Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test

സി​ഡ്നി ടെ​സ്റ്റ്: സെ​ഞ്ചു​റി​യു​മാ​യി ബെ​ഥ​ൽ; ഇം​ഗ്ല​ണ്ട് പൊരുതുന്നു

സി​ഡ്നി: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് പൊരുതുന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ഇം​ഗ്ല​ണ്ട് നാ​ലാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 302 എ​ന്ന നി​ല​യി​ലാ​ണ്. ഓ​സീ​സി​നെ​ക്കാ​ൾ 119 റ​ൺ​സിന് മു​ന്നി​ലാ​ണ് നി​ല​വി​ൽ ഇം​ഗ്ല​ണ്ട്.

സെ​ഞ്ചു​റി നേ​ടി​യ ജേ​ക്ക​ബ് ബെ​ഥ​ലും മാ​ത്യൂ പോ​ട്ട്സു​മാ​ണ് ക്രീ​സി​ൽ. ബെ​ഥ​ൽ 142 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. 15 ബൗ​ണ്ട​റി​യാ​ണ് താ​രം ഇ​തു​വ​രെ അ​ടി​ച്ച​ത്. ക​രി​യ​റി​ലെ ക​ന്നി​സെ​ഞ്ചു​റി​യാ​ണ് ബെ​ഥ​ൽ ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. പോ​ട്ട്സി​ന് റ​ൺ​സൊ​ന്നും എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഹാ​രി ബ്രൂ​ക്കും ബെ​ൻ ഡ​ക്ക​റ്റ് ഡ​ക്ക​റും 42 റ​ൺ​സ് വീ​ത​മെ​ടു​ത്ത് പു​റ​ത്താ​യി. ജാ​മി സ്മി​ത്ത് 26 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ബ്യൂ ​വെ​ബ്സ്റ്റ​ർ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സ്കോ​ട്ട് ബോ​ള​ണ്ട് ര​ണ്ട് വി​ക്ക​റ്റും മൈ​ക്ക​ൽ നെ​സെ​റും മി​ച്ച​ൽ സ്റ്റാ​ർ​ക്കും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 567 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഏ​ഴി​ന് 518 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് 49 റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 183 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡാ​ണ് ഓ​സീ​സി​നു​ണ്ടാ​യി​രു​ന്ന​ത്.

ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബ്യൂ ​വെ​ബ്സ്റ്റ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സ്​ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഹെ​ഡ് 163 റ​ൺ​സും സ്മി​ത്ത് 138 റ​ൺ​സും വെ​ബ്സ്റ്റ​ർ 71 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

48 റ​ൺ​സെ​ടു​ത്ത മാ​ർ​ന​സ് ല​ബു​ഷെ​യ്നും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത്. ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 384 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

 

 

 

Sports

ആ​ഷ​സ്: മൂ​ന്നാം ടെ​സ്റ്റി​ലും ഓ​സ്ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​യ്ക്ക്; ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

അ​ഡ്‌​ലെ​യ്ഡ്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്നു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ 429 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​ലാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 207 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

ര​ണ്ട് റ​ണ്‍​സോ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ജാ​മി സ്മി​ത്തും 11 റ​ൺ​സു​മാ​യി വി​ല്‍ ജാ​ക്സും ആ​ണ് ക്രീ​സി​ല്‍. നാ​ലു വി​ക്ക​റ്റും ഒ​രു ദി​വ​സ​വും ശേ​ഷി​ക്കെ ജ​യ​ത്തി​ലേ​ക്ക് ഇം​ഗ്ല​ണ്ടി​ന് ഇ​നി​യും 228 റ​ണ്‍​സ് കൂ​ടി വേ​ണം.

429 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ര്‍ ബെ​ന്‍ ഡ​ക്ക​റ്റി​നെ(4) ന​ഷ്ട​മാ​യി. ഒ​ല്ലി പോ​പ്പി​നും(17) വൈ​കാ​തെ പു​റ​ത്താ​യി. പാ​റ്റ് ക​മി​ന്‍​സാ​യി​രു​ന്നു ഇ​രു​വ​രെ​യും മ​ട​ക്കി​യ​ത്.

