഇ​​​​പ്പോ​​​​ഴും ഭ​​​​ക്ഷ​​​​ണ കൂ​​​​പ്പ​​​​ണു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ടൗ​​​​ണ്‍ഷി​​​​പ്പി​​​​ൽ വീ​​​​ട് വേ​​​​ണ്ടെ​​​ന്നു ​പ​​​​റ​​​​ഞ്ഞ 14 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത​​​​ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ഫ​​​​ല​​​​മാ​​​​ണ് മാ​​​​തൃ​​​​കാ ടൗ​​​​ണ്‍ഷി​​​​പ്പ്. ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ച്ച് ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ ദൗ​​​​ത്യം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണ്. ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് മു​​​​ന്നേ​​​​റു​​​​ന്ന ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​നും ജ​​​​ന​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്കും തെ​​​​ളി​​​​വാ​​​​യി ഈ ​​​​പ​​​​ദ്ധ​​​​തി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു.

ക​​​​ൽ​​​​പ്പ​​​​റ്റ ടൗ​​​​ണ്‍ഷി​​​​പ്പ് ഉ​​​​ദ്​​​​ഘാ​​​​ട​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ആ ​​​​ദു​​​​ര​​​​ന്ത​​​​ത്തെ ന​​​​മ്മു​​​​ടെ നാ​​​​ട് എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ട്ടു എ​​​​ന്നുകൂ​​​​ടി ഓ​​​​ർ​​​​ക്കേ​​​​ണ്ട​​​തു​​​​ണ്ട്. മ​​​​ഹാ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ നാ​​​​ളു​​​​ക​​​​ളി​​​​ൽ ത​​​​ന്നെ കേ​​​​ര​​​​ളം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ന്നു. മ​​​​ന്ത്രി​​​​മാ​​​​ർ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, സേ​​​​നാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി നാ​​​​നാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ ജീ​​​​വ​​​​ൻ​​​​പ​​​​ണ​​​​യം​​​വ​​​ച്ച് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന​​​​ത് ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന്‍റെ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ ഉ​​​​ജ്വ​​​​ല​​​​മാ​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്.

ആ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ത​​​​ന്നെ, ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രെ ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന്, ആ ​​​​വാ​​​​ഗ്ദാ​​​​നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് നാം ​​​​കാ​​​​ണു​​​​ന്ന​​​​ത്. ഈ ​​​​ച​​​​രി​​​​ത്രനി​​​​മി​​​​ഷം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മാ​​​​ത്രം നേ​​​​ട്ട​​​​മ​​​​ല്ല. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന ഓ​​​​രോ കൈ​​​​യും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യി അ​​​​ക​​​​മ​​​​ഴി​​​​ഞ്ഞു സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ ഓ​​​​രോ മ​​​​ന​​​​​സും ചേ​​​​ർ​​​​ന്നു​​​​ണ്ടാ​​​ക്കി​​​​യ മ​​​​ഹാനേ​​​​ട്ട​​​​മാ​​​​ണ്.

ദു​​​​ര​​​​ന്ത​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ചും വേ​​​​ദ​​​​ന​​​​യെ ശ​​​​ക്തി​​​​യാ​​​​ക്കി മാ​​​​റ്റി​​​​യും മു​​​​ന്നേ​​​​റു​​​​ന്ന ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന്‍റെ യാ​​​​ത്ര, ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നാം ​​​​തീ​​​​ർ​​​​ത്ത ഒ​​​​രു ‘റി​​​​യ​​​​ൽ കേ​​​​ര​​​​ള സ്റ്റോ​​​​റി’യാ​​​​ണ്. അ​​​​ത് ലോ​​​​ക​​​​ത്തി​​​​ന് മു​​​​ന്നി​​​​ൽ ഒ​​​​രു മാ​​​​തൃ​​​​ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കും. മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹ​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ചേ​​​​ർ​​​​ന്നാ​​​​ൽ ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് എ​​​​ത്ര ഉ​​​​യ​​​​ര​​​​ത്തി​​​​ൽ എ​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​യി തി​​​​ള​​​​ങ്ങി നി​​​​ൽ​​​​ക്കും.

