Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : United States

എ​പ്സ്റ്റീ​ൻ കേ​സ്; വി​ദേ​ശ വ​നി​ത​ക​ളെ യു​എ​സി​ൽ നി‍​ർ​ത്തി​യി​രു​ന്ന​ത് വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ

വാ​ഷിം​ഗ്ട​ൺ: ജെ​ഫ്രി എ​പ്സ്റ്റീ​ൻ വി​ദേ​ശ വ​നി​ത​ക​ളെ യു​എ​സി​ൽ നി‍​ർ​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ്. സ്റ്റു​ഡ​ൻ​ഡ് വി​സ, ഇം​ഗ്ലീ​ഷ് ഭാ​ഷാ കോ​ഴ്‌​സു​ക​ൾ, വ്യാ​ജ വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും രേ​ഖ​ക​ളും അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ ഇ-​മെ​യി​ലി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​ര​വ​ധി തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

മെ​സേ​ജു​ക​ൾ, ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ എ​ന്നി​വ​യി​ലും ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളു​ണ്ട്. ഇ​തി​ലെ പ്ര​ധാ​ന കേ​സാ​ണ് എ​പ്സ്റ്റീ​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് ക​രീ​ന ഷു​ലി​യാ​ക്കി​ന്‍റേ​ത്. ഇ​വ​രാ​യി​രു​ന്നു എ​പ്സ്റ്റീ​ന്‍റെ അ​വ​സാ​ന കാ​മു​കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

വി​സ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട 2012-13 കാ​ല​ഘ​ട്ട​ത്തി​ൽ ഷു​ലി​യാ​ക്കി​നാ​യി എ​പ്സ്റ്റീ​ൻ ത​ന്‍റെ സ്വാ​ധീ​ന​വ​ല​യം ഉ​പ​യോ​ഗി​ച്ച് ഇ​മി​ഗ്രേ​ഷ​ൻ സ​ഹാ​യം തേ​ടി​യി​രു​ന്നു. വൈ​റ്റ് ഹൗ​സ് മു​ൻ നി​യ​മോ​പ​ദേ​ശ​ക​ൻ ഗ്രെ​ഗ് ക്രെ​യ്ഗ്, യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ മേ​ധാ​വി​യാ​യി​രു​ന്ന അ​ലെ​ക്സാ​ണ്ട്രോ മ​യോ‍​ർ​ക്ക​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

സ്റ്റു​ഡ​ന്‍​ഡ് വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ഷു​ലി​യാ​ക്ക് യു​എ​സ് പൗ​ര​നെ വി​വാ​ഹം ചെ​യ്ത് ഗ്രീ​ൻ കാ​ർ​ഡും പി​ന്നീ​ട് പൗ​ര​ത്വ​വും നേ​ടി​യി​രു​ന്നു. പി​ന്നാ​ലെ അ​വ​ർ വി​വാ​ഹ​മോ​ച​നം നേ​ടി.

International

ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പാ​ക്കി​സ്ഥാ​നും ക്ഷ​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​നും ക്ഷ​ണം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി ആ​റി​ന് തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ഷ​ണം. പാ​ക്കി​സ്ഥാ​നെ കൂ​ടാ​തെ ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

പാ​ക്കി​സ്ഥാ​ന് ക്ഷ​ണം ല​ഭി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് താ​ഹി​ർ അ​ന്ദ്രാ​ബി ഇ​തോ​ട​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്‌​ചി അ​റി​യി​ച്ചു. എ​ന്നാ​ൽ പ​ക​ര​മാ​യി ഇ​റാ​നെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ യു​എ​സ് നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച 400 കി​ലോ യു​റേ​നി​യം മാ​റ്റ​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം.

International

ച​ർ​ച്ച​യ്ക്കു വാ​തി​ൽ തു​റ​ന്ന് ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: സം​​​​ഘ​​​​ർ​​​​ഷഭീ​​​​തി നി​​​​ല​​​​നി​​​​ൽ​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് സൂ​​​​ച​​​​ന ന​​​​ൽ​​​​കി ഇ​​​​റാ​​​​ൻ. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ന്യാ​​​​യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