എ​ന്നാ​ല്‍ സാ​ക്ക് ക്രോ​ളി​യും ജോ ​റൂ​ട്ടും പി​ടി​ച്ചു നി​ന്ന​തോ​ടെ ഇം​ഗ്ല​ണ്ടി​ന് ചെ​റി​യ പ്ര​തീ​ക്ഷ​യാ​യി. ഇ​രു​വ​രും ചേ​ര്‍​ന്ന് ഇം​ഗ്ല​ണ്ടി​നെ 100 ക​ട​ത്തി. എ​ന്നാ​ല്‍ നാ​ലം ദി​നം ചാ​യ​ക്ക് ശേ​ഷം ജോ ​റൂ​ട്ടി​നെ(39) കൂ​ടി മ​ട​ക്കി പാ​റ്റ് ക​മി​ന്‍​സ് ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തീ​ക്ഷ ത​ക​ര്‍​ത്തു.

ഹാ​രി ബ്രൂ​ക്ക് പി​ടി​ച്ചു നി​ന്നെ​ങ്കി​ലും ന​ഥാ​ന്‍ ലി​യോ​ണി​നെ റി​വേ​ഴ്സ് സ്വീ​പ്പ് ചെ​യ്യാ​നു​ള്ള ശ്ര​മം വി​ന​യാ​യി. 30 റ​ണ്‍​സെ​ടു​ത്ത ഹാ​രി ബ്രൂ​ക്ക് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ബെ​ന്‍ സ്റ്റോ​ക്സ്(5), സാ​ക് ക്രോ​ളി(85) എ​ന്നി​വ​രെ കൂ​ടി ലി​യോ​ണ്‍ മ​ട​ക്കി​യ​തോ​ടെ1 177-3ല്‍ ​നി​ന്ന് ഇം​ഗ്ല​ണ്ട് 194-6ലേ​ക്ക് കൂ​പ്പു​കു​ത്തി. ഓ​സീ​സി​നാ​യി പാ​റ്റ് ക​മി​ൻ​സും ന​ഥാ​ന്‍ ലി​യോ​ണും മൂ​ന്വ് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ 271-4 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഓ​സീ​സ് നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ​ത്. 170 റ​ണ്‍​സ​ടി​ച്ച ട്രാ​വി​സ് ഹെ​ഡും 72 റ​ണ്‍​സ​ടി​ച്ച അ​ല​ക്സ് ക്യാ​രി​യും ചേ​ര്‍​ന്ന് ഓ​സീ​സ് ലീ​ഡ് 400 ക​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ടാ​ര്‍​ക്കും പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ല.

 

 

 

 

 

 

 

 

District News

അ​ധ്യാ​പ​ക യോ​ഗ്യ​താപ​രീ​ക്ഷ; ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം: പി. ​ഹ​രി​ഗോ​വി​ന്ദ​ൻ

മ​ണ്ണാ​ർ​ക്കാ​ട്: കെ-​ടെ​റ്റ് യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ദേ​ശീ​യ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​ഗോ​വി​ന്ദ​ൻ.


ടെ​റ്റ് അ​ഭി​രു​ചി പ​രീ​ക്ഷ​യാ​ണ്. അ​ത് പ​രി​ശീ​ല​ന​ത്തി​ന് മു​മ്പാ​ണ് ന​ട​ത്തേ​ണ്ട​ത്. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​രു​ടെ സീ​നി​യോ​രി​റ്റി പ​രി​ഗ​ണി​ക്കാ​തെ പ്ര​മോ​ഷ​ൻ ത​ട​ഞ്ഞു​വെ​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കെ​പി​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭി​ന്ന​ശേ​ഷി വി​ഷ​യം പ​രി​ഹ​രി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം ശ​മ്പ​ള​വും അം​ഗീ​കാ​ര​വും ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യും ക്ഷാ​മ​ബ​ത്ത, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ട് പു​റം​തി​രി​ഞ്ഞ് നി​ന്ന സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കെ​പി​എ​സ്ടി​എ അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജാ​സ്മി​ൻ ക​ബീ​ർ ഉ​പ​ഹാ​രം ന​ൽ​കി. പ​ഴ​യ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന എ​ക്സി​ക്യൂട്ടീവ് ക​മ്മി​റ്റി അം​ഗം ജി. ​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ​ർ​വീ​സ് സെ​ൽ ക​ൺ​വീ​ന​ർ ബി​ജു അ​മ്പാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജു ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന റി​സോ​ഴ്സ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


