Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom

Kerala

വൈ​ക്കം താ​ലൂ​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

കോ​ട്ട​യം: ഡി​സം​ബ​ര്‍ 12 വെ​ള്ളി​യാ​ഴ്ച വൈ​ക്കം താ​ലൂ​ക്കി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​വ​ധി.

ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ മു​ന്‍​പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കോ പ​രീ​ക്ഷ​ക​ള്‍​ക്കോ അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി

ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.

തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.

കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്‍റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

Kerala

വൈ​ക്ക​ത്ത് ലോ​റി​യി​ൽ കൊ​ണ്ടു​പോ​യ സി​എ​ൻ​ജി ചോ​ർ​ന്നു; എം​സീ​ൽ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി ഡ്രൈ​വ​ർ

വൈ​ക്കം: ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ കം​പ്ര​സ്ഡ് പ്ര​കൃ​തി വാ​ത​കം (സി​എ​ൻ​ജി) ചോ​ർ​ന്നു. വാ​ഹ​ന ഡ്രൈ​വ​ർ മോ​ഹ​ൻ​രാ​ജ് ചോ​ർ​ന്ന സി​ലി​ണ്ട​ർ എം​സീ​ൽ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി. വൈ​ക്കം ഉ​ല്ല​ല​യി​ൽ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​ക്ക​ത്തു​നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ ശേ​ഷം സി​ലി​ണ്ട​ർ ക​യ​റ്റി​യ വാ​ഹ​നം റോ​ഡ​രി​കി​ലെ ത​ണ​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് നീ​ക്കി​യി​ട്ടു.

ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് ടെ​ക്നീ​ഷ്യ​ർ​മാ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് അ​പ​ക​ട സ്ഥി​തി ഒ​ഴി​വാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​നം: കു​ട്ടി​ക​ൾ പി​രി​ഞ്ഞു​പോ​കു​ന്നു: പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​രാ​തി

വൈ​ക്കം: കു​ട്ടി​ക​ളെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ട്ടു പോ​കു​ന്ന​താ​യി പ​രാ​തി. വൈ​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

കു​ട്ടി​ക​ളെ ചൂ​ര​ലി​ന​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ശ​കാ​രി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തു മൂ​ല​മാ​ണ് കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന ആ​രോ​പ​ണ​വ​മാ​യി ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷം 16 കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കാ​നാ​യി ചേ​ർ​ന്ന​ത്.

ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​നം മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ൽ ആ​റു കു​ട്ടി​ക​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്ന് പി​രി​ഞ്ഞു​പോ​യി. നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ചൂ​ര​ലു​പ​യോ​ഗി​ച്ച് നി​ര​ന്ത​രം അ​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഈ ​കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ട്ട​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഈ ​വി​ധ​ത്തി​ൽ പെ​രു​മാ​റു​ന്ന പ​ക്ഷം ഈ ​അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഏ​റെ നൊ​മ്പ​ര​ങ്ങ​ളു​ള്ള കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും. ഹോ​സ്റ്റ​ലി​ലും മാ​ന​സി​ക​വും ശാ​രീ​രി​ക​മാ​യ പീ​ഡ​നം നേ​രി​ട്ട​തി​നാ​ൽ ഹോ​സ്റ്റലി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ കു​ട്ടി​ക​ൾ​ക്ക് ഭ​യ​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

സ്കൂ​ളി​ൽ നി​ന്ന് ഒ​രു ദി​വ​സം വൈ​കി എ​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ സ​ന്ധ്യാ സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ര​ണ്ടു കി​ലോ​മീ​റ്റ​റ​ക​ലെ ബ​ന്ധു​വീ​ടു​ള്ള​തി​നാ​ൽ രാ​ത്രി പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ന​ട​ന്നെ​ത്തി. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റു​ന്ന ജീ​വ​ന​ക്കാ​രെ മാ​റ്റി​യാ​ൽ വി​ട്ടു​പോ​യ കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തേ​യും ഹോ​സ്റ്റ​ലി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു ബോ​ധ്യ​പ്പെ​ട്ടു പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മീ​പ​വാ​സി​യും സി​പി​എ​മ്മി​ന്‍റെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ക​വി​താ രാ​ജേ​ഷ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, വൈ​ക്കം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

