x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഡ്നി ടെ​സ്റ്റ്: സെ​ഞ്ചു​റി​യു​മാ​യി റൂ​ട്ട്; ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ


Published: January 5, 2026 09:44 AM IST | Updated: January 5, 2026 03:21 PM IST

സി​ഡ്നി: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ. ഒന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 384 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ജോ ​റൂ​ട്ടി​ന്‍റെയും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹാ​രി ബ്രൂ​ക്കി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 160 റ​ൺ‌​സാ​ണ് റൂ​ട്ട് എ​ടു​ത്ത​ത്. 242 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​ട്ടി​ന്‍റെ ഇ​ന്നിം​ഗ്സ്.

ബ്രൂ​ക്ക് 84 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ആ​റ് ബാ​ണ്ട​റി​യും ഒ​രു സി​ക്സും ബ്രൂ​ക്ക് അ​ടി​ച്ചെ​ടു​ത്തു. 46 റ​ൺ​സെ​ടു​ത്ത ജാ​മി സ്മി​ത്തി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി.

ഓ​സ്ട്രേ​ലി​യ​യ​ക്ക് വേ​ണ്ടി മൈ​ക്ക​ൽ നെ​സെ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മി​ച്ച​ൽ സ്റ്റാ​ർ​ക്കും സ്കോ​ട്ട് ബോ​ള​ണ്ടും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും കാ​മ​റൂ​ൺ ഗ്രീ​നും മാ​ർ​ന​സ് ല​ബു​ഷെ​യ്നും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ര​ണ്ടാം ദി​ന​ത്തി​ൽ 173 റ​ൺ​സാ​ണ് ഇം​ഗ്ല​ണ്ട് എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​തി​ന്‍റെ പി​ന്നാ​ലെ മ​ത്സ​രം ചാ​യ​യ്ക്ക് പി​രി​ഞ്ഞു.

Tags : ashes sydney test australia england first innings score

Recent News

Up