അ​സീ​സ് ഭീ​മ​നാ​ട്, വി. ​നൗ​ഷാ​ദ് ബാ​ബു, പി.​കെ. രാ​ജീ​വ​ൻ, വി. ​സു​കു​മാ​ര​ൻ, പി.​കെ. അ​ബ്ബാ​സ്, പി. ​മ​നോ​ജ് ച​ന്ദ്ര​ൻ, നൗ​ഫ​ൽ താ​ളി​യി​ൽ, ആ​ർ. ജ​യ​മോ​ഹ​ൻ, ഡോ.​എ​ൻ.​വി. ജ​യ​രാ​ജ​ൻ, ബി​ന്ദു പി. ​ജോ​സ​ഫ്, യു.​കെ. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, എ​ബി​ൻ ജോ​സ​ഫ്, എം.​രാ​ജേ​ഷ്, എം. ​ഷാ​ഹി​ദ്, ടി. ​മു​ര​ളീ​ധ​ര​ൻ, എം. ​ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എം. ​പ്ര​ദീ​പ്-​പ്ര​സി​ഡ​ന്‍റ്, പി.​കെ. രാ​ജീ​വ​ൻ-​സെ​ക്ര​ട്ട​റി, ബെ​ന്നി എം. ​ജോ​സ​ഫ്-​ട്ര​ഷ​റ​ർ.

Sports

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​ക്ക് അ​ർ​ധ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക്

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലേ​യ്ക്ക്. ര​ണ്ടാം ദി​ന​ത്തി​ൽ ചാ​യ​യ്ക്ക് പി​രി​യു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 316 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക.

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​യും കൈ​ൽ വെ​രെ​യ്നും ആ​ണ് ക്രീ​സി​ൽ. സെ​നു​ര​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 56 റ​ൺ​സെു​ത്തി​ട്ടു​ണ്ട് താ​രം. വെ​രെ​യ്ൻ 38 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 എ​ന്ന നി​ല​യി​ൽ ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 69 റ​ൺ​സാ​ണ് ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. മു​ത്തു​സാ​മി​യും വെ​രെ​യ്നും ചേ​ർ​ന്നു​ള്ള സ​ഖ്യം 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ ആ​ദ്യ സെ​ഷ​നി​ൽ വി​ക്ക​റ്റ് ഒ​ന്നും വീ​ണി​ല്ല.

Sports

കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക; പ​ര​മ്പ​ര സ​മ​നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ച​തു​ർ​ദി​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വി​ജ​യം. സ്‌​കോ​ര്‍: ഇ​ന്ത്യ എ 255, 382/7 ​ദ​ക്ഷി​ണാ​ഫ്രി​ക്ക എ 221, 417/5

​ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 417 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്ന​ത്. ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​ന്‍ (91), ലൊ​സേ​ഗോ സെ​നോ​ക്വാ​നെ (77), സു​ബൈ​ര്‍ ഹം​സ (77), തെം​ബ ബ​വൂ​മ (59), കോ​ണ​ര്‍ എ​സ്റ്റെ​ര്‍​ഹു​യി​സെ​ന്‍ ( 52) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നാ​ലാം ദി​നം വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​ർ​ദാ​ൻ ഹെ​ന്നാ​നും സെ​നോ​ക്വാ​നെ​യും 156 റ​ൺ​സി​ന്‍റെ ശ​ക്ത​മാ​യി അ​ടി​ത്ത​റ ഒ​രു​ക്കി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

തു​ട​ർ​ന്നു​വ​ന്ന​വ​ർ നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു​വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.

 

Sports

ലാ​ഹോ​ർ ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന് ആ​വേ​ശ​ജ​യം

ലാ​ഹോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് 93 റ​ൺ​സ് ജ​യം. 277 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​യി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ദി​നം 183 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 378, 167, ദ​ക്ഷി​ണാ​ഫ്രി​ക്ക 269, 183.

54 റ​ണ്‍​സെ​ടു​ത്ത ഡെ​വാ​ള്‍​ഡ് ബ്രെ​വി​സും 45 റ​ണ്‍​സെ​ടു​ത്ത റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്കയ്​ക്കാ​യി പൊ​രു​തി​യ​ത്. നാ​ലാം ദി​നം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രീ​സി​ലെ​ത്തി​യ​ത്.