District News

വൈ​ക്ക​ത്ത് 41 പട്ടയങ്ങൾ വിതരണം ചെയ്തു

വൈ​ക്കം: വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല പ​ട്ട​യ​മേ​ള വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ഹാ​ളി​ല്‍ ന​ട​ന്നു. റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ.​ആ​ശ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാഷ്‌ട്രീയ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

37 എ​ല്‍​എ പ​ട്ട​യ​ങ്ങ​ളും നാ​ല് എ​ല്‍​ടി പ​ട്ട​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 41 പ​ട്ട​യ​ങ്ങ​ൾ വിതരണം ചെയ്തു. ത​ല​യാ​ഴം വി​ല്ലേ​ജി​ലെ രാ​ജീ​വ് ദ​ശ​ല​ക്ഷം പാ​ര്‍​പ്പി​ടം പ​ദ്ധ​തി​യി​ലെ 15, വ​ട​ക്കേ​മു​റി വി​ല്ലേ​ജി​ലെ രാ​ജീ​വ് ദ​ശ​ല​ക്ഷം പാ​ര്‍​പ്പി​ട പ​ദ്ധ​തി​യി​ലെ 12, ടിവി പു​രം വി​ല്ലേ​ജി​ലെ ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡി​പി ന​ഗ​റി​ലെ ഏ​ഴ്, ക​ല്ല​റ, കു​ല​ശേ​ഖ​ര​മം​ഗ​ലം വി​ല്ലേ​ജു​ക​ളി​ൽ ഒ​ന്നു​വീ​ത​വും എ​ല്‍​എ പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വെ​ച്ചൂ​ര്‍, വെ​ള്ളൂ​ര്‍, ന​ടു​വി​ലെ, ത​ല​യാ​ഴം വി​ല്ലേ​ജു​ക​ളി​ല്‍ ഓ​രോ എ​ല്‍​ടി പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ടി​വി പു​രം വി​ല്ലേ​ജി​ലെ ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡി​പി ന​ഗ​റി​ല്‍ ഐ​ടി​ഡി​പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് വി​ട്ടു ന​ല്‍​കി​യ​ശേ​ഷം 35 പ്ലോ​ട്ടു​ക​ളി​ല്‍ 24 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 12ന് ​ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ പ​ട്ട​യം ന​ല്‍​കി​യി​രു​ന്നു. വ​സ്തു കൈ​മാ​റി ല​ഭി​ച്ച 11 ഗു​ണ​ഭോ​ക്താ​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ ഏ​ഴു പേ​ര്‍​ക്ക് ഇ​ന്ന​ലെ മ​ന്ത്രി എ​ല്‍എ ​പ​ട്ട​യം വി​ത​ര​ണം ചെ​യ്തു.

ചെ​മ്മ​ന​ത്തു​ക​ര ഐഎ​ച്ച്ഡിപി ന​ഗ​റി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം വി​ത​ര​ണം ചെ​യ്തുക​ഴി​ഞ്ഞു. ഇ​തോ​ടെ ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡിപി ​കോ​ള​നി​യി​ലെ പ​ട്ട​യ വി​ഷ​യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി വൈ​ക്കം താ​ലൂ​ക്ക് ഓ​ഫീസി​ന് മു​മ്പി​ൽ ന​ട​ന്നുവ​രു​ന്ന ഭൂ​സ​മ​ര​വും ഇ​തോ​ടെ അ​വ​സാ​നി​ച്ചു.

Kerala

വൈ​ക്ക​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച​ര വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: വൈ​ക്കം ഉ​ദ​യ​നാ​പു​ര​ത്ത് അ​ഞ്ച​ര വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു. ബി​ഹാ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍​ഖാ​ഫ​റി​ന്‍റെ മ​ക​ന്‍ അ​സ​ന്‍ രാ​ജ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ൾ കു​ട്ടി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നാ​ല​ര​വ​യ​സു​കാ​ര​നും ഒ​പ്പം മു​ങ്ങി​ത്താ​ഴ്ന്നു. ഇ​രു​വ​രെ​യും ഉ​ട​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​സ​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ല​ര വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ല.