മേ​​​​ഖ​​​​ല​​​​യി​​​​ലെ സൗ​​​​ഹൃ​​​​ദരാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ സൗ​​​​ഹൃ​​​​ദരാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളെ മാ​​​​നി​​​​ച്ചാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഭീ​​​​ഷ​​​​ണി​​​​യി​​​​ല്ലാ​​​​ത്ത അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ മാ​​​​ന്യ​​​​ത, വി​​​​വേ​​​​കം, കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത എ​​​​ന്നി​​​​വ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യു​​​​ള്ള നീ​​​​തി​​​​യും ന്യാ​​​​യ​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​യോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ച​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. നേ​​​​ര​​​​ത്തേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​നയ്ച​​​​ർ​​​​ച്ച​​​​യ്ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​കൂ​​​​ടി​​​​യാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും ച​​​​ർ​​​​ച്ച​​​​യു​​​​ടെ മേ​​​​ശ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത് തു​​​​ർ​​​​ക്കി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​മോ​​​​യെ​​​​ന്ന​​​​ത് ക​​​​ണ്ട​​​​റി​​​​യേ​​​​ണ്ട കാ​​​​ര്യ​​​​മാ​​​​ണ്. ജൂ​​​​ണി​​​​ൽ ഇ​​​​റാ​​​​നെ​​​​തി​​​​രേ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ മൂ​​​​ന്ന് ആ​​​​ണ​​​​വ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബോം​​​​ബിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ട്രം​​​​പ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

പ​​​​രോ​​​​ക്ഷ ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യം ന​​​​ട​​​​ക്കു​​​​ക​​​​യെ​​​​ന്നും പി​​​​ന്നീ​​​​ട് ക​​​​രാ​​​​ർ സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നി​​​​യാ​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​മെ​​​​ന്ന് ഖ​​​​മ​​​​നയ്‌യു​​​​ടെ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ലി ഷം​​​​ഖാ​​​​നി പ​​​​റ​​​​ഞ്ഞു. ആ​​​​ണ​​​​വ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ച​​​​ർ​​​​ച്ച കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഇ​​​​റാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് തി​​​​ങ്ക​​​​ളാ​​​​ഴ്ച ഓ​​​​വ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​റാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ങ്ങ​​​​നെ വ​​​​രു​​​​മെ​​​​ന്ന് ന​​​​മു​​​​ക്കു​​​​ കാ​​​​ണാം -​​​​ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന് ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാ​​​​നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ന​​​​ല്ല​​​​ത്. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

പാ​ക്കി​സ്ഥാ​ൻ 'ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ; പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്  

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​നെ 'ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ‌ ഉ​ൾ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​യ രാ​ജ്യ​മെ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​നെ "ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ യു​എ​സ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ‌ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണം, ആ​ഭ്യ​ന്ത​ര ക​ലാ​പം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​സ് സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ ട്രാ​വ​ൽ അ​ഡ്വൈ​സ​റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം. യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും യു​എ​സ് സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് സൂ​ചി​പ്പി​ക്കു​ന്നു.

ഹോ​ട്ട​ലു​ക​ൾ, ച​ന്ത​ക​ൾ, ഷോ​പിം​ഗ് മാ​ളു​ക​ൾ, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ, ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളെ "ലെ​വ​ൽ ഫോ​ർ' വി​ഭാ​ഗ​ത്തി​ലാ​ണ് യു​എ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തും ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തു​മാ​യ മേ​ഖ​ല​ക​ളെ​യാ​ണ് ലെ​വ​ൽ ഫോ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

 

 

 

 

International

ശീ​ത​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്; യു​എ​സി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​യോ​ർ​ക്ക്: കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സി​ൽ വ്യാ​പ​ക​മാ​യി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ശീ​ത​ക്കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

8,400 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് യു​എ​സ് റ​ദ്ദാ​ക്കി​യ​ത്. ന്യൂ ​മെ​ക്‌​സി​ക്കോ മു​ത​ൽ ന്യൂ ​ഇം​ഗ്ല​ണ്ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ 14 കോ​ടി​യോ​ളം ജ​ന​ങ്ങ​ളെ ശീ​ത​ക്കാ​റ്റ് ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 30ഓ​ളം സം​ഘ​ങ്ങ​ളെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ഹാ​യോ, മി​ന​സോ​ട്ട, മി​ഷി​ഗ​ൺ, ഇ​ലി​നോ​യ് തു​ട​ങ്ങി അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക്-​മ​ധ്യ ഭാ​ഗ​ങ്ങ​ളി​ലെ 12-ഓ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ മൈ​ന​സ് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് നി​ല​വി​ലെ താ​പ​നി​ല. കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പ​ള്ളി​ക​ൾ ഞാ​യ​റാ​ഴ്‌​ച പ്രാ​ർ​ഥ​ന​ക​ൾ ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ട്.