29 റ​ണ്‍​സോ​ടെ റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും 16 റ​ണ്‍​സോ​ടെ ടോ​ണി ഡി ​സോ​ര്‍​സി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ടോ​ണി ഡി ​സോ​ര്‍​സി​യെ ഷ​ഹീ​ന്‍ അ​ഫ്രീ​ദി മ​ട​ക്കി. പി​ന്നാ​ലെ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സും (​ര​ണ്ട്) മ​ട​ങ്ങി​യ​തോ​ടെ 55/4 എ​ന്ന സ്കോ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി.

തു​ട​ർ​ന്ന് ബ്രെ​വി​സും റി​ക്കി​ള്‍​ട​ണും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും നോ​മാ​ന്‍ അ​ലി​യും നാ​ലും സാ​ജി​ദ് ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​തോ‌​ടെ ര​ണ്ടു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 20 മു​ത​ല്‍ റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ന​ട​ക്കും.

National

വി​ന്‍​ഡീ​സി​നെ എ​റി​ഞ്ഞി​ട്ട് ഇ​ന്ത്യ; ഉ​ജ്ജ്വ​ല ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്സ് ജ​യം. വി​ന്‍​ഡീ​സി​നെ ഇ​ന്നിം​ഗ്സി​നും 140 റ​ണ്‍​സി​നും തോ​ല്‍​പ്പി​ച്ചു.

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 146ന് ​പു​റ​ത്താ​യി. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്നും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ല​ഞ്ചി​നു പി​രി​യു​മ്പോ​ൾ 27 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 66 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു വി​ൻ​ഡീ​സ്.

അ​ലി​ക് അ​താ​നീ​സ് (38), ജ​സ്റ്റി​ൻ ഗ്രീ​വ്സ് (25) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളി​ലാ​യി​രു​ന്നു വി​ൻ​ഡീ​സി​ന്‍റെ പ്ര​തീ​ക്ഷ. പ​ക്ഷേ അ​തും അ​ധി​കം നീ​ണ്ടി​ല്ല. ബു​ധ​നാ​ഴ്ച ര​ണ്ടാം സെ​ഷ​നി​ൽ അ​നാ​തീ​സി​നെ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ സ്വ​ന്തം പ​ന്തി​ല്‍ ക്യാ​ച്ചെ​ടു​ത്തു പു​റ​ത്താ​ക്കി. പി​ന്നാ​ലെ മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ പ​ന്തി​ൽ ഗ്രീ​വ്സും ബോ​ൾ​ഡാ​യി.

ജെ​യ്ഡ​ൻ സീ​ൽ​സ് (22), യൊ​ഹാ​ൻ ലെ​യ്ൻ (14), ഖാ‍​രി പി​യ​റി (13) റ​ണ്‍​സെ​ടു​ത്തു. ര​ണ്ടി​ന്നിം​ഗ്സി​ലും കൂ​ടി മു​ഹ​മ്മ​ദ് സി​റാ​ജ് ഏ​ഴു വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. കു​ൽ​ദീ​പ് യാ​ദ​വി​നു ര​ണ്ടും വാ​ഷിം​ട​ൺ സു​ന്ദ​റി​ന് ഒ​രു വി​ക്ക​റ്റു​മു​ണ്ട്.

ടാ​ഗ്‍​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ൾ (എ​ട്ട്), ബ്ര​ണ്ട​ൻ കി​ങ് (അ​ഞ്ച്), റോ​സ്റ്റ​ൻ ചെ​യ്സ് (ഒ​ന്ന്), ഷാ​യ് ഹോ​പ് (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ൻ​ഡീ​സ് താ​ര​ങ്ങ​ളു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ സ്കോ​റു​ക​ൾ.

കെ.​എ​ൽ. രാ​ഹു​ൽ (100), ധ്രു​വ് ജു​റേ​ൽ (125), ര​വീ​ന്ദ്ര ജ​ഡേ​ജ (104 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ സെ‍​ഞ്ച​റി​ക്ക​രു​ത്തി​ൽ ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ അ​ഞ്ചി​ന് 448 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ടീം ​ഇ​ന്ത്യ.

മൂ​ന്നാം ദി​വ​സം തു​ട​ക്ക​ത്തി​ൽ‌ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ, വി​ൻ​ഡീ​സി​നെ ര​ണ്ടാം ഇ​ന്നിം​ഗ്സി​നു വി​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 286 റ​ൺ​സ് ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Latest News

Up