Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakara

ട്ര​ക്കി​ൽ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി; വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഒ​മാ​നി​ലെ ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം. വ​ട​ക​ര വ​ള്ളി​ക്കാ​ട്ട് സ്വ​ദേ​ശി അ​ന്‍​സാ​ര്‍(28) ആ​ണ് ഫു​ജൈ​റ​യി​ല്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ഹെ​വി ട്ര​ക്കി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റാ​ന്‍ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി​യ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ൻ​സാ​റി​ന്‍റെ മൃ​ത​ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ട്രെ​ക്കി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഫു​ജൈ​റ​യി​ലെ മ​സാ​ഫി​യി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ അ​ൻ​സാ​ർ ത​ണു​പ്പ​ക​റ്റാ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ഹീ​റ്റ​റി​ന്‍റെ പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഫു​ജൈ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്‍​സാ​റി​ന്‍റെ മൃ​ത​ദേ​ഹം മ​സാ​ഫി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

Kerala

വ​ട​ക​ര​യി​ൽ ആ​റാം ക്ലാ​സു​കാ​ര​നെ ഉ​പ​ദ്ര​വി​ച്ച പി​താ​വ് അ​റ​സ്റ്റിൽ

കോ​ഴി​ക്കോ​ട്: ആ​റാം ക്ലാ​സു​കാ​ര​നെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജോ​മോ​നെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

​മർ​ദ​ന​ത്തി​ന് പ്രേ​ര​ണ ന​ൽ​കി​യ​തി​ന് ര​ണ്ടാ​ന​മ്മ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ് എ​ടു​ത്തു. ക​ഴി​ഞ്ഞ തി​ങ്ക​ഴാ​ഴ്ച​ മൂന്നിന് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ർ​ദി​ച്ചെ​ന്നും ടോ​ർ​ച്ച് കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ച് കു​ട്ടി​യെ പ​രി​ക്കേ​ൽ​പി​ച്ചു​വെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ടാ​ന​മ്മ​യു​ടെ പ്രേ​ര​ണ​യാ​ലാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്. കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ മ​രി​ച്ചിരു​ന്നു. ത​ട​ഞ്ഞു​വയ്‌​ക്ക​ൽ, പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, ബാ​ല​നീ​തി വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

Kerala

സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കാ​ര്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വി​ന് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കാ​ര്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. വ​ട​ക​ര വി​ല്ല്യാ​പ്പ​ള്ളി സ്വ​ദേ​ശി കു​ള​ത്തൂ​രി​ല്‍ ചാ​ലി​ല്‍ ത​ന്‍​സീ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ലി​ന് പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്ന​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.​വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റാ​ണ് ത​ൻ​സീം സ്റ്റാ​ര്‍​ട്ട് ചെ​യ്ത​ത്. അ​ബ​ദ്ധ​ത്തി​ൽ ആ​ക്‌​സി​ല​റേ​റ്റ​റി​ൽ കാ​ൽ അ​മ​ർ​ന്നു​പോ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്..

നി​യ​ന്ത്ര​ണം വി​ട്ട് അ​തി​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് കു​തി​ച്ച കാ​ർ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. ഇ​വ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ത​ൻ​സീ​മി​നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​നു​ള്ളി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കാ​നാ​യി​ല്ല. കാ​റി​ന​ക​ത്ത് ത​ൻ​സീ​മി​ന്‍റെ കാ​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​ത് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​റി​ൽ നി​ന്ന് ത​ൻ​സീ​മി​നെ പു​റ​ത്തി​റ​ക്കി​യ​ത്.

പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

Movies

ടി​പി ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഇ​നി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

രാ​ഷ്‌​ട്രീ​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​മേ​യ​മാ​ക്കി എ​ടു​ത്ത ‘ടി.​പി. 51 വെ​ട്ട്’ എ​ന്ന സി​നി​മ​യി​ൽ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ റോ​ൾ ചെ​യ്ത ടി.​കെ. ര​മേ​ശ​ൻ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

വ​ട​ക​ര പാ​ക്ക​യി​ൽ 42-ാം വാ​ർ​ഡി​ലാ​ണ് ര​മേ​ശ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ര​ശ്മി തി​യ​റ്റേ​ഴ്സി​ൽ ന​ട​നാ​യി​രു​ന്ന ര​മേ​ശ​ൻ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ ചെ​യ്ത വേ​ഷ​മാ​ണി​ത്. ചി​ത്രം വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ രൂ​പ​സാ​ദൃ​ശ്യം ക​ഥാ​പാ​ത്ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

പി​ന്നീ​ട് ചി​ല ടെ​ലി ഫി​ലി​മു​ക​ളി​ലും മു​ഖം കാ​ണി​ച്ചി​രു​ന്നു. സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ വാ​ർ​ഡി​ലാ​ണ് കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ ക​ന്നി മ​ത്സ​രം. സി​പി​എം സി​റ്റിം​ഗ് സീ​റ്റി​ലാ​ണു ര​മേ​ശ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്.

2019 ജ​നു​വ​രി​യി​ലാ​ണ്, സി​പി​എ​മ്മി​നെ ഏ​റെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ ടി.​പി. 51 വെ​ട്ട് സി​നി​മ റി​ലീ​സാ​യ​ത്. അ​തേ​സ​മ​യം, ചി​ല തി​യ​റ്റ​റു​ക​ള്‍ രാ​ഷ്‌​ട്രീ​യ സ​മ്മ​ര്‍​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ല്‍​നി​ന്നു പി​ന്മാ​റി​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ മൊ​യ്തു​താ​ഴ​ത്തി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി.

Latest News

Up