Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under 19 Worldcup

കൗ​​മാ​​ര ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് 7.5 കോ​​ടി

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു സ​​മ്മാ​​നം പ്ര​​ഖ്യാ​​പി​​ച്ച് ബി​​സി​​സി​​ഐ. 7.5 കോ​​ടി രൂ​​പ​​യാ​​ണ് കൗ​​മാ​​ര ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് പാ​​രി​​തോ​​ഷി​​ക​​മാ​​യി ന​​ല്‍​കു​​ക. ഹ​​രാ​​രെ​​യി​​ല്‍ ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നെ 100 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 എ​​ട്ടാം ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ​​ച്ചി​​ന്‍റെ പ്ര​​ശം​​സ

ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീ​​മി​​നെ സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍, വി​​രാ​​ട് കോ​​ഹ്‌ലി, ​​ഗൗ​​തം ഗം​​ഭീ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ പ്ര​​ശം​​സി​​ച്ചു. “ഈ ​​യു​​വ​​സം​​ഘ​​ത്തി​​ന്‍റെ ഭ​​യ​​മി​​ല്ലാ​​ത്ത ക്രി​​ക്ക​​റ്റ് ക​​ളി​​യി​​ല്‍ അ​​ഭി​​മാ​​നം​​കൊ​​ള്ളു​​ന്നു. സൂ​​ര്യ​​വം​​ശി നി​​ങ്ങ​​ള്‍​ക്കു​​ള്ള​​പ്പോ​​ള്‍ ബ്ലോ​​ക്ബ​​സ്റ്റ​​ര്‍ പ്ര​​തീ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. വൈ​​ഭ​​വ് അ​​തി​​മ​​നോ​​ഹ​​രം’’- സ​​ച്ചി​​ന്‍ എ​​ക്‌​​സി​​ല്‍ കു​​റി​​ച്ചു.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യയ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 277 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ത​ക​ർ​പ്പ​ൻ സെ‌​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ തോ​മ​സ് റൂ​വി​ന്‍റെ​യും കാ​ലെ​ബ് ഫാ​ൽ​കോ​ണ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് തോ​മ​സ് റൂ ​എ​ടു​ത്ത​ത്. 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

കാ​ലെ​ബ് ഫാ​ൽ​കോ​ണ​ർ 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. നാ​ല് ബൗ​ണ്ട​റി​ക​ളും കാ​ലെ​ബ് അ​ടി​ച്ചി​രു​ന്നു. ഫ​ർ​ഹാ​ൻ അ​ഹ്‌​മ​ദ് 28 റ​ൺ​സും ജോ​സ​ഫ് മൂ​റ​സ് 25 റ​ൺ​സും എ​ടു​ത്തി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഹെ​യ്ഡ​ൻ സി​ല്ലെ​റും ന​ദേ​ൻ കൂ​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ൽ ബൈ​റോ​മും ആ​ര്യ​ൻ ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് പു​തു​ക്കി നി​ശ്ച​യി​ച്ച 130 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.3 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 27 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. വൈ​ഭ​വ് സു​ര്യ​വ​ൻ​ഷി 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മേ​സ​ൺ ക്ല​ർ​ക്ക്, ജ​സ്ക​ര​ൺ സ​ന്ധു, സെ​ൽ​വി​ൻ സ​ഞ്ജ​യ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 36.2 ഓ​വ​റി​ൽ 135 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് വി​ജ​യ​ല​ക്ഷ്യം പു​തി​ക്കി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

37 റ​ൺ​സെ​ടു​ത്ത ക​ല്ലം സാം​സ​ണാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. സെ​ൽ​വി​ൽ സ​ഞ്ജ​യ് 28 റ​ൺ​സും ജേ​ക്ക​ബ് കോ​ട്ട​ർ 23 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ർ.​എ​സ്. അം​ബ്രി​ഷും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഹെ​നി​ൽ പ​ട്ടേ​ലും ചേ​ർ​ന്നാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്. ഖി​ലാ​ൻ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ക​നി​ഷ്ക് ചൗ​ഹാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ത​ക​ർ​ന്ന​ടി​ഞ്ഞ് ന്യൂ​സി​ല​ൻ​ഡ്; ഇ​ന്ത്യ​യ്ക്ക് 136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ത​ക​ർ​ന്ന​ടി​ഞ്ഞു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 36.2 ഓ​വ​റി​ൽ 135 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

37 റ​ൺ​സെ​ടു​ത്ത ക​ല്ലം സാം​സ​ണാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. സെ​ൽ​വി​ൽ സ​ഞ്ജ​യ് 28 റ​ൺ​സും ജേ​ക്ക​ബ് കോ​ട്ട​ർ 23 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ർ.​എ​സ്. അം​ബ്രി​ഷും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഹെ​നി​ൽ പ​ട്ടേ​ലും ചേ​ർ​ന്നാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്. ഖി​ലാ​ൻ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ക​നി​ഷ്ക് ചൗ​ഹാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: മ​ഴ മാ​റി; ടോ​സ് നേ​ടി ഇ​ന്ത്യ

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ന്യ​സി​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. 

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു  എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​റ​ങ്ങു​ന്ന​ത്. 

ടീം ​ഇ​ന്ത്യ: ആ​യു​ഷ് മാ​ത്രെ (നാ​യ​ക​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ബി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​രോ​ൺ ജോ​ർ​ജ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ആ​ർ. എ​സ്. അം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ആ​ര്യ​ൻ മാ​ൻ, ഹ്യൂ​ഗോ ബോ​ഗ്യൂ, ടോം ​ജോ​ൺ​സ് ( ക്യാ​പ്റ്റ​ൻ), സ്നേ​ഹി​ത് റെ​ഡ്ഢി, മാ​ർ​ക്കോ ആ​ൽ​പെ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് കോ​ട്ട​ർ, ജ​സ്ക​ര​ൻ സ​ന്ധു, ക​ല്ലം സാം​സ​ൺ, ഫ്ലൈ​ൻ മോ​റി, സെ​ൽ​വി​ൻ സ​ഞ്ജ​യ്, മാ​സ​ൺ‌ ക്ല​ർ​ക്ക്. 

 

 

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും തോ​ൽ​പ്പി​ച്ചെ​ത്തു​ന്ന ടീം ​ഇ​ന്ത്യ മി​ക​ച്ച ഫോ​മി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

 ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു  എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 
ന്യൂ​സി​ല​ൻ‌​ഡ് ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. അ​വ​രു​ടെ ആ​ദ്യ ര​ണ്ട് മ​ത്സ​രങ്ങളും മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 

Latest News

Up