International

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം; ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​ത് 70,000ൽ ​അ​ധി​കം പേ​ർ

ഗാ​സ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 70,000ൽ ​അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ശ​നി​യാ​ഴ്ച​യാ​ണ് ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70,100 ആ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ ഗാ​സ മു​ന​മ്പി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​എ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ഒ​ക്ടോ​ബ​ർ 10 ന് ​വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ‌ ഇ​തി​നു​പി​ന്നാ​ലെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പ്പി​ൽ 354 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2023 ഒ​ക്ടോ​ബ​ർ 7ന് ​ഇ​സ്ര​യേ​ലി​നെ​തി​രെ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഗാ​സ​യി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ശേ​ഷം ഹ​മാ​സ് 20 ബ​ന്ദി​ക​ളെ​യും 28 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു.

ഇ​തി​നു​പ​ക​ര​മാ​യി ഇ​സ്ര​യേ​ൽ ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്ന 2,000 പ​ല​സ്തീ​നി​ക​ളെ മോ​ചി​പ്പി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

 

International

യു​എ​സി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ സോ​യാ​ബീ​ൻ വാ​ങ്ങി ചൈ​ന; ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​താ​യി ട്രം​പ്

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ നി​ന്ന് ചൈ​ന വ​ൻ​തോ​തി​ൽ സോ​യാ​ബീ​ൻ വാ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​സ്- ചൈ​ന വ്യാ​പാ​ര യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മാ​സ​ങ്ങ​ളോ​ളം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.

യു​എ​സി​ൽ നി​ന്നു​ള്ള സോ​യാ​ബീ​ന്‍ ക​യ​റ്റു​മ​തി​യു​ടെ പ​കു​തി​യി​ല​ധി​ക​വും ചൈ​ന​യി​ലേ​ക്കാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി തീ​രു​വ​യെ തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യാ​പാ​ര യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സി​ൽ നി​ന്നു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ചൈ​ന ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ ക​ര്‍​ഷ​ക​ര്‍​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. തി​ങ്ക​ളാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​താ​യി ട്രം​പ് അ​റി​യി​ച്ചി​രു​ന്നു.

മെ​യ് മാ​സ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ന്‍ സോ​യാ​ബീ​ന്‍ ചൈ​ന വാ​ങ്ങു​ന്ന​ത്. ക​യ​റ്റു​മ​തി വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ ന​ഷ്ടം ഒ​രു പ​രി​ധി വ​രെ നി​ക​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ർ‌.

 

.

 

International

അ​മേ​രി​ക്ക ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചി​ല്ല; യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് യു​ക്രെ​യ്നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ വ​ലി​യ പി​ന്തു​ണ​യ്ക്ക് പ​ക​രം യു​ക്രെ​യ്ൻ ഒ​രു ത​ര​ത്തി​ലു​ള്ള ന​ന്ദി​യും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യെ ട്രൂ​ത്തി​ലൂ​ടെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ്.

യു​എ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ട​മ്പ​ടി​യു​ടെ രൂ​പ​രേ​ഖ അം​ഗീ​ക​രി​ക്കാ​ൻ ഒ​രാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ട്രം​പ് യു​ക്രെ​യ്ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ 27ന് ​മു​ൻ​പാ​യി പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

സ​മാ​ധാ​ന ഉ​ട​മ്പ​ടി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ക്രെ​യ്ന് അ​മേ​രി​ക്ക ന​ൽ​കി വ​ന്നി​രു​ന്ന സൈ​നി​ക, സാ​മ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

International

അമേരിക്കയുടെ അതിർത്തി തുറന്നിടണമെന്ന് ആരു പറഞ്ഞു: ലെയോ പാപ്പാ

വത്തിക്കാൻ: ആ​ര്, എ​പ്പോ​ൾ, എ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​ൻ ഒാ​രോ രാ​ജ്യ​ത്തിനും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ വേനൽക്കാല വസതിയായ ക​സ്തേ​ൽ ഗ​ണ്ടോ​ൾ​ഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്‍റെ വിവേചനാധികാരമാണ്. അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.


അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഒാഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.

