x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്


Published: November 18, 2025 04:55 AM IST | Updated: November 18, 2025 06:45 AM IST

ന്യൂ​യോ​ർ​ക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൊ​വ്വാ​ഴ്ച​യാ​കും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മേ​രി​ക്ക​യി​ലെ​ത്തു​ക. യുഎസിൽ എത്തുന്ന മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈ​നി​ക - വ്യാ​പാ​ര ക​രാ​റു​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച്ച​യാ​ണ് സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​മേ​രി​ക്ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കും.

Tags : F-35 fighter jet donald trump saudi arabia united states

Recent News

Up