x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​ക്കി​ൽ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി; വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം


Published: January 28, 2026 01:04 AM IST | Updated: January 28, 2026 01:04 AM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഒ​മാ​നി​ലെ ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം. വ​ട​ക​ര വ​ള്ളി​ക്കാ​ട്ട് സ്വ​ദേ​ശി അ​ന്‍​സാ​ര്‍(28) ആ​ണ് ഫു​ജൈ​റ​യി​ല്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ഹെ​വി ട്ര​ക്കി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റാ​ന്‍ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി​യ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ൻ​സാ​റി​ന്‍റെ മൃ​ത​ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ട്രെ​ക്കി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഫു​ജൈ​റ​യി​ലെ മ​സാ​ഫി​യി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ അ​ൻ​സാ​ർ ത​ണു​പ്പ​ക​റ്റാ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ഹീ​റ്റ​റി​ന്‍റെ പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഫു​ജൈ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്‍​സാ​റി​ന്‍റെ മൃ​ത​ദേ​ഹം മ​സാ​ഫി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

Tags : death fujairah oman calicut vadakara

Recent News

Up