Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Health

Family Health

റം​സാ​ൻ നോ​മ്പും ഭ​ക്ഷ​ണ​വും: ദി​വ​സം മു​ഴു​വ​ൻ ഊ​ർ​ജം പ​ക​രു​ന്ന ഭ​ക്ഷ​ണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ള്‍​ക്ക് പ്രാ​ര്‍​ഥ​ന​യു​ടെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും റം​സാ​ൻ നാ​ളു​ക​ൾ. ഉ​പ​വാ​സ​വും സ​ല്‍​ക്കാ​ര​വും പ​ര​സ്പ​രം കൈ​കോ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന കാ​ല​യ​ള​വാ​ണ് നോ​മ്പു​കാ​ലം.

റം​സാ​ൻ മാ​സ​ത്തി​ൽ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ന​മ്മു​ടെ ഊ​ർ​ജ​നി​ല​യും ഉ​ന്മേ​ഷ​വും. കൂ​ടാ​തെ വേ​ന​ൽ​ക്കാ​ലം, ജോ​ലി​ത്തി​ര​ക്കു​ക​ൾ, ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യും നോ​മ്പി​ന്‍റെ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​രം

റം​സാ​ൻ മാ​സ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ നോ​മ്പ​നു​ഷ്ഠാ​ന​ത്തി​നാ​യി സ​ഹ​ർ, ഇ​ഫ്താ​ർ സ​മ​യ​ങ്ങ​ളി​ൽ പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​ര​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം.

വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ഹാ​ര​ത്തെ​ക്കാ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കു മു​ൻ‌​തൂ​ക്കം കൊ​ടു​ക്ക​ണം.

മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ്

ഇ​ട​യ​ത്താ​ഴ​ത്തി​ന് നാ​രു​ക​ൾ കൂ​ടു​ത​ൽ അ​ട​ങ്ങി​യ മു​ഴു​ധാ​ന്യ​ങ്ങ​ളാ​യ ത​വി​ടു​ള്ള അ​രി, ഗോ​ത​മ്പ്, മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ് എ​ന്നി​വ​യാ​ണ് ഉ​ത്ത​മം.

സാ​വ​ധാ​ന​ത്തി​നു​ള്ള ദ​ഹ​നം സാ​ധ്യ​മാ​ക്കു​ക​യും വി​ശ​പ്പ് പെ​ട്ടെ​ന്ന് അ​നു​ഭ​വ​പ്പെ​ടാ​തെ ദി​വ​സം മു​ഴു​വ​ൻ ഊ​ര്‍​ജം പ​ക​രാ​നും ഈ ​ധാ​ന്യ​ങ്ങ​ൾ സ​ഹാ​യി​ക്കും.

പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട

പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട, കൊ​ഴു​പ്പു കു​റ​ഞ്ഞ പാ​ൽ, പാ​ൽ ഉ​ല്‍​പ്പ​ന്ന​ങ്ങ​ൾ, മീ​ൻ, തൊ​ലി മാ​റ്റി​യ ചി​ക്ക​ൻ, ന​ട്‌​സ്, സ്മൂ​ത്തി, സൂ​പ്പു​ക​ൾ എ​ന്നി​വ ദി​വ​സം മു​ഴു​വ​ൻ ശ​രീ​ര​ത്തി​ന് ബ​ലം പ​ക​രാ​നും സ​ഹാ​യി​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും

ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തു വ​ഴി അ​നി​വാ​ര്യ​മാ​യ വി​റ്റാ​മി​നു​ക​ളും മി​ന​റ​ലു​ക​ളും ല​ഭി​ക്കു​ന്നു.

ക​ഫീ​ൻ പാ​നീ​യ​ങ്ങ​ൾ കു​റ​യ്ക്കാം

ക​ഫീ​ൻ കൂ​ടു​ത​ൽ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളാ​യ ചാ​യ, കാ​പ്പി, സോ​ഡ, കോ​ള, ചോ​ക്ലേ​റ്റ് എ​ന്നി​വ ശ​രീ​ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ജ​ലം ന​ഷ്ട​പ്പെ​ടു​ത്തും. ആ​യ​തി​നാ​ൽ അ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

വി​വ​ര​ങ്ങ​ൾ: അ​നു മാ​ത്യു

ഡ​യ​റ്റീ​ഷ​ൻ എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Family Health

കാൻസറിനെ വിളിച്ചുവരുത്തുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്‍റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.

നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ

പുക

കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.

മദ്യപാനം

അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.

Family Health

കേ​ക്ക്, മി​ഠാ​യി, മ​ധു​ര​പ​ല​ഹാ​രം - മി​ത​മാ​യി മാ​ത്രം

സ്ത്രീ ​ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

ദി​വ​സ​വും 45 മി​നി​ട്ട് വ്യാ​യാ​മ​ത്തി​ന് മാ​റ്റി​വ​യ്ക്ക​ണം. പി​സി​ഒ​ഡി​യു​ള്ള​വ​ർ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ...

ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍

ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ സ​മ്പു​ഷ്ട​മാ​യ പ​ഴ​ങ്ങ​ള്‍ (മ​ഞ്ഞ​യും, ചു​വ​പ്പും നി​റ​ത്തി​ലു​ള്ള​വ) പി​സി​ഒ​ഡി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സെ​ര്‍​വിം​ഗ് പ​ഴ​ങ്ങ​ളെ​ങ്കി​ലും ക​ഴി​ക്ക​ണം.

പ​ഴ​ങ്ങ​ള്‍ അ​ഡ്രി​ന​ല്‍ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്നു. ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ അ​ണ്ഡോ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു (ചു​വ​ന്ന മു​ന്തി​രി, ബ്ലൂ​ബെ​റി, ബ്ലാ​ക്ബ​റി, ചെ​റി).

പ​ച്ച ഇ​ല​ക്ക​റി​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ

പ​ച്ച ഇ​ല​ക്ക​റി​ക​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും വി​റ്റ​മി​ന്‍ കെ, ​ഫോ​ളേ​റ്റ്, ഇ​രു​മ്പ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട​ര ക​പ്പ് പ​ച്ച​ക്ക​റി​ക​ള്‍ എ​ങ്കി​ലും ക​ഴി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ച്ച​യാ​യ സാ​ല​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ (മ​ര​ച്ചീ​നി, ചേ​മ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ച്ചി​ല്‍) പോ​ലു​ള്ള​വ നി​യ​ന്ത്രി​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കാം.

പാ​ട​നീ​ക്കി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ

പാ​ട​നീ​ക്കി​യ പാ​ലു​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ 200 മി​ല്ലി ലി​റ്റ​ർ എ​ന്ന ക്ര​മ​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. പാ​ലു​ത്പ​ന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര് എ​ന്നി​വ​യി​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ത് ശ​രി​യാ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​ങ്ങ​ള്‍

  • സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​ധു​ര​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍, ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ബി​വ​റേ​ജ​സു​ക​ള്‍, കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍​ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
  • കേ​ക്കു​ക​ള്‍, മി​ഠാ​യി​ക​ള്‍, മ​റ്റു മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കാ​ന്‍ പാ​ടു​ള്ളൂ.
  • കാ​പ്പി, ചാ​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ന​ല്ല​ത​ല്ല.
  • ചു​വ​ന്ന മാം​സം, സോ​സേ​ജു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പി​സി​ഒ​ഡി സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.
  • ഉ​യ​ര്‍​ന്ന ഗ്ലൈ​സീ​മി​ക് ഇ​ന്‍​ഡ​ക്‌​സ് ഉ​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ഡ​യ​റ്റി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണം. പി​സി​ഒ​ഡി ഉ​ള്ള സ്ത്രീ​ക​ളി​ല്‍ മ​ദ്യം ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ഹോ​ര്‍​മോ​ണ്‍ ബാ​ല​ന്‍​സ്, ഇ​ന്‍​സു​ലി​ന്‍ പ്ര​തി​രോ​ധം എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Womens Corner

ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പി​സി​ഒ​ഡി നി​യ​ന്ത്രി​ക്കാം

സ്ത്രീ​ക​ളു​ടെ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഇ​ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ പ്ര​മേ​ഹം, ഗ​ര്‍​ഭാ​ശ​യ ഭി​ത്തി​യി​ലെ അ​ര്‍​ബു​ദ​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

പ്ര​ധാ​ന കാ​ര​ണം...

നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ദീ​ര്‍​ഘ​കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യാ​നും സ​ഹാ​യി​ക്കും. പി​സി​ഒ​ഡി​ക്ക് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത് അ​മി​ത​വ​ണ്ണം അ​ല്ലെ​ങ്കി​ല്‍ പൊ​ണ്ണ​ത്ത​ടി​യാ​ണ്.

അ​തു​കൊ​ണ്ട് ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം 10% സ്ത്രീ​ക​ളി​ലും പി​സി​ഒ​ഡി വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.

ചെ​റു​ധാ​ന്യ​ങ്ങ​ൾ

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ള്‍, തൊ​ലി​യോ​ട് കൂ​ടി​യ മി​ല്ലെ​റ്റു​ക​ൾ (ചെ​റു​ധാ​ന്യ​ങ്ങ​ള്‍) എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം വ​രാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

മു​ഴു​ധാ​ന്യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും സി​ങ്ക്, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും ഉ​ണ്ട്. മാ​ത്ര​മ​ല്ല സ​സ്യ സം​യു​ക്ത​ങ്ങ​ളാ​യ പോ​ളി​ഫി​നോ​ള്‍​സ്, സ്റ്റാ​നോ​ളു​ക​ള്‍, സ്റ്റി​റോ​ളു​ക​ള്‍ എ​ന്നി​വ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ക്കു​ന്നു.

തൊ​ലി ക​ള​യാ​ത്ത പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍

തൊ​ലി ക​ള​യാ​ത്ത പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പി​സി​ഒ​ഡി ത​ക​രാ​റി​നെ കു​റ​യ്ക്കു​ന്നു. സോ​യാ​ബീ​നി​ലു​ള്ള ഐ​സോ​ഫ്‌​ലേ​വോ​ണു​ക​ള്‍ പ്ര​ത്യു​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ​ത് അ​ര​ക്ക​പ്പ് പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

പ്രോ​ട്ടീ​നു​ക​ള്‍

പി​സി​ഒ​ഡി​യു​ടെ ആ​ഹാ​ര​പ​രി​പാ​ല​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട ഒ​രു ഘ​ട​ക​മാ​ണ് പ്രോ​ട്ടീ​നു​ക​ള്‍. കൊ​ഴു​പ്പി​ല്ലാ​ത്ത പ്രോ​ട്ടീ​നു​ക​ളാ​യ മു​ട്ട​വെ​ള്ള, മ​ത്സ്യം, ടോ​ഫു (സോ​യാ പ​നീ​ര്‍), തൊ​ലി നീ​ക്കി​യി​ട്ടു​ള്ള കോ​ഴി​യി​റ​ച്ചി, പ​യ​ര്‍ വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കാം.

ക​ശു​വ​ണ്ടി, ബ​ദാം, വാ​ൽ​ന​ട്‌​സ് എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്താം. ഇ​തി​ലു​ള്ള സി​ങ്ക്, മ​ഗ്‌​നീ​ഷ്യം എ​ന്നീ ല​വ​ണ​ങ്ങ​ള്‍ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​ന്‍​സു​ലി​ന്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കും.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Family Health

ആരോഗ‍്യ വിചാരം

കാ​ൻ​സ​ർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ

ഇ​ന്ത്യ​യി​ൽ, ഒ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്ത് കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് ശ്വാ​സ​കോ​ശാ​ർ​ബു​ദ​വും സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വു​മാ​ണ്.

കു​ട്ടി​കളിലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടിട്ടുണ്ട്.

സ്‌​ക്രീ​നിം​ഗി​ന്‍റെയും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വത്ക​ര​ണ​ത്തി​ന്‍റെ​യും കാൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെയും അ​ടി​യ​ന്തര ആ​വ​ശ്യ​ക​ത​ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.നേരത്തേയു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും.

ഓ​രോ കാ​ൻ​സ​റിന്‍റെയും​ രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും കാ​ൻ​സ​റി​ന്‍റെ ത​ര​ത്തെ​യും ഘ​ട്ട​ത്തെ​യും ആ​ശ്ര​യി​ച്ച് വ്യ​ത്യാ​സ​പ്പെ​ടു​ന്നു. സ്റ്റേ​ജ് 1 പോ​ലെ​യു​ള്ള പ്രാ​രം​ഭഘ​ട്ട കാൻ​സ​റു​ക​ൾ​ക്ക് പൊ​തു​വെ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്.

അ​തി​ജീ​വി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​വു​മാ​ണ്.
എ​ന്നാ​ൽ, സ്റ്റേ​ജ് 4 പോ​ലെ​യു​ള്ള വി​ക​സി​ത-​ഘ​ട്ട കാൻ​സ​റു​ക​ൾ, കു​റ​ഞ്ഞ അ​തി​ജീ​വ​ന നി​ര​ക്കും വ​ർ​ധി​ച്ച ചി​കി​ത്സാ വെ​ല്ലു​വി​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ദീ​പ്തി ടി. ​ആ​ർ.

പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌
സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ താണ, ക​ണ്ണൂ​ർ.

ഫോൺ: 6238265965

Family Health

ഒ​ഴി​വാ​ക്കാം ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ - കാ​ര​ണ​ങ്ങ​ൾ

* വ്യാ​യാ​മ​ക്കു​റ​വ്
* അ​മി​ത​വ​ണ്ണം
* കൊ​ള​സ്ട്രോ​ൾ അ​സ​ന്തു​ലി​താ​വ​സ്ഥ
* ഇ​ല​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​റ​ഞ്ഞ ഉ​പ​യോ​ഗം
* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം
* മ​ദ്യ​പാ​നം
* ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം
* അ​മി​ത​ഭ​ക്ഷ​ണ​വും കൊ​ഴു​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടെ​യും അ​മി​ത ഉ​പ​യോ​ഗ​വും

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

* പ്ര​മേ​ഹം(​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്)
* ഹൃ​ദ്രോ​ഗ​ങ്ങ​ൾ
* ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ര​ക്താ​തി​മ​ർ​ദം(​ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ)
* സ​ന്ധി​രോ​ഗ​ങ്ങ​ൾ(​ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്)
* പ​ക്ഷാ​ഘാ​തം(​സ്ട്രോ​ക്ക്)
* വൃ​ക്ക​രോ​ഗ​ങ്ങ​ൾ (ക്രോ​ണി​ക് കി​ഡ്നി ഡി​സീ​സ​സ്)
* അ​ർ​ബു​ദ രോ​ഗ​ങ്ങ​ൾ
* ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ(​ക്രോ​ണി​ക് ലം​ഗ്സ് ഡി​സീ​സ​സ്)

അ​മി​ത​വ​ണ്ണം തി​രി​ച്ച​റി​യാ​ൻ

ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ)

വ്യ​ക്തി​യു​ടെ കി​ലോ​ഗ്രാ​മി​ലു​ള്ള തൂ​ക്ക​ത്തെ മീ​റ്റ​റി​ലു​ള്ള പൊ​ക്ക​ത്തി​ന്‍റെ ഇ​ര​ട്ടി​കൊ​ണ്ടു ഹ​രി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളു​ടെ പൊ​ക്കം 60 കി​ലോ​യും പൊ​ക്കം 1.6 മീ​റ്റ​റു​മാ​ണെ​ങ്കി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 23.4 ആ​യി​രി​ക്കും.

ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് സൂ​ച​ന

18 ൽ ​താ​ഴെ ഭാ​ര​ക്കു​റ​വ്
18 മു​ത​ൽ 24 വ​രെ ശ​രി​യാ​യ ഭാ​രം
24 മു​ത​ൽ 30 വ​രെ ഭാ​ര​ക്കൂ​ടു​ത​ൽ
30 മു​ത​ൽ 35 വ​രെ അ​മി​ത​വ​ണ്ണം
35 മു​ത​ൽ 40 വ​രെ ഗു​രു​ത​ര​മാ​യ

അ​മി​ത​വ​ണ്ണം

40 ൽ ​കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ അ​മി​ത​വ​ണ്ണം

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ത​ട​യാം

1. വീ​ട്ടു​ജോ​ലി​ക​ൾ കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്നു ചെ​യ്യു​ന്ന ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക
2. ഓ​രോ വീ​ടി​നും ഓ​രോ പ​ച്ച​ക്ക​റി​ത്തോ​ട്ടം, അ​ടു​ക്ക​ള​ത്തോ​ട്ടം. ശ​രീ​ര​ത്തി​നു വ്യാ​യാ​മ​വും ആ​ഹാ​ര​ത്തി​നു പ​ച്ച​ക്ക​റി​ക​ളും
3. ടി​വി, മൊ​ബൈ​ലി​ന്‍റെ മു​ന്പി​ലി​രി​ക്കു​ന്ന സ​മ​യം കു​റ​യ്ക്കു​ക
4. ന​ട​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​രം പാ​ഴാ​ക്ക​രു​ത്
5. ആ​ഴ്ച​യി​ൽ അ​ഞ്ച് ആ​റ് ദി​വ​സം അ​ര മ​ണി​ക്കൂ​ർ ന​ട​ക്കു​ക
6. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക
7. പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​യാ​മ​ത്തി​ലും കാ​യി​ക വി​നോ​ദ​ത്തി​ലും ഏ​ർ​പ്പെ​ടു​ക

കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ത​ട​യാം

  1. കു​ട്ടി​ക്കാ​ലം മു​ത​ലേ പൊ​ണ്ണ​ത്ത​ടി വ​രാ​തെ ശ്ര​ദ്ധി​ക്കു​ക
    2. കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക
    3. ചെ​റു​പ്പം മു​ത​ലേ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
    4. ബേ​ക്ക​റി ഭ​ക്ഷ​ണ​ത്തോ​ടും ഫാ​സ്റ്റ് ഫു​ഡി​നോ​ടും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തോ​ടും ആ​സ​ക്തി വ​ള​രാ​തെ ശ്ര​ദ്ധി​ക്കു​ക
    5. ടി​വി ക​ണ്ടു​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ അ​ള​വു കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്
    6. ഓ​ടി​ച്ചാ​ടി​യു​ള്ള ക​ളി​ക​ളും പ​ന്തു​ക​ളി​യും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
    7. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ർ ഓ​ടി​ക്ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക
    8. വീ​ഡി​യോ ഗെ​യി​മു​ക​ൾ, കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Family Health

കാൻസർ പ്രതിരോധം: തുടക്കത്തിൽ കണ്ടെത്തിയാൽ...

കാ​ൻ​സ​ർ രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ 9 പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത കാ​ല​ത്ത് കാ​ൻ​സ​ർ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഓ​ടെ രാ​ജ്യ​ത്തെ കാ​ൻ​സ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 12.8% വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

മ​നു​ഷ്യ​മ​ന​സി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ൻ​സ​ർ പ​ല രൂ​പ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൻ​സ​ർ എ​ന്ന് കേ​ട്ടാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ള്ള ഈ ​സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​യും അ​തി​ന്‍റെ ചി​കി​ത്സാ രീ​തി​ക​ളെ​യും പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ അ​ർ​ബു​ദം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, എ​ന്നി​വ​യി​ലൂ​ടെ കാ​ൻ​സ​റി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്.

ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ർ​ന്ന് മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

ശ​രീ​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി മു​ഴ​ക​ൾ വ​ള​രു​ന്നു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ക​ഴു​ത്തി​ലും സ്ത​ന​ങ്ങ​ളി​ലും ക​ക്ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ത​ടി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്. എ​ന്നാ​ൽ എ​ല്ലാ മു​ഴ​ക​ളും കാ​ൻ​സ​ർ ല​ക്ഷ​ണം അ​ല്ലെ​ന്നും ഓ​ർ​ക്കു​ക.

അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം- ക​ഫം, മൂ​ത്രം, മ​ലം, ഛർ​ദി എ​ന്നി​വ​യി​ൽ ര​ക്തം പോ​യാ​ൽ വി​ദ​ഗ്ധ വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. മ​ലം ക​റു​ത്ത നി​റ​ത്തി​ൽ പോ​യാ​ലും വൈ​ദ്യോ​പ​ദേ​ശം തേ​ട​ണം.

അ​സാ​ധാ​ര​മാ​യ രീ​തി​യി​ൽ സ്ര​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്, പ്ര​ത്യേ​കി​ച്ചും സ്ത​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന സ്ര​വ​ങ്ങ​ൾ.

ശ​രീ​ര​ഭാ​രം കു​റ​യു​ക, വി​ശ​പ്പി​ല്ലാ​യ്മ, ഭ​ക്ഷ​ണം ഇ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക, ചാ​ർ​മ്മ​ത്തി​ന്‍റെ നി​റം മാ​റു​ക, ശ​രീ​ര​ത്തി​ലെ വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത മ​ല​ബ​ന്ധം, നീ​ണ്ടു നി​ൽ​ക്കു​ന്ന ചു​മ, ഛർ​ദി, പ​നി, ക്ഷീ​ണം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നെ​ങ്കി​ൽ വൈ​കാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്.

ഏ​തു രോ​ഗ​വും അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യാ​ൽ അ​പ​ക​ട​മാ​ണ്. ആ​രം​ഭ​ത്തി​ൽ ചി​കി​ത്സി​ച്ചാ​ൽ കാ​ൻ​സ​ർ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ ക​ണ്ട് മ​തി​യാ​യ ടെ​സ്റ്റു​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

കാ​ൻ​സ​റി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ത്തോ​ടു കൂ​ടി മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ട്. അ​തു​കൊ​ണ്ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ശ​രി​യാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തെ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കും.

Family Health

കാ​ൻ​സ​ർ ചി​കി​ത്സ, പ്ര​തി​രോ​ധം

കാ​ൻ​സ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ധാ​ന സാ​മൂ​ഹി​ക മി​ഥ്യാ​ധാ​ര​ണ​യാ​യി നി​ല​നി​ൽ​ക്കു​ന്നു. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മൂ​ലം രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും വി​വേ​ച​ന​വും ഒ​റ്റ​പ്പെ​ട​ലും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

ഇ​ത് രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും കാ​ല​താ​മ​സം വ​രു​ത്താ​ൻ ഇ​ട​യാ​ക്കും. ഈ ​മി​ഥ്യാ​ധാ​ര​ണ​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ, ആ​യു​ർ​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത​വും ബ​ദ​ൽ ചി​കി​ത്സ​ക​ളും ശ​ക്ത​മാ​യ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​മാ​ണ്. ഈ ​ചി​കി​ത്സ​ക​ൾ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ നി​ന്നും കു​റ​ച്ച് ആ​ശ്വാ​സം പ്ര​ദാ​നം ചെ​യ്യു​മെ​ങ്കി​ലും, അ​വ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​ദ്യ പ​രി​ച​ര​ണ​ത്തി​ന് പ​ക​ര​മാ​വി​ല്ല.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും സാ​ധാ​ര​ണ കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്കൊ​പ്പം യോ​ഗ, ഫി​സി​യോ​തെ​റാ​പ്പി പോ​ലു​ള്ള ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​യ്യാ​വു​ന്ന​തു​മാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത​ര ചി​കി​ത്സ​ക​ൾ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, അ​വ കാ​ൻ​സ​റി​നു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സ​യാ​യി ഒ​രി​ക്ക​ലും ക​ണ​ക്കാ​ക്ക​രു​ത്.

കാ​ൻ​സ​ർ ഒ​രു സ​ങ്കീ​ർ​ണ രോ​ഗ​മാ​ണ്, അ​തി​ന്‍റെ ചി​കി​ത്സ​യ്ക്ക് സാ​ധാ​ര​ണ​യാ​യി ശ​സ്ത്ര​ക്രി​യ, റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റാ​പ്പി, ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി, ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി എ​ന്നി​വ​യു​ടെ സം​യോ​ജ​നം ആ​വ​ശ്യ​മാ​ണ്.

കാ​ൻ​സ​റി​നെ അ​ക​റ്റാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും മ​ദ്യ​പാ​ന​വും വ​ർ​ജി​ക്കു​ക.

* ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ക. ചു​വ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​റ​ച്ചി​യു​ടെ (ബീ​ഫ്, മ​ട്ട​ൻ, പോ​ർ​ക്ക്) ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

* എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക. മാ​ന​സി​ക പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കി​യു​ള്ള ദി​ന​ച​ര്യ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

* കൃ​ത്യ​മാ​യ വി​ശ്ര​മം, ആ​റ് മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ രാ​ത്രി സു​ഖ​നി​ദ്ര ശീ​ല​മാ​ക്കു​ക.

* ശ​രീ​ര​ത്തി​ൽ മാ​റ്റം വ​രു​ന്ന മു​ഴ​ക​ൾ, ശ​രീ​ര​ത്തി​ലെ വി​വി​ധ ദ്വാ​ര​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം, ദീ​ർ​ഘ​മാ​യു​ള്ള അ​സാ​ധാ​ര​ണ മ​ല​മൂ​ത്ര വി​സ​ർ​ജ​നം തു​ട​ങ്ങി​യ​വ ക​ണ്ടാ​ൽ ഉ​ട​നെ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* സ്ത്രീ​ക​ൾ എ​ല്ലാ മാ​സ​വും സ്വ​യം സ്ത​ന പ​രി​ശോ​ധ​ന ശീ​ല​മാ​ക്കു​ക, 40 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* മാ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​യ പ​രി​ശോ​ധി​ച്ചു വെ​ള്ള​യോ ചു​മ​പ്പോ ആ​യ പാ​ടു​ക​ളോ വ്ര​ണ​ങ്ങ​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

* 21 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ക.

9 വ​യ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ എ​ച്ച്.​പി. വി ​വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ക. 40 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ സ്ക്രീ​നിം​ഗ് ന​ട​ത്തി രോ​ഗ​സാ​ധ്യ​ത അ​റി​യു​ക.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Family Health

കാ​ൻ​സ​ർ പ്ര​തി​രോ​ധം: നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം

കു​ട്ടി​ക​ളി​ലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്‌​ക്രീ​നിം​ഗി​ന്‍റെ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ​യും കാ​ൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ​യും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

കാ​ൻ​സ​റി​ന്‍റെ ത​രം, ഘ​ട്ടം...

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും.

ഓ​രോ കാ​ൻ​സ​റി​ന്‍റെ​യും രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും കാ​ൻ​സ​റി​ന്‍റെ ത​ര​ത്തെ​യും ഘ​ട്ട​ത്തെ​യും ആ​ശ്ര​യി​ച്ച് രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും വ്യ​ത്യാ​സ​പ്പെ​ടു​ന്നു.

സ്റ്റേ​ജ് 1 പോ​ലെ​യു​ള്ള പ്രാ​രം​ഭ-​ഘ​ട്ട കാ​ൻ​സ​റു​ക​ൾ​ക്ക് പൊ​തു​വെ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ജീ​വി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​വു​മാ​ണ്.

എ​ന്നാ​ൽ, സ്റ്റേ​ജ് 4 പോ​ലെ​യു​ള്ള വി​ക​സി​ത-​ഘ​ട്ട കാ​ൻ​സ​റു​ക​ൾ, കു​റ​ഞ്ഞ അ​തി​ജീ​വ​ന നി​ര​ക്കും വ​ർ​ധി​ച്ച ചി​കി​ത്സാ വെ​ല്ലു​വി​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

നേ​ര​ത്തേ ക​ണ്ടെ​ത്തി​യാ​ൽ...

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം കാ​ൻ​സ​ർ ചി​കി​ത്സ​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഘ​ട്ടം 1 ൽ ​കാ​ൻ​സ​ർ ക​ണ്ടെ​ത്തു​മ്പോ​ൾ, പൂ​ർ​ണ​മാ​യ വീ​ണ്ടെ​ടു​ക്ക​ലി​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും കു​റ​ഞ്ഞ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​മാ​ണു​ള്ള​ത്.

ഇ​തി​നു വി​പ​രീ​ത​മാ​യി, വി​ക​സി​ത-​ഘ​ട്ട കാ​ൻ​സ​ർ (ഘ​ട്ടം 4) പ​ല​പ്പോ​ഴും മെ​റ്റാ​സ്റ്റാ​സി​സ് (വ്യാ​പ​നം) ഉ​ൾ​ക്കൊ​ള്ളു​ന്നു. ഇ​തു ചി​കി​ത്സി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള​താ​ക്കു​ക​യും മൊ​ത്ത​ത്തി​ലു​ള്ള അ​തി​ജീ​വ​ന നി​ര​ക്ക് കു​റ​യു​ക​യും ചെ​യ്യു​ന്നു.