ബിഷപ്പുമാരുടെ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു ലെയോ പാപ്പാ പറഞ്ഞു. എല്ലാ കത്തോലിക്കരുടെയും സന്മനസുള്ള ആളുകളുടെയും ശ്രദ്ധ അതിലേക്കു ഞാൻ ക്ഷണിക്കുകയാണ്.


കുടിയേറ്റ നയം നടപ്പിലാക്കുമ്പോൾ, ആളുകളോടു മനുഷ്യത്വപരമായി പെരുമാറാനും അവർക്കുള്ള അതേ മാന്യതയോടെ ഇടപെടാനുമുള്ള വഴികൾ നാം തേടണം. ആളുകൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ, അവരോടു പെരുമാറാൻ വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

International

ന്യൂ​യോ​ർ​ക്ക് ന​ഗ​രം ന​ശി​ച്ച സ്ഥി​തി; സൊ​ഹ്റാ​ൻ മം​ദാ​നി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​റി​ക് ട്രം​പ്  

വാ​ഷിം​ഗ്ട​ൺ: ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സൊ​ഹ്റാ​ൻ മം​ദാ​നി​യു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ നി​യു​ക്ത മേ​യ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ട്രം​പി​ന്‍റെ മ​ക​ൻ എ​റി​ക് ട്രം​പ്.

സൊ​ഹ്റാ​ൻ മം​ദാ​നി ഇ​ന്ത്യ​ൻ‌ ജ​ന​ത​യെ വെ​റു​ക്കു​ന്ന​താ​യും ന്യൂ​യോ​ർ​ക്ക് ന​ഗ​രം ന​ശി​ച്ച സ്ഥി​തി​യാ​ണെ​ന്നും എ​റി​ക് പ​റ​ഞ്ഞു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് എ​റി​ക് മം​ദാ​നി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നെ​ത​ന്യാ​ഹു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന, ജൂ​ത ജ​ന​ത​യെ​യും ഇ​ന്ത്യ​ക്കാ​രെ​യും വെ​റു​ക്കു​ന്ന ഒ​രു സോ​ഷ്യ​ലി​സ്റ്റ് ക​മ്മ്യൂ​ണി​സ്റ്റ് ആ​ണ് മം​ദാ​നി​യെ​ന്നും എ​റി​ക് ആ​രോ​പി​ച്ചു. അ​മേ​രി​ക്ക​യി​ലെ ന​ഗ​ര​ങ്ങ​ൾ ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് തീ​വ്ര ഇ​ട​തു​പ​ക്ഷ അ​ജ​ണ്ട​യി​ലൂ​ടെ​യാ​ണെ​ന്നും എ​റി​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച; സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡിസി: സൊ​ഹ്റാ​ൻ മം​ദാ​നി-​ഡോ​ണ​ൾ​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച സ്ഥി​രീ​ക​രി​ച്ച് വൈ​റ്റ്ഹൗ​സ്. ന്യൂ​യോ​ർ​ക്ക് മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു ട്രം​പ് കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച എ​ന്ന് ന​ട​ക്കു​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ട്രം​പി​ന്‍റെ കൂ​ടി​ക്കാ​ഴ്ച പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ ഓ​ഫീ​സ് ന്യൂ​യോ​ർ​ക്കി​ന്‍റെ ന​ന്മ​യ്‌​ക്കാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് മം​ദാ​നി ചു​മ​ത​ല​യേ​ൽ​ക്കു​ക.

 

International

സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

ന്യൂ​യോ​ർ​ക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൊ​വ്വാ​ഴ്ച​യാ​കും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മേ​രി​ക്ക​യി​ലെ​ത്തു​ക. യുഎസിൽ എത്തുന്ന മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈ​നി​ക - വ്യാ​പാ​ര ക​രാ​റു​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച്ച​യാ​ണ് സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​മേ​രി​ക്ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കും.

International

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്നു

ന്യൂ​യോ​ർ​ക്ക്: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ വൈ​റ്റ് ഹൗ​സി​ൽ എ​ത്തു​ന്നു. സൗ​ദി​ക്കു​ള്ള ആ​ദ​ര​മാ​യി സ​ന്ദ​ർ​ശ​നം മാ​റു​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ട്രം​പ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ​ലി​യ തോ​തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച്ച​യാ​ണ് സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​കും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മേ​രി​ക്ക​യി​ലെ​ത്തു​ക.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​മേ​രി​ക്ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്. പ്ര​ധാ​ന സൈ​നി​ക - വ്യാ​പാ​ര ക​രാ​റു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കും.

Latest News

Up