Viral

കൂട്ടുകാരനായി വാനരപ്പട ഒന്നടങ്കം പുഴയിലേക്ക്: മുതലയും തോറ്റുമടങ്ങിയ ഐക്യം

ഒ​ഡീ​ഷ​യി​ലെ കേ​ന്ദ്ര​പാ​ര ജി​ല്ല​യി​ൽ പ്ര​കൃ​തി​യു​ടെ വ​ന്യ​ത​യ്ക്കി​ട​യി​ൽ അ​ര​ങ്ങേ​റി​യ ഒ​രു അ​പൂ​ർ​വ പ്ര​തി​രോ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ലോ​ക​മെ​ങ്ങും ച​ർ​ച്ച​യാ​വു​ക​യാ​ണ്.

മ​ഹാ​ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ഖ​രി​നാ​സി ന​ദീ​തീ​ര​ത്ത് വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ കു​ര​ങ്ങ​ൻ​മാ​രു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ളെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മു​ത​ല ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

നി​മി​ഷ​നേ​രം കൊ​ണ്ട് ഇ​ര​യെ വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​ൻ മു​ത​ല ശ്ര​മി​ച്ചെ​ങ്കി​ലും, ഭ​യ​ന്നോ​ടു​ന്ന​തി​ന് പ​ക​രം അ​സാ​മാ​ന്യ​മാ​യ ഐ​ക്യ​ത്തോ​ടെ തി​രി​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു ആ ​വാ​ന​ര​ക്കൂ​ട്ടം.

ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം, ഒ​ട്ടും ഭ​യ​ക്കാ​തെ മു​പ്പ​തി​ല​ധി​കം വ​രു​ന്ന കു​ര​ങ്ങ​ൻ​മാ​ർ ഒ​ന്നി​ച്ച് ന​ദി​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി.

ച​തു​പ്പും മു​ത​ല​ക​ളു​ടെ സാ​ന്നി​ധ്യ​വും നി​റ​ഞ്ഞ അ​പ​ക​ട​ക​ര​മാ​യ ആ ​വെ​ള്ള​ത്തി​ലേ​ക്ക് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി അ​വ​ർ നീ​ന്തി​ച്ചെ​ന്നു. മു​ത​ല​യെ ചു​റ്റും വ​രി​ഞ്ഞും ബ​ഹ​ളം വെ​ച്ചും ആ​ക്ര​മി​ച്ചും വാ​ന​ര​പ്പ​ട സൃ​ഷ്ടി​ച്ച അ​പ്ര​തീ​ക്ഷി​ത പ്ര​തി​രോ​ധം മു​ത​ല​ക്ക് വി​ശ്വ​സി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു.

ഒ​ടു​വി​ൽ വാ​ന​ര​സം​ഘ​ത്തി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ൽ പ​ത​റി​പ്പോ​യ മു​ത​ല ത​ന്‍റെ ഇ​ര​യെ ഉ​പേ​ക്ഷി​ച്ച് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് പി​ൻ​വാ​ങ്ങി. ഭ​യ​ത്തെ അ​തി​ജീ​വി​ച്ചു​ള്ള ഈ ​കൂ​ട്ടാ​യ പോ​രാ​ട്ടം വ​ന്യ​ജീ​വി ലോ​ക​ത്ത് ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യ ഒ​ന്നാ​ണെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്ക​ടു​പ്പി​ച്ച ശേ​ഷം മാ​ത്ര​മാ​ണ് ആ ​സം​ഘം അ​വി​ടെ നി​ന്നും മാ​റി​യ​ത്.

മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ പോ​ലും ഐ​ക്യ​ദാ​ർ​ഢ്യം കു​റ​ഞ്ഞു​വ​രു​ന്ന ഈ ​കാ​ല​ത്ത്, വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഈ ​നി​സ്വാ​ർ​ഥ​മാ​യ സ്നേ​ഹ​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ വേ​ട്ട​ക്കാ​രെ പോ​ലും സ്നേ​ഹ​വും ഒ​ത്തൊ​രു​മ​യും കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്താ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കാ​ഴ്ച.

