Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashes

സിഡ്നിയിലും ഇംഗ്ലണ്ട് ചാരമായി; ഓസീസിന് അഞ്ചുവിക്കറ്റ് ജയം

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ, ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. സ്കോര്‍ ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.

അവസാന ദിനം എട്ടിന് 302 റൺ‌സെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി. ഇതോടെ, 160 റണ്‍സിന്‍റെ കുഞ്ഞൻ‌ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.

Sports

ആ​​ഷ​​സ്: മൂ​​ന്നാം അ​​ങ്കം നാ​​ളെ

അഡ്‌ലെയ്‌ഡ്: പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്താ​​ൻ ജീ​​വ​​ൻ​​മ​​ര​​ണ പോ​​രാ​​ട്ട​​ത്തി​​ന് ഇം​​ഗ്ല​​ണ്ടും പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യും നാളെ ആ​​ഷ​​സ് മൂ​​ന്നാം ടെ​​സ്​​റ്റ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.

ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​വും ജ​​യി​​ച്ച ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ​​കൂ​​ടു​​ത​​ൽ ക​​രു​​ത്തു പ​​ക​​രും. സ്പി​​ന്ന​​ർ ന​​ഥാ​​ൻ ല​​യോ​​ണും നാ​​ള​​ത്തെ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തേ​​സ​​മ​​യം പ​​ര​​ന്പ​​ര​​യി​​ൽ പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ ജ​​യി​​ച്ചേ തീ​​രൂ എ​​ന്ന​​തി​​നാ​​ൽ ഇം​​ഗ്ല​​ണ്ട് ശ​​ക്ത​​മാ​​യ മ​​ത്സ​​രം കാ​​ഴ്ച​​വ​​യ്ക്കും.

ഫോ​​മി​​ല​​ല്ലാ​​ത്ത ഗ​​സ് അ​​റ്റ്കി​​ൻ​​സ​​ണ് പ​​ക​​രം പേ​​സ​​ർ ജോ​​ഷ് ട​​ങ്കി​​നെ ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് മൂ​​ന്നു വി​​ക്ക​​റ്റ് മാ​​ത്ര​​മാ​​ണ് അ​​റ്റ്കി​​ൻ​​സ​​ണ് നേ​​ടാ​​നാ​​യ​​ത്. അഡ്‌ലെയ്‌ഡി​​ലാ​​ണ് മൂ​​ന്നാം ടെ​​സ്റ്റ്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സീ​​സ് 2-0ന് ​​മു​​ന്നി​​ലാ​​ണ്.

Sports

ആഷസിൽ ഓസീസിന് എട്ട് വിക്കറ്റ് ജയം

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം. സ്കോർ: ഇംഗ്ലണ്ട് 334 & 241, ഓസ്ട്രേലിയ 511 & 69/2.

നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 107 റണ്‍സാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്.

ബെൻ സ്റ്റോക്സും വിൽ ജാക്ക്സും പ്രതിരോധം തീർത്തെങ്കിലും മൈക്കിൽ നിസെർ ഇരുവരെയും വീഴ്ത്തി ഓസ്ട്രേലിയൻ ആധിപത്യം സ്ഥാപിച്ചു. സ്റ്റോക്സ് 152 പന്തിൽ 50 റണ്‍സും ജാക്സ് 92 പന്തിൽ 41 റണ്‍സും നേടി. പിന്നീട് ആർക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല.

ഓസീസിനായി മൈക്കിൽ നിസെർ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോലണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

64 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓസീസിനായി ട്രാവിസ് ഹെഡ് 22 റണ്‍സും മാർനസ് ലാബുഷൈൻ മൂന്ന് റണ്‍സും നേടി.

പുറത്താകാതെ ജെയ്ക്ക് വെതറാൾഡും (17) സ്റ്റീവ് സ്മിത്തും (23) ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു.

Sports

ആ​ഷ​സ് പ​ര​മ്പ​ര; ഇം​ഗ്ല​ണ്ട് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ല​ണ്ട​ന്‍: ആ​ഷ​സ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ബെ​ന്‍ സ്റ്റോ​ക്സ് നാ​യ​ക​നാ​യ 16 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഹാ​രി ബ്രൂ​ക്കി​നെ വൈ​സ് ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ചു. മാ​ത്യു പോ​ട്ട്സും വി​ല്‍ ജാ​ക്സും ടീ​മി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

പേ​സ​റാ​യ പോ​ട്ട്‌​സ് 2024 ഡി​സം​ബ​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​ണ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ജാ​ക്‌​സ് 2022 ഡി​സം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ​യും ഒ​രു ടെ​സ്റ്റ് ക​ളി​ച്ചു. ഇ​ട​ത് കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ര്‍​ക്ക് വു​ഡ് ടീ​മി​ല്‍ തി​രി​ച്ചെ​ത്തി.

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ വി​ര​ലി​ന് പ​രി​ക്കേ​റ്റ ഷോ​യി​ബ് ബ​ഷീ​റി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഓ​വ​ല്‍ ടെ​സ്റ്റി​നി​ടെ തോ​ളി​ന് പ​രി​ക്കേ​റ്റ ക്രി​സ് വോ​ക്സി​നെ ആ​ഷ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല.

ടീം ​ഇം​ഗ്ല​ണ്ട് : ബെ​ന്‍ സ്റ്റോ​ക്‌​സ് (ക്യാ​പ്റ്റ​ന്‍), ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, ഗ​സ് ആ​റ്റ്കി​ന്‍​സ​ണ്‍, ഷോ​യി​ബ് ബ​ഷീ​ര്‍, ജേ​ക്ക​ബ് ബെ​ഥേ​ല്‍, ഹാ​രി ബ്രൂ​ക്ക് (വൈ​സ് ക്യാ​പ്റ്റ​ന്‍), ബ്രൈ​ഡ​ണ്‍ കാ​ര്‍​സെ, സാ​ക്ക് ക്രൗ​ളി, ബെ​ന്‍ ഡ​ക്ക​റ്റ്, വി​ല്‍ ജാ​ക്‌​സ്, ഒ​ല്ലി പോ​പ്പ്, മാ​ത്യു പോ​ട്ട്‌​സ്, ജോ ​റൂ​ട്ട്, ജാ​മി സ്മി​ത്ത്, ജോ​ഷ് ടോം​ഗ്, മാ​ര്‍​ക്ക് വു​ഡ്.

Latest News

Up