x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ൽ ആ​റാം ക്ലാ​സു​കാ​ര​നെ ഉ​പ​ദ്ര​വി​ച്ച പി​താ​വ് അ​റ​സ്റ്റിൽ


Published: December 17, 2025 12:21 AM IST | Updated: December 17, 2025 12:21 AM IST

കോ​ഴി​ക്കോ​ട്: ആ​റാം ക്ലാ​സു​കാ​ര​നെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജോ​മോ​നെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

​മർ​ദ​ന​ത്തി​ന് പ്രേ​ര​ണ ന​ൽ​കി​യ​തി​ന് ര​ണ്ടാ​ന​മ്മ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ് എ​ടു​ത്തു. ക​ഴി​ഞ്ഞ തി​ങ്ക​ഴാ​ഴ്ച​ മൂന്നിന് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ർ​ദി​ച്ചെ​ന്നും ടോ​ർ​ച്ച് കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ച് കു​ട്ടി​യെ പ​രി​ക്കേ​ൽ​പി​ച്ചു​വെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ടാ​ന​മ്മ​യു​ടെ പ്രേ​ര​ണ​യാ​ലാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്. കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ മ​രി​ച്ചിരു​ന്നു. ത​ട​ഞ്ഞു​വയ്‌​ക്ക​ൽ, പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, ബാ​ല​നീ​തി വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

Tags : Father arrested Vadakara abusing son

Recent News

Up