നേ​ര​ത്തെ​യു​ള്ള ക​ണ്ടു​പി​ടി​ത്തം രോ​ഗി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്,
ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌
സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Family Health

കാ​ൻ​സ​ർ പ്രതിരോധം - ലക്ഷണങ്ങൾ അവഗണിക്കരുത്

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി നാലിന് ​ആ​ഗോ​ള​ത​ല​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​നം ആ​ച​രി​ച്ചു വ​രു​ന്നു. ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും കാ​ൻ​സ​റി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ദി​നാ​ച​ര​ണം.

"യു​ണൈ​റ്റ​ഡ് ബൈ ​യു​ണീ​ക്ക് " എ​ന്നതാണ് 2026ലെ ​തീം. കാ​ൻ​സ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഈ ​തീം എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണു കാ​ൻ​സ​ർ. ഭ​യ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ൻ​സ​ർ നിരക്കുകളെ സൂ​ചി​പ്പി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (WHO) ക​ണ​ക്ക​നു​സ​രി​ച്ച്, 2022ൽ ​കാ​ൻ​സ​റി​ന്‍റെ ആ​ഗോ​ളഭാ​രം 20 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ളി​ലും ഏ​ക​ദേ​ശം 10 ദ​ശ​ല​ക്ഷം മ​ര​ണ​ങ്ങ​ളി​ലും എ​ത്തി.

ഈ ​സം​ഖ്യ​ക​ൾ കാൻസർ തോത് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ൽ, 2022ൽ ​ഏ​ക​ദേ​ശം 1.46 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യ​യെ ബാ​ധി​ക്കു​ന്ന, ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് സ്ത​നാ​ർ​ബു​ദം, ശ്വാ​സ​കോ​ശം, ഓ​റ​ൽ, സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റു​ക​ൾ.

അ​ത്യാ​ധു​നി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന് പേ​രു​കേ​ട്ട കേ​ര​ള​ത്തി​ലും ക്യാ​ൻ​സ​റു​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ് .

എ​ന്താ​ണ് കാ​ൻ​സ​ർ?

യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ശ​രീ​ര കോ​ശ​ങ്ങ​ൾ പെ​റ്റുപെ​രു​കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്ക് പൊ​തു​വെ പ​റ​യു​ന്ന പേ​രാ​ണ് കാ​ൻ​സ​ർ.

പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ

-ശ​രീ​ര​ദ്വാ​ര​ങ്ങ​ളി​ലൂ​ടെ ര​ക്ത​സ്രാ​വം

-ശ​രീ​ര​ത്തി​ല്‍ കാ​ണു​ന്ന മു​ഴ​ക​ള്‍

-ദീ​ർ​ഘ​കാ​ലം ഉ​ണ​ങ്ങാ​തെ നി​ല്‍​ക്കു​ന്ന വ്ര​ണ​ങ്ങ​ള്‍

-അ​രി​മ്പാ​റ, കാ​ക്കാ​പ്പു​ളി എ​ന്നി​വ​യി​ല്‍ മാ​റ്റം കാ​ണുക

-വി​ഴു​ങ്ങു​വാ​നു​ള്ള വി​ഷ​മം

-മൂ​ത്ര​സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍, ര​ക്തം പോ​ക്ക്

-മ​ല​ശോ​ധ​ന​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍

-കൂ​ടി​ക്കൂ​ടി​വ​രു​ന്ന ശ​ബ്ദ​മ​ട​പ്പ്

-കാ​ര​ണം ഇ​ല്ലാ​ത്ത ശ​രീ​ര മെ​ലി​ച്ചി​ൽ.

-കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ നീ​ണ്ടു​നി​ല്‍​കു​ന്ന പ​നി

കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ

നാ​ഷ​ണ​ൽ കാ​ൻ​സ​ർ ര​ജി​സ്റ്ററി പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം 2022ൽ ​ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 14,61,427 എന്നാണ് (ക്രൂ​ഡ് നി​ര​ക്ക്: 100,000 ന് 100.4).

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ്യ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താണ, ക​ണ്ണൂ​ർ.
ഫോൺ: 6238265965

Family Health

ചി​ക്ക​ൻ ഇ​ഡ്ഡ​ലി, ബ്രേ​ക്ക് ഫാ​സ്റ്റ് ഉ​ഷാ​റാ​ക്കും പ്രോ​ട്ടീ​ൻ വി​പ്ല​വം!

മ​ല​യാ​ളി​ക​ളു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഇ​ഡ്ഡ​ലി​ക്കു​ള്ള സ്ഥാ​നം ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്. ല​ഘു​വാ​യ​തും എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന​തു​മാ​യ ഇ​ഡ്ഡ​ലി​യെ ഒ​രു -സൂ​പ്പ​ർ ഫു​ഡ്- ആ​ക്കി മാ​റ്റി​യാ​ലോ? ഇ​താ, പ​ര​മ്പ​രാ​ഗ​ത രു​ചി​യും ആ​ധു​നി​ക പോ​ഷ​കാ​ഹാ​ര രീ​തി​യും കൈ​കോ​ർ​ക്കു​ന്ന ചി​ക്ക​ൻ ഇ​ഡ്ഡ​ലി.

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ജി​മ്മി​ൽ പോ​കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ ഈ ​വി​ഭ​വം ആ​രോ​ഗ്യ​ക​രം മാ​ത്ര​മ​ല്ല, രു​ചി​ക​ര​വു​മ​ണ്.

ഇ​ഡ്ഡ​ലി​യി​ലെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ചി​ക്ക​നി​ലെ ലീ​ൻ പ്രോ​ട്ടീ​നും ചേ​രു​മ്പോ​ൾ അ​തൊ​രു സ​മ്പൂ​ർ​ണ ഭ​ക്ഷ​ണ​മാ​യി മാ​റു​ന്നു. ഇ​തി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ൾ നോ​ക്കാം. മാ​വ് പു​ളി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ഗു​ണ​ങ്ങ​ൾ ദ​ഹ​നം എ​ളു​പ്പ​മാ​ക്കു​ന്നു.

ചി​ക്ക​നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ട്ടീ​ൻ, അ​മി​നോ ആ​സി​ഡു​ക​ൾ എ​ന്നി​വ പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​ൻ ബി 12, ​അ​യ​ൺ എ​ന്നി​വ​യാ​ൽ സ​മ്പു​ഷ്ട​മാ​യ​തി​നാ​ൽ ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ന്മേ​ഷം ന​ൽ​കു​ന്നു.

ആ​വി​യി​ൽ വേ​വി​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​വാ​ണ്. ഇ​ത് അ​നാ​വ​ശ്യ കൊ​ഴു​പ്പ് അ​ക​റ്റി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

വ​ള​രെ ല​ളി​ത​മാ​യ ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ചി​ക്ക​ൻ ഇ​ഡ്ഡ​ലി ത​യാ​റാ​ക്കാം.

  • ഇ​ഡ്ഡ​ലി മാ​വ്: 2 ക​പ്പ്
  • ബോ​ൺ​ലെ​സ്സ് ചി​ക്ക​ൻ: 150 ഗ്രാം (​അ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി പേ​സ്റ്റ്: 1 ടീ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് പേ​സ്റ്റ്: അ​ര ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല: 1 ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത്)

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ അ​ല്പം വെ​ള്ളം ചേ​ർ​ത്ത് പാ​നി​ൽ വേ​വി​ക്കു​ക. വെ​ന്ത ശേ​ഷം ചൂ​ടാ​റാ​നാ​യി വ​യ്ക്കു​ക. ചൂ​ടാ​റി​ക്ക​ഴി​യു​ന്പോ​ൾ ചി​ക്ക​നി​ലേ​ക്ക് ഇ​ഞ്ചി-​പ​ച്ച​മു​ള​ക് പേ​സ്റ്റ്, കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ്, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ശേ​ഷം ഇ​ഡ്ഡ​ലി ത​ട്ടി​ൽ അ​ല്പം എ​ണ്ണ പു​ര​ട്ടി​യ ശേ​ഷം മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം മാ​വ് ഒ​ഴി​ക്കു​ക. ഇ​തി​ന് മു​ക​ളി​ലാ​യി ത​യാ​റാ​ക്കി​യ ചി​ക്ക​ൻ വി​ത​റു​ക (അ​ല്ലെ​ങ്കി​ൽ മാ​വി​നോ​ടൊ​പ്പം ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്ക​യും ഒ​ഴി​ക്കാം).

തു​ട​ർ​ന്ന് ഇ​ഡ്ഡ​ലി പാ​ത്ര​ത്തി​ൽ വ​ച്ച് 12-15 മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ക്കു​ക. ര​ണ്ട് മി​നി​റ്റ് ചൂ​ടാ​റാ​ൻ വ​ച്ച ശേ​ഷം ഇ​ഡ്ഡ​ലി എ​ടു​ക്കാം. തേ​ങ്ങ ച​മ്മ​ന്തി അ​ല്ലെ​ങ്കി​ൽ സാ​മ്പാ​റി​നൊ​പ്പം ക​ഴി​ക്കാം.

Family Health

ഡി​മെ​ന്‍​ഷ്യ: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാം

ഡി​മെ​ന്‍​ഷ്യ പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ചു​ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ങ്കി​ലും കൃ​ത്യ​മാ​യ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ആ​ന്‍റി​ഡി​പ്ര​സ​ന്‍റ്, ആ​ന്‍റി സൈ​ക്കോ​ട്ടി​ക്ക്, അ​ന്‍​സി​യോ​ലൈ​റ്റി​ക് മ​രു​ന്നു​ക​ളാ​ണ് ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സാ​ധാ​ര​ണ​യാ​യി ന​ല്‍​കു​ന്ന​ത്.

മ​രു​ന്നു​ക​ള്‍ ഇ​ല്ലാ​തെ ചി​കി​ത്സ സാ​ധ്യ​മോ?

മ​രു​ന്നു​ക​ളോ​ടൊ​പ്പ​മാ​ണ് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍ മ​റ്റു ചി​കി​ത്സാ​രീ​തി​ക​ള്‍ പാ​ലി​ക്കു​ന്ന​ത്. രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ കൊ​ഗ്നി​റ്റീ​വ് ബി​ഹേ​വി​യ​റ​ൽ തെ​റാ​പ്പി, തു​ട​ര്‍​ന്ന് വി​ഷാ​ദം, ഉ​ത്ക​ണ്ഠ എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ reminiscence therapy, റി​യാ​ലി​റ്റി ഓ​റി​യ​ന്‍റേ​ഷ​ൻ തെ​റാ​പ്പി എ​ന്നി​വ​യാ​ണ് മ​രു​ന്നി​നോ​ടൊ​പ്പം രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന​ത്.

രോ​ഗി​ക​ളെ അ​വ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, (സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ സ്വ​യം ചെ​യ്യു​ക, പാ​ട്ട് കേ​ള്‍​ക്കു​ക, ചെ​ടി​ക്ക് വെ​ള്ളം ഒ​ഴി​ക്കു​ക, തു​ട​ങ്ങി​യ​വ) വ്യാ​യാ​മം ശീ​ലി​ക്കു​ക എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​മാ​ണ്.

രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം

രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​രെ മാ​ന​സി​ക​മാ​യി പി​ന്തു​ണ​യ്‌​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​രി​ച​ര​ണം ന​ല്‍​കു​മ്പോ​ള്‍ സ്വ​യം സ​മ്മ​ര്‍​ദം കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​യി​രി​ക്ക​ണം. അ​തി​നാ​യി രോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം അ​വ​രി​ല്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​താ​ണ്.

മ​നോ​രോ​ഗ വി​ദ​ഗ്ധ​നു​മാ​യി​ട്ടു​ള്ള ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​ന്നു. ഇ​തു​കൂ​ടാ​തെ ഇ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി നി​ര​വ​ധി സ​പ്പോ​ര്‍​ട്ട് ഗ്രൂ​പ്പു​ക​ളും നി​ല​വി​ലു​ണ്ട്.

സ​മ​ഗ്ര​മാ​യ സ​മീ​പ​നം

ഡെ​മെ​ന്‍​ഷ്യ രോ​ഗ​ത്തി​ന്‍റെ പ​രി​ച​ര​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍, മ​നഃ​ശാ​സ്ത്ര​പ​രം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നി​വ​യു​ടെ സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ചി​കി​ത്സാ രീ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​താ​ണ്.

രോ​ഗി​ക​ള്‍​ക്കും പ​രി​ച​ര​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്കും വേ​ണ്ട പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ല്‍ മ​നോ​രോ​ഗ വി​ദ​ഗ്ധ​ര്‍, നാ​ഡീ​വി​ദ​ഗ്ധ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, മ​റ്റ് ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ച​ര​ണ​വും നി​ര്‍​ദേ​ശ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.

കൃ​ത്യ​മാ​യി അ​റി​യാം

ഡി​മെ​ന്‍​ഷ്യ എ​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കു​ക. രോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള കൃ​ത്യ​മാ​യ അ​റി​വു​ണ്ടെ​ങ്കി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​തു തി​രി​ച്ച​റി​ഞ്ഞ് ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടാ​ന്‍ സാ​ധി​ക്കു​ന്നു.

ഓ​ര്‍​ക്കു​ക, രോ​ഗി​യോ​ടൊ​പ്പം ത​ന്നെ രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​രെ​യും പി​ന്തു​ണ​യ്‌​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശ്രീ​ല​ക്ഷ്മി എ​സ്.
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, സൈ​ക്യാ​ട്രി
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Family Health

അ​യ​ൺ ഗു​ളി​ക​ക​ൾ ദി​വ​സ​വും ക​ഴി​ക്ക​ണോ? പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത് എന്തെല്ലാം? ​

ശരീ​ര​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ മൂ​ല​ക​മാ​ണ് അ​യ​ൺ അ​ഥ​വാ ഇ​രു​മ്പ്. എ​ന്നാ​ൽ അ​യ​ൺ സ​പ്ലി​മെന്‍റു​ക​ൾ ക​ഴി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​മ്മ​ളി​ൽ പ​ല​രും അ​ശ്ര​ദ്ധ​രാ​കാ​റു​ണ്ട്. അ​യ​ൺ ഗു​ളി​ക​ക​ൾ ദി​വ​സ​വും ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​ക​രം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക​ഴി​ക്കു​ന്ന​താ​ണെ​ന്ന് പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ 40എംജിയിൽ ​കൂ​ടു​ത​ൽ അ​യ​ൺ ഉ​ള്ളി​ൽ ചെ​ല്ലു​മ്പോ​ൾ ശ​രീ​രം ഹെ​പ്സി​ഡി​ൻ എ​ന്നൊ​രു ഹോ​ർ​മോ​ൺ പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഈ ​ഹോ​ർ​മോ​ൺ അ​യ​ണിന്‍റെ ആ​ഗി​ര​ണം താ​ത്കാ​ലി​ക​മാ​യി ത​ട​യു​ന്നു.‌

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മ​രു​ന്നു ക​ഴി​ക്കു​മ്പോ​ൾ, അ​ടു​ത്ത ഡോ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ഹെ​പ്സി​ഡി​ന്‍റെ അ​ള​വ് കു​റ​യാ​ൻ ശ​രീ​ര​ത്തി​നു സ​മ​യം ല​ഭി​ക്കു​ന്നു. ഇ​ത് അ​യ​ൺ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ആ​ഗി​ര​ണം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. ദി​വ​സ​വും ക​ഴി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വ​യ​റി​ലെ അ​സ്വ​സ്ഥ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും ഈ ​രീ​തി സ​ഹാ​യി​ക്കും.

ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണം, ഊ​ർ​ജസ്വ​ല​ത, മെ​റ്റ​ബോ​ളി​സം എ​ന്നി​വ​യ്ക്ക് അ​യ​ൺ അ​ത്യാ​വ​ശ്യ​മാ​ണ്. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളി​ലെ ഹീ​മോ​ഗ്ലോ​ബിന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​ണി​ത്.

അ​യ​ണി​ന്‍റെ കു​റ​വു​ണ്ടെ​ങ്കി​ൽ ക​ടു​ത്ത ക്ഷീ​ണ​വും ത​ള​ർ​ച്ച​യും ശ്വാ​സം​മു​ട്ട​ൽ, ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടു​ക, ഏ​കാ​ഗ്ര​ത കു​റ​യു​ക, മു​ടി​കൊ​ഴി​ച്ചി​ൽ, വി​ള​റി​യ ച​ർമം തുടങ്ങിയവ അ​നു​ഭ​വ​പ്പെ​ടാം.

റെ​ഡ് മീ​റ്റ്, മു​ട്ട, ചി​ക്ക​ൻ തു​ട​ങ്ങി​യ​വ അ​യ​ണി​ന്‍റെ മി​ക​ച്ച സ്രോ​ത​സു​ക​ളാ​ണ്. എ​ന്നാ​ൽ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ അ​യ​ൺ ആ​ഗി​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​റു​ണ്ട്. ചാ​യ, കാ​പ്പി, കൊ​ക്കോ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ അ​യ​ൺ ആ​ഗി​ര​ണം കു​റ​യ്ക്കും.

അ​തി​നാ​ൽ ഇ​വ അ​യ​ൺ ഗു​ളി​ക​ക​ൾ​ക്കൊ​പ്പം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​യ​ൺ കു​റ​വു​ള്ള ഒ​രാ​ൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ മാ​റ്റ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. എ​ന്നാ​ൽ ചി​ല​രി​ൽ ഇ​ത് മാ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം.

ക​ഠി​ന​മാ​യ വി​ള​ർ​ച്ച ഉ​ള്ള​വ​ർ സ്വ​യം ചി​കി​ത്സ​യ്ക്കു നി​ൽ​ക്കാ​തെ ഒ​രു ഡോ​ക്‌ടറു​ടെ നി​ർ​ദേശം തേ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Family Health

ഓ​ർ​മ​ക്കു​റ​വ് മാ​ത്ര​മ​ല്ല ഡി​മെ​ൻ​ഷ്യ

ഡി​മെ​ന്‍​ഷ്യ/​മേ​ധാ​ക്ഷ​യം എ​ന്ന​ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ഒ​രു നാ​ഡീ​വ്യ​വ​സ്ഥാ​രോ​ഗ​മാ​ണ്. സ്വാ​ഭാ​വി​ക ഓ​ര്‍​മ​ക്കു​റ​വി​ല്‍ നി​ന്നു വ​ള​രെ​യ​ധി​കം വി​ഭി​ന്ന​മാ​ണ് ഡി​മെ​ന്‍​ഷ്യ എ​ന്ന അ​വ​സ്ഥ. രോ​ഗി​ക്ക് ഒ​രു കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്.

രോ​ഗം വ​ർ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ഓ​ര്‍​മ, യു​ക്തി, പെ​രു​മാ​റ്റം എ​ന്നി​വ​യെ ഡി​മെ​ന്‍​ഷ്യ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ഡി​മെ​ന്‍​ഷ്യ / മേ​ധാ​ക്ഷ​യം ഗ​ണ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് ആ​ൽ​സ്ഹൈ​മേ​ഴ്സ്.

പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍

ഇ​ത് വ്യ​ക്തി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ സ്വ​ത​സി​ദ്ധ​മാ​യ പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കാം.

മേ​ധാ​ക്ഷ​യ​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി കേ​ട്ടു​വ​രാ​റു​ള്ള സ്മൃ​തി​നാ​ശം / ഓ​ര്‍​മ​ക്കു​റ​വ് മാ​ത്ര​മാ​യി​രി​ക്കി​ല്ല, മ​റി​ച്ച് (Attention / Concentration Difficulties) ഒ​രു കാ​ര്യ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ഭാ​ഷാ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍, സ്ഥ​ല​വും കാ​ല​വും തി​രി​ച്ച​റി​യാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ചി​ന്ത​ക​ളി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍, സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത​വ​ണ്ണം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, മ​റ​വി​മൂ​ലം സ്വ​ന്തം ജോ​ലി​യി​ലോ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലോ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക, സ്വ​ത​വേ​യു​ള്ള സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​റ്റം സം​ഭ​വി​ക്കു​ക (ദേ​ഷ്യം, സ​ങ്ക​ടം, വൈ​ഷ​മ്യം, മൗ​നം എ​ന്നി​വ) എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും.

അ​കാ​ര​ണ​മാ​യ ദേ​ഷ്യം, പേ​ടി

സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ട് മ​റ​ന്നു​പോ​വു​ക, മ​റ്റാ​രെ​ങ്കി​ലും മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ക, അ​ടു​ത്ത​കാ​ല​ത്തു​ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ മ​റ​ന്നു​പോ​വു​ക, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടും അ​ത് മ​റ​ന്നു പോ​വു​ക, അ​കാ​ര​ണ​മാ​യ ദേ​ഷ്യം, പേ​ടി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കാം. ഈ ​അ​വ​സ​ര​ത്തി​ല്‍ സ​മ​ഗ്ര​മാ​യ മാ​ന​സി​ക പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്.

മു​ന്‍​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​യും രോ​ഗ നി​ര്‍​ണ​യ​വും

ഫ​ല​പ്ര​ദ​മാ​യി രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യം അ​നി​വാ​ര്യ​മാ​ണ്. ഡി​മെ​ന്‍​ഷ്യ നി​ര്‍​ണ​യി​ക്കു​ന്ന​തി​നും അ​തി​നു സ​മാ​ന​മാ​യ മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​ന്നു വേ​ര്‍​തി​രി​ക്കു​ന്ന​തി​നും മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്.

ഇ​തി​നാ​യി കൊ​ഗ്നി​റ്റീ​വ് ടെ​സ്റ്റു​ക​ൾ, ക്ലി​നി​ക്ക​ൽ ഇ​വാ​ല്യു​വേ​ഷ​ൻ, ന്യൂ​റോ ഇ​മേ​ജിം​ഗ് എ​ന്നി​വ ചെ​യ്യേ​ണ്ട​താ​യി​വ​രും. രോ​ഗ​നി​ര്‍​ണ​യം മു​ന്‍​കൂ​ട്ടി ന​ട​ത്തു​ന്ന​തി​ലൂ​ടെ രോ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശ്രീ​ല​ക്ഷ്മി എ​സ്.
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് , സൈ​ക്യാ​ട്രി എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Family Health

പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കും; അ​രി​യാ​ഹാ​ര​ത്തി​ന് പ​ക​ര​ക്കാ​ര​ന്‍ മു​ള​ങ്കൂ​മ്പ്

ലോ​ക​ത്തെ കീ​ഴ​ട​ക്കാ​ന്‍ പു​തി​യ സൂ​പ്പ​ര്‍​ഫു​ഡ്..! ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍​ക്കി​ട​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ലെ ഒ​രു ചേ​രു​വ മാ​ത്ര​മ​ല്ല, മ​റി​ച്ച് ഭൂ​മി​യി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന സ​സ്യ​മാ​യ മു​ള​യാ​ണ്.

മു​ള​ങ്കൂ​മ്പു​ക​ള്‍ വെ​റു​മൊ​രു നാ​ട​ന്‍ വി​ഭ​വ​മ​ല്ലെ​ന്നും, ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ വ​ന്‍ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ന്‍ പോ​കു​ന്ന ഒ​രു - സൂ​പ്പ​ര്‍ ഫു​ഡ് - ആ​ണെ​ന്നു​മാ​ണ് പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു​കെ ആം​ഗ്ലി​യ റ​സ്‌​കി​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മു​ള​ങ്കൂ​മ്പി​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​ത്. മു​ള​ങ്കൂ​മ്പ് പ​തി​വാ​യി ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​നും കു​ട​ലി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​നം തെ​ളി​യി​ക്കു​ന്നു.

ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ചൈ​ന​യി​ലും ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ള​ങ്കൂ​മ്പ് പ​ണ്ടു​മു​ത​ലേ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ പോ​ഷ​ക​ഗു​ണ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ പ്രോ​ട്ടീ​നാ​ല്‍ സ​മ്പ​ന്ന​മാ​ണ് മു​ള​ങ്കൂ​മ്പു​ക​ള്‍.

ഇ​തി​നു കൊ​ഴു​പ്പ് കു​റ​വാ​ണ്. അ​താ​യ​ത്, ത​ടി കു​റ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ത്ത​മ​മാ​യ ആ​ഹാ​രം. നാ​രു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ഇ​വ ദ​ഹ​നം സു​ഗ​മ​മാ​ക്കാ​നും മ​ല​ബ​ന്ധം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും മു​ള​ങ്കൂ​മ്പി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്.

വി​റ്റാ​മി​ന്‍ എ, ​ബി6, ഇ ​എ​ന്നി​വ​യ്ക്കും പൊ​ട്ടാ​സ്യം എ​ന്നി​വ​യ്ക്കും പു​റ​മെ അ​മി​നോ ആ​സി​ഡു​ക​ളു​ടെ ക​ല​വ​റ കൂ​ടി​യാ​ണ് മു​ള​ങ്കൂ​മ്പു​ക​ള്‍. മു​ള​ങ്കൂ​മ്പ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

കൂ​ടാ​തെ ചീ​ത്ത കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും ഇ​തി​നു സാ​ധി​ക്കും. ഇ​ത് ഹൃ​ദ്രോ​ഗ സാ​ധ്യ​ത​യെ വ​ലി​യ തോ​തി​ല്‍ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ വീ​ക്ക​ങ്ങ​ള്‍ കു​റ​യ്ക്കാ​നു​ള്ള ക​ഴി​വും ഇ​തി​നു​ണ്ട്.

മു​ള​ങ്കൂ​മ്പി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ഒ​രു ഭ​ക്ഷ​ണ​മാ​യി മാ​റാ​ന്‍ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് ശ​രി​യാ​യ രീ​തി​യി​ല്‍ പാ​കം ചെ​യ്യ​ണ​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. മു​ള​ങ്കൂ​മ്പ് ക​ഴി​ക്കു​മ്പോ​ള്‍ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പാ​യി ന​ല്‍​കു​ന്നു.

പ​ച്ച​മു​ള​ങ്കൂ​മ്പ് ഒ​രി​ക്ക​ലും നേ​രി​ട്ട് ക​ഴി​ക്ക​രു​ത്. പ​ച്ച മു​ള​ങ്കൂ​മ്പി​ല്‍ സ​യ​നൈ​ഡി​ന്‍റെ അം​ശം അ​ട​ങ്ങി​യി​ട്ടു​ണ്ടാ​കാം. ഇ​ത് തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. എ​ന്നാ​ല്‍ പേ​ടി​ക്കേ​ണ്ട​തി​ല്ല, മു​ള​ങ്കൂമ്പ് ക​ഷ​ണ​ങ്ങ​ളാ​ക്കി ന​ന്നാ​യി തി​ള​പ്പി​ച്ച ശേ​ഷം പാ​കം ചെ​യ്താ​ല്‍ ഈ ​വി​ഷാം​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാം.

ഭാ​വി​യി​ല്‍ പ്ര​മേ​ഹ​ത്തി​നും മ​റ്റ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രേ പോ​രാ​ടാ​ന്‍ മു​ള​ങ്കൂ​മ്പു​ക​ള്‍ ന​മ്മു​ടെ തീ​ന്‍​മേ​ശ​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യി മാ​റു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Family Health

എ​യ്ഡ്‌​സ് മു​ക്ത​മാ​യ ലോ​കം സ്വ​പ്ന​മ​ല്ല; ചി​കി​ത്സാ​രം​ഗ​ത്തെ പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ള്‍

എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്ക് ആ​യു​ഷ്‌​കാ​ലം മു​ഴു​വ​ന്‍ മ​രു​ന്നു​ക​ള്‍ ക​ഴി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യ്ക്കു വി​രാ​മ​മാ​കു​ന്നു. ഏ​റ്റ​വും പു​തി​യ ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന​ക​ളാ​ണി​ത്.

വൈ​റ​സി​നെ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന​തി​നു പ​ക​രം, മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ ദീ​ര്‍​ഘ​കാ​ലം വൈ​റ​സി​നെ ശ​രീ​ര​ത്തി​ല്‍ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തു​ന്ന ഫം​ഗ്ഷ​ണ​ല്‍ ക്യു​ര്‍ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ശാ​സ്ത്ര​ലോ​കം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള നാ​ലു കോ​ടി​യോ​ളം വ​രു​ന്ന എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്കു വ​ലി​യ ആ​ശ്വാ​സം ന​ല്‍​കു​ന്ന​താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും ന​ട​ന്ന പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍.