Kerala

വൈ​ക്ക​ത്ത് ഇ​രു​പ​തു​പേ​രു​മാ​യി പോ​യ വ​ള്ളം​മ​റി​ഞ്ഞു; ഒ​രാ​ളെ കാ​ണാ​നി​ല്ല

വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് വ​ള്ളം​മ​റി​ഞ്ഞ് അ​പ​ക​ടം. ചെ​മ്പി​നു സ​മീ​പം തു​രു​ത്തേ​ൽ മു​റി​ഞ്ഞ​പു​ഴ​യി​ലാ​ണ് വ​ള്ളം​മ​റി​ഞ്ഞ​ത്. ഇ​രു​പ​ത് പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. മ​റ്റെ​ല്ലാ​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി.

പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ ക​ണ്ണ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​നാ​യി നാ​ട്ടു​കാ​രും വൈ​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നാ‍​യി കാ​ട്ടി​ക്കു​ന്നി​ൽ​നി​ന്ന് പാ​ണാ​വ​ള്ളി​യി​ലേ​ക്കു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു.

District News

വൈ​ക്ക​ത്ത് തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം

വൈക്കം: ​വൈ​ക്കം ന​ഗ​ര​ത്തി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ ന​ട​ക​ൾ, ആ​റാ​ട്ടു​കു​ള​ങ്ങ​ര, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ൽ, വ​ലി​യ​ക​വ​ല, ലി​ങ്ക് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ദിനംപ്രതി പെ​രു​കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ജീ​വി​ത​ത്തി​ന് ക​ടു​ത്ത ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ അ​ധി​ക​വ​രു​മാ​ന​ത്തി​നാ​യി വ​ള​ർ​ത്തു​ന്ന ആ​ട്, കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​വ​യെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു കൊ​ന്നു​തി​ന്നു​ന്ന​ത് പ​തി​വാ​യിരിക്കുക​യാ​ണ്. ക​ടു​ത്ത ജ​ന​രോ​ഷം ഉ​യ​ർ​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

മാ​ലി​ന്യ​ങ്ങ​ളി​ൽനി​ന്ന് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​താ​ണ് നാ​യ്ക്ക​ൾ ന​ഗ​ര​ത്തി​ൽ പെ​രു​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രെ രാ​ഷ്്‌ട്രീയപാ​ർ​ട്ടി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​ത​വ​ണ ഇ​തി​ന​കം പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നു.

എബിസി പദ്ധതി നടപ്പാക്കി തെരുവുനാ​യ​ശ​ല്യ​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീക രിക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

വൈ​ക്ക​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കദു​രി​തം

ഉ​ദ​യ​നാ​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു​മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാം ത​വ​ണ​യും ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​. ഇതോടെ ജ​ന​ജീ​വി​തം ദു​രി​തപൂ​ർ​ണ​മാ​യി.

വാ​ഴ​മ​ന - വൈ​ക്കം റോ​ഡ് ഉ​ൾ​പ്പെ​ടെ ഉ​ൾ​പ്ര​ദേ​ശ​ത്തെ പ​ല റോ​ഡു​ക​ളി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി. വാ​ഴ​മ​ന പു​ത്ത​ൻ​പാ​ലം - കൊ​ടി​യാ​ട് റോ​ഡ് 300 മീ​റ്റ​റി​ല​ധി​കം ദൂ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി.റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​ത്ത സ്ഥി​തി​യാ​ണ്.

ക​ന​ത്ത മ​ഴ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തും വൈ​ക്ക​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​ർ പ​ല​യി​ട​ങ്ങ​ളി​ലും ക​രക​വി​ഞ്ഞ​തോ​ടെ വ​ട​യാ​ർ, വാ​ഴ​മ​ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. വൈ​ക്ക​ത്ത്‌ പ​ല​യി​ട​ങ്ങ​ളി​ലാ​യി 200 വീ​ടു​ക​ൾ വെ​ള്ള​കെ​ട്ടി​ലാ​ണ്.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ​ടി​ഞ്ഞാ​റേ​ക്ക​ര, വൈ​ക്ക​പ്ര​യാ​ർ, മു​ട്ടു​ങ്ക​ൽ, കൊ​ടി​യാ​ട്,ത​ല​യാ​ഴം -വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. വെ​ള്ളം ക​യ​റി​യ​തി​നെത്തു​ട​ർ​ന്ന് പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്.

ജ​ല​നി​ര​പ്പ് വീണ്ടും ഉ​യ​ർ​ന്നാ​ൽ ശ​നി​യാ​ഴ്ച​യോ​ടെ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു.

Latest News

Up