x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഷിം​ഗ്ട​ൺ പോ​സ്റ്റി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; ജോ​ലി ന​ഷ്ട​മാ​യെ​ന്ന് ഇ​ഷാ​ൻ ത​രൂ​ർ


Published: February 5, 2026 06:32 AM IST | Updated: February 5, 2026 09:12 AM IST

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ വാ​ഷിം​ഗ്ട​ൺ പോ​സ്റ്റി​ലു​ണ്ടാ​യ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ൽ ജോ​ലി ന​ഷ്ട​മാ​യെ​ന്ന് ശ​ശി ത​രൂ​ർ എം​പി​യു​ടെ മ​ക​ൻ ഇ​ഷാ​ൻ ത​രൂ​ർ. വാ​ഷിം​ഗ്ട​ൺ പോ​സ്റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഇ​ഷാ​ൻ ത​രൂ​ർ.

ജോ​ലി ന​ഷ്ട​മാ​യ വി​വ​രം എ​ക്സി​ലൂ​ടെ ഇ​ഷാ​ൻ ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ച​ത്. വാ​ഷിം​ഗ്‌​ട​ൺ പോ​സ്റ്റി​ലെ അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ലെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റ് പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ത​നി​ക്കും ഇ​ന്ന് ജോ​ലി ന​ഷ്ട‌​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​രം​ഭി​ക്കു​ന്ന​താ​ണ് ഇ​ഷാ​ന്‍റെ കു​റി​പ്പ്.

ത​ങ്ങ​ളു​ടെ ന്യൂ​സ് റൂ​മി​നെ​യോ​ർ​ത്ത്, പ്ര​ത്യേ​കി​ച്ച് പോ​സ്റ്റി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യോ​ർ​ത്ത് ത​ന്‍റെ ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു. ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം 12 വ​ർ​ഷം പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്നും ഇ​ഷാ​ൻ അ​റി​യി​ച്ചു.

ത​ന്‍റെ 'വേ​ൾ​ഡ് വ്യൂ' ​എ​ന്ന കോ​ളം വാ​യി​ച്ചി​രു​ന്ന അ​ഞ്ച് ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ശ്വ​സ്‌​ത​രാ​യ വ​രി​ക്കാ​രോ​ട് താ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഇ​ഷാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 400 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

Tags : Ishan Tharoor shashi tharoor united states washington post

Recent News

Up