x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​യു​റ​പ്പി​ച്ച് ബെ​ത​ലും ക്രൗ​ളി​യും; മെ​ൽ​ബ​ണി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​യ്ക്ക്


Published: December 27, 2025 10:44 AM IST | Updated: December 27, 2025 10:44 AM IST

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​യ്ക്ക്. ഓ​സ്ട്രേ​ലി​യ ഉ‍​യ​ർ​ത്തി​യ 175 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ഇം​ഗ്ല​ണ്ട് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 111 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ജേ​ക്ക​ബ് ബെ​ത​ലും സാ​ക്ക് ക്രൗ​ളി​ലും നി​ല​യു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ന്ന​ത്. ക്രീ​സി​ലു​ള്ള ഇ​രു​വ​രും മി​ക​ച്ച രീ​തി​യി​ലാ​ണ് ബാ​റ്റ് ചെ​യ്യു​ന്ന​ത്. ക്രൗ​ളി 37 റ​ൺ​സും ബെ​ത​ൽ 27 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്.

ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ​യും ബ്രൈ​ഡ​ൻ കാ​ർ​സി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യ​ത്. ഡ​ക്ക​റ്റ് 34 റ​ൺ​സും കാ​ർ​സ് ആ​റ് റ​ൺ​സു​മെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി സ്റ്റാ​ർ​ക്കും റി​ച്ചാ​ർ​ഡ്സ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ashes series australia england Zak Crawley Jacob Bethell

Recent News

Up