എ​ന്താ​ണ് ഫം​ഗ്ഷ​ണ​ല്‍ ക്യു​ര്‍

എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍ നി​ല​വി​ല്‍ ആ​ന്‍റി റി​ട്രോ​വൈ​റ​ല്‍ മ​രു​ന്നു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ദി​വ​സേ​ന​യു​ള്ള ഗു​ളി​ക​ക​ളോ അ​ല്ലെ​ങ്കി​ല്‍ മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള്ള കു​ത്തി​വ​യ്‌​പോ വ​ഴി വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ മാ​ത്ര​മേ ക​ഴി​യൂ.

എ​ന്നാ​ല്‍ മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തി​യാ​ലും വൈ​റ​സ് പെ​രു​കാ​ത്ത അ​വ​സ്ഥ​യെ​യാ​ണ് ഫം​ഗ്ഷ​ണ​ല്‍ ക്യു​ര്‍ എ​ന്നു വി​ളി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ത​രം ആ​ന്‍റി​ബോ​ഡി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

വ​ഴി​ത്തി​രി​വാ​യ ര​ണ്ടു പ​രീ​ക്ഷ​ണ​ങ്ങ​ൾ

ഫ്ര​ഷ് ട്ര​യ​ൽ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ ​സു​ലു-​ന​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍, രോ​ഗ​ബാ​ധ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചി​കി​ത്സ തു​ട​ങ്ങി​യ യു​വ​തി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ പ്ര​ത്യേ​ക ആ​ന്‍റി​ബോ​ഡി കു​ത്തി​വ​യ്പി​ലൂ​ടെ, മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തി​യി​ട്ടും ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ വൈ​റ​സ് നി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി തു​ട​ര്‍​ന്നു.

റി​യോ ട്ര​യ​ല്‍: ബ്രി​ട്ട​നി​ലും ഡെ​ന്‍​മാ​ര്‍​ക്കി​ലും ന​ട​ന്ന പ​രീ​ക്ഷ​ണ​ത്തി​ല്‍, ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മ​രു​ന്നു​ക​ളി​ല്ലാ​തെ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​റു രോ​ഗി​ക​ള്‍​ക്ക് സാ​ധി​ച്ചു.

ആ​ന്‍റി​ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടും പ്ര​തി​രോ​ധ സം​വി​ധാ​നം വൈ​റ​സി​നെ നേ​രി​ടാ​ന്‍ സ്വ​യം സ​ജ്ജ​മാ​യി എ​ന്ന​താ​ണ് ഇ​തി​ലെ അ​ത്ഭു​ത​ക​ര​മാ​യ വ​സ്തു​ത.

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ക​ബ​ളി​പ്പി​ക്കാ​ന്‍ മി​ടു​ക്കു​ണ്ട് എ​ച്ച്‌​ഐ​വി വൈ​റ​സി​ന്. എ​ന്നാ​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ബ്രോ​ഡ്‌​ലി ന്യൂ​ട്ര​ലൈ​സിം​ഗ് ആ​ന്‍റി​ബോ​ഡി​ക​ള്‍ വൈ​റ​സി​ന്‍റെ സു​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യം വ​യ്ക്കു​ക​യും അ​വ​യെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

കൂ​ടാ​തെ, ഈ ​ആ​ന്‍റി​ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​ലെ ടി ​സെ​ല്ലു​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ഒ​രു വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന ഫ​ല​മാ​ണ് ന​ല്‍​കു​ന്ന​ത്.

ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വൈ​റ​സു​ക​ളെ​യും തു​ര​ത്താം

എ​ച്ച്‌​ഐ​വി ചി​കി​ത്സ​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ജീ​വ​മ​ല്ലാ​തെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വൈ​റ​സ് ശേ​ഖ​ര​ങ്ങ​ളാ​ണ്. മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തു​മ്പോ​ള്‍ ഇ​വ പു​റ​ത്തു​വ​രി​ക​യും വീ​ണ്ടും രോ​ഗം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ല്‍ പു​തി​യ ചി​കി​ത്സാ രീ​തി ഈ ​റി​സ​ര്‍​വോ​യ​റു​ക​ളെ​യും ആ​ക്ര​മി​ക്കു​ന്നു എ​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ചെ​റി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ളി​ലാ​ണ് ന​ട​ത്തി​യ​തെ​ങ്കി​ലും ഫ​ലം തി​ക​ച്ചും ആ​വേ​ശ​ക​ര​മാ​ണ്.

ഇ​നി വ​രാ​നി​രി​ക്കു​ന്ന വ​ലി​യ തോ​തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ദി​വ​സേ​ന​യു​ള്ള മ​രു​ന്നു​ക​ള്‍​ക്ക് പ​ക​രം വ​ല്ല​പ്പോ​ഴും ന​ല്‍​കു​ന്ന കു​ത്തി​വ​യ്പി​ലൂ​ടെ എ​ച്ച്‌​ഐ​വി നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും.

ചി​കി​ത്സാ രം​ഗ​ത്തെ വ​ലി​യ മാ​റ്റ​മാ​യി​രി​ക്കു​മി​തെ​ന്ന് പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ ല​ണ്ട​ൻ ഇം​പീ​രി​യ​ല്‍ കോ​ള​ജി​ലെ ഡോ. ​സാ​റ ഫി​ഡ്‌​ല​ർ പ​റ​ഞ്ഞു.

ഒ​രു പൂ​ര്‍​ണ രോ​ഗ​ശ​മ​ന​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ഇ​നി​യും ദൂ​ര​മു​ണ്ടെ​ങ്കി​ലും എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നു​ള്ള ഫ​ല​പ്ര​ദ മാ​ര്‍​ഗ​മാ​യി ഗ​വേ​ഷ​ക​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

Family Health

കുട്ടികളുടെ പല്ലിനു കരുതലാവാം

കു​ട്ടി​ക​ളെ ആ​ദ്യ​മാ​യി ദ​ന്ത ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​ത് ആ​ദ്യ​പ​ല്ലു വ​രു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു വ​യ​‌​സി​നു മു​മ്പാ​യി. പ​ല്ലു​ക​ൾ വ​രു​ന്ന​തി​നു മു​ന്പായി രോ​ഗാ​ണു​വി​മു​ക്ത​മാ​യ ഒ​രു തു​ണി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ മോ​ണ വ്യ​ത്തിയാ​ക്ക​ണം.

രാത്രിയിൽ പാൽ കുടിച്ചാൽ

രാ​ത്രി​യി​ൽ പാ​ൽ കൊ​ടു​ത്ത് ഉ​റ​ക്കു​ന്ന​ത് പ​ല്ലു​ക​ൾ​ക്കും മോ​ണ​യ്ക്കും ദോ​ഷ​മു​ണ്ടാ​ക്കും.​ ഇ​ത്ത​ര​ത്തി​ൽ പാ​ലു കൊ​ടു​ക്കേ​ണ്ട​താ​യി വ​ന്നാ​ൽ രോ​ഗാ​ണു​വി​മു​ക്ത​മാ​യ തു​ണി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യു​ടെ മോ​ണ​യും പ​ല്ലു​ക​ളും വൃ​ത്തി​യാ​ക്ക​ണം.

ടൂത്ത് പേസ്റ്റ് എപ്പോൾ?

കു​ഞ്ഞ് തു​പ്പാ​ൻ തു​ട​ങ്ങു​മ്പോ​ൾ തൊ​ട്ട് ടൂ​ത്ത്പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.​ മൂ​ന്നു വ​യ​‌​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പേ​സ്റ്റി​ന്‍റെ ഒ​രു മ​യം മ​തി​യാ​വും.​ ഒ​രു പ​യ​ർ​മ​ണി വ​ലി​പ്പ​ത്തി​ൽ പേ​സ്റ്റ് മൂ​ന്ന് വ​യ​‌​സി​ന് ശേ​ഷം ഉ​പ​യോ​ഗി​പ്പി​ക്കാം.

ബ്രഷിംഗ് എപ്പോൾ?

ശ​രി​യാ​യ രീ​തി​യി​ൽ​ ദി​വ​സ​ത്തി​ൽ ര​ണ്ടു​നേ​രം ബ്ര​ഷ് ചെ​യ്യി​പ്പി​ക്കാ​ൻ ചെ​റു​പ്പം മു​ത​ലേ ശീ​ലി​പ്പി​ക്കു​ക.​ ചെ​റു​തും വ​ലു​തു​മാ​യി എ​ന്ത് ക​ഴി​ച്ചാ​ലും ക​ഴു​കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക. മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി ഒ​രു ക​ണ്ണാ​ടി​ക്ക് അ​ഭി​മു​ഖ​മാ​യി ബ്ര​ഷ് ചെ​യ്യാ​ൻ പ​ഠി​പ്പി​ക്ക​ണം.

ദൈ​ർ​ഘ്യം മൂ​ന്നു മു​ത​ൽ അ​ഞ്ചു മി​നി​റ്റ് വ​രെ ആ​കാം. ആ​റു വ​യ​‌​സു മു​ത​ൽ ഫ്ലോ​സ്റ്റിം​ഗും പ​ഠി​പ്പി​ക്ക​ണം.

പോട് ഒഴിവാക്കാൻ

പ​ല്ലു​ക​ളി​ൽ പോ​ട് ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ പി​റ്റ് &​ ഫി​ഷ​ർ സീ​ലാ​ൻഡ് ചി​കി​ൽ​സ​യും ഫ്ലൂറൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ന​ട​ത്തേ​ണ്ട​താ​ണ്.

ആറു മാസത്തിലൊരിക്കൽ

സ​മ​യോ​ചി​ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ദ​ന്ത​ഡോ​ക്ട​റെ കാ​ണ​ണം. കു​ട്ടി​ക​ൾ​ക്ക് മ​റ്റെ​ന്തെ​​ങ്കി​ലും അ​സു​ഖ​ങ്ങ​ളോ ഏ​തെങ്കി​ലും​ മ​രു​ന്നു​ക​ളോ ക​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഡോ​ക്ട​റെ അ​റി​യി​ക്ക​ണം.

ചില ശീലങ്ങൾ തുടർന്നാൽ

നി​ല​നി​ൽ​ക്കു​ന്ന ശീ​ല​ങ്ങ​ൾ ആ​യി​ട്ടു​ള്ള വാ​യ തു​റ​ന്നു ഉ​റ​ക്കം, വി​ര​ൽ കു​ടി, ചു​ണ്ട് ക​ടി, നാ​ക്ക് ത​ള്ള​ൽ ഇ​വ​യ്ക്ക് സ​മ​യ​ത്ത് പ​രി​ഹാ​രം കാ​ണ​ണം.

അലർജിയുണ്ടെങ്കിൽ

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ദ​ന്ത ചി​കി​ത്സ ന​ട​ത്തു​ന്ന​തി​ന് മു​മ്പ് മ​രു​ന്നു​ക​ൾ​ക്ക് അ​ല​ർ​ജി​യോ ഇ​ഞ്ച​ക്ഷ​ൻ അ​ല​ർ​ജി​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഡോ​ക്ട​റോ​ട് പ​റ​യേ​ണ്ട​താ​ണ്.

ഭയപ്പെടുത്തരുത്

വ​ള​രെ വൈ​ദ​ഗ്ധ്യ​മു​ള്ള ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ട​ത്തി കു​ട്ടി​ക​ളു​ടെ ദ​ന്ത ചി​കി​ത്സാ ഭീ​തി മാ​റ്റിയെടു​ത്താ​ണ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.​ ഇ​ത് തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യ്ക്കും പ്ര​യോ​ജ​നം ചെ​യ്യും.

കു​ട്ടി​ക​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ വീ​ട്ടി​ൽ വ​ഴ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന സ​മ​യ​ത്ത് ഡോ​ക്ട​റു​ടെ അ​ടു​ത്തു കൊ​ണ്ടു പോ​യി കു​ത്തി​വ​യ്പ്പി​ക്കും എ​ന്നു പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​ത്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903

Family Health

വീടും പരിസരവും കൊതുകുവളർത്തൽ കേന്ദ്രമാക്കരുത്

സാ​മൂ​ഹിക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡെ​ങ്കി​പ്പ​നി നി​യ​ന്ത്രി​ക്കാം. വീ​ടി​ന്‍റെ അ​ക​ത്തും പു​റ​ത്തും കൊ​തു​കി​ന് മു​ട്ട​യി​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​മ്മ​ളാ​യി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പാ​ക്കൂ.

കുറ​ച്ചുസ​മ​യം കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നാ​യി ചി​ല​വാ​ക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈ​ഡി​സ് കൊ​തു​കു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് മു​ട്ട​യി​ട്ടു​പെ​രു​കു​ന്ന​ത്. ​അ​തി​നാ​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന ചി​ര​ട്ട, വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, ദ്ര​വി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ട​യ​റു​ക​ൾ, ബ​ക്ക​റ്റു​ക​ൾ, പ​റ​മ്പി​ൽ അ​ല​ക്ഷ്യ​മാ​യി​ക്കി​ട​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ നീ​ക്കം ചെ​യ്യു​ക.

• മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തെ ക​ഴി​വ​തും ഉ​റ​വി​ട​ത്തി​ൽ​ത്ത​ന്നെ സം​സ്ക​രി​ക്കു​ക.

വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ

• വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ടാ​ങ്കു​ക​ൾ, സി​മ​ന്‍റുതൊ​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ന​ന്നാ​യി ഉ​ര​ച്ചു ക​ഴു​കി​യ ശേ​ഷം വെ​ള്ളം ശേ​ഖ​രി​ക്കു​ക.​

കൊ​തു​ക് ക​ട​ക്കാ​ത്ത രീ​തി​യി​ൽ വ​ല​യോ ,തു​ണി​യോ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണമാ​യി മൂ​ടിവ​യ്ക്കു​ക.

കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ

• കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ കൊ​തു​കി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.
• ശ​രീ​രം മൂ​ടു​ന്ന വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക
• ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടു​ക. ജ​ന​ലു​ക​ൾ​ക്കും വാ​തി​ലു​ക​ൾ​ക്കും കൊ​തു​കു ക​ട​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള സ്ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക
• പ​ക​ൽ ഉ​റ​ങ്ങു​മ്പോ​ളും കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ക

ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേയിൽ....

• ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേ,​ ചെ​ടി​ച്ച​ട്ടി​ക​ൾ​ക്ക​ടി​യി​ലെ പാ​ത്രം, വാ​ട്ട​ർ കൂ​ള​റു​ക​ൾ, ഫ്ല​വ​ർ വേ​സു​ക​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കു​ന്ന പാ​ത്രം മു​ത​ലാ​യ​വ​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും മാ​റ്റ​ണം.

വീ​ടി​ന്‍റെ ടെ​റ​സ്, സ​ൺഷേ​ഡ്

• വീ​ടി​ന്‍റെ ടെ​റ​സ്, സ​ൺഷേ​ഡ്എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
• വീ​ടി​നു ചു​റ്റും കാ​ണു​ന്ന പാ​ഴ്ച്ചെ​ടി​ക​ളും ച​പ്പുച​വ​റു​ക​ളും മാ​ലി​ന്യ​ങ്ങ​ളും യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യു​ക.

ആഴ്ചയിലൊരിക്കൽ

• ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി ഡ്രൈ​ഡേ ആ​ച​രി​ക്കു​ക. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Family Health

അ​രി​മ്പാറ​യും ആ​ണി​രോ​ഗ​വും വേ​ർ​തി​രി​ച്ച​റി​യാം

ആ​ണി​രോ​ഗം ധാ​രാ​ളം പേ​രെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​യാ​യി മ​ർ​ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്.

ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​മ്പി​ന​ല്ല, വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണ് ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്.

ക​ട്ടി​യു​ള്ള​തും മൃ​ദു​ല​മാ​യ​തും

ആ​ണി​രോ​ഗം പൊ​തു​വേ ര​ണ്ടു​ത​രം - ക​ട്ടി​യു​ള്ള​തും( heloma durum), മൃ​ദു​ല​മാ​യ​തും (heloma molle). ക​ട്ടി​യു​ള്ള ത​രം ആ​ണി​രോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും.

ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദ​മ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾ​ക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾ ക്കി​ട​യി​ൽ.

കാ​ൽ​വി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma Apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum), വി​ര​ലു​ക​ളു​ടെ പു​റം ഭാ​ഗ​ത്തു​വ​രു​ന്ന​ത് (heloma dorsalis) എ​ന്നി​ങ്ങ​നെ അ​വ​യു​ടെ സ്ഥാ​ന​മ​നു​സ​രി​ച്ച് ഇ​വ​യ്ക്ക് ഇം​ഗ്ലീ​ഷി​ൽ പേ​രു വ്യ​ത്യാ​സ​വു​മു​ണ്ട്.

കാ​ലി​ന്‍റെ അ​ടി​യി​ൽ സ​മ്മ​ർ​ദ ഭാ​ഗ​ങ്ങ​ളി​ൽ അ​രി​മ്പാറ വ​ന്നാ​ലും ആ​ണി പോ​ലെ ത​ന്നെ തോ​ന്നാം. അ​രി​മ്പാ​റ​യാ​ണെ​ങ്കി​ൽ അ​വ​യി​ൽ അ​മ​ർ​ത്തി​യാ​ൽ വേ​ദ​ന​യു​ണ്ടാ​വി​ല്ല. പു​റ​ത്തേ​ക്കു വ​ലി​ച്ചാ​ലാ​ണു വേ​ദ​ന തോ​ന്നു​ക.

എ​ന്നാ​ൽ ആ​ണി​യി​ൽ അ​മ​ർ​ത്തുമ്പോ​ൾ വേ​ദ​ന തോ​ന്നും. പു​റ​ത്തേ​ക്കു വ​ലി​ച്ചാ​ൽ വേ​ദ​ന​യു​ണ്ടാ​കി​ല്ല.

എ​ല്ലാ​വ​രി​ലും ഉ​ണ്ടാ​കാ​ത്ത​ത്...

ത്വ​ക്കി​ന്‍റെ ഉ​പ​രി​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​ര​സ​ലും മ​ർ​ദ​വു​മാ​ണു കാ​ര​ണ​മെ​ന്നു പൊ​തു​വെ പ​റ​യാ​റു​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​തി​നു​ത്ത​രം സു​വ്യ​ക്ത​മ​ല്ല.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന ചി​ല വൈ​റ​സു​ക​ളു​ടെ സാ​ന്നി​ദ്ധ്യ​വും ചി​ല​ത​രം മു​ള്ളു​ക​ൾ കാ​ലി​ൽ ത​റ​ച്ചാ​ൽ ഇ​തു വ​രു​ന്നു എ​ന്ന​തും ആ​ണി​യു​ള്ള ഒ​രാ​ളു​ടെ ചെ​രി​പ്പു​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വ​ന്നു എ​ന്ന രോ​ഗി​ക​ളൂ​ടെ പ​റ​ച്ചി​ലും ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഇ​വ എ​ങ്ങ​നെ​യു​ണ്ടാ​കു​ന്നു എ​ന്ന​തി​ന് ഇ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഉ​ത്ത​ര​ങ്ങ​ൾ പൂ​ണ​മാ​യും ശ​രി​യാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല.

പ​രി​ഹാ​ര​മെ​ന്ത്?

ന​ന്നാ​യി കു​തി​ർ​ത്ത ശേ​ഷം പ​രു​പ​രു​ത്ത വ​സ്തു​ക്ക​ൾ കൊ​ണ്ട് ഉ​ര​ച്ചു ക​ള​യു​ന്ന​താ​ണു താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം. കോ​ണ്‍ റി​മൂ​വ​ൽ പ്ലാ​സ്റ്റ​റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന 0.04 ഗ്രാം ​സാ​ലി​സി​ലി​ക് ആ​സി​ഡ് ആ ​ഭാ​ഗ​ത്തെ ത്വ​ക്കി​നെ ദ്ര​വി​പ്പി​ച്ച് ക​ട്ടി കു​റ​യ്ക്കു​ന്നു.

ചി​ല​പ്പോ​ൾ അ​സു​ഖ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ​യും തോ​ലി​ള​കി പോ​വു​ക​യോ പ​ഴു​പ്പു ബാ​ധി​ക്കു​ക​യോ ചെ​യ്യാ​റു​ണ്ട്. അ​തി​നാ​ൽ ഒ​രു പാ​ദ​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യേ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ചെ​യ്യാ​വൂ.

ആ​വ​ണ​ക്കെ​ണ്ണ പു​ര​ട്ടു​ന്ന​തും കോ​ണ്‍ പ്ലാ​സ്റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും രോ​ഗം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും വീ​ണ്ടും വ​രു​ന്ന പ്ര​വ​ണ​ത ത​ട​യാ​നാ​വി​ല്ല.

ഹോ​മി​യോ​പ്പ​തി​യി​ൽ

ഹോ​മി​യോ​പ്പ​തി വൈ​ദ്യ​ശാ​സ്ത്ര ചി​ന്ത​യ​നു​സ​രി​ച്ച് ന​മ്മു​ടെ ത​ന​താ​യ ശ​രീ​ര​പ്ര​കൃ​തം കൊ​ണ്ടാ​ണി​തു വ​രു​ന്ന​ത്. അ​തു മാ​റ്റി​യാ​ൽ മാ​ത്ര​മേ ഇ​തു വീ​ണ്ടും വ​രാ​തെ​യി​രി​ക്കു​ക​യു​ള്ളു. അ​തി​നു ബാ​ഹ്യ​ലേ​പ​ന​ങ്ങ​ൾ മാ​ത്രം പോ​ര.

ശാ​രീ​രി​ക മാ​ന​സി​ക പ്ര​കൃ​ത​മ​നു​സ​രി​ച്ചു​ള്ള ആ​ന്ത​രി​ക മ​രു​ന്നു​ക​ൾ കൂ​ടി ക​ഴി​ക്കേ​ണ്ടി വ​രും. ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ കൊ​ണ്ടു തീ​ർ​ത്തും ഇ​ല്ലാ​യ്മ ചെ​യ്യാ​വു​ന്ന രോ​ഗ​മാ​ണ് ആ​ണി രോ​ഗം.

ഡോ. ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആ​റ​ളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239 [email protected]

Family Health

പുറംവേദന എങ്ങനെ കുറയ്ക്കാം?

ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി, ഊർ​ജം എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​ധ്വാ​നി​ക്കു​ക, വ​യ​ർ, അ​ര​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബ​ല​ക്കു​റ​വ് എ​ന്നി​വ​യും പു​റം​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ന​ല്ല ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ൾ, ആ​ഹാ​ര​ക്ര​മീ​ക​ര​ണം, വ്യാ​യാ​മം, മാ​ന​സി​ക സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു മാ​ത്രം ആ​യി​രി​ക്ക​ണം.

എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ക​യാ​ണ്.

കി​ട​ക്കു​മ്പോ​ൾ

ന​ല്ല ഉ​റ​പ്പു​ള്ള പ്ര​ത​ല​ത്തി​ൽ കി​ട​ക്കു​ക​യാ​ണു ന​ല്ല​ത്. മൂ​ന്നി​ഞ്ചു ക​ന​മു​ള്ള പ​ഞ്ഞി​മെ​ത്ത​യും മൂ​ന്നി​ഞ്ചു ക​ന​മു​ള്ള ത​ല​യി​ണ​യും ഉ​പ​യോ​ഗി​ക്കാം.

എ​ണ്ണ പു​ര​ട്ടാം

നൂ​റു മി​ല്ലി ന​ല്ലെ​ണ്ണ​യി​ൽ ഒ​രു ടീ​സ്പൂ​ണ്‍ കു​ന്തി​രി​ക്ക​മി​ട്ട് തി​ള​പ്പി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം കു​പ്പി​യി​ലാ​ക്കി വ​യ്ക്കു​ക. അ​തി​ൽ​നി​ന്ന് അ​ൽ​പ​മെ​ടു​ത്തു ചെ​റു​താ​യി ചൂ​ടാ​ക്കി വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് പു​ര​ട്ടി അ​ഞ്ചു​മി​നി​റ്റ് നേ​രം മൃ​ദു​വാ​യി ത​ട​വു​ക.

ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക. കു​ളി​ക​ഴി​ഞ്ഞ ഉ​ട​നെ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ...

വേ​ദ​ന പൂ​ർ​ണ​മാ​യി മാ​റി​യ​ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, വ്യാ​യാ​മം ചെ​യ്തു​തു​ട​ങ്ങി​യ​ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തു നി​ർ​ത്തി​വ​യ്ക്ക​ണം.

ആ​യാ​സ​ക​ര​മാ​യ ജോ​ലി ചെ​യ്യു​മ്പോ​ൾ

ഭാ​രം പൊ​ക്കു​ക​യോ മ​റ്റ് ആ​യാ​സ​ക​ര​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ക​യോ ആ​ണെ​ങ്കി​ൽ തോ​ൾ, പു​റം, ന​ടു​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ

ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ ക​സേ​ര, മേ​ശ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ൽ ഉ​യ​ര​മു​ള്ള​വ​യാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

മാ​ത്ര​മ​ല്ല, മ​ണി​ക്കൂ​റി​ൽ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും എ​ഴു​ന്നേ​ൽ​ക്കു​ക​യും കു​റ​ച്ചു​സ​മ​യം നി​ൽ​ക്കു​ക​യോ ന​ട​ക്കു​ക​യോ ചെ​യ്യു​ക​യും വേ​ണം.

വെ​യി​ൽ കൊ​ള്ള​ണം

ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്കു​മു​ൻ​പ് ഇ​രു​പ​തു മി​നി​റ്റു​നേ​രം വെ​യി​ൽ കൊ​ള്ളു​ന്ന​തു ന​ല്ല​താ​ണ്.

എ​ള്ളും പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള​യും...

സൗ​ക​ര്യ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഒ​രു ടീ​സ്പൂ​ണ്‍ എ​ള്ള്, പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള എ​ന്നി​വ ക​ഴി​ക്കാ​വു​ന്ന​താ​ണ്.

പു​ൽ​ത്തൈ​ലം

വൈ​കു​ന്നേ​രം അ​ല്പം ചൂ​ടു​വെ​ള്ള​ത്തി​ൽ നാ​ലോ അ​ഞ്ചോ തു​ള്ളി പു​ൽ​ത്തൈ​ലം ചേ​ർ​ത്ത് അ​തി​ൽ തു​ണി​മു​ക്കി ശ​രീ​രം മു​ഴു​വ​ൻ തു​ട​യ്ക്കു​ക​യും ന​ല്ല​തു​പോ​ലെ തോ​ർ​ത്തി​യ​ശേ​ഷം ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം

  • ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്.
  • ന​ന്നാ​യി ഉ​റ​ങ്ങു​ക.
  • ധാ​രാ​ളം പാ​ട്ടു കേ​ൾ​ക്കു​ക.
  • ത​മാ​ശ​ക​ൾ പ​റ​യാ​നും കേ​ൾ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ ഫോ​ൺ - 9846073393.

Family Health

മാ​ന​സി​ക സം​ഘ​ർ​ഷ​വും പു​റം​വേ​ദ​ന​യും ത​മ്മി​ൽ

സാ​ധാ​ര​ണ പു​റം​വേ​ദ​ന വ​ലി​യ ചി​കി​ത്സ ചെ​യ്തി​ല്ലെ​ങ്കി​ലും, വി​ശ്ര​മി​ച്ചാ​ൽ​ത​ന്നെ ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു മാ​റു​ന്ന​തു കാ​ണാം.

ചി​കി​ത്സ ചെ​യ്തി​ട്ടും പു​റം​വേ​ദ​ന മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​തു ഗൗ​ര​വ​മാ​യി കാ​ണു​ക​യും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ സ്വീ​ക​രി​ക്കു​ക​യും​വേ​ണം.

ശാ​സ്ത്രീ​യ​മാ​യി ചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ന്ന​വ​രി​ലാ​ണ് ഭാ​വി​യി​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്.

ചി​കി​ത്സ രോ​ഗ​ത്തി​ന​ല്ല!

പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യി, ജോ​ലി​ചെ​യ്യു​ന്പോ​ഴും ഇ​രി​ക്കു​ന്പോ​ഴും കി​ട​ക്കുമ്പോഴും സ്വീ​ക​രി​ക്കേ​ണ്ട ശ​രി​യാ​യ പൊ​സി​ഷ​നു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം.

