x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി

വൈക്കം ബ്യൂറോ
Published: December 1, 2025 11:19 AM IST | Updated: December 1, 2025 11:19 AM IST

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തിന് തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ പരമേശ്വര നമ്പൂതിരി കൊടിയേറ്റ

ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.

തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.

കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്‍റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

Tags : Vaikathashtami festival vaikom kottayam vaikom mahadevashetram

Recent News

Up