National

അ​​​തി​​​ജീ​​​വി​​​ത സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ധി​​​യി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​തി​​​ജീ​​​വി​​​ത. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മാ​​​ണ്. വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തി​​​നി​​​ടെ വി​​​ധി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച അ​​​തി​​​ജീ​​​വി​​​ത​​​യും അ​​​മ്മ​​​യും ഡ​​​ല്‍ഹി​​​യി​​​ല്‍ സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ കൈ​​​യേ​​​റ്റ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി.

കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യാ ഗേ​​​റ്റി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​തി​​​ജീ​​​വി​​​ത​​​യെ​​​യും അ​​​മ്മ​​​യും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക യോ​​​ഗി​​​ത ഭ​​​യാ​​​ന​​​യെ​​​യും ചൊ​​​വ്വാ​​​ഴ്ച അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഇ​​​വ​​​രെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ബ​​​സി​​​ൽ പു​​​റ​​​ത്തേ​​​ക്കു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് അ​​​തി​​​ക്ര​​​മം. ഇ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ യോ​​​ഗി​​​ത ഭ​​​യാ​​​ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ചു.


മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​തി​​​ജീ​​​വ​​​ത​​​യു​​​ടെ അ​​​മ്മ​​​യെ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യും പു​​​റ​​​ത്തേ​​​ക്ക് ത​​​ള്ളി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ അ​​​മ്മ ബ​​​സി​​​ന്‍റെ വാ​​​തി​​​ലി​​​ന​​​ടു​​​ത്തേ​​​ക്ക് നീ​​​ങ്ങി​​​യ​​​പ്പോ​​​ള്‍ സി​​​ആ​​​ര്‍പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കൈ​​​മു​​​ട്ടു കൊ​​​ണ്ട് ത​​​ട്ടു​​​ക​​​യും ബ​​​സി​​​ല്‍നി​​​ന്ന് ചാ​​​ടാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഇ​​​വ​​​ർ പു​​​റ​​​ത്തു​​​ചാ​​​ടി​​​യ​​​തോ​​​ടെ ബ​​​സ് നി​​​ര്‍ത്താ​​​തെ അ​​​തി​​​ജീ​​​വി​​​ത​​​യു​​​മാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മു​​​ന്നോ​​​ട്ടു​​​പോ​​​യി.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ കാ​​​ണു​​​ന്ന​​​തി​​​ൽ നി​​​ന്ന് അ​​​തി​​​ജീ​​​വി​​​ത​​​യെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് വി​​​ല​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ഓ​​​ഡി​​​യോ സം​​​ഭാ​​​ഷ​​​ണ​​​വും യോ​​​ഗി​​​ത ഭ​​​യാ​​​ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.


ചൊ​​വ്വാ​​ഴ്ച​​യാ​​ണു കു​​​​​​​ല്‍ദീ​​​​​​​പ് സെ​​​​​​​ന്‍ഗാ​​​​​​​റി​​​​​​​ന്‍റെ ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വു​​​​​​​ശി​​​​​​​ക്ഷ ഡ​​​​​​​ൽ​​​​​​​ഹി ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ച​​​ത്. 2017 മു​​​​​​​ത​​​​​​​ൽ ത​​​​​​​ട​​​​​​​വി​​​​​​​ൽ​​​​​​​ക്ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന സെ​​​​​​​ൻ​​​​​​​ഗാ​​​​​​​റി​​​​​​​നു കോ​​​​​​​ട​​​​​​​തി ക​​​​​​​ർ​​​​​​​ക്ക​​​​​​​ശ ഉ​​​​​​​പാ​​​​​​​ധി​​​​​​​ക​​​​​​​ളോ​​​​​​​ടെ ജാ​​​​​​​മ്യം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​മാ​​​യി​​​രു​​​ന്നു.

Latest News

Up