x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിലനിൽപ്പിനായി പുതിയ നീക്കം : ട്വ​​​​ന്‍റി 20 എൻഡിഎയിലേക്ക്

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്
Published: January 23, 2026 06:51 AM IST | Updated: January 23, 2026 07:41 AM IST

കൊ​​​​ച്ചി: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പോ​​​​ടെ ത​​​​ങ്ങ​​​​ളെ നി​​​​ലം​​​​പ​​​​രി​​​​ശാ​​​​ക്കാ​​​​ൻ നോ​​​​ക്കി​​​​യ ഇ​​​​ട​​​​ത്, വ​​​​ല​​​​ത് മു​​​​ന്ന​​​​ണി​​​​ക​​​​ളോ​​​​ടു​​​​ള്ള വാ​​​​ശി​​​​തീ​​​​ർ​​​​ക്ക​​​​ലാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ പ്ര​​​​വേ​​​​ശ​​​​ന​​​​മെ​​​​ന്നു തു​​​​റ​​​​ന്ന​​​​ടി​​​​ച്ച സാ​​​​ബു ജേ​​​​ക്ക​​​​ബി​​​​നും ട്വ​​​​ന്‍റി 20 പാ​​​​ർ​​​​ട്ടി​​​​ക്കും ഇ​​​​നി മു​​​​ന്നി​​​​ലു​​​​ള്ള​​​​ത് അ​​​​ഗ്‌​​​​നി​​​​പ​​​​രീ​​​​ക്ഷ. ആ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന തി​​​​ള​​​​ക്കം കു​​​​റ​​​​യു​​​​ക​​​​യും പ​​​​ല​​​​രും പാ​​​​ർ​​​​ട്ടി വി​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ട്വ​​​​ന്‍റി 20യ്ക്കു ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ നി​​​​ല​​​​നി​​​​ല്പ് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​യാ​​​​ണു ബി​​​​ജെ​​​​പി കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​നെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

2020ൽ ​​​​നാ​​​​ല് ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഒ​​​​രു ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച് ഇ​​​​ട​​​​ത്, വ​​​​ല​​​​ത് മു​​​​ന്ന​​​​ണി​​​​ക​​​​ളെ ഞെ​​​​ട്ടി​​​​ച്ച ട്വ​​​​ന്‍റി 20ക്ക് ​​​​ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ ​​​​മി​​​​ക​​​​വ് തു​​​​ട​​​​രാ​​​​നാ​​​​യി​​​​ല്ല. കി​​​​ഴ​​​​ക്ക​​​​മ്പ​​​​ല​​​​ത്തു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തേ​​​​രോ​​​​ട്ട​​​​ത്തി​​​​നു ത​​​​ട​​​​യി​​​​ടാ​​​​ൻ യു​​​​ഡി​​​​എ​​​​ഫും എ​​​​ൽ​​​​ഡി​​​​എ​​​​ഫും പ​​​​രോ​​​​ക്ഷ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ പൊ​​​​തു​​​​ സ്വ​​​​ത​​​​ന്ത്ര​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കി​​​​യ​​​​തി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ച്ച് ഭ​​​​ര​​​​ണം നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും മു​​​​ന്നോ​​​​ട്ടു​​​​പോ​​​​ക്ക് പ​​​​ഴ​​​​യ​​​​പോ​​​​ലെ സു​​​​ഗ​​​​മ​​​​മ​​​​ല്ലെ​​​​ന്ന് ട്വ​​​​ന്‍റി 20 നേ​​​​താ​​​​ക്ക​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ട്.

പാ​​​​ർ​​​​ട്ടി ഇ​​​​ക്കു​​​​റി വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ച​​​​ത് ഐ​​​​ക്ക​​​​ര​​​​നാ​​​​ടും കി​​​​ഴ​​​​ക്ക​​​​മ്പ​​​​ല​​​​ത്തും മാ​​​​ത്ര​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ ഭ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​ഴു​​​​വ​​​​ന്നൂ​​​​രും കു​​​​ന്ന​​​​ത്തു​​​​നാ​​​​ടും ഇ​​​​ക്കു​​​​റി പാ​​​​ർ​​​​ട്ടി​​​​യെ കൈ​​​​വി​​​​ട്ടു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​മ്പ​​​​തു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 880 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച ട്വ​​​​ന്‍റി 20യി​​​​ൽ വി​​​​ജ​​​​യി​​​​ച്ച​​​​ത് 78 പേ​​​​ർ മാത്രമാ​​​​ണ്.

പു​​​​തി​​​​യ കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ലൂ​​​​ടെ മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​മെ​​​​ന്ന് ട്വ​​​​ന്‍റി 20 ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു​​​​ണ്ട്. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വോ​​​​ട്ടു​​​​നി​​​​ല​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ പി​​​​ന്ത​​​​ള്ളി ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 12000- 15000 വോ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. ഇ​​​​തു​​​​കൂ​​​​ടി ചേ​​​​ർ​​​​ത്താ​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​മെ​​​​ന്ന് ട്വ​​​​ന്‍റി 20 പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽ ട്വ​​​​ന്‍റി 20യി​​​​ലൂ​​​​ടെ ഒ​​​​രു നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റ് എ​​​​ൻ​​​​ഡി​​​​എ സ്വ​​​​പ്നം കാ​​​​ണു​​​​ന്നു​​​​ണ്ട്. അ​​​​തു സ​​​​ഫ​​​​ല​​​​മാ​​​​ക്കി​​​​യാ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ബു ജേ​​​​ക്ക​​​​ബി​​​​നും ട്വ​​​​ന്‍റി 20യ്ക്കും ​​​​വ​​​​ലി​​​​യ നേ​​​​ട്ട​​​​മാ​​​​കും. അ​​​​തേ​​​​സ​​​​മ​​​​യം ട്വ​​​​ന്‍റി 20യു​​​​ടെ ബി​​​​ജെ​​​​പി കൂ​​​​ട്ടു​​​​കെ​​​​ട്ട് ത​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ട്ട​​​​മാ​​​​കു​​​​മെ​​​​ന്നാണ് കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നത്.

ട്വ​​​​ന്‍റി 20 യി​​​​ൽ ഭി​​​​ന്നാ​​​​ഭി​​​​പ്രാ​​​​യം

കൊ​​​​ച്ചി: എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലേ​​​​ക്കു പോ​​​​കാ​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ട്വ​​​​ന്‍റി 20‍യി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​തി​​​​നു ചൂ​​​​ടു​​​​പി​​​​ടി​​​​ച്ച​​​​ത് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ചേ​​​​ർ​​​​ന്ന സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ൽ സാ​​​​ബു ജേ​​​​ക്ക​​​​ബ് ഈ ​​​​വി​​​​ഷ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഒ​​​​രു​​​​വി​​​​ഭാ​​​​ഗം എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

പ്ര​​​​ധാ​​​​ന ശ​​​​ത്രു സി​​​​പി​​​​എം എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫി​​​​ൽ ചേ​​​​രാ​​​​ൻ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​താ​​​​ണ്. ഭൂ​​​​രി​​​​പ​​​​ക്ഷ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. സാ​​​​ബു ജേ​​​​ക്ക​​​​ബി​​​​നു​​​​ പു​​​​റ​​​​മെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തോ​​​​ടു നി​​​​ല​​​​വി​​​​ൽ യോ​​​​ജി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ണി​​​​ക​​​​ളി​​​​ൽ ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Tags : New move for survival Twenty20

Recent News

Up