ആ​വ​ശ്യ​മാ​ണെ​ന്നു കാ​ണു​ക​യാ​ണെ​ങ്കി​ൽ മ​രു​ന്നു​ക​ൾ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ള്ള​വ​ർ​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം.

ഈ ​രീ​തി​യി​ലു​ള്ള ചി​കി​ത്സ​യി​ലൂ​ടെ സ​ന്ധി​ക​ളി​ൽ ഭാ​വി​യി​ൽ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള താ​ള​പ്പി​ഴ​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ​കൂ​ടി ക​ഴി​യു​ന്ന​താ​ണ്. മാ​ന​സി​ക​സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ൽ രോ​ഗ​ശ​മ​നം വ​ള​രെ വേ​ഗ​മാ​ണ്.

അ​വ​രു​ടെ തൊ​ഴി​ലു​ക​ളി​ൽ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​കാ​നും സാ​ധി​ക്കും. ഇ​വി​ടെ​യാ​ണ് ചി​കി​ത്സ ന​ല്കേ​ണ്ട​തു രോ​ഗ​ത്തി​ന​ല്ല, രോ​ഗ​വു​മാ​യി വ​രു​ന്ന വ്യ​ക്തി​ക്കാ​യി​രി​ക്ക​ണം എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ സാ​രാം​ശം.

ഹോ​ളി​സ്റ്റി​ക് ചി​കി​ത്സാ​രീ​തി​യു​ടെ ല​ക്ഷ്യം ഇ​ങ്ങ​നെ​യാ​ണ്.

രോ​ഗി​യു​ടെ മ​ന​സി​ൽ​ക​ട​ന്ന്...

പു​റം​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ എ​ണ്‍​പ​തു ശ​ത​മാ​ന​ത്തി​ൽ അ​ധി​കം പേ​ർ​ക്കും സ​ന്തോ​ഷ​ക​ര​മ​ല്ലാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യാ​ണെ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്.

അ​സ​ന്തു​ഷ്ടി നി​റ​ഞ്ഞ മാ​ന​സി​കാ​വ​സ്ഥ​യു​ടെ ഫ​ല​മാ​യി പു​റം​വേ​ദ​ന​യു​ടെ ഗൗ​ര​വം അ​നേ​ക​മ​ട​ങ്ങു കൂ​ടു​ന്ന​താ​ണ്. കു​റേ​പ്പ​രി​ൽ അ​തോ​ടൊ​പ്പം ചി​ല സ​ങ്കീ​ർ​ണ​ത​ക​ളും ക​ണ്ടെ​ന്നു​വ​രാം.

ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, രോ​ഗി​ക​ളു​ടെ മ​ന​സി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലാ​നും അ​വി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തു മ​ന​സി​ലാ​ക്കാ​നും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യാ​നും പ​ല​ർ​ക്കും സ​മ​യം കി​ട്ടാ​റി​ല്ല.

രോ​ഗ​വി​വ​രം മു​ഴു​വ​ൻ പ​റ​ഞ്ഞു​തീ​രു​ന്ന​തി​നു​മു​ൻ​പു​ത​ന്നെ ഡോ​ക്ട​ർ കു​റി​പ്പെ​ഴു​തി​യി​ട്ടു​ണ്ടാ​കും എ​ന്നു ചി​ല​രൊ​ക്കെ പ​റ​യു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര മു​ന്നി​ലു​ള്ള​പ്പോ​ൾ പ​ല ഡോ​ക്ട​ർ​മാ​ർ​ക്കും അ​ങ്ങ​നെ മാ​ത്ര​മേ ക​ഴി​യൂ എ​ന്നു​ള്ള​താ​ണു സ​ത്യം.

ശ​രീ​രം അ​ന​ങ്ങാ​തെ...

പു​റം​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സം​ഖ്യ ഒ​രു​പോ​ലെ​യാ​ണ്.

ഇ​രി​ക്കു​ന്ന​തി​നും കി​ട​ക്കു​ന്ന​തി​നും ശ​രി​യാ​യ രീ​തി പാ​ലി​ക്കാ​തി​രി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം, വ്യാ​യാ​മം തീ​രെ ചെ​യ്യാ​തി​രി​ക്കു​ന്ന സ്വ​ഭാ​വം, ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ കാ​ൽ​സ്യം ല​ഭി​ക്കാ​തി​രി​ക്കു​ക, ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​ത​ശൈ​ലി എ​ന്നി​വ​യെ​ല്ലാം പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

മു​പ്പ​തു വ​യ​സു ക​ഴി​ഞ്ഞ​വ​രി​ലാ​ണു പു​റം​വേ​ദ​ന കൂ​ടു​ത​ലാ​യി ക​ണ്ടു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ ഇ​രു​പ​തു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​രി​ൽ​പോ​ലും പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്.

പു​റം​വേ​ദ​ന​യു​ടെ ഫ​ല​മാ​യി വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും പ​ല​രും ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​രാ​യി മാ​റു​ന്നു​ണ്ട് എ​ന്നു കേ​ൾ​ക്കാ​റു​ണ്ട്.

ഈ​യി​ടെ​യാ​യി കേ​ട്ട വേ​റൊ​രു കാ​ര്യം പ​ല ആ​ശു​പ​ത്രി​ക​ളി​ലും വ​രു​ന്ന മൊ​ത്തം രോ​ഗി​ക​ളി​ൽ ഇ​റു​പ​തു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള​വ​ർ പു​റം​വേ​ദ​ന​ക്കാ​ർ ആ​ണെ​ന്നാ​ണ്.

ഇ​വ​രി​ൽ പ​കു​തി​യി​ലേ​റെ പേ​രി​ലും പു​റം​വേ​ദ​ന​യു​ടെ അ​ടി​സ്ഥാ​ന​കാ​ര​ണം മാ​ന​സി​ക സം​ഘ​ർ​ഷം ആ​ണെ​ന്നു​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ. ഫോ​ൺ - 9846073393.

Family Health

പുറംവേദനയ്ക്കു പിന്നിൽ...

പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. കു​റെ​യേ​റെ പേ​രി​ൽ കാ​ര​ണ​മാ​കാ​റു​ള്ള​ത് ന​ട്ടെ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. ക​ഴു​ത്തി​നു പി​ൻ​വ​ശ​ത്ത് ന​ട്ടെ​ല്ലി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

പു​റ​ത്തു മു​ഴു​വ​നും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്നാ​ണു കു​റേ​പ്പേ​ർ പ​റ​യു​ക. പു​റ​ത്തെ പേ​ശി​ക​ളി​ൽ ഏ​ൽ​ക്കു​ന്ന സ​മ്മ​ർ​ദം, കോ​ച്ചി​വ​ലി എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

ഒ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ ഭാ​രം ഉ​യ​ർ​ത്തു​ക, ഭാ​രം എ​ടു​ത്തോ അ​ല്ലാ​തെ​യോ പെ​ട്ടെ​ന്ന് ഒ​രു വ​ശ​ത്തേ​ക്കു തി​രി​യു​ക, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ​വ പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​ർ​ക്കും പു​റം​വേ​ദ​ന ഉ​ണ്ടാ​കാ​റു​ണ്ട്.

ഡിസ്ക് സ്ഥാനംതെറ്റൽ

ക​ശേ​രു​ക്ക​ൾ​ക്കി​ട​യി​ലു​ള്ള മാ​ർ​ദ​വ​മു​ള്ള ഭാ​ഗ​ത്തെ​യാ​ണ് ഡി​സ്ക് എ​ന്നു പ​റ​യു​ന്ന​ത്. ഡി​സ്ക്കി​നു സം​ഭ​വി​ക്കു​ന്ന സ്ഥാ​നം​തെ​റ്റ​ൽ, ന​ട്ടെ​ല്ലി​നു വ​ള​വു സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ (സ്കോ​ളി​യോ​സി​സ്) എ​ന്നി​വ​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന​യു​ണ്ടാ​കും.

ഒ​രു​പാ​ടു പു​റം​വേ​ദ​ന​ക്കാ​രി​ൽ പു​റം​വേ​ദ​നയ്ക്കൊപ്പം കൈ​കാ​ലു​ക​ളി​ൽ മ​ര​വി​പ്പ്, വേ​ദ​ന എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ഇ​ങ്ങ​ന​യെു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ക​ഴി​യു​ന്ന​തും നേ​ര​ത്തേ ഒ​രു ഡോ​ക്ട​റെ കാ​ണു​ക​യാ​ണു ന​ല്ല​ത്.

ര​ക്ത​പ​രി​ശോ​ധ​ന, എ​ക്സ്റേ എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​ം നി​ർ​ണ​യിക്കുക​യും വേ​ണം.

ചെറുപ്പക്കാരിലും!

വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ന​ടു​വേ​ദ​ന​ക​ൾ​ക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ്. സ്വ​യംചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ക​യാ​ണു ന​ല്ല​ത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം ചി​കി​ത്സ ചെ​യ്യു​ന്ന​താ​ണു ന​ല്ല​ത്.

പു​റം​വേ​ദ​ന ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. പു​റം​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രി​ക​യാ​ണ്.

ചെ​റു​പ്പ​ക്കാ​രി​ലും ഇ​പ്പോ​ൾ പു​റം​വേ​ദ​ന കാ​ണാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

മാനസിക സംഘർഷം

പു​തി​യ പ​ഠ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​റി​യു​ന്ന​ത് കു​റെ​യേ​റെ പു​റം​വേ​ദ​ന​ക്കാ​രി​ൽ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത് മാ​ന​സി​ക സം​ഘ​ർ​ഷം ആ​ണെ​ന്നാ​ണ്. ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും ഭ​യ​പ്പെ​ടു​ത്തു​ന്ന സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രും മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​സ്ഥി​ സ​ന്ധി​ക​ളി​ലും കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ന​ട്ടെ​ല്ലി​നു താ​ങ്ങാ​യി നി​ല​നി​ൽ​ക്കാ​ൻ മ​റ്റു സ​ന്ധി​ക​ളി​ലു​ള്ള​തു​പോ​ലെ കൂ​ടു​ത​ൽ പേ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​കു​ലു​ക്ക​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ലം ന​ട്ടെ​ല്ലി​നെ കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും​ചെ​യ്യും.

പരിഹാരം..?

പു​റം​വേ​ദ​ന​ക്കാ​ർക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യോ​ടൊ​പ്പം പു​റം​വേ​ദ​ന​യ്ക്ക് അ​വ​രി​ൽ സം​ഭ​വി​ച്ച കാ​ര​ണ​ങ്ങ​ൾ, മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള സ്വാ​ധീ​നം എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ത​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാം.

അ​തോ​ടൊ​പ്പം നീ​ർ​ക്കെ​ട്ട് പ്ര​തി​രോ​ധി​ക്കാ​നും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ അ​തു കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​രീ​തി എ​ന്നി​വ​യും ​കൂ​ടിയാകുന്പോ​ൾ വ​ള​രെ​വേ​ഗം പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കും.

പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ച്ച​ശേ​ഷം ല​ളി​ത​മാ​യ ചി​ല വ്യാ​യാ​മ​ങ്ങ​ൾ പ​തി​വാ​ക്കിയാൽ പു​റം​വേ​ദ​ന വീ​ണ്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.

Family Health

ക​ര​ൾ​രോ​ഗ​ങ്ങ​ൾ: കൊ​ഴു​പ്പു കു​റ​ഞ്ഞ ​ആ​ഹാ​രം ശീ​ല​മാ​ക്കാം

കൂ​ടു​ത​ൽ കൊ​ഴു​പ്പ് അ​ട​ങ്ങി​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും പു​ക​യി​ല പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

ക​ര​ളി​ന്‍റെ ​ആ​രോ​ഗ്യം ത​ക​രു​ന്ന​ത്...

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സു​ക​ൾ, മ​ദ്യ​പാ​നം, മ​റ്റു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രി​ലും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ത​ക​രു​ന്ന​തും രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും.

ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യും ചി​ല​ർ ചി​ല​പ്പോ​ൾ ക​ര​ൾ രോ​ഗി​ക​ൾ ആ​കാ​റു​ണ്ട്.

ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്

ക​ര​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്. ഈ ​ഘ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​രി​ലാ​ണ് ഇ​പ്പോ​ൾ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്.

ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ​ക്ക് സാ​ര​മാ​യി നാ​ശം സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ര​ളി​ന് വീ​ക്ക​വും ചി​ല​പ്പോ​ൾ പ​ഴു​പ്പും ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സി​റോ​സി​സ്.

വി​ഷാം​ശം പു​റ​ത്തു ക​ള​യാ​നാ​കാ​തെ...

ക​ര​ളി​ന് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ളെ പു​റ​ത്തു ക​ള​യാ​ൻ ക​ഴി​യാ​താ​വും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​ര​ത്തി​ലെ ജൈ​വ രാ​സ പ്ര​ക്രി​യ​ക​ൾ താ​ളം തെ​റ്റാ​നി​ട​യാ​കു​ന്നു.

അ​തി​ന്‍റെ ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് എ​ങ്കി​ൽ രോ​ഗി​യു​ടെ ബോ​ധം ക്ര​മേ​ണ ഇ​ല്ലാ​താ​കു​ക​യും മ​ര​ണം വ​രെ സം​ഭ​വി​ക്കു​ക​യും ചെ​യ്യും.

രോ​ഗ​നി​ർണ​യ പ​രി​ശോ​ധ​ന​ക​ൾ

വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വ​യ​റി​നു മു​ക​ളി​ൽ വ​ല​തു വ​ശ​ത്ത് കൈ​പ്പ​ത്തി കൊ​ണ്ട് അ​മ​ർ​ത്തി നോ​ക്കി​യാ​ൽ ക​ര​ളി​ൽ വീ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ത് പ​രി​ശോ​ധ​ന​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗം ആ​യി​രു​ന്നു.

ഇ​പ്പോ​ൾ അ​ൾ​ട്രാ​സൗ​ണ്ട്‌ സ്കാ​നിം​ഗ്, ലി​വ​ർ ഫം​ഗ്ഷ​ൻ പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ രോ​ഗ​നി​ർ​ണ​യം വ​ള​രെ വ്യ​ക്ത​ത​യോ​ടെ​യും വേ​ഗ​ത്തി​ലും സാ​ധി​ക്കു​ന്നു​ണ്ട്.

അ​ൾ​ട്രാ​സൗ​ണ്ട്

ക​ര​ളി​ന് രോ​ഗ​മു​ണ്ടോ എ​ന്നു സം​ശ​യം തോ​ന്നി​യാ​ൽ ആ​ദ്യ​മേ ത​ന്നെ രോ​ഗി​യു​ടെ ര​ക്തം, മൂ​ത്രം എ​ന്നി​വ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​തോ​ടൊ​പ്പം അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​യും ആ​കാ​വു​ന്ന​താ​ണ്.

മ​ദ്യ​പാ​നം ഉ​പേ​ക്ഷി​ക്കാം

ചി​കി​ത്സ​യു​ടെ ആ​ദ്യ ഭാ​ഗ​മാ​യി, മ​ദ്യം കു​ടി​ക്കു​ന്ന​വ​ർ ആ ​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണം. ആ​ഹാ​രം, ശ​രി​യാ​യ രീ​തി​യി​ൽ... ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും വേ​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ. ഫോ​ൺ - 9846073393.

Family Health

വരുന്നൂ, ചൂടുകാലം.. കരുതിയിരിക്കാം

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം.

ജ​ലന​ഷ്ടം കാ​ര​ണം നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കിടെ വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടുമൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

താ​പനി​യ​ന്ത്ര​ണം തക​രാ​റി​ലാ​യാൽ...

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശിവ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.

നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം.

ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളംതെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മരോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം.

ഇതൊക്കെ ശ്രദ്ധിക്കാം

* തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാവേ​ള​യി​ല്‍ വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​ത്.

* ക​ട​ക​ളി​ല്‍ നി​ന്നും പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും ജ്യൂ​സ് കു​ടി​ക്കു​ന്ന​വ​ര്‍ ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ക.

കുടിവെള്ളത്തിന്‍റെ ശുദ്ധിയും ഉറപ്പുവരുത്തുക.

* വീ​ട്ടി​ലെ ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ഭക്ഷണപാനീയങ്ങൾ തയാറാക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍ നി​ന്നു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ക.

* നേ​രി​ട്ടു​ള്ള വെ​യി​ലേ​ല്‍​ക്കാ​തി​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ക.

* ക​ട്ടി കു​റ​ഞ്ഞ​തും വെ​ളു​ത്ത​തോ ഇ​ളം നി​റ​ത്തി​ലു​ള്ള​തോ ആ​യ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

* 11 മു​ത​ല്‍ മൂന്ന് വ​രെ​യു​ള്ള സ​മ​യം നേ​രി​ട്ടു​ള്ള വെ​യി​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.

* പ്രാ​യ​മാ​യ​വ​ര്‍, ചെ​റി​യ കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗം ഉ​ള്ള​വ​ര്‍, വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

* കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക.

* വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന കാ​റി​ലും മ​റ്റും കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​ട്ട് പോ​കാ​തി​രി​ക്കു​ക.

* ചൂ​ട് പു​റ​ത്തു പോ​ക​ത്ത​ക്ക രീ​തി​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നി​ടു​ക.

* ക്ഷീ​ണ​മോ സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യോ തോ​ന്നി​യാ​ല്‍ ത​ണ​ലി​ലേ​ക്ക് മാ​റി​യി​രു​ന്ന് വി​ശ്ര​മി​ക്ക​ണം. ധ​രി​ച്ചി​രി​ക്കു​ന്ന ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക.

* വെ​ള്ളം ഉ​പ​യോ​ഗി​ച്ച് മു​ഖം ക​ഴു​കു​ക​യും ശ​രീ​രം ത​ണു​പ്പി​ക്കു​ക​യും വേ​ണം.

* ഫാ​ന്‍, എ​സി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്കു​ക.

* പ​ഴ​ങ്ങ​ളും സാ​ല​ഡു​ക​ളും ക​ഴി​ക്കു​ക.

* ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം തു​ട​ങ്ങി​യ​വ ധാ​രാ​ള​മാ​യി കു​ടി​ച്ച് വി​ശ്ര​മി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ​ആരോ​ഗ്യ കേ​ര​ളം ആൻഡ് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Family Health

മുട്ടുവേദനയ്ക്കു പിന്നിൽ ജീവിതശൈലിയോ?

ഏ​ക​ദേ​ശം പ​തി​ന​ഞ്ച് കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ കാ​ൽ​മു​ട്ടു​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​രി​ത​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന​ത്.

ദി​ന​ച​ര്യ​ക​ൾ ചെ​യ്യാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടും അം​ഗ​വൈ​ക​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​ത​രോ​ഗ​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യ കാ​ൽ​മു​ട്ടു​വേ​ദ​ന.

വി​ല്ല​ൻ അ​മി​ത​ഭാ​ര​മോ?

കാ​ൽ​മു​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ലാ​കു​ന്ന​ത് ഈ ​രോ​ഗം വ​രു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. കൂ​ടു​ത​ൽ സ​മ​യം കാ​ൽ​മു​ട്ടി​ൽ അ​മി​ത​മാ​യ അ​ധ്വാ​ന​ഭാ​രം ചെ​ലു​ത്തു​ന്ന സ്വ​ഭാ​വ​മാ​ണ് മ​റ്റൊ​ന്ന്. കൂ​ടു​ത​ൽ സ​മ​യം കു​ത്തി​യി​രി​ക്കു​ന്ന​തും ച​മ്രം​പ​ടി​ഞ്ഞി​രി​ക്കു​ന്ന​തും കാ​ൽ​മു​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​ധ്വാ​ന​ഭാ​രം വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

ജീ​വി​ത​ശൈ​ലി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, കാ​ൽ​മു​ട്ടി​ലേ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ, അ​സ്ഥി​ക​ളി​ൽ കാ​ത്സ്യ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ് (പ്ര​ത്യേ​കി​ച്ച് ആ​ർ​ത്ത​വ​വി​രാ​മം സം​ഭ​വി​ച്ച സ്ത്രീ​ക​ളി​ൽ) എ​ന്നി​വ​യാ​ണ് കാ​ര​ണ​ങ്ങ​ൾ.

പ്രാ​യം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​സ്ഥി​സ​ന്ധി​ക​ളു​ടെ ധ​ർ​മ​ങ്ങ​ൾ ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വേ​റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

ആ​ർ​ത്ത​വ​വി​രാ​മം പ്ര​ശ്ന​മാ​കു​മോ?

ശ​രി​യാ​യ രീ​തി​യി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും മൂ​ലം രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​വും. ഈ ​പ്ര​ശ്നം പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

ആ​ർ​ത്ത​വ​വി​രാ​മ​ശേ​ഷം അ​സ്ഥി​ക​ളി​ലെ കാ​ത്സ്യം ശേ​ഖ​ര​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഗ​ർ​ഭാ​ശ​യം നേ​ര​ത്തേ നീ​ക്കം ചെ​യ്യു​ന്ന​വ​രി​ൽ ഇ​തി​ന്‍റെ ഗൗ​ര​വം കൂ​ടു​ത​ലാ​കാ​വു​ന്ന​താ​ണ്.

സ്വ​യം​ചി​കി​ത്സ അ​പ​ക​ട​മോ?

കാ​ൽ​മു​ട്ടു​ക​ളി​ൽ വേ​ദ​ന ആ​രം​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​രും അ​തു വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കാ​റി​ല്ല. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​വാ​ങ്ങി ക​ഴി​ച്ചും തൈ​ല​മോ ഓ​യി​ന്‍റ്മെ​ന്‍റോ പു​ര​ട്ടി​യും പ​ല​രും താ​ത്കാ​ലി​കാ​ശ്വാ​സം ക​ണ്ടെ​ത്തു​ക​യാ​ണു ചെ​യ്യാ​റു​ള്ള​ത്.

എ​ന്നാ​ൽ, അ​തോ​ടൊ​പ്പം രോ​ഗം മു​ന്നോ​ട്ടു​സ​ഞ്ച​രി​ക്കു​ന്നു​ണ്ടാ​വും. അ​ക്കാ​ര്യം ഇ​വ​രൊ​ന്നും അ​റി​യു​ക​യി​ല്ല. അ​വ​സാ​നം വെ​റു​തെ ഇ​രി​ക്കു​മ്പോ​ൾ​പോ​ലും വേ​ദ​ന ബു​ദ്ധി​മു​ട്ടി​ക്കുമ്പോ​ഴാ​വും പ​ല​രും ഡോ​ക്ട​റെ കാ​ണ​ണോ എ​ന്നു​പോ​ലും ചി​ന്തി​ക്കാ​റു​ള്ള​ത്.

പ​ടി​ക​ൾ ക​യ​റാ​നും കൂ​ടു​ത​ൽ സ​മ​യം നി​ൽ​ക്കാ​നും പ്ര​യാ​സം നേ​രി​ടു​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് പ​ല​രും ഇ​പ്പോ​ഴും ഡോ​ക്ട​ർ​മാ​രെ കാ​ണാ​റു​ള്ള​ത്.

പ​രി​ഹാ​ര​മെ​ന്ത്?

അ​മി​ത ശ​രീ​ര​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും ഉ​ണ്ടെ​ങ്കി​ൽ കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ചി​കി​ത്സ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന ഭാ​ഗം. കു​ത്തി​യി​രി​ക്കു​ന്ന ശീ​ലം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

ക​യ​റ്റം ക​യ​റു​ക, ഓ​ടു​ക, ഇ​റ​ക്കം ഇ​റ​ങ്ങു​ക, പ​ടി​ക​ൾ ക​യ​റു​ക, ച​മ്രം​പ​ടി​ഞ്ഞി​രി​ക്കു​ക എ​ന്നി​വ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് രോ​ഗി​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണം.

ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി ചെ​യ്യ​ണം. ആ​ർ​ത്ത​വ​വി​രാ​മ​ശേ​ഷം സ്ത്രീ​ക​ളി​ൽ അ​സ്ഥി​ക​ളി​ലെ കാ​ത്സ്യം ശേ​ഖ​രം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത് ഈ​സ്ട്ര​ജ​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ അ​ഭാ​വ​മാ​ണ്. മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു മാ​ത്ര​മേ ആ​കാ​വൂ.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ രോ​ഗി​ക​ൾ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ കാ​ൽ​മു​ട്ടി​ലെ വേ​ദ​ന​യും പ്ര​ശ്ന​ങ്ങ​ളും വ​ള​രെ ചെ​റി​യ കാ​ല​യ​ള​വി​ന​കം പൂ​ർ​ണ​മാ​യും സു​ഖ​മാ​ക്കാ​നാ​വും.

ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടി​വ​രി​ക​യു​മി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം.പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393.

Family Health

വീട്ടിൽ തയാറാക്കാം ഫാസ്റ്റ് ഫുഡ്

ഇടനേരങ്ങളിൽ കുട്ടികൾക്കു കഴിക്കാൻ നട്സ്

ഫാ​സ്റ്റ് ഫു​ഡ് തീരെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തുനി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും.

ചീസ് ഒഴിവാക്കി പിസ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കുത​ന്നെ ത​യാ​റാ​ക്കാം. കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂളിൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽനി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.
ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​ കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇടനേരങ്ങളിൽ നട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​ മോ​ഹ​ൻ

ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

പല്ലിൽ കമ്പിയിടുന്ന ചികിത്സ

പ​ല്ലി​ന്‍റെ ക​മ്പി​യി​ട​ൽ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​ന്പി​യി​ട​ലും ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​യും. പ​ല്ലി​ൽ ക​ന്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്പോ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്ക​ണം.

ക​മ്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്.

പ​ല്ലി​ന് കമ്പി​ ഇ​ടേ​ണ്ടി വ​രു​ന്ന​ത്

1. പ​ല്ലു പൊ​ങ്ങു​ന്പോ​ൾ

2. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​ന്പോ​ൾ

3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​ന്പോ​ൾ

4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​ന്പോ​ൾ

5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങി​ഞെ​രു​ങ്ങി നി​ൽ​ക്കു​ന്പോ​ൾ

പ​ല്ലി​ൽ കമ്പിയി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡ​ന്‍റി​സ്റ്റി​ന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും താ​ക്കു​ന്ന​തി​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​ന്പു​ള്ള ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞ് താ​ക്കു​ന്ന​തി നു​ള്ള സ്ഥ​ലം ഉ​ണ്ടാ​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​ക്സ​റേ പ​രി​ശോ​ധ​ന, മോ​ഡ​ൽ പ​ഠ​നം, ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന - ഇ​വ പ​രി​ഗ​ണി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യു​ന്പോ​ൾ പ​ല്ലെ​ടു​ത്തു ക​ള​ഞ്ഞ സ്ഥ​ലം പൂ​ർ​ണ​മാ​യും അ​ട​ഞ്ഞി​രി​ക്കും. പ​ല്ലി​ന്‍റെ ക​ന്പി​യി​ടു​ന്ന​തി​നും മു​ന്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ്ണ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

1. പ​ല്ലു​ക​ൾ ക്ലീ​ൻ ചെ​യ്യ​ണം.

2. പോ​ടു​ക​ൾ അ​ട​യ്ക്ക​ണം.

3. മോ​ണ​രോ​ഗ​സാ​ധ്യ​ത ഇ​ല്ലാ​തെ​യാ​ക്ക​ണം.

4. എ​ല്ലി​നു​ള്ളി​ൽ കു​ടു​ങ്ങി പു​റ​ത്തു​വ​രാ​തി​രി​ക്കു​ന്ന പ​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ എ​ടു​ത്തു​മാ​റ്റ​ണം.

5. നി​ല​വി​ൽ അ​ണ​പ്പ​ല്ലു​ക​ൾ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത രീ​തി​യി​ലു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്.

6. പ​ല്ലു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ മു​ത​ലു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​ക​ളും പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ർ​ണ​ത കു​റ​യ്ക്കു​ന്നു.

7. ഡോ​ക്ട​റു​ടെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് പ്ര​കാ​രം ഉ​ള്ള ചി​കി​ത്സ ചെ​യ്യാ​ൻ സ​ഹ​ക​രി​ക്കു​ക. ഉ​ദാ: ചി​കി​ത്സ തീ​ർ​ക്കാ​ൻ ര​ണ്ടു​വ​ർ​ഷ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തി​നു മുമ്പാ​യി തീ​ർ​ക്ക​ണം എ​ന്നു ചി​കി​ത്സ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക.

വി​വാ​ഹം, ദൂ​ര​യാ​ത്ര, പ​ഠ​നം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദൂ​രെ പോ​കേ​ണ്ടി​വ​രു​ന്പോ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം സ്വീ​ക​രി​ച്ച് ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്ക​ണം.

പ​ല്ലി​ൽ കമ്പി​യി​ട്ടാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* കമ്പി​യി​ടു​ന്ന ചി​കി​ത്സ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വാ​യ വ​ള​രെ വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. പ്ര​ത്യേ​ക ശ്ര​ദ്ധ ഇ​തി​നു ന​ൽ​ക​ണം. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം.

ക​ട്ടി​യു​ള്ള ഐ​സ് ച​വ​യ്ക്കു​ക, മി​ഠാ​യി ക​ടി​ച്ചു​ച​വ​ച്ചു ക​ഴി​ക്കു​ക, ഒ​ട്ടി​പ്പി​ടി​ക്കു​ന്ന ആ​ഹാ​രം, എ​ല്ല്, ആ​പ്പി​ൾ പോ​ലെ​യു​ള്ള പ​ഴ​ങ്ങ​ൾ ക​ടി​ച്ചു ച​വ​യ്ക്കു​ന്ന​ത്... ഇ​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

* ഭ​ക്ഷ​ണം ചെ​റി​യ ഭാ​ഗ​ങ്ങ​ളാ​യി പു​റ​കി​ൽ വ​ച്ച് ക​ഴി​ക്കാം. ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വാ​യ വൃ​ത്തി​യാ​ക്കി ക​ഴു​ക​ണം. കാ​ല​ത്തും വൈ​കി​ട്ടും പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ക്ക​ണം (ഓ​ർ​ത്തോ​ഡോ​ണ്‍​ടി​ക് ബ്ര​ഷ്). ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​പ്ര​കാ​ര​മു​ള്ള മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്ക​ണം.

* ഏ​റ്റ​വും ഗു​ണ​മേ​ന്മ​യു​ള്ള ക​മ്പി​ ഇ​ടു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഇ​ത് വാ​യ്ക്കു​ള്ളി​ൽ മു​റി​വു​ക​ളും മ​റ്റും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

* ക​മ്പി​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും പൊ​ട്ടി​ച്ചാ​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ല. പൊ​ട്ടി​ക്കാ​തി​രി​ക്കു​വാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധി​ക്കു​ക.

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പൊ​ട്ടി​യാ​ൽ ഉ​ട​ൻ ത​ന്നെ അ​ത് ഡോ​ക്ട​റെ ക​ണ്ട് ഉ​റ​പ്പി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903.

Family Health

പേവിഷം അതിമാരകം: ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ​ഇ​ട​പെ​ട​ൽ ക​രു​ത​ലോ​ടെ ആ​വാം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ഇ‌​ട​പെ​ടു​മ്പോൾ ഉ​ണ്ടാ കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ, മു​റി​വു​ക​ൾ ​എ​ന്നി​വ അ​വ​ഗ​ണി ക്ക​രു​ത്.

മു​റി​വോ പോ​റ​ലോ ഉ​ണ്ടാ​യാ​ൽ പ്ര​തി​രോ​ധ കു​ത്തി വ​യ്പ് എ​ടു​ക്കാം. പേ​വി​ഷ​ബാ​ധ ത​ട​യാം.

പേ​വി​ഷ ബാ​ധ- പ്ര​തി​രോ​ധ ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

കാ​റ്റ​ഗ​റി 1

മൃ​ഗ​ങ്ങ​ളെ തൊ​ടു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, മു​റി​വു​ക​ൾ ​ഇ​ല്ലാ​ത്ത തൊ​ലി​പ്പു​റ​ത്തു മൃ​ഗ​ങ്ങ​ൾ ന​ക്കു​ക
- കു​ത്തി​വ​യ്പ് ന​ല്കേ​ണ്ട​തി​ല്ല. സോ​പ്പും ധാ​രാ​ളം വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

കാ​റ്റ​ഗ​റി 2

തൊ​ലി​പ്പു​റ​ത്തു​ള്ള മാ​ന്ത​ൽ, ര​ക്തം വ​രാ​ത്ത ചെ​റി​യ പോ​റ​ലു​ക​ൾ - പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം

കാ​റ്റ​ഗ​റി 3

ര​ക്തം പൊ​ടി​ഞ്ഞ മു​റി​വു​ക​ൾ, മു​റി​വു​ള്ള തൊ​ലി​പ്പു​റ​ത്തെ ന​ക്ക​ൽ, ചു​ണ്ടി​ലോ വാ​യി​ലോ ന​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി

- ഇ​ൻ​ട്രാ ഡെ​ർ​മ​ൽ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ (ഐ​ഡി​ആ​ർ​വി), ഹ്യൂ​മ​ൻ റാ​ബി​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ(​എ​ച്ച്ആ​ർ​ഐ​ജി)

മു​റി​വി​നു ചു​റ്റു​മാ​യി എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധം ന​ല്കു​ന്നു. ഐ​ഡി​ആ​ർ​വി ശ​രീ​ര​ത്തി​ൽ പ്ര​തി​രോ​ധ ​ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​ക്കാ​നെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടുമ്പോ​ൾ

* മൃ​ഗ​ങ്ങ​ളോ​ടു സൗ​മ്യ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന​തി​നു കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ശീ​ലി​പ്പി​ക്കു​ക.

* മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക. മൃ​ഗ​ങ്ങ​ളോ​ടൊ​ന്നി​ച്ചു ക​ളി​ക്കു​ന്പോ​ഴും അ​വ​യെ ഓ​മ​നി​ക്കു​ന്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ‌ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക.

* ക​ടി​യോ മാ​ന്തോ കി​ട്ടി​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക

നാ​യ​ക​ടി ഒ​ഴി​വാ​ക്കാ​ൻ

നാ​യ​ക​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ൽ ദേ​ഷ്യം വ​രു​ന്പോ​ഴോ ഭ​യ​പ്പെ​ടു​ന്പോ​ഴോ ആ​ണ് ക​ടി​ക്കു​ന്ന​ത്.

* ഉ​റ​ങ്ങു​മ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കുമ്പോഴും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്പോ​ഴും നാ​യ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. നാ​യ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കു ന്പോ​ഴോ ഭ​യ​ന്നി​രി​ക്കു​ന്പോ​ഴോ അ​വ​യു​ടെ അ​ടു​ത്തു പോ​ക​രു​ത്.

ദേ​ഷ്യ​മു​ള്ള​പ്പോ​ൾ നാ​യ​ക​ളു​ടെ പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണാം. ഭ​യ​ന്നി​രി​ക്കു​ന്പോ​ൾ വാ​ൽ കാ​ലി​നി​ട​യി​ലാ​ക്കി ഓ​ടാ​ൻ നോ​ക്കും.

* നാ​യ അ​ടു​ത്തു​വ​രി​ക​യാ ണെ​ങ്കി​ൽ ഓ​ട​രു​ത്. മ​രം​പോ​ലെ അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക. താ​ഴെ വീ​ഴു​ക​യാ​ണെ​ങ്കി​ൽ പ​ന്തു​പോ​ലെ ഉ​രു​ണ്ട് അ​ന​ങ്ങാ​തെ കി​ട​ക്കു​ക.

* പ​തു​ക്കെ ശാ​ന്ത​മാ​യി മാ​ത്രം നാ​യ​ക​ളെ സ​മീ​പി​ക്കു​ക. ഉ​ട​മ​സ്ഥ​ന്‍റെ​യോ ര​ക്ഷാ​ക​ർ​ത്താ വി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം അ​വ​യെ തൊ​ടു​ക.

തൊ​ടു​ന്ന​തി​നു മു​മ്പായി അ​വ​യെ നി​ങ്ങ​ളു​ടെ മ​ണം പി​ടി​ക്കാ​ൻ ​അ​നു​വ​ദി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Family Health

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എ​പ്പോ​ൾ?

ഫി​ല്ലിം​ഗു​ക​ൾ എ​പ്പോ​ൾ?

ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം.

പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും.

ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ്

കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല.

പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക്യാ​പ് ചി​കി​ത്സ എ​ങ്ങ​നെ‍‍ ?

പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി ചെ​യ്യു​ന്ന​ത്.

പ​ല്ലി​ന്‍റെ നി​റ​ത്തി​ലു​ള്ള​തും മെ​റ്റ​ൽ ക്രൗ​ണും ര​ണ്ടും ചേ​ർ​ന്ന ത​ര​ത്തി​ലു​ള്ള​തു​മാ​യ പ​ല​ത​രം ക്യാ​പ്പു​ക​ൾ അ​ഥ​വാ ക്രൗ​ണു​ക​ൾ ല​ഭ്യ​മാ​ണ്. രോ​ഗി​യു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് ഇ​ത്ത​രം ക്രൗ​ണു​ക​ൾ ന​മു​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം.

ദ​ന്ത​ക്ഷ​യം മ​ജ്ജ​യി​ലെ​ത്തി​യാ​ൽ

ദ​ന്ത​ക്ഷ​യം പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ മ​ജ്ജ​യി​ലേ​ക്ക് എ​ത്തി​യാ​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​യി​വ​രാം. ന​ല്ല​വ​ണ്ണം ദ​ന്ത​ക്ഷ​യം പു​രോ​ഗ​മി​ച്ച പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഈ ​ചി​കി​ത്സ​വ​ഴി ന​മു​ക്കു സാ​ധി​ക്കും. ദ​ന്ത​ക്ഷ​യം പു​രോ​ഗ​മി​ച്ച് പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ മ​ജ്ജ​യി​ലേ​ക്ക് എ​ത്തി​യാ​ൽ വേ​ദ​ന, അ​ണു​ബാ​ധ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം.

ത​ത്ഫ​ല​മാ​യി പ​ല്ലു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ​വ​രെ രോ​ഗി​ക​ൾ നി​ർ​ബ​ന്ധി​രാ​കും. ഇ​ത്ത​ര​ത്തി​ൽ പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​വ​ഴി ത​ട​യാ​നാ​കും. പ​ല്ലി​ന്‍റെ വേ​രി​നു​ള്ളി​ലാ​ണ് ഈ ​മ​ജ്ജ കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം​മൂ​ലം അ​ണു​ബാ​ധ ഉ​ണ്ടാ​യ മ​ജ്ജ നീ​ക്കം​ചെ​യ്യു​ക​യും മ​റ്റൊ​രു മ​രു​ന്നു​വ​ച്ച് വേ​രു​ക​ൾ അ​ട​യ്ക്കു​ക​യും​ചെ​യ്യു​ന്നു. ഇ​തു​വ​ഴി അ​ണു​ബാ​ധ ഒ​ഴി​വാ​ക്കാ​നും പ​ല്ലു​ക​ളു​ടെ ഘ​ട​ന അ​തു​പോ​ലെ​ത​ന്നെ നി​ല​നി​ർ​ത്താ​നും സാ​ധി​ക്കു​ന്നു.

റൂ​ട്ട് ക​നാ​ൽ ചെ​യ്യുമ്പോ​ൾ വേ​ദ​നി​ക്കു​മോ?

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യെ​ക്കു​റി​ച്ച് ധാ​രാ​ളം മി​ഥ്യാ​ധാ​ര​ണ​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ലു​ണ്ട്. അ​വ​യി​ലൊ​ന്നാ​ണ് റൂ​ട്ട് ക​നാ​ൽ ചെ​യ്യു​ന്ന​ത് വ​ള​രെ വേ​ദ​ന ഉ​ള​വാ​ക്കു​ന്നു എ​ന്നു​ള്ള​ത്. ഇ​തു തി​ക​ച്ചും തെ​റ്റാ​യ ധാ​ര​ണ​യാ​ണ്.

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പുത​ന്നെ പ​ല്ലു​ക​ളും മോ​ണ​യും മ​ര​വി​പ്പി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ദ​ന ന​മ്മ​ൾ അ​റി​യു​ക​യു​മി​ല്ല.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903.

Family Health

ദന്തക്ഷയം: രോഗനിർണ‌യം, ചികിത്സ

പ​ല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘ​ട​ക​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്.

പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇ​തി​നെ സ്വാ​ധീ​നി​ക്കു​ന്നു.

ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്

താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്.

കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്.

80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​ത്

80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റു​ക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്.

മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

എ​ക്സ്റേ എ​ന്തി​ന്?

നേ​രി​ട്ടു​കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലും പ​ല്ലു​ക​ളു​ടെ ഉ​ള്ളി​ലെ നാ​ശം നി​ർ​ണ​യി​ക്കു​ന്ന​തി​നും എ​ക്സ്റേ പ​രി​ശോ​ധ​ന അ​ത്യാ​വ​ശ്യ​മാ​ണ്.

ചി​കി​ത്സാ​ഘ​ട്ട​ത്തി​ൽ പോ​ടി​ന്‍റെ വ​ലി​പ്പം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഡി​സ്ക്ലോ​സിം​ഗ് സൊ​ല്യൂ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ലേ​സ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ...

അ​തി​നൂ​ത​ന മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യ ലേ​സ​ർ പ​രി​ശോ​ധ​ന, എ​ക്സ​റേ​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഡെ​ന്‍റി​സ്റ്റി​നെ കാ​ണു​ന്ന​തു​വ​ഴി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​വ​ഴി​യും ദ​ന്ത​ക്ഷ​യം കൂ​ടു​ത​ൽ പ​ട​രു​ന്ന​തി​നു​മു​ന്പു​ത​ന്നെ ത​ട​യാ​ൻ ക​ഴി​യും.

കു​ട്ടി​ക​ളി​ൽ...

പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ സീ​ല​ന്‍റ് ചി​കി​ത്സ കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു പ്ര​തി​രോ​ധ ചി​കി​ത്സ​യാ​ണ്. പ​ല്ലി​ന്‍റെ പ്ര​കൃ​ത്യാ ഉ​ള്ള വി​ള്ള​ലു​ക​ളെ ഡ്രി​ൽ ചെ​യ്യാ​തെ ഒ​രു നേ​രി​യ ഫി​ല്ലിം​ഗ് കൊ​ടു​ത്ത് അ​ട​യ്ക്കു​ന്ന രീ​തി​യാ​ണി​ത്.

പാ​ൽ​പ്പ​ല്ലി​ലും സ്ഥി​ര ദ​ന്ത​ങ്ങ​ളി​ലും ഈ ​ചി​കി​ത്സ ചെ​യ്യു​ന്നു​ണ്ട്. വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സാ​രീ​തി​യാ​ണി​ത്. കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന വ​ള​രെ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണി​ത്.

ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് എ​പ്പോ​ൾ?

ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് വ​ള​രെ​യ​ധി​കം ഗു​ണം​ചെ​യ്യും. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങു​ന്ന ധാ​തു​ക്ക​ൾ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു നി​ക്ഷേ​പി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഫ്ളൂ​റൈ​ഡ് ചി​കി​ത്സ.

ത​ത്ഫ​ല​മാ​യി പ​ല്ലി​ന്‍റെ ഘ​ട​ന പു​ന​ക്ര​മീ​ക​രി​ക്കാ​നാ​കും.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല - 9447219903.

Family Health

ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം...

പ​ല്ലി​ലെ പോ​ടി​നു പ്രാ​യ​പ​രി​ധി​യി​ല്ല. ഇ​തു പ്ര​ശ്ന​കാ​രി​യു​മാ​ണ്. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​ല്ലാ​താ​ക്കാം.

പോ​ടു​ണ്ടാ​കു​ന്ന​ത്...

ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ ത​ന്മാ​ത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം.

സ്ട്ര​പ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാ​സി​ല​സ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​ന​യ്ക്കും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും.

പു​ള്ളി വീ​ണു തു​ട​ങ്ങു​മ്പോ​ൾ..

ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം). ഇ​തു പു​രോ​ഗ​മി​ക്കു​മ്പോൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു.

ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം.

ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ൾ അ​ലി​ഞ്ഞ് നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം. വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​ത് പ്രാ​ഥ​മി​ക ദ​ന്ത​ക്ഷ​യം (ഇ​ൻ​സി​പ്പി​യ​ന്‍റ് കേ​രീ​സ്) എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു.

ധാ​തു​ക്ക​ളു​ടെ അ​ലി​ഞ്ഞു​പോ​ക​ൽ തു​ട​രു​മ്പോ​ൾ പ​രു​പ​രു​ത്ത പ്ര​ത​ല​ങ്ങ​ൾ ത​വി​ട്ടു​നി​റ​മാ​വു​ക​യും ദ്വാ​ര​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു.

ദ്വാ​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു മു​ന്നേ നാം ​വേ​ണ്ട​പോ​ലെ ശു​ചീ​ക​ര​ണ​മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ഈ ​ന​ശീ​ക​ര​ണ​പ്ര​ക്രി​യ​യ്ക്ക് പ്ര​തി​പ്ര​വ​ർ​ത്ത​നം സം​ഭ​വി​ച്ചേ​ക്കാം. ദ്വാ​ര​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ശേ​ഷം ന​ഷ്ട​പ്പെ​ട്ട ദ​ന്ത​ഘ​ട​ന പു​ന​ർ​ജ​നി​പ്പി​ക്കാ​നാ​വി​ല്ല.

പു​ളി​പ്പും വേ​ദ​ന​യും

പ്ര​തി​പ്ര​വ​ർ​ത്ത​നം സം​ഭ​വി​ച്ച പ്രാ​ഥ​മി​ക ദ​ന്ത​ക്ഷ​യം തി​ള​ങ്ങു​ന്ന ത​വി​ട്ടു​നി​റ​ത്തി​ലും സ​ജീ​വ​മാ​യ ദ​ന്ത​ക്ഷ​യം പ​രു​പ​രു​ത്ത ത​വി​ട്ടു​നി​റ​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു. ദ​ന്ത​ക്ഷ​യം പ​ല്ലി​ലെ ഇ​നാ​മ​ലും ഡെ​ന്‍റീ​നും ന​ശി​പ്പി​ച്ചു​ക​ഴി​യു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ദ​ന്ത​ക്ഷ​യ​മു​ള്ള പ്ര​ത​ല​ങ്ങ​ൾ നി​റ​വ്യ​ത്യാ​സ​ത്തി​ലും മൃ​ദു​വാ​യും കാ​ണ​പ്പെ​ടു​ന്നു. ദ​ന്ത​ക്ഷ​യം ഇ​നാ​മ​ലും ക​ട​ന്ന് ഡെ​ന്‍റീ​നി​ലെ​ത്തു​മ്പോ​ൾ അ​തി​ലു​ള്ള സൂ​ക്ഷ്മ​ധ​മ​നി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്നു. ത​ത്ഫ​ല​മാ​യി ന​മു​ക്കു പു​ളി​പ്പും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു.

ചൂ​ടും ത​ണു​പ്പ​മു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ, മ​ധു​രം, പു​ളി എ​ന്നി​വ ചി​ല​പ്പോ​ൾ ഈ ​വേ​ദ​ന​യു​ടെ ആ​ക്കം കൂ​ട്ടാം. ദ​ന്ത​ക്ഷ​യം വാ​യ്നാ​റ്റ​ത്തി​നും വാ​യി​ൽ ദു​ഷി​ച്ച രു​ചി​ക്കും കാ​ര​ണ​മാ​കു​ന്നു. തീ​വ്ര​മാ​കുമ്പോൾ പ​ഴു​പ്പി​നും കാ​ര​ണ​മാ​കു​ന്നു.

ശ്ര​ദ്ധി​ക്കാ​തെ​യി​രു​ന്നാ​ൽ അ​തു സ​മീ​പ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രു​ക​യും ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ലു​ഡ്വി​ഗ്സ് ആ​ഞ്ജെ​ന(Ludwig's angina) പോ​ലു​ള്ള സ​ങ്കീ​ർ​ണ അ​വ​സ്ഥ​ക​ളാ​യും രൂ​പാ​ന്ത​ര​പ്പെ​ടാം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല
9447219903

Family Health

ആരോഗ‍്യ വിചാരം

ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാ​ം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ​രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ... ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.

വി​വ​ര​ങ്ങ​ൾ​: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്‍റ്, കാർഡിയോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Family Health

ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

പ​ല വ​ട്ടം ഉ​പ്പ് ചേ​ർ​ക്ക​രു​ത്

പാ​കം ചെ​യ്യു​മ്പോൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ളമ്പുമ്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.

തൈ​രി​ലും സാ​ല​ഡി​ലും..?

തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കുമ്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചി​ക​ര​മാ​ക്കാം.

അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

മി​ത​മാ​യി

വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.

അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ്

അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി ചി​ല​ർ അ​ടു​ത്തി​ടെ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.

വാ​സ്ത​വ​ത്തി​ൽ അ​യ​ഡി​ൻ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം. അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്.

പ്രാ​യ​മാ​കു​ന്ന​വ​രി​ലു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ അ​യ​ഡി​ൻ കൊ​ണ്ടു മാ​ത്ര​മ​ല്ല. സ​ർ​വേ ന​ട​ത്തി അ​യ​ഡി​ൻ കു​റ​വു​ള്ള 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​തു നി​ക​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ൽ അ​യ​ഡി​ൻ ഡെ​ഫി​ഷ്യ​ൻ​സി ഡി​സോ​ഡ​ർ ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം.

അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​യ​ഡൈ​സ്ഡ് ഉ​പ്പ് ക​ഴി​ച്ചാ​ൽ കൊ​ച്ചു​കു​ട്ടി​ക​ളി​ൽ ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ.

ഉ​പ്പു​ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ..?

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.

അ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Family Health

ഉ​പ്പും ബി​പി​യും സ്ട്രോ​ക്കും ത​മ്മി​ൽ...

പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ​ർ​ക്കു​ന്പോ​ൾ ഉ​പ്പ്... എ​ന്നി​ങ്ങ​നെ ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ശീ​ലി​ക്കു​ന്ന​താ​ണ്. ചി​പ്സ്, കോ​ണ്‍​ഫ്ളേ​ക്സ് തു​ട​ങ്ങി​യ​വ​യി​ലും ഉ​പ്പ് ധാ​രാ​ളം.

അ​ച്ചാ​റി​ലും മ​റ്റും പ്രി​സ​ർ​വേ​റ്റീ​വ് ആ​യും ധാ​രാ​ളം ഉ​പ്പ് ചേ​ർ​ക്കു​ന്നു​ണ്ട്.

ബി​പി കൂ​ട്ടു​ന്ന സോ​ഡി​യം

ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തി​ന്‍റെ തോ​ത് ബാ​ല​ൻ​സ് ചെ​യ്യു​ന്ന​തു പൊ​ട്ടാ​സ്യ​മാ​ണ്. പൊ​ട്ടാ​സ്യം കി​ട്ടു​ന്ന​തു പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നും പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. മി​ക്ക പ​ച്ച​ക്ക​റി​ക​ളി​ലും സോ​ഡി​യ​വും പൊ​ട്ടാ​സ്യ​വും അ​ട​ങ്ങി​യി​ട്ടു​ണ്ട്.

പ​ച്ച​ക്ക​റി​ക​ൾ ഒ​ഴി​വാ​ക്കി പ്രോ​സ​സ്ഡ് ഫു​ഡ്സ് ശീ​ല​മാ​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും. പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കാ​ത്ത​വ​ർ ഉ​പ്പ് കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വു ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്നു.

സോ​ഡി​യം ശ​രീ​ര​ത്തി​ൽ വെ​ള്ളം പി​ടി​ച്ചു​നി​ർ​ത്തും. അ​താ​യ​ത് ര​ക്ത​ത്തി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വു കൂ​ടും. ര​ക്ത​ത്തി​ന്‍റെ വ്യാ​പ്തം കൂ​ടും. അ​പ്പോ​ൾ ര​ക്ത​സ​മ്മ​ർ​ദം(​ബി​പി) കൂ​ടും.

ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും ത​മ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പു​റ​മേ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ശ​രീ​ര​ത്തി​ൽ കൊ​ള​സ്ട്രോ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

പ​ക്ഷേ, ബി​പി​യു​ള്ള​വ​ർ​ക്കു മി​ക്ക​പ്പോ​ഴും കൊ​ള​സ്ട്രോ​ളും കൂ​ടു​ത​ലാ​യി​രി​ക്കും. സ്ട്രോ​ക്കും ഉ​പ്പും സ​ർ​വേ​ക​ൾ പ്ര​കാ​രം സ്ട്രോ​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളി​ലാ​ണ് പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

സ്ട്ര​സ്, നി​യ​ന്ത്രി​ത​മ​ല്ലാ​ത്ത ര​ക്ത​സ​മ്മ​ർ​ദം, അ​മി​ത​വ​ണ്ണം, മ​രു​ന്നു​ക​ൾ കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്കാ​ത്ത അ​വ​സ്ഥ... ഇ​തെ​ല്ലാം അ​ടു​ത്ത​കാ​ല​ത്താ​യി സ്ത്രീ​ക​ളി​ൽ സ്ട്രോ​ക്സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു.

ഉ​പ്പ് അ​ധി​ക​മാ​യാ​ൽ ബി​പി കൂ​ടും. ബി​പി​യും സ്ട്രോ​ക്കും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. അ​തി​നാ​ൽ എ​ല്ലാ​വ​രും ഉ​പ്പ് മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം.

ഉ​ണ​ക്ക​മീ​ൻ ശീ​ല​മാ​ക്ക​രു​ത്

ഉ​ണ​ക്ക​മീ​ൻ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​രു​ടെ ആ​മാ​ശ​യ​ത്തി​ൽ കാ​ൻ​സ​റി​നു മു​ന്നോ​ടി​യാ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ണ്ട്. ഉ​ണ​ക്ക​മീ​നി​ൽ ഉ​പ്പി​ന്‍റെ അം​ശം കൂ​ടു​ത​ലാ​ണ്.

അ​തി​നാ​ൽ ഉ​ണ​ക്ക​മീ​ൻ (ഡ്രൈ ​ഫി​ഷ്) പ​തി​വാ​യി ക​ഴി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്.

Family Health

ദിവസം ഒരാൾക്ക് എത്രത്തോളം ഉപ്പ് ഉപയോഗിക്കാം?

നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ​പ്പാ​ണ് ദി​വ​സ​വും നമ്മ​ളി​ൽ പ​ല​രു​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യും അ​മി​ത​മാ​യും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഉ​പ്പ് ഉ​യ​ർ​ന്ന അ​ള​വി​ൽ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്.

പ്രോ​സ​സ്ഡ് ഫു​ഡ്സി​ൽ(​സം​സ്ക​രി​ച്ചു പാ​യ്ക്ക് ചെ​യ്ത) ഉ​പ്പ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​പ്സ്, പ​പ്പ​ടം എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ഉ​പ്പ് ശ​രീ​ര​ത്തി​നു കിട്ടുന്നു​ണ്ട്. മി​ക്ക​പ്പോ​ഴും ക​റി​ക​ളി​ലും ഉ​പ്പിന്‍റെ തോ​തു കൂ​ടു​ത​ലാ​യി​രി​ക്കും.

ദി​വ​സം ഒ​രാ​ൾ​ക്ക് അ​ഞ്ച് ഗ്രാം ​ഉ​പ്പ്

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​തു പ്ര​കാ​രം ഒ​രു ടീ ​സ്പൂ​ണ്‍ ഉ​പ്പു​മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കു ദി​വ​സം ആ​വ​ശ്യ​മു​ള്ള​ത്. അ​താ​യ​ത് അ​ഞ്ച് ഗ്രാം. ​ഒ​രു സ്പൂ​ണ്‍ ഉ​പ്പി​ൽ നി​ന്ന് 2.3 ഗ്രാം ​സോ​ഡി​യം ശ​രീ​ര​ത്തി​നു ല​ഭ്യ​മാ​കും. ഒ​രു വ​യ​സു​ള്ള കുട്ടിക്ക് ദി​വ​സം ഒ​രു ഗ്രാം ​ഉ​പ്പു മ​തി. 2- 3 വ​യ​സാ​കു​ന്പോ​ൾ ര​ണ്ടു ഗ്രാം ​ഉ​പ്പ്.

6-7 വ​യ​സാ​കു​മ്പോൾ മൂ​ന്നു ഗ്രാം ​ഉ​പ്പ്. കൗ​മാ​ര​പ്രാ​യം മു​ത​ൽ അ​ഞ്ചു​ഗ്രാം ഉ​പ്പ്. ന​ന്നാ​യി അ​ദ്ധ്വാ​നി​ച്ചു വി​യ​ർ​ക്കു​ന്ന​വ​ർ​ക്കു​പോ​ലും ദി​വ​സ​വും ആ​റു ഗ്രാ​മി​ൽ താ​ഴെ ഉ​പ്പു മ​തി. അ​ത് ലറ്റു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ്പ് കു​റ​ച്ചു​കൂ​ടി ആ​കാം; അ​വ​ർ ധാ​രാ​ളം വി​യ​ർ​ക്കു​ന്ന​വ​രാ​ണ്.

ബി​പി കൂ​ടും, കാ​ൽസ്യം ന​ഷ്ട​മാ​കും

ര​ക്ത​സമ്മ​ർ​ദ​വും(ബിപിയും) ഉ​പ്പു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. ഉ​പ്പ് ക​ഴി​ച്ചാ​ൽ ര​ക്ത​സ​മ്മർ​ദം പെ​ട്ടെന്നു കൂ​ടും. ഉ​പ്പ് കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ൽ നി​ന്ന് കാ​ൽ​സ്യം കൂ​ടു​ത​ൽ അ​ള​വി​ൽ ന​ഷ്ട​മാ​കും.

സോ​ഡി​യം വേ​ണം, പ​ക്ഷേ...

സോ​ഡി​യം ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​വാ​ണ്. ഉ​പ്പി​ലൂ​ടെ​യാ​ണ് സോ​ഡി​യം മു​ഖ്യ​മാ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലും സോ​ഡി​യ​മു​ണ്ട്. പ​ല​പ്പോ​ഴും നാം ​ക​ഴി​ക്കു​ന്ന പ​ല മ​രു​ന്നു​ക​ളി​ലും സോ​ഡി​യ​മു​ണ്ട്.

സോ​യാ​സോ​സി​ലും സോ​ഡി​യം കൂ​ടു​തൽ

അ​ജി​നോ​മോട്ടോ, സോ​യാ​സോ​സ്, ടൊ​മാ​റ്റോ സോ​സ് എ​ന്നി​വ​യി​ലൊ​ക്കെ സോ​ഡി​യം അ​ട​ങ്ങി​യിട്ടുണ്ട്. കാ​ൻ​ഡ്ഫു​ഡ്, പ്രോ​സ​സ്ഡ് ഫു​ഡ്, പാ​യ്ക്ക്ഡ് ഫു​ഡ് എ​ന്നി​വ​യി​ലൊ​ക്കെ സോ​ഡി​യം ധാ​രാ​ളം. ഇ​തി​ലൂ​ടെ​യെ​ല്ലം ശ​രീ​ര​ത്തി​ൽ ധാ​രാ​ളം സോ​ഡി​യം എ​ത്തു​ന്നു​ണ്ട്.

സോ​യാ​സോ​സി​ൽ ഉ​പ്പ് ധാ​രാ​ള​മു​ണ്ട്. അ​തി​നും പു​റ​മേ​യാ​ണ് ക​റി​ക​ളി​ൽ അ​മി​ത​മാ​യി ചേ​ർ​ക്കു​ന്ന ഉ​പ്പി​ലൂ​ടെ എ​ത്തു​ന്ന സോ​ഡി​യത്തിന്‍റെ തോ​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

Family Health

പല്ലു വൃത്തിയാക്കാൻ പല വഴികൾ

ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് എന്തിന്?

ബോ​ട്ടി​ൽ ബ്ര​ഷി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള വ​ള​രെ ചെ​റി​യ ബ്ര​ഷ്. ഇ​തി​ന്‍റെ അ​റ്റ​ത്തു​ള്ള ഭാ​ഗം മാ​റ്റാ​വു​ന്ന​താ​ണ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ക​ളു​ണ്ടെ​ങ്കി​ൽ ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും.

അ​മി​ത​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​യ​റു​ന്ന വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് കൂ​ടി ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യ​ണം.

ഒ​ര​റ്റ​ത്ത് ഒ​റ്റ ബ്രി​സി​ൽ​സ് മാ​ത്രമുള്ള ബ്ര​ഷു​ക​ൾ പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ അ​ഴു​ക്കു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണ്.

ട​ങ് ക്ലീനിംഗ് എങ്ങനെ?

ടങ് ക്ലീ​നിംഗ് അ​ഥ​വാ നാ​ക്കു വൃ​ത്തി​യാ​ക്കു​ന്ന​ത് നാ​ക്കി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​കൾ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ട​ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി, അതിന് ഉപ‌യോഗിക്കുന്ന ഉ​പ​ക​ര​ണം.... അത് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

വ​ള​രെ ഷാ​ർ​പ്പ് ആ​യി​ട്ടു​ള്ള ട​ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ക്കി​ൽ സ്ഥി​ര​മാ​യി ചെ​റി​യ മു​റി​വു​ക​ൾ ഉ​ണ്ടാ​കാൻ കാ​ര​ണ​മാ​കു​ന്നു. ടൂ​ത്ത് ബ്ര​ഷ് കൊ​ണ്ട് വ​ള​രെ മൃ​ദു​വാ​യി ക്ലീ​ൻ ചെ​യ്താ​ൽ മ​തി​യാ​കും. ഇ​തി​നാ​യി പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത ക്ലീ​ന​റു​ക​ളും ല​ഭ്യ​മാ​ണ്.

വാ​ട്ട​ർ പി​ക്ക് എപ്പോൾ?

ഇ​ത് ഒ​രു ദ​ന്ത ശു​ചീ​ക​ര​ണ ഉ​പാ​ധി​യാ​ണ്. കൂ​ടു​ത​ൽ ശ​ക്തി​യി​ൽ ഒ​രു സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം ചീ​റ്റു​ന്ന​തു മൂ​ലം അ​ഴു​ക്കു​ക​ളും രോ​ഗാ​ണു​ക്ക​ളും പ​ല്ലി​ൽ നി​ന്നും മോ​ണ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന​ത് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്.

ഇം​പ്ലാന്‍റ് ബ്രി​ഡ്ജ് എ​ന്ന ചി​കി​ൽ​സ ന​ട​ത്തി​യാ​ൽ ഇ​തു മോ​ണ​യു​മാ​യി ചേ​രു​ന്ന ഭാ​ഗം സ്വ​ന്ത​മാ​യി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും പ്ലാ​ക്കി​ന്‍റെ അം​ശം ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും വാ​ട്ട​ർ പി​ക്ക് വ​ള​രെ ന​ല്ല​താ​ണ്.

വാ​ട്ട​ർ പി​ക്കി​ന്‍റെ അ​റ്റ​ത്തു​ള്ള ട്യൂ​ബ് മാ​റ്റി ഇ​ടാ​ൻ പ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ വെ​ള്ള​ത്തിനു ​പ​ക​രം മൗ​ത്ത് വാ​ഷു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

ഡെ​ൻ​ജ​ർ ക്ലീ​നിംഗ് എങ്ങനെ?

പ​ല്ലു സെ​റ്റു​ക​ൾ വ​ച്ചി​ട്ടു​ള്ള​വ​ർ എ​ങ്ങ​നെ അ​ത് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് കൃത്യമായി അ​റി​ഞ്ഞി​രി​ക്ക​ണം. രോഗിക്ക് എ​ടു​ത്തു മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന​തോ മു​ഴു​വ​നാ​യു​ള്ള​തോ ഭാ​ഗി​ക​മാ​യു​ള്ള​തോ ആയ പ​ല്ല് സെ​റ്റു​ക​ൾ എ​ല്ലാ ദി​വ​സ​വും ര​ണ്ടു​നേ​രം ക​ഴു​കി വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

പ​ല്ല് സെ​റ്റ് അ​ട​പ്പു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ വെ​ള്ള​ത്തി​ൻ ഇ​ട്ടു വ​യ്ക്ക​ണം. കൂ​ടു​ത​ൽ അ​ഴു​ക്ക് ഉ​ണ്ടാ​കാതി​രി​ക്കാ​ൻ ഡെ​ൻ​ജർ ക്ലീ​നിം​ഗ് ടാ​ബ്ല​റ്റ് വെ​ള്ള​ത്തി​ൽ ലയിപ്പിച്ചു തയാറാക്കുന്ന ലാ​യ​നി​യി​ൽ ഇ​ട്ടുവ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​ത് പൂപ്പ​ലും രോ​ഗാണുബാ​ധയും ത​ട​യും. തി​രി​ച്ചു വാ​യി​ൽ വ​യ്ക്കു​മ്പോ​ൾ ന​ന്നാ​യി ക​ഴു​കാനും ആ​വ​ശ്യമെങ്കി​ൽ സോ​ഫ്റ്റ് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ബ്ര​ഷ് ചെ​യ്യാനും ഓ​ർ​മി​ക്ക​ണം.

ഡെ​ൻ​ജ​റി​ൽ (പ​ല്ലു സെ​റ്റ്)​ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ശ​ക്തി കൊ​ടു​ക്കാ​തി​രി​ക്കു​ക.

പ്രഫഷണൽ ക്ലീനിംഗ് എപ്പോൾ?

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ദ​ന്ത ഡോ​ക്റു​ടെ അ​ടു​ത്ത് എ​ത്തി​യു​ള്ള പ്ര​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ് ആ​വ​ശ്യ​മാ​ണ്. ഇ​ത് മോ​ണ​യു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് പ്രധാനമാണ്.

മോ​ണ​യു​ ടെ​യും പ​ല്ലു​ക​ളു​ടെ​യും ഇ​ട​യി​ൽ പ​റ്റി​യി​രി​ക്കു​ന്ന എ​ല്ലാ അ​ഴു​ക്കു​ക​ളും നീ​ക്കം ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​ഴു​ക്ക് വീ​ണ്ടും ഉ​ണ്ടാ​കാതി​രി​ക്കാ​ൻ പോ​ളി​ഷിം​ഗും റൂ​ട്ട് പ്ലെ​നി​ങ്ങും ന​ട​ത്തു​ന്നു.

ക്ലീ​ൻ ചെ​യ്യു​മ്പോ​ൾ എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും എ​ല്ലാ വ​ശ​ങ്ങ​ളി​ലും ഇ​ൻ​സ്ട്രു​മെ​ന്‍റ് എ​ത്തു​ക​യും പോ​ടോ മ​റ്റു പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ത് നി​ർ​ണ​യിക്കാ​ൻ ദ​ന്ത​ഡോ​ക്ട​ർക്കു സ​ഹാ​യകമാവുകയും ചെ​യ്യും.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല - 9447219903.

Family Health

ഫ്ലോ​സിം​ഗ് - എ​ന്തി​ന് ? എ​ങ്ങ​നെ?

പ​ല്ല് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ആ​ദ്യം മ​ന​സി​ൽ തെ​ളി​യു​ന്ന​ത് ഒ​രു ദ​ന്ത ചി​കി​ത്സ​ക​നെ​യാ​ണ്. എ​ന്നാ​ൽ, പ​ല്ല് ക്ലീ​നിം​ഗി​ന്‍റെ അ​വ​സാ​ന​ഭാ​ഗം മാ​ത്ര​മാ​യി​രി​ക്ക​ണം ദ​ന്താ​ശു​പ​ത്രി​യി​ൽ ചെ​യ്യേ​ണ്ട​ത്.

ആ​ദ്യ​ഭാ​ഗം ശു​ചീ​ക​ര​ണം സ്വ​ന്ത​മാ​യി ദി​ന​വും ചെ​യ്യേ​ണ്ട​താ​ണ്.

1. ഹോം ​ദ​ന്ത​ൽ ക്ലീ​നിം​ഗ്, 2. പ്രൊ​ഫ​ഷ​ണ​ൽ ദ​ന്ത​ൽ ക്ലീ​നിം​ഗ്

ഹോം ​ദ​ന്ത​ൽ ക്ലീ​നിം​ഗ്

ഇ​ത് ദി​വ​സ​വും നാം ​ചെ​യ്യു​ന്ന ബ്ര​ഷിം​ഗി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ല. വി​വി​ധ​ത​ര​ത്തി​ലു​ള്ള ബ്ര​ഷു​ക​ൾ ഇ​ന്ന് ന​മു​ക്ക് ല​ഭ്യ​മാ​ണ്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ബ്ര​ഷു​ക​ൾ മാ​ത്ര​മ​ല്ല ദ​ന്ത ചി​കി​ത്സ​ക​ൻ നി​ർ​ദേ​ശി​ക്കു​ന്ന ബ്ര​ഷു​ക​ൾ(​ഉ​ദാ: ഇ​ന്‍റ​ർ ഡെ​ന്‍റ​ർ ബ്ര​ഷ്, ഇ​ന്‍റ​ർ പ്രോ​ക്സി​മ​ൽ ബ്ര​ഷ്, ഫ്ലോ​സ്...​ഇ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ ഉ​പാ​ധി​ക​ൾ) വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

ആ​ദ്യ​മാ​യി ഒ​രു സ്വ​യം അ​വ​ലോ​ക​നം

ആ​വ​ശ്യ​മാ​ണ്. ന​മ്മ​ൾ ശ​രി​യാ​യ രീ​തി​യി​ലാ​ണോ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​താ​ണ് അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​ത്. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാം.

1. ഏ​തു​ത​ര​ത്തി​ലാ​ണ് പ​ല്ലു തേ​ക്കേ​ണ്ട​ത് എ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​മ്മെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടോ?

2. പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​രീ​തി​ക​ൾ ശ​രി​യാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.

ഡെ​ന്‍റ​ൽ ഫ്ലോ​സ്

പ​ല്ലു തേ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട കാ​ര്യ​മാ​ണ് ഫ്ലോ​സിം​ഗ്. ഫ്ലോ​സ് ഒ​രു നൂ​ലാ​ണ്. ഇ​ത് പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള സ്ഥ​ല​ത്ത് ക​ട​ത്തി ക്ലീ​ൻ ചെ​യ്യേ​ണ്ട​താ​ണ്.

പ​ല​ത​ര​ത്തി​ലു​ള്ള ഫ്ലോ​സു​ക​ൾ പ​ല രീ​തി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് ഡെ​ന്‍റ​ൽ പ്ലാ​ക്കി​നെ​യും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്നു.

പ്ര​ത്യേ​കി​ച്ച് നാ​രു​ക​ൾ, മാം​സ അ​വ​ശി​ഷ്ട​ങ്ങ​ൾ... ഇ​വ എ​ടു​ത്തു മാ​റ്റാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണ് ഫ്ലോ​സിം​ഗ്.

പ​ല്ലു​ക​ളു​ടെ 30% ത്തോ​ളം ഭാ​ഗം അ​ടു​ത്ത പ​ല്ലു​ക​ളോ​ടു ചേ​ർ​ന്നാ​ണ് ഇ​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തു ബ്ര​ഷു​ക​ൾ എ​ത്തു​ന്നി​ല്ല,

ഫ്ലോ​സിം​ഗും ബ്ര​ഷിം​ഗും കൂ​ടെ ചേ​രു​മ്പോ​ൾ സ​മ്പൂ​ർ​ണ ഹോം ​ക്ലീ​നിം​ഗ് ആ​കു​ന്നു.

ഫ്ലോ​സ് പി​ക്

ഡെ​ന്‍റ​ൽ ഫ്ലോ​സി​നോ​ടൊ​പ്പം ടൂ​ത്ത്പി​ക്ക് ഉ​ള്ള ഡി​സ്പോ​സി​ബി​ൾ ഫ്ലോ​സു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഫ്ലോ​സു​ക​ൾ ഒ​രു പ്രാ​വ​ശ്യം ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം ക​ള​യേ​ണ്ട​താ​ണ്.

പ​ല്ലി​ന്‍റെ ഇ​ട കു​ത്തു​ന്ന രീ​തി ശ​രി​യ​ല്ല എ​ങ്കി​ൽ പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ എ​ല്ല് ന​ഷ്ട​പ്പെ​ടു​ത്താ​നും അ​വി​ടെ സ്ഥി​ര​മാ​യി ഒ​രു ഇ​ടം ഉ​ണ്ടാ​കാ​നും കാ​ര​ണ​മാ​കും.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903.

Family Health

ദ​ന്ത​രോ​ഗ​ങ്ങ​ൾ നേ​ര​ത്തേ ചി​കി​ത്സി​ച്ചു​മാ​റ്റാം

ഗ​ർ​ഭി​ണി​ക​ളു​ടെ പ​ല്ലു​ക​ൾ​ക്കും മോ​ണ​ക​ൾ​ക്കും ആ​രോ​ഗ്യ​മി​ല്ലെ​ങ്കി​ൽ അ​ത് മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ത്തി​നു സാ​ധ്യ​ത കൂ​ട്ടും. കു​ഞ്ഞു​ങ്ങ​ൾ​ക്കു ഭാ​ര​ക്കു​റ​വും ഉ​ണ്ടാ​വാം.

മു​ഖാ​സ്ഥി​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ശ​രി​യാ​യ രൂ​പീ​ക​ര​ണ​ത്തി​ന്

ഭ്രൂ​ണാ​വ​സ്ഥ​യി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖാ​സ്ഥി​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ശ​രി​യാ​യ രൂ​പീ​ക​ര​ണ​ത്തി​ന് ഗ​ർ​ഭി​ണി​ക​ൾ പോ​ഷ​കാ​ഹാ​ര​വും വി​റ്റാ​മി​നു​ക​ളും ല​വ​ണ​ങ്ങ​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​തും കൃ​ത്യ​മാ​യ ആ​ന്‍റി നേ​റ്റ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​തു​മാ​ണ്.

ആ​ദ്യ പ​ല്ല് മു​ള​യ്ക്കു​മ്പോൾ...

കു​ഞ്ഞു​ങ്ങ​ളി​ൽ ആ​ദ്യ​പ​ല്ല് മു​ള​യ്ക്കു​ന്പോ​ൾ മു​ത​ൽ ത​ന്നെ ദ​ന്ത​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്. പ്രാ​രം​ഭ ശൈ​ശ​വ​കാ​ല ദ​ന്ത​ക്ഷ​യം ഫ​ല​പ്ര​ദ​മാ​യി ത​ട​യേ​ണ്ട​തും ചി​കി​ത്സി​ക്കേ​ണ്ട​തു​മാ​ണ്.

പോ​ടു​ക​ൾ ​അ​ട​യ്ക്കാം

കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദ​ന്ത​ക്ഷ​യ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​രി​ത​ല ഫ്ളൂ​റൈ​ഡ് ലേ​പ​ന​ങ്ങ​ൾ ന​ല്കു​ക​യും പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ പോ​ടു​ക​ൾ നീ​ക്കി അ​ട​ച്ചു സം​ര​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്.

പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കൂ. ജീ​വി​ത​ത്തി​ൽ പു​ഞ്ചി​രി നി​റ​യ്ക്കൂ.

ദ​ന്ത​രോ​ഗി​ക​ളി​ൽ മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു സാ​ധ്യ​ത

ദ​ന്ത​രോ​ഗ​ങ്ങ​ൾ ചി​ല​പ്പോ​ൾ പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം, ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, ക​ര​ൾ, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ൾ, ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ചു​രു​ങ്ങ​ൾ തു​ട​ങ്ങി​യ ഗു​രു​ത​ര ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വും.

ശ്ര​ദ്ധി​ക്കു​ക...

  •  പ​ല്ല് ക്ലീ​നിം​ഗ്, മോ​ണ​രോ​ഗ ചി​കി​ത്സ, ചെ​ക്ക​പ്പ് എ​ന്നി​വ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ക.
  •  പു​ക​വ​ലി, മ​ദ്യ​പാ​നം, മു​റു​ക്ക​ൽ തു​ട​ങ്ങി​യ​വ തീ​ർ​ത്തും ഉ​പേ​ക്ഷി​ക്കു​ക.
  •  ര​ണ്ടു​നേ​ര​വും കൃ​ത്യ​മാ​യി പ​ല്ലു തേ​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ക. രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം നി​ർ​ബ​ന്ധ​മാ​യും പ​ല്ലു തേ​ക്കു​ക.

ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഉ​ണ​ങ്ങാ​തെ​യു​ള്ള വേ​ദ​ന​യി​ല്ലാ​ത്ത മു​റി​വു​ക​ൾ

വാ​യി​ൽ ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഉ​ണ​ങ്ങാ​തെ​യു​ള്ള വേ​ദ​ന​യി​ല്ലാ​ത്ത മു​റി​വു​ക​ൾ, വ്ര​ണ​ങ്ങ​ൾ, വി​ള്ള​ലു​ക​ൾ, നീ​ർ​വീ​ഴ്ച, പ​ഴു​പ്പ് എ​ന്നി​വ ഉ​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക.

ഓ​റ​ൽ കാ​ൻ​സ​റും മ​റ്റു കാ​ൻ​സ​റു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യ രോ​ഗ​ങ്ങ​ളും ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

പ​ല്ല് കൊ​ഴി​ഞ്ഞു പോ​യാ​ൽ...

പ​ല്ല് കൊ​ഴി​ഞ്ഞു​പോ​യ ഇ​ട​ങ്ങ​ളി​ൽ പ​ല്ലു​വ​ച്ചു സം​ര​ക്ഷി​ച്ചാ​ൽ അ​തു ഫ​ല​പ്ര​ദ​വും മ​റ്റു പ്ര​യാ​സ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​വു​മാ​ണ്. ദ​ന്ത​രോ​ഗ​ങ്ങ​ൾ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലേ​ക്കു പോ​കാ​തെ നേ​ര​ത്തേ ത​ന്നെ ചി​കി​ത്സി​ച്ചു മാ​റ്റു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Family Health

വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ശ്ര​ദ്ധി​ക്ക​ണം

പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ കൂ​ടി വ​രി​ക​യാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം പ്ര​മേ​ഹ​ത്തെ ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ്. സ​ത്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ, സ​ന്ന​ദ്ധ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ, ശാ​സ്ത്ര പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഏ​റെ ഫ​ല​വ ത്താ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?

ആ​ഹാ​രം ക്ര​മീ​ക​രി​ക്കു​ക, പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്ന് മ​ന​സി​ലാ​ക്കു​ക, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ണ്ടാ​വു​ക​യാ​ണ് എ​ങ്കി​ൽ അ​ത് ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​നും കൈ​കാ​ര്യം ചെ​യ്യു​വാ​നും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ.

ഇ​വ​യ്ക്കു​ശേ​ഷ​മാ​ണ് മ​രു​ന്നു​ക​ളു​ടെ സ്ഥാ​നം. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​ത് ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും വേ​ണം.

ര​ക്ത​പ​രി​ശോ​ധ​ന

രോ​ഗി​ക​ളു​ടെ സ്വ​ഭാ​വം, താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ച് ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​രും. ന​ല്ല ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തും സ​മീ​കൃ​ത​വു​മാ​യ ആ​ഹാ​ര​ക്ര​മ​മാ​ണ്

ഡോ​ക്ട​ർ​മാ​ർ പ്ര​മേ​ഹം

ഉ​ള്ള​വ​ർ​ക്ക് നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്. വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം.

ഉ​പ്പ് കു​റ​ഞ്ഞ അ​ള​വി​ൽ

  • പ​ഞ്ച​സാ​ര​യു​ടെ ഏ​തു ത​ര​ത്തി​ലു​മു​ള്ള ഉ​പ​യോ​ഗ​വും പ്ര​മേ​ഹം ഉ​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം.
  • വ​ള​രെ​യ​ധി​കം എ​ളു​പ്പ​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാ​നും ഉ​പ്പ് കൂ​ടി ഒ​ഴി​വാ​ക്കു​ക​യോ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ ശീ​ല​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്.
  • ഇ​ല​ക്ക​റി​ക​ൾ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ള​രെ ന​ല്ല ഫ​ലം ചെ​യ്യു​ന്ന​താ​ണ്.
  • മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അ​തു പൂ​ർ​ണ​മാ​യും വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്ക​ണം. പു​ക​വ​ലി​ക്കു​ന്ന സ്വ​ഭാ​വ​വും ന​ല്ല​ത​ല്ല.
  • ഡോ​ക്ട​ർ പ​റ​യു​ന്ന ക്ര​മ​ത്തി​ൽ വ്യാ​യാ​മം ചെ​യ്യ​ണം. ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ക്കു​ന്ന​ത് ഉ​ചി​തം. ജോ​ഗിം​ഗ്, നീ​ന്ത​ൽ എ​ന്നി​വ​യും ന​ല്ല വ്യാ​യാ​മ​ങ്ങ​ളാ​ണ്.

വ്യാ​യാ​മം എ​ന്തി​ന്?

  • വ്യാ​യാ​മം ചെ​യ്യു​ന്ന​തു​വ​ഴി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​നി​ല​യു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നു പു​റ​മെ വേ​റെ​യും നേ​ട്ട​ങ്ങ​ളു​ണ്ട്.
  • ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ ക​ര​മാ​യ നി​ല​യി​ലാ​കും.
  • ര​ക്ത​സ​മ്മ​ർ​ദ​വും കൊ​ള​സ്ട്രോ​ളി​ന്‍റെ നി​ല​യും ഉ​യ​രാ​തി​രി​ക്കാ​നും സ​ഹാ​യി​ക്കും.

    ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

Family Health

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ: രോഗിക്ക് സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കുമോ?

തി​ര​ക്കി​ട്ട ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ, ക​സേ​ര​ക​ളി​ൽ ചാ​രി​യി​രി​ക്കു​ന്ന ഓ​രോ മു​ഖ​ത്തും ഞാ​ൻ ഒ​രു ചോ​ദ്യം വാ​യി​ക്കാ​റു​ണ്ട്. നാ​ല് മ​ണി​ക്കൂ​ർ നീ​ളു​ന്ന ഈ ​പ്ര​ക്രി​യ, ശ​രീ​ര​ത്തി​ലെ മാ​ലി​ന്യം നീ​ക്കി താ​ത്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കു​മെ​ങ്കി​ലും ഓ​രോ രോ​ഗി​യു​ടെ​യും മ​ന​സിൽ ഒ​രേ​യൊ​രു ചി​ന്ത എ​പ്പോ​ഴും അ​ല​യ​ടി​ക്കു​ന്നു​ണ്ടാ​കും.

ഒ​രു ഡോ​ക്‌ട​ർ എ​ന്ന നി​ല​യി​ൽ അ​വ​ർ എ​ന്നോ​ട് നേ​രി​ട്ട് ചോ​ദി​ക്കു​ന്ന​തും ചി​ല​ർ ക​ണ്ണു​ക​ളി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​തു​മാ​യ ചോ​ദ്യം "ഡോ​ക്‌ട​ർ, എ​ത്ര​കാ​ലം ഇ​ത് തു​ട​ര​ണം? ഈ ​പ്ര​യാ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​നി​യൊ​രു സാ​ധാ​ര​ണ ജീ​വി​തം എ​നി​ക്ക് സാ​ധ്യ​മാ​കു​മോ?'.

ഇ​തൊ​രാ​ളു​ടെ മാ​ത്രം ആ​ശ​ങ്ക​യ​ല്ല. വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ പ​ല​പ്പോ​ഴും നി​ശ​ബ്ദ​മാ​യി അ​വ​ഗ​ണി​ച്ചു​പോ​കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ൽ, രോ​ഗം മൂ​ർ​ച്ഛി​ച്ച് ഡ​യാ​ലി​സി​സി​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തോ, അ​ല്ലെ​ങ്കി​ൽ വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ എ​ന്ന നി​ർ​ണാ​യ​ക തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തേ​ണ്ടി വ​രു​ന്ന​തോ ആ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്ര​തീ​ക്ഷ​യും ഭ​യ​വു​മാ​ണ് ഈ ​ചോ​ദ്യ​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

നി​ശ​ബ്ദ​മാ​യ വൃ​ക്ക​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്

വൃ​ക്ക​രോ​ഗം പ​ല​പ്പോ​ഴും ഒ​രു നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 80 ശതമാനം വ​രെ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം ന​ഷ്ട​പ്പെ​ട്ടാ​ൽ പോ​ലും കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​തി​രി​ക്കാം. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​രോ​ധം ഏ​റ്റ​വും പ്ര​ധാ​ന​മാ​കു​ന്ന​ത്.

ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ചി​ല മു​ൻ​കൂ​ർ ല​ക്ഷ​ണ​ങ്ങ​ൾ:

  • കാ​ര​ണം വ്യ​ക്ത​മ​ല്ലാ​ത്ത തു​ട​ർ​ച്ച​യാ​യ ക്ഷീ​ണം.
  • ഉ​റ​ങ്ങാ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക.
  • ശ​രീ​ര​ത്തി​ൽ അ​മോ​ണി​യ​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന അ​സ​ഹ്യ​മാ​യ ചൊ​റി​ച്ചി​ൽ.
  • രാ​ത്രി​യി​ൽ കൂ​ടെ​ക്കൂ​ടെ മൂ​ത്രം ഒ​ഴി​ക്കേ​ണ്ടി വ​രി​ക (Nocturia), മൂ​ത്ര​ത്തി​ൽ പ​ത (Proteinuria), അ​ല്ലെ​ങ്കി​ൽ ര​ക്ത​ത്തി​ന്‍റെ അം​ശം (Hematuria).
  • കൈ​കാ​ലു​ക​ളി​ലെ നീ​ര് (Edema): വൃ​ക്ക​ക​ൾ​ക്ക് അ​ധി​ക​രി​ച്ച ദ്രാ​വ​ക​വും സോ​ഡി​യ​വും പു​റ​ന്ത​ള്ളാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ.
  • പ്ര​മേ​ഹം (Diabetes), അ​മി​ത ര​ക്ത​സ​മ്മ​ർ​ദ്ദം (Hypertension) എ​ന്നി​വ​യാ​ണ് വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണ​ങ്ങ​ൾ.

ഇ​വ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ത​ന്നെ വൃ​ക്ക​രോ​ഗം ഒ​രു പ​രി​ധി വ​രെ ത​ട​യാ​ൻ സാ​ധി​ക്കും.

വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ: ര​ണ്ടാ​മ​തൊ​രു ജീ​വി​തം

വൃ​ക്ക ത​ക​രാ​റി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ (ESRD - End-Stage Renal Disease), വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ മാ​ത്ര​മാ​ണ് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സാ​രീ​തി.

ഇ​ത് ഡ​യാ​ലി​സി​സി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം, കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​ത, ഭ​ക്ഷ​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വ്, ആ​യു​ർ​ദൈ​ർ​ഘ്യം എ​ന്നി​വ ന​ൽ​കും .

റോ​ബോ​ട്ടി​ക് വൃ​ക്ക മാ​റ്റി​വയ്ക്ക​ൽ:

വൃ​ക്ക മാ​റ്റി​വയ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യു​ടെ ലോ​ക​ത്ത് അ​ടു​ത്ത കാ​ല​ത്താ​യി ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് റോ​ബോ​ട്ട് സ​ഹാ​യ​ത്തോ​ടെ​യു​ള്ള വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ (Robot-Assisted Kidney Transplantation).

ഈ ​മി​നി​മ​ലി ഇ​ൻ​വേ​സി​വ് (Minimally Invasive) സാ​ങ്കേ​തി​ക​വി​ദ്യ, പ​ര​മ്പ​രാ​ഗ​ത​മാ​യി വ​ലി​യ മു​റി​വു​ക​ളി​ലൂ​ടെ ന​ട​ത്തി​യി​രു​ന്ന ശ​സ്ത്ര​ക്രി​യ​യെ കൂ​ടു​ത​ൽ ല​ളി​ത​വും കൃ​ത്യ​ത​യു​ള്ള​തു​മാ​ക്കു​ന്നു.

എ​ന്താ​ണ് റോ​ബോ​ട്ടി​ക് ട്രാ​ൻ​സ്പ്ലാ​ന്‍റ്?

ഒ​രു സ​ർ​ജ​ൻ റോ​ബോ​ട്ടി​ക് ക​ൺ​സോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റോ​ബോ​ട്ടി​ക് കൈ​ക​ളെ നി​യ​ന്ത്രി​ച്ച് ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന രീ​തി​യാ​ണി​ത്.

ചെ​റി​യ മു​റി​വു​ക​ൾ: വ​യ​റി​ലെ വ​ള​രെ ചെ​റി​യ ദ്വാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് (ചെ​റി​യ മു​റി​വു​ക​ൾ) ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​ത്.

ഇ​തി​ലൂ​ടെ വൃ​ക്ക സ്ഥാ​പി​ക്കു​ക​യും ര​ക്ത​ക്കു​ഴ​ലു​ക​ളും മൂ​ത്ര​നാ​ളി​യും യോ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

വ​ർധിച്ച കൃ​ത്യ​ത: റോ​ബോ​ട്ടി​ക് സം​വി​ധാ​നം ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന ഭാ​ഗ​ത്തി​ന്‍റെ 10-20 മ​ട​ങ്ങ് വ​രെ വ​ലു​താ​ക്കി​യ 3ഡി ദൃ​ശ്യം സ​ർ​ജ​ന് ന​ൽ​കു​ന്നു.

കൂ​ടാ​തെ, റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് മ​നു​ഷ്യ​ന്‍റെ കൈ​ക​ൾ​ക്ക് സാ​ധി​ക്കാ​ത്ത​ത്ര സൂ​ക്ഷ്മ​മാ​യ ച​ല​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ക​യും കൈ ​വി​റ​യ​ലു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ര​മ്പ​രാ​ഗ​ത തു​റ​ന്ന ശ​സ്ത്ര​ക്രി​യ​ക​ളെ അ​പേ​ക്ഷി​ച്ച് റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യ്ക്ക് നി​ര​വ​ധി ഗു​ണ​ങ്ങ​ളു​ണ്ട്.

വേ​ഗ​ത്തി​ലു​ള്ള രോ​ഗ​മു​ക്തി: മു​റി​വു​ക​ൾ ചെ​റു​താ​യ​തി​നാ​ൽ വേ​ദ​ന കു​റ​വാ​യി​രി​ക്കും. അ​തി​നാ​ൽ, രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​വാ​സം കു​റ​യ്ക്കാ​നും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ മ​ട​ങ്ങി​യെ​ത്താ​നും സാ​ധി​ക്കു​ന്നു.

ര​ക്ത​സ്രാ​വം കു​റ​വ്: ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ര​ക്ത​ന​ഷ്ടം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

ചെ​റി​യ മു​റി​വു​ക​ൾ ആ​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യാ സ്ഥ​ല​ത്തെ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

മു​റി​പ്പാ​ടു​ക​ൾ വ​ള​രെ ചെ​റു​താ​യി​രി​ക്കും അ​മി​ത​വ​ണ്ണ​മു​ള്ള രോ​ഗി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക് ട്രാ​ൻ​സ്പ്ലാ​ന്‍റ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വു​മാ​ണ്.

ശാ​രീ​രി​ക​വും വൈ​കാ​രി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ

ട്രാ​ൻ​സ്പ്ലാ​ന്‍റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ശാ​രീ​രി​ക​മാ​യ വീ​ണ്ടെ​ടു​ക്ക​ൽ ഒ​രു യാ​ത്ര​യാ​ണ്.

പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ (Immunosuppressants): മാ​റ്റി​വെ​ച്ച വൃ​ക്ക​യെ ശ​രീ​രം അ​ന്യ​മാ​യി ക​ണ്ട് ത​ള്ളി​ക്ക​ള​യാ​തി​രി​ക്കാ​ൻ ഈ ​മ​രു​ന്നു​ക​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ക​ഴി​ക്കേ​ണ്ടി വ​രും. ഇ​വ കൃ​ത്യ​സ​മ​യ​ത്ത് ക​ഴി​ക്കു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

ഈ ​മ​രു​ന്നു​ക​ൾ​ക്ക് ചി​ല​പ്പോ​ൾ മ​റ്റ് അ​സു​ഖ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടാം, എ​ങ്കി​ലും വൃ​ക്ക നി​ല​നി​ർ​ത്താ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

മു​റി​വു​ണ​ങ്ങ​ൽ: ആ​ദ്യ​ത്തെ കു​റ​ച്ച് മാ​സ​ങ്ങ​ളി​ൽ ശ​സ്ത്ര​ക്രി​യ​യു​ടെ മു​റി​വു​ണ​ങ്ങു​ന്ന​തി​ലും പ​തി​വാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ലും ശ്ര​ദ്ധി​ക്ക​ണം.

ക്ര​മ​മാ​യ പ​രി​ശോ​ധ​ന​ക​ൾ: ട്രാ​ൻ​സ്പ്ലാ​ന്‍റി​ന് ശേ​ഷം, വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ പ​തി​വാ​യി ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ഫോ​ളോ-​അ​പ്പു​ക​ളും ആ​വ​ശ്യ​മാ​ണ്.

ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ​ക്കൊ​പ്പം വൈ​കാ​രി​ക​മാ​യ പി​ന്തു​ണ​യും ട്രാ​ൻ​സ്പ്ലാ​ന്‍റ് രോ​ഗി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്.

ദാ​താ​വി​നോ​ടു​ള്ള ക​ട​പ്പാ​ട്, മ​രു​ന്നു​ക​ളു​ടെ ചെ​ല​വ്, രോ​ഗം വീ​ണ്ടും വ​രു​മോ എ​ന്നു​ള്ള ആ​ശ​ങ്ക​ക​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു രോ​ഗി​ക്ക് മാ​ന​സി​ക പി​രി​മു​റു​ക്കം ഉ​ണ്ടാ​ക്കാം.

കു​ടും​ബ​ത്തി​ന്‍റെയും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്നേ​ഹ​വും പി​ന്തു​ണ​യും ഈ ​ഘ​ട്ട​ത്തി​ൽ ഒ​രു​പാ​ട് സ​ഹാ​യ​ക​ര​മാ​കും.

ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണ​വും ജീ​വി​ത​ശൈ​ലി​യും

വൃ​ക്ക മാ​റ്റി​വ​ച്ച ശേ​ഷം ഒ​രു പു​തി​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കേ​ണ്ട​ത് വി​ജ​യ​ക​ര​മാ​യ ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം: ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​തു​പോ​ലെ സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക. ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, ശു​ദ്ധ​ജ​ലം ആ​വ​ശ്യ​ത്തി​ന് കു​ടി​ക്കു​ക.

വ്യാ​യാ​മം: പ​തി​വാ​യി ല​ഘു​വാ​യ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ശ​രീ​ര​ത്തി​ന് ഊ​ർ​ജം ന​ൽ​കാ​നും ഭാ​രം നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കും.

മ​ദ്യ​വും പു​ക​വ​ലി​യും ഒ​ഴി​വാ​ക്കു​ക: ഇ​വ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത് മാ​റ്റി​വെ​ച്ച വൃ​ക്ക​യു​ടെ ആ​രോ​ഗ്യ​ത്തി​ന് നി​ർ​ബ​ന്ധ​മാ​ണ്.

മാ​ന​സി​കാ​രോ​ഗ്യം: ന​ല്ല ഉ​റ​ക്കം, സ്ട്രെ​സ്സ് നി​യ​ന്ത്ര​ണം എ​ന്നി​വ പ്ര​ധാ​ന​മാ​ണ്.

വൃ​ക്ക മാ​റ്റി​വയ്​ക്ക​ൽ എ​ന്ന​ത് ഒ​രു രോ​ഗ​ചി​കി​ത്സ മാ​ത്ര​മ​ല്ല, ര​ണ്ടാ​മ​തൊ​രു അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.

കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ​യും ട്രാ​ൻ​സ്പ്ലാ​ന്‍റി​ന് ശേ​ഷ​മു​ള്ള ശ്ര​ദ്ധാ​പൂ​ർ​വമു​ള്ള പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും ആ​ർ​ക്കും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള, സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു ജീ​വി​തം തി​രി​കെ നേ​ടാ​നാ​കും.

നി​ങ്ങ​ളു​ടെ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ക. സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ ഒ​രു യൂ​റോ​ള​ജി​സ്റ്റ്/​നെ​ഫ്രോ​ള​ജി​സ്റ്റി​നെ സ​മീ​പി​ക്കു​ക.

ഡോ. ​റോ​യി പി. ​ജോ​ൺ

സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, യൂ​റോ​ള​ജി & കി​ഡ്‌​നി ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ, അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ഹോ​സ്പി​റ്റ​ൽ, അ​ങ്ക​മാ​ലി

Family Health

ഹൃ​ദ​യ​സം​ര​ക്ഷ​ണ​ത്തി​ന് വെ​ളു​ത്തു​ള്ളി

ക​റി​ക​ളി​ലും മ​രു​ന്നു​ക​ളി​ലും ഇ​വ​ക​ളി​ൽ അ​ല്ലാ​തെ​യും വെ​ളു​ത്തു​ള്ളി ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. വെ​ളു​ത്തു​ള്ളി​യെ​ക്കു​റി​ച്ച് ആ​യു​ർ​വേ​ദ​ത്തി​ൽ ന​ല്ല വി​വ​ര​ണ​ങ്ങ​ളു​ണ്ട്.

തേ​ളോ അ​തു​പോ​ലു​ള്ള മ​റ്റ് ജീ​വി​ക​ളോ കീ​ട​ങ്ങ​ളോ ക​ടി​ച്ചാ​ൽ ക​ടി​ച്ച സ്ഥ​ല​ത്ത് വെ​ളു​ത്തു​ള്ളി​നീ​രു തേ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ശീ​ലം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്.

വേ​ദ​ന കു​റ​യു​ന്ന​തി​നും വി​ഷം നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​വു​ള്ള​താ​യി ന​മ്മു​ടെ പൂ​ർ​വി​ക​ർ വി​ശ്വ​സി​ച്ചി​രു​ന്നു.

ജ​ല​ദോ​ഷം കു​റ​യും

അ​ർ​ശ​സ്, ജ​ല​ദോ​ഷം, അ​പ​സ്മാ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ വെ​ളു​ത്തു​ള്ളി ന​ല്ല ഫ​ലം ചെ​യ്യും എ​ന്നു ചി​ല വി​വ​ര​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

പ്ര​മേ​ഹ പ്ര​തി​രോ​ധം

ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത കൊ​ഴു​പ്പു​ശേ​ഖ​രം കു​റ​യ്ക്കാ​ൻ വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന കൊ​ഴു​പ്പാ​ണു പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​യി വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്.

അ​തു​പ്ര​കാ​രം പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​തു പ്ര​തി​രോ​ധി​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യ​ണം.

ഫം​ഗ​സി​നെ​തി​രേ

വെ​ളു​ത്തു​ള്ളി​യി​ൽ നി​ര​വ​ധി രാ​സ​യൗ​ഗി​ക​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നീ രോ​ഗാ​ണു​ക്ക​ൾ, കു​ട​ലി​ലെ വി​ര​ക​ൾ, കൃ​മി​ക​ൾ എ​ന്നി​വ​യു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കാ​നും വെ​ളു​ത്തു​ള്ളി​ക്കു ക​ഴി​യും.

വെ​ളു​ത്തു​ള്ളി വാ​യി​ലി​ട്ടു ച​വ​യ്ക്കു​മ്പോ​ൾ അ​തി​ന്‍റെ നീ​രി​ലു​ള്ള ഫൈ​റ്റോ​ൺ​സൈ​ഡ്സ് എ​ന്ന ഔ​ഷ​ധ​വീ​ര്യ​മു​ള്ള രാ​സ​ഘ​ട​കം പു​റ​ത്ത് എ​ത്തു​ക​യും വാ​യ്ക്ക​ക​ത്തെ രോ​ഗാ​ണു​ക്ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ക​യും ചെ​യ്യു​ന്നു. ഫം​ഗ​സ് വ​ള​ർ​ച്ച​യും ത​ട​യും.

ഹൃ​ദ​യ​സം​ര​ക്ഷ​ണം

വ​യ​റി​ന​ക​ത്തും കു​ട​ലി​ലും ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ൾ, സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ, വി​ശ​പ്പി​ല്ലാ​യ്മ, ദ​ഹ​ന​ക്ഷ​യം, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, വൃ​ക്ക​യി​ലെ ക​ല്ല് എ​ന്നീ പ്ര​ശ്ന​ങ്ങ​ളി​ലെ​ല്ലാം വെ​ളു​ത്തു​ള്ളി ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

നാ​ട്ട​റി​വു​ക​ളി​ൽ...

വ​യ​റ്റു​വേ​ദ​ന​യും വ​യ​റു​വീ​ർ​പ്പും ഉ​ണ്ടാ​കു​മ്പോ​ൾ വെ​ളു​ത്തു​ള്ളി​യും ഇ​ന്തു​പ്പും കൂ​ടി ച​വ​ച്ചി​റ​ക്കി​യാ​ൽ ആ​ശ്വാ​സം കി​ട്ടു​മെ​ന്നു നാ​ട്ട​റി​വു​ണ്ട്. പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കാ​ൻ ര​ണ്ടോ മൂ​ന്നോ അ​ല്ലി വെ​ളു​ത്തു​ള്ളി ച​ത​ച്ച് അ​ൽ​പം പാ​ലി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു ഫ​ല​പ്ര​ദം.

ക​ഫ​ക്കെ​ട്ടി​നും ചു​മ​യ്ക്കും വെ​ളു​ത്തു​ള്ളി പ​രി​ഹാ​ര​മാ​ണ്. കാ​ൽ ടീ​സ്പൂ​ൺ വെ​ളു​ത്തു​ള്ളി​നീ​ര് ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ പാ​ലി​ൽ ചേ​ർ​ത്തു ക​ഴി​ക്കാ​നാ​ണു നി​ർ​ദേ​ശം.

ചെ​വി​വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ൾ ര​ണ്ടു​തു​ള്ളി വെ​ളു​ത്തു​ള്ളി​നീ​ര് ചെ​വി​യി​ൽ ഒ​ഴി​ച്ചാ​ൽ വേ​ദ​ന കു​റ​യും. വെ​ളു​ത്തു​ള്ളി ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393

Family Health

വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്!

ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം.

പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

ചീ​സ് ഒ​ഴി​വാ​ക്കി പി​സ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം.

കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.

ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇ​ട​നേ​ര​ങ്ങ​ളി​ൽ ന​ട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്.

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച്

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച് കൊ​ടു​ത്ത​യ​യ്ക്കാം.

ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പ​ഴ​ങ്ങ​ൾ, സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ൾ

പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം. എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ ​പ​തി​വാ​ക്ക​രു​ത്

വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു പ​തി​വാ​യി കൊ​ടു​ത്ത​യ​യ്ക്ക​രു​ത്.

ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പ​തി​വാ​ക്ക​രു​ത്.

സു​ര​ക്ഷി​ത​മാ​വ​ണം ഭ​ക്ഷ​ണം

വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം.

പ​ക്ഷേ, അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Family Health

സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വ​ൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃ​ദ്രോ​ഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത.

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

  • പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
  • ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  • പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ.. ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.

ഐ​ടി മേ​ഖ​ല​യി​ല്‍ വാ​ശി​യോ​ടെ മ​ത്സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കു​ത്തി​യി​രു​ന്ന് രോ​ഗം വി​ല​യ്ക്കു വാ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ജിം, ​സൂം​ബ ഡാ​ന്‍​സ്, വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പ​ല തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന പ്രാ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഹൃ​ദ്രോ​ഗ കാ​ര​ണ​ങ്ങ​ളാ​യ പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം, അ​മി​ത കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ ആ​ഹാ​ര​ക്ര​മം, വ്യാ​യാ​മം, ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ക.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ...

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ സം​ശ​യം തീ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​വു​ക - ഇ​സി​ജി, ട്രോ​പോ​നി​ന്‍ ടെ​സ്റ്റ് എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ട്രെ​ഡ്മി​ല്‍ ടെ​സ്റ്റ്, എ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാ​ഫി, ആ​ന്‍​ജി​യോ​ഗ്രാം മു​ത​ലാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും.

രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി ല​ഭ്യ​മാ​ണ്. മ​രു​ന്നു​ക​ള്‍ കൂ​ടാ​തെ ചി​ല​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി, ബൈ​പാ​സ് സ​ര്‍​ജ​റി എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ഇ​തു കൂ​ടാ​തെ അ​തി​നൂ​ത​ന​മാ​യ ചി​ല ചി​കി​ത്സാ രീ​തി​ക​ള്‍ - അ​താ​യ​ത് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വാ​ല്‍​വ് മാ​റ്റി​വ​യ്ക്കു​ന്ന​ത് (TAVI), മു​റി​വി​ല്ലാ​തെ പേ​സ്മേ​ക്ക​ര്‍ വ​യ്ക്കു​ന്ന​ത് (Leadless pacemaker) തു​ട​ങ്ങി​യ​വ വ​രെ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

എ​ന്നി​രു​ന്നാ​ലും അ​സു​ഖം വ​രാ​തെ​യു​ള്ള ഹൃ​ദ​യ​സം​ര​ക്ഷ​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ: ഡോ. ​രാ​ജ​ല​ക്ഷ്മി എ​സ്.
MD DM FACC FESC FICC
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Family Health

മഞ്ഞുകാലത്തെ ഭക്ഷണം: വേണം കൂടുതൽ ശ്രദ്ധ

ത​ണു​പ്പു​കാ​ലം ച​ര്‍​മ്മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

ചാ​യ ത​യാ​റാ​ക്കു​മ്പോൾ

ചു​ക്ക് കാ​പ്പി, ഗ്രീ​ന്‍​ടീ, ഇ​ഞ്ചി, പു​തി​ന, തേ​ന്‍ എ​ന്നി​വ ചേ​ര്‍​ത്ത ചാ​യ വ​ള​രെ ന​ല്ല​താ​ണ്.

സൂ​പ്പ് ക​ഴി​ക്കാം

മാം​സം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന സൂ​പ്പു​ക​ള്‍ മ​ഞ്ഞു​കാ​ല​ത്ത് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.

ഇ​റ​ച്ചി വാ​ങ്ങു​മ്പോ​ൾ...

ഏ​ത് പ​ഴ​കി​യ ഇ​റ​ച്ചി​യും മ​ഞ്ഞു​കാ​ല​ത്ത് ഫ്ര​ഷാ​യി തോ​ന്നാം. അ​തി​നാ​ല്‍ ഇ​റ​ച്ചി​വ​ര്‍​ഗ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

എ​ല്ലു​ക​ളു‌​ടെ ആ​രോ​ഗ്യ​ത്തി​ന്

ത​ണു​പ്പു​കാ​ലാ​വ​സ്ഥ അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​യ്ക്ക് ന​യി​ക്കാം. കാ​ല്‍​സ്യം അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​സ്ഥി​യു​ടെ സാ​ന്ദ്ര​ത നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.

മു​ള്ളോ​ടു​കൂ​ടി​യ മ​ത്സ്യം, മു​ട്ട, ഇ​ല​ക്ക​റി​ക​ള്‍, എ​ള്ള് എ​ന്നി​വ ന​ല്ല​ത്.

തൈ​രി​ലെ ബാ​ക്ടീ​രി​യ

തൈ​രി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ബാ​ക്ടീ​രി​യ​ക​ള്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഒ​ന്നോ ര​ണ്ടോ ക​പ്പ് തൈ​രോ മോ​രോ ദി​വ​സേ​ന​യു​ള്ള ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

വ​റു​ത്ത​തും പൊ​രി​ച്ച​തും കു​റ​യ്ക്ക​ണം

വ​റു​ത്തു​പൊ​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ചേ​ര്‍​ന്ന ആ​ഹാ​ര​ങ്ങ​ള്‍ ക​ഴി​വ​തും കു​റ​യ്ക്ക​ണം.

ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ഡ്രി​ങ്ക്‌​സ് ഒ​ഴി​വാ​ക്കി നി​ര്‍​ത്ത​ണം.

വ്യ‌ാ​യാ​മം പ്ര​ധാ​നം

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം വ്യാ​യാ​മ​വും പ്ര​ധാ​ന​മാ​ണ്.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Family Health

വൃ​ഷ്ണ​ങ്ങ​ള്‍​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ..? ഡോ​ക്‌​ട​റെ കാ​ണാ​ൻ വൈ​ക​രു​ത്

വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ കാ​ണാ​ൻ വൈ​ക​രു​ത്. ചി​കി​ത്സ വൈ​കി​യാ​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു വ​ഴി​വ​ച്ചേ​ക്കാം.

ശാ​രീ​ര​ത്തി​നേ​റ്റ പ​രി​ക്കു​ക​ള്‍, അ​ണു​ബാ​ധ​ക​ള്‍, വീ​ക്കം, ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം ഘ​ട​ക​ങ്ങ​ള്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കാം.

വൃ​ഷ​ണ​ങ്ങ​ള്‍​ക്കു നേ​രി​ട്ടു​ള്ള പ​രി​ക്കു​ക​ള്‍ ഉ​ട​ന​ടി വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

നേ​രി​ട്ടു​ള്ള പ്ര​ഹ​രം, സ്‌​പോ​ര്‍​ട്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ള്‍, അ​ല്ലെ​ങ്കി​ല്‍ ഗ്രോ​യി​ന്‍ ഏ​രി​യ ഉ​ള്‍​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ പോ​ലെ വൃ​ഷ​ണ​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ല്ലെ​ങ്കി​ല്‍ പ​രി​ക്കു​ക​ള്‍ വൃ​ഷ​ണ വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം.

വൃ​ഷ്ണ​ങ്ങ​ൾ​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ നി​സാ​ര​മാ​യി കാ​ണ​രു​ത്. ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​റെ ഉ​പ​ദേ​ശം തേ​ട​ണം.

അ​ണു​ബാ​ധ​ക​ള്‍

എ​പ്പി​ഡി​ഡൈ​മി​റ്റി​സ് അ​ല്ലെ​ങ്കി​ല്‍ ഓ​ര്‍​ക്കി​റ്റി​സ് പോ​ലെ​യു​ള്ള വൃ​ഷ​ണ​ങ്ങ​ളി​ലോ ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ള്‍ ക​ടു​ത്ത അ​സ്വാ​സ്ഥ്യ​വും വേ​ദ​ന​യും സൃ​ഷ്ടി​ക്കും.

വൃ​ഷ​ണ​ത്തി​ലേ​ക്കു​ള്ള ര​ക്ത​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന, ബീ​ജ​കോ​ശം വ​ള​യു​ന്ന ഒ​രു മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി​യാ​ണി​ത്. ടെ​സ്റ്റി​ക്യു​ലാ​ര്‍ ടോ​ര്‍​ഷ​ന്‍ ക​ഠി​ന​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു.

ചി​ല​പ്പോ​ള്‍, വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ വൃ​ഷ​ണ മേ​ഖ​ല​യി​ലേ​ക്കു പ്ര​സ​രി​ക്കു​ന്ന വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം, ഇ​ത് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു. വൃ​ഷ​ണ​ത്തി​നു പി​ന്നി​ലെ ചു​രു​ണ്ട കു​ഴ​ലാ​യ എ​പ്പി​ഡി​ഡൈ​മി​സി​ലെ സി​സ്റ്റു​ക​ള്‍ വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

വൃ​ഷ​ണ​ത്തി​നു ചു​റ്റും ദ്രാ​വ​കം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് വൃ​ഷ​ണ​സ​ഞ്ചി വീ​ര്‍​ക്കു​ന്ന​തി​നും വേ​ദ​നാ​ജ​ന​ക​മാ​യ​തി​നും കാ​ര​ണ​മാ​കും. ഹെ​ര്‍​ണി​യ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യേ​ക്കാം, പ്ര​ത്യേ​കി​ച്ച് ഹെ​ര്‍​ണി​യ വൃ​ഷ​ണ​സ​ഞ്ചി​യി​ലേ​ക്കു നീ​ണ്ടു​നി​ല്‍​ക്കു​മ്പോ​ള്‍.

ലൈം​ഗി​ക​മാ​യി പ​ക​രു​ന്ന അ​ണു​ബാ​ധ​ക​ള്‍-​ഗൊ​ണോ​റി​യ അ​ല്ലെ​ങ്കി​ല്‍ ക്ല​മീ​ഡി​യ പോ​ലു​ള്ള​വ ചി​കി​ത്സി​ച്ചി​ല്ല​ങ്കി​ല്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കും.

ഒ​രേ​സ​മ​യം ര​ണ്ട് വൃ​ഷ​ണ​ങ്ങ​ളെ​യും ബാ​ധി​ക്കാം.

എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാം

നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍, പ​രി​ക്കു​ക​ളു​ടെ ച​രി​ത്രം, ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു ഡോ​ക്ട​ര്‍ ചോ​ദി​ക്കും. വൃ​ഷ​ണ​സ​ഞ്ചി, വൃ​ഷ​ണം, ഉ​ദ​രം എ​ന്നി​വ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, വീ​ക്കം, ആ​ര്‍​ദ്ര​ത, അ​ല്ലെ​ങ്കി​ല്‍ അ​സാ​ധാ​ര​ണ​ത​ക​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് ഇ​മേ​ജിം​ഗ് സാ​ധാ​ര​ണ​യാ​യി വൃ​ഷ​ണ​ങ്ങ​ളും ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളും ദൃ​ശ്യ​വ​ത്ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു, ഇ​ത് അ​ണു​ബാ​ധ​ക​ള്‍, ഹെ​ര്‍​ണി​യ​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ വൃ​ഷ​ണ​ങ്ങ​ളു​ടെ ടോ​ര്‍​ഷ​ന്‍ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

അ​ണു​ബാ​ധ​യു​ടെ​യോ വീ​ക്ക​ത്തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്താം. മ​റ്റ് അ​ടി​സ്ഥാ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​പ്പം ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്താം.

Family Health

വി​റ്റാ​മി​ൻ കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാം

മ​ഞ്ഞു​കാ​ലം രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ്. ത​ണു​പ്പു​കാ​ലം ച​ര്‍​മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇ​രു​മ്പ്

വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇ​രു​മ്പ്, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ഇ​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം.

ക​ടും​നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ൾ

ക​ടും നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​നു​ക​ളും കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ണ്.

ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം

വി​റ്റാ​മി​ന്‍ സി ​കൂ​ടു​ത​ല​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍ ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ വി​റ്റാ​മി​ന്‍ എ, ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ്.

കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ

ത​ണു​പ്പു​കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ വി​ള​യു​ന്ന കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍.

ജ​ല​ദോ​ഷം കു​റ​യ്ക്കാ​ൻ

കു​രു​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ഞ്ഞ​ള്‍​പ്പൊ​ടി, ഉ​ലു​വ, ചു​വ​ന്നു​ള്ളി എ​ന്നി​വ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ല​ദോ​ഷം, ചു​മ, ക​ഫ​ക്കെ​ട്ട് എ​ന്നി​വ​യു​ടെ കാ​ഠി​ന്യം കു​റ​യ്ക്കും.

ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ

ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ മ​ഞ്ഞു​കാ​ല​ത്ത് അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​മാ​ണ്. ക​ട​ല്‍ വി​ഭ​വ​ങ്ങ​ള്‍, ചീ​ര, വ​യ​ല​റ്റ് കാ​ബേ​ജ്, മ​ത്ത​ങ്ങ, നാ​ര​ങ്ങ എ​ന്നി​വ ക​ഴി​ക്കാം.

എ​ട്ടു ഗ്ലാ​സ് വെ​ള്ളം

ദി​വ​സ​വും 8 ഗ്ലാ​സ് വെ​ള്ളം കു​ടി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Family Health

ത​ണു​പ്പുകാ​ല​ത്ത് വർധിക്കുന്ന ചർമ രോ​ഗ​ങ്ങ​ള്‍

സോ​റി​യാ​സി​സ്

മോ​യി​സ്ചു​റൈ​സ​ർ (moisturiser) ഉ​പ​യോ​ഗി​ക്കു​ക. ശ​ല്‍​ക്ക​ങ്ങ​ള്‍ പോ​ലെ​യു​ള്ള മൊ​രി​ച്ചി​ല്‍ ചു​ര​ണ്ടി​യി​ള​ക്കാ​തി​രി​ക്കു​ക.

ശീ​ത​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന അ​പ്പ​ർ റെ​സ്പി​റേ​റ്റ​റി ട്രാ​ക്റ്റ് ഇ​ൻ​ഫ​ക്ഷ​ൻ (Upper respiratory tract infection) സോ​റി​യാ​സി​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം.

ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സി​ക്കു​ക.

അ​റ്റോ​പി​ക് ഡെ​ർ​മൈ​റ്റി​സ് 

ക​ര​പ്പ​ന്‍ കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​രി​ല്‍ വ​രെ കാ​ണ​പ്പെ​ടു​ന്നു. രോ​ഗം വ​ഷ​ളാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ക. ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക.

ഈ​സ്റ്റി​യ​ടോ​ട്ടി​ക് എ​ക്സീ​മ ( Asteatotic eczema)

- വ​യ​സാ​യ​വ​രി​ല്‍ കാ​ണു​ന്ന വ​ര​ണ്ട ച​ര്‍​മ്മം / എ​ക്സീ​മ (Eczema). സോ​പ്പ് ഒ​ഴി​വാ​ക്കു​ക, മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ (moistur ising lotion- ഈ​ർ​പ്പം നിn​നി​ർ​ത്തു​ന്ന​തി​ന്) ഇ​ടു​ക, കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

ഹാ​ൻ​ഡ് എ​ക്സീ​മ

പാ​ത്രം ക​ഴു​കു​ക, തു​ണി ന​ന​യ്ക്കു​ക, മീ​ന്‍ വെ​ട്ടു​ക, ഉ​ള്ളി അ​രി​യു​ക എ​ന്നി​ങ്ങ​നെ കൈ​ക​ള്‍ കൊ​ണ്ട് ചെ​യ്യു​ന്ന ജോ​ലി​ക​ള്‍​ക്ക് ഗ്ലൗ​സ് ധ​രി​ക്കു​ക.

സെ​ബോ​റി​യ​ക് ഡെ​ർ​മ​റ്റൈ​റ്റി​സ്

താ​ര​ന്‍ പോ​ലെ​യു​ള്ള രോ​ഗം ത​ല​യി​ല്‍ മാ​ത്ര​മ​ല്ല, മു​ഖം, നെ​ഞ്ച്, മ​ട​ക്കു​ക​ള്‍ എ​ന്നീ ഭാ​ഗ​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ടാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ഇ​ത് നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്.

ഫോ​ർ​ഫൂ​ട്ട് എ​ക്സീ​മ

കാ​ലു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചൊ​റി​ച്ചി​ലും പൊ​ട്ടി​യൊ​ലി​ച്ച അ​ല്ലെ​ങ്കി​ല്‍ മൊ​രി​ച്ചി​ലോ​ടു കൂ​ടി​യ പാ​ടു​ക​ള്‍. സോ​പ്പ്, പാ​ദ​ര​ക്ഷ​ക​ൾ(footwear) എ​ന്നി​വ മൂ​ലം അ​ധി​ക​രി​ക്കാം.

ചൊ​റി​ച്ചി​ലി​നു​ള്ള മ​രു​ന്നു​ക​ള്‍, മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ, നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ലേ​പ​ന​ങ്ങ​ള്‍ എ​ന്നി​വ സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. കാ​ലു​ക​ളെ സം​ര​ക്ഷി​ക്കു​ക.

കോ​ൾ​ഡ് യു​ടി​കേ​റി​യ (Cold urticaria)

പു​ഴു ആ​ട്ടി​യ പോ​ലു​ള്ള ചൊ​റി​ച്ചി​ലോ​ടു കൂ​ടി​യ ചു​മ​ന്ന പാ​ടു​ക​ള്‍. അ​ല​ര്‍​ജി​ക്ക് കൊ​ടു​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കൊ​ണ്ട് പ്ര​തി​രോ​ധി​ക്കാം.

പോ​ളി​മോ​ർ​ഫ​സ് ലൈ​റ്റ് ഇ​റ​പ്ഷ​ൻ (PMLE)

വെ​യി​ലി​ന്‍റെ അ​ല​ര്‍​ജി, സൂ​ര്യ​താ​പം ഏ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ചൊ​റി​ച്ചി​ലോ​ടു കൂ​ടി വ​രു​ന്ന തി​ണ​ര്‍​പ്പ് മാ​റി​യാ​ലും വെ​ളു​ത്ത നി​റ​മു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ മാ​യാ​തെ കി​ട​ക്കാം. സ​ണ്‍​സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ച് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യാ​ല്‍ ശീ​ത​കാ​ല ച​ര്‍​മ​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു പൂ​ര്‍​ണ​മു​ക്തി നേ​ടാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശാ​ലി​നി വി. ​ആ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Fitness

വേ​ന​ലി​നെ ത​ണു​പ്പി​ക്കും കാ​ര​റ്റ് സം​ഭാ​രം, അ​വി​ൽ മി​ൽ​ക്ക്

വേ​ന​ൽ​ക്കാ​ല​ത്തു ശ​രീ​ര​ത്തി​നു കു​ളി​ർ​മ​യും ഉ​ന്മേ​ഷ​വും ത​രു​ന്ന ചി​ല പാ​നീ​യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാം. കാ​ര​റ്റ് സം​ഭാ​ര​വും അ​വി​ൽ മി​ൽ​ക്കും എ​ളു​പ്പ​ത്തി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാം.

കാ​ര​റ്റ് സം​ഭാ​രം

ചേ​രു​വ​ക​ൾ

  • തൈ​ര്
  • വെ​ള്ളം
  • കാ​ര​റ്റ്
  • പ​ച്ച​മു​ള​ക്
  • ഇ​ഞ്ചി
  • ചെ​റി​യ ഉ​ള്ളി 2-3 എ​ണ്ണം
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

മേ​ൽ​പ്പ​റ​ഞ്ഞ ചേ​രു​ക​ളെ​ല്ലാം കൂ​ടി മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ക്കു​ക. പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കാ​ൻ സം​ഭാ​രം താ​യാ​ർ.

അ​വി​ൽ മി​ൽ​ക്ക്

ചേ​രു​വ​ക​ൾ

  • അ​വി​ൽ 3 പി​ടി
  • പാ​ള​യം​കോ​ട​ൻ പ​ഴം 3 എ​ണ്ണം
  • ത​ണു​ത്ത പാ​ൽ അ​ര ഗ്ലാ​സ്
  • നി​ല​ക്ക​ട​ല (തൊ​ലി​ക​ള​ഞ്ഞ​ത്) - ഒ​രു പി​ടി
  • ക​ശു​വ​ണ്ടി ആ​വ​ശ്യ​ത്തി​ന്
  • പ​ഞ്ച​സാ​ര ആ​വ​ശ്യ​ത്തി​ന്
  • ചെ​റി ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

തൊ​ലി ക​ള​ഞ്ഞ പ​ഴം പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് മി​ക്സി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് അ​വി​ൽ ഒ​ഴി​കെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്തി​ള​ക്കു​ക.

ഗ്ലാ​സി​ലേ​ക്ക് ഒ​ഴി​ച്ച് അ​വി​ലും ചേ​ർ​ത്തു സ്പൂ​ണ്‍​കൊ​ണ്ട് ന​ന്നാ​യി ക​ല​രു​ന്ന വി​ധം അ​ടി​ക്കു​ക. ഇ​നി ഉ​പ​യോ​ഗി​ക്കാം.

Fitness

ഫാ​സ്റ്റ്ഫു​ഡ് ശീ​ല​മാ​ക്കി​യാ​ൽ അ​പ​ക​ടം

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്.

ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം പ​തി​വാ​യി ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രി​ന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും.

ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളു​മി​ല്ല

ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഊ​ർ​ജ​വു​മാ​ണ്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഊ​ർ​ജം മാ​ത്രം.

ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കി​ട്ടു​ന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം.

മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ ഫാ​സ്റ്റ് ഫു​ഡ് പ്രേ​മി​ക​ൾ അ​തു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ക്ഷേ, അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. അ​താ​ണ് ഫാ​സ്റ്റ് ഫു​ഡ് ശീ​ല​മാ​ക്കു​ന്ന​തി​ലെ അ​പ​ക​ടം.

എ​ണ്ണ​യു​ടെ ആ​റാ​ട്ട്!

പൊ​റോ​ട്ട ക​ഴി​ക്കു​ന്ന​വ​ർ അ​തി​നൊ​പ്പം എ​ണ്ണ കൂ​ടു​ത​ലു​ള​ള ചി​ല്ലി ചി​ക്ക​ൻ പോ​ലെ​യു​ള​ള വി​ഭ​വ​ങ്ങ​ളാ​ണു മി​ക്ക​വ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല അ​തി​ൽ അ​ഡി​റ്റീ​വ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​ല രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്തി​രി​ക്കു​ന്നു.

നി​റ​ത്തി​നും മ​ണ​ത്തി​നും രു​ചി​ക്കും വേ​ണ്ടി​യാ​ണ് ഇ​വ ചേ​ർ​ക്കു​ന്ന​ത്. ഇ​ത്ത​രം വ​സ്തു​ക്ക​ളും എ​ണ്ണ​യു​മാ​ണ് ഫാ​സ്റ്റ് ഫു​ഡി​ൽ ഏ​റെ​യും. അ​തി​ൽ​നി​ന്നൊ​ക്കെ കി​ട്ടു​ന്ന ഊ​ർ​ജം മാ​ത്ര​മാ​ണു ഫാ​സ്റ്റ് ഫു​ഡ് ന​ല്കു​ന്ന​ത്.

ഫാ​സ്റ്റ് ഫു​ഡി​ൽ ഏ​റെ​യും വ​റു​ത്ത വി​ഭ​വ​ങ്ങ​ളാ​ണ്. വ​റു​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ എ​ണ്ണ ചേ​രു​ന്ന​തി​നാ​ൽ അ​ത്ത​രം വി​ഭ​വ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ക​ലോ​റി ഊ​ർ​ജം അ​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ണ്ണ​യു​ള​ള വി​ഭ​വ​ങ്ങ​ളി​ലെ​ല്ലാം ഊ​ർ​ജം കൂ​ടു​ത​ലാ​ണ്.

ആ ​രു​ചി​ക്കു പി​ന്നി​ൽ...

ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​കാ​രി ഉ​പ്പാ​ണ്. ചി​ല​ത​രം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു വേ​ണ്ടി സോ​യാ​സോ​സ് ചേ​ർ​ക്കാ​റു​ണ്ട്. അ​തി​ൽ ഉ​പ്പു കൂ​ടു​ത​ലാ​ണ്. ഉ​പ്പു കു​റ​ച്ചു​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്നോ​ട്ടു വ​യ്ക്കു​ന്ന നി​ർ​ദേ​ശം.

എ​ത്ര​ത്തോ​ളം ഉ​പ്പ് കു​റ​ച്ചു​പ​യോ​ഗി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം സ്ട്രോ​ക്കും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ത​ട​യാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം. അ​തു​പോ​ലെ ത​ന്നെ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു​വേ​ണ്ടി ചേ​ർ​ക്കു​ന്ന അ​ജി​നോ​മോ​ട്ടോ​യി​ലും സോ​ഡി​യം ഉ​ണ്ട്.

അ​ജി​നോ​മോ​ട്ടോ ചേ​ർ​ത്ത വി​ഭ​വം ഒ​രി​ക്ക​ൽ ക​ഴി​ച്ചാ​ൽ വീ​ണ്ടും ക​ഴി​ക്കാ​ൻ പ്രേ​ര​ണ ഉ​ണ്ടാ​കു​ന്നു.

കു​ട്ടി​ക​ൾ​ക്കു കൊ​ടു​ക്കാ​മോ?

ര​ണ്ടു വ​യ​സു​വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ കൊ​ടു​ക്ക​രു​തെ​ന്നു വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ഈ ​പ്രാ​യ​ത്തി​ലാ​ണു ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച ന​ട​ക്കു​ന്ന​ത്.

ആ ​സ​മ​യ​ത്ത് അ​ജി​നോ​മോ​ട്ടോ പോ​ലെ​യു​ള​ള അ​ഡി​റ്റീ​വ്സ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ളോ ഡ്രിം​ഗ്സോ കു​ട്ടി​ക​ളെ​ക്കൊ​ണ്ടു ക​ഴി​പ്പി​ക്ക​രു​ത്. വ​ലി​യ കു​ട്ടി​ക​ൾ ഇ​ത്ത​രം അ​ഡി​റ്റീ​വ്സ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല.

എ​ന്നാ​ൽ ശീ​ല​മാ​ക്ക​രു​ത്. അ​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Fitness

കൊ​ഴു​പ്പ​ടി​യു​ന്ന​തു പ്ര​ശ്ന​മാ​ണ്!

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്.

അ​തി​ന്‍റെ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ്റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

മ​ധു​രം, കൊ​ഴു​പ്പ്

ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 ക​ലോ​റി ഊ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഊ​ർ​ജം മാ​ത്ര​മേ​യു​ള​ളു.

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും. ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടും. വ​യ​റി​ൽ കൊ​ഴു​പ്പ​ടി​യു​ന്ന​ത് അ​മി​ത​ഭാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്.

അ​താ​ണു ക്ര​മേ​ണ പ്ര​മേ​ഹ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്ക് അ​ര​ക്കെ​ട്ടി​ന്‍റെ ചു​റ്റ​ള​വ് 90 സെ​ന്‍റി മീ​റ്റ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. സ്ത്രീ​ക​ളി​ൽ അ​ത് 80 സെ​ന്‍റി​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​ക​രു​ത്.

ആ​വ​ർ​ത്തി​ച്ച് ചൂ​ടാ​ക്കി​യ എ​ണ്ണ

ഫാ​സ്റ്റ് ഫു​ഡി​ൽ കൊ​ഴു​പ്പി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. അ​താ​ണു പ്ര​ധാ​ന പ്ര​ശ്നം. മി​ക്ക​പ്പോ​ഴും ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ച്ച എ​ണ്ണ​യി​ലാ​കും മി​ക്ക​വ​രും ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കു​ന്ന​ത്. ഫാ​സ്റ്റ് ഫു​ഡി​ൽ മാ​യം ചേ​ർ​ക്കാ​നു​ള​ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ചൂ​ടാ​ക്കി മ​സാ​ല​ക്കൂ​ട്ടും അ​ജി​നോ​മോ​ട്ടോ​യും ചേ​ർ​ത്തു പ​ത്തു മി​നി​ട്ടി​നു​ള​ളി​ൽ പു​തി​യ ഭ​ക്ഷ​ണ​മാ​ക്കി കൊ​ടു​ക്കു​ന്ന രീ​തി​യാ​ണു മി​ക്ക​പ്പോ​ഴും ഫാ​സ്റ്റ് ഫു​ഡ് ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.

മി​ക്ക​വാ​റും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ ഗ്രേ​വി ഇ​ല്ല. ഏ​റെ​യും ഡ്രൈ ​ആ​ണ്. ചി​ക്ക​ൻ പോ​ലെ എ​ണ്ണ​യി​ൽ പാ​കം ചെ​യ്യു​ന്ന വി​ഭ​വ​ങ്ങ​ൾ.

ചെ​റു​പ്പ​ക്കാ​രി​ൽ

സം​സ്ക​രി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണു ഫാ​സ്റ്റ് ഫു​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്്. പ​ച്ച​ക്ക​റി​ക​ളു​ടെ തോ​തും തീ​രെ കു​റ​വാ​ണ്. അ​തി​നാ​ൽ ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ നാ​രി​ന്‍റെ അം​ശം തീ​രെ കു​റ​വാ​ണ്.

ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​നം പ്ര​ശ്നം അ​മി​ത​ഭാ​ര​മാ​ണ്. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഭാ​രം കൂ​ടും. ചെ​റു​പ്പ​ക്കാ​രി​ൽ കൊ​ള​സ്ട്രോ​ൾ ലെ​വ​ലും ബി​പി​യും കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് അ​ധി​ക കൊ​ള​സ്ട്രോ​ൾ ഉ​ള​ള​താ​യി തി​രി​ച്ച​റി​യു​ന്ന​ത്. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടു​ന്ന​തും ഇ​തി​ന്‍റെ ‌സൂ​ച​ന​യാ​ണ്. അ​ത് അ​ബ്ഡ​മ​ൻ ഒ​ബീ​സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ ന​ട​ക്കു​ന്പോ​ൾ ക്ഷീ​ണം, ത​ല​ക​റ​ക്കം എ​ന്നി​വ​യു​ണ്ടാ​കു​ന്നു. ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ മ​റ്റു വി​റ്റാ​മി​നു​ക​ളു​ടെ കു​റ​വും ഇ​വ​രി​ൽ കാ​ണ​പ്പെ​ടു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Fitness

വ​റു​ത്ത​തും പൊ​രി​ച്ച​തും ശീ​ല​മാ​ക്ക​രു​ത്

25 വ​യ​സു ക​ഴി​യു​മ്പോഴേ​ക്കും ശ​രീ​ര​വ​ള​ർ​ച്ച പൂ​ർ​ണ​മാ​യി​രി​ക്കും. അ​തു ക​ഴി​ഞ്ഞാ​ൽ എ​ല്ലാ കാ​ര്യ​ത്തി​ലും കു​റ​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണം. വ്യാ​യാ​മം ചെ​യ്യ​ണം.

അ​മി​ത​ഭാ​ര​ത്തി​നു പി​ന്നി​ൽ

ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വേ​ണം. ചെ​റു​പ്പ​ക്കാ​ർ എ​ണ്ണ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​മി​ത​ഭാ​ര​ത്തി​നു​ള​ള പ്ര​ധാ​ന കാ​ര​ണം എ​ണ്ണ​യാ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും എ​ന്നും ക​ഴി​ക്ക​രു​ത്.

അ​ത്ത​രം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ചെ​റു​പ്പ​ത്തി​ലേ പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യ​കം.

ശു​ദ്ധീ​ക​രി​ച്ച എ​ണ്ണ

ടെ​ക്നോ​ള​ജി(​സാ​ങ്കേ​തി​ക​ത) മെ​ച്ച​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചും ആ​വ​ശ്യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചും ആ​ധു​നി​ക​വ​ത്ക​ര​ണം വ​രു​ന്ന​തി​ന​നു​സ​രി​ച്ചും പു​തി​യ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും.

റി​ഫൈ​ൻ​ഡ് (ശു​ദ്ധീ​ക​രി​ച്ച) ഫു​ഡ്, പ്രോ​സ​സ് ഫു​ഡ് എ​ന്നി​ങ്ങ​നെ. എ​ണ്ണ​യു​ടെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ സം​ഭ​വി​ക്കു​ന്നു.

ചി​ല​ത​രം എ​ണ്ണ​യു​ടെ ഗ​ന്ധം പ​ല​പ്പോ​ഴും നാം ​ഇ​ഷ്ട​പ്പെ​ടു​ന്ന​താ​വി​ല്ല. അ​പ്പോ​ൾ അ​തു​മാ​റ്റാ​ൻ നാം ​അ​തു ശു​ദ്ധീ​ക​രി​ക്കു​ന്നു. എ​ണ്ണ​യി​ൽ വി​റ്റാ​മി​നു​ക​ളു​ണ്ട്. റി​ഫൈ​ൻ ചെ​യ്യു​ന്പോ​ൾ ചി​ല​തൊ​ക്കെ ന​ഷ്ട​പ്പെ​ടും.

നെ​യ് റോ​സ്റ്റ് പ​തി​വാ​ക്കി​യാ​ൽ ‍?

നെ​യ്യ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്. പാ​ലി​ൽ നി​ന്നു​ള​ള കൊ​ഴു​പ്പ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്(​പൂ​രി​ത​കൊ​ഴു​പ്പ്). അ​തി​നാ​ൽ ബ​ട്ട​റും നെ​യ്യും സാ​ച്ചു​റേ​റ്റ​ഡാ​ണ്. ഇ​വ​യെ​ല്ലാം കൊ​ഴു​പ്പി​ന്‍റെ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്നു.

അ​തി​നാ​ൽ ദി​വ​സ​വും നെ​യ് റോ​സ്റ്റ് ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല. ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ നി​ല കൂ​ടു​ന്ന​തി​നു പൂ​രി​ത​കൊ​ഴു​പ്പു കാ​ര​ണ​മാ​കു​ന്നു. പൂ​രി​ത​കൊ​ഴു​പ്പ് പ്രാ​യ​മാ​യ​വ​ർ​ക്കാ​ണു ദോ​ഷ​ക​രം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത മോ​ഹ​ൻ
നു​ട്രീ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് & ഡ​യ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ്

Fitness

കു​ട്ടി​ക​ൾ ക​ളി​ച്ചും ചി​രി​ച്ചും വ​ള​ര​ട്ടെ

വ​രു​ണി​നു പ​രീ​ക്ഷ എ​ങ്ങ​നെ​യെ​ങ്കി​ലും തീ​ർ​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു. പ​രീ​ക്ഷ​യു​ടെ ക്ഷീ​ണം തീ​ർ​ക്കാ​ൻ ര​ണ്ടു മാ​സ​ത്തെ നീ​ണ്ട അ​വ​ധി​കാ​ലം എ​ങ്ങ​നെ​യൊ​ക്കെ അ​ടി​പൊ​ളി​യാ​ക്കാം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു മ​ന​സു നി​റ​യെ.

ക​ളി​ക്കാ​നു​ള്ള വീ​ഡി​യോ ഗെ​യിം​സി​ന്‍റെ​യും വെ​ബ് സീ​രി​സി​ന്‍റെ​യും ഒ​ക്കെ ചി​ന്ത​യാ​യി​രു​ന്നു ദി​വ​സ​വും കു​ഞ്ഞു മ​ന​സി​ൽ നി​റ​ഞ്ഞി​രു​ന്ന​ത്. അ​പ്പോ​ഴാ​ണ് സ​മ്മ​ർ വെ​ക്കേ​ഷ​ന് പു​തി​യ പ​രി​പാ​ടി​ക​ളു​മാ​യി ചേ​ട്ട​ൻ വി​ജ​യ് വ​രു​ന്ന​ത്.

അ​വ​രു​ടെ ഹൗ​സി​ങ് കോ​ള​നി​യു​ടെ അ​ടു​ത്തു​ത​ന്നെ​യു​ള്ള ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്നു! ഫു​ട്ബോ​ൾ ക​മ്പ​മു​ള്ള വ​രു​ണി​നു പി​ന്നെ വേ​റെ ഒ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല ഇ​ത് ത​ന്നെ മ​തി​യെ​ന്ന് അ​വ​ൻ തീ​രു​മാ​നി​ച്ചു.

അ​ങ്ങ​നെ ര​ണ്ട് മാ​സം കൊ​ണ്ട് ന​ല്ല​രീ​തി​യി​ൽ ത​ന്നെ ഫു​ട്ബോ​ൾ പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ അ​വ​നു സാ​ധി​ക്കു​ക​യും ചെ​യ്തു.

ര​സി​ച്ചു വ​ള​രാം

കു​ട്ടി​ക​ൾ​ക്ക് വേ​ന​ൽ അ​വ​ധി​യാ​ണ് ഏ​റ്റ​വും ന​ല്ല വി​ശ്ര​മ​സ​മ​യം. ഇ​ത് സാ​ധാ​ര​ണ​യാ​യി അ​വ​ർ​ക്ക് പ​ഠ​ന​ത്തി​ൽ നി​ന്നു​ള്ള ഒ​രു നീ​ണ്ട അ​വ​ധി​ക്കാ​ല​മാ​ണ്. അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്, അ​വി​ടെ അ​വ​ർ​ക്ക് പ​ഠി​ക്കാ​ൻ ഒ​ന്നു​മി​ല്ല.

എ​ന്നാ​ൽ നീ​ണ്ട വേ​ന​ൽ അ​വ​ധി പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ദൈ​നം​ദി​ന ഷെ​ഡ്യൂ​ളി​ൽ നി​ന്ന് ചി​ല പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​യ​മാ​ണി​ത്. വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ഒ​രു കു​ട്ടി​യും പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. നീ​ണ്ട വേ​ന​ൽ​അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു.

എ​ന്നാ​ൽ അ​തു​ല്യ​മാ​യ ക​ഴി​വു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഠി​ക്കാ​നും സ്വ​യം ഉ​യ​ർ​ത്താ​നു​മു​ള്ള ഒ​രു പ്ര​ധാ​ന സ​മ​യ​മാ​ണി​ത്. പു​തി​യ ക​ഴി​വു​ക​ൾ നേ​ടാ​നും നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഹോ​ബി​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​മു​ള്ള ന​ല്ല സ​മ​യ​മാ​ണി​ത്.

മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യം

അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് കാ​യി​ക-​ക​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യം നേ​ടാ​നും അ​വ​രു​ടെ അ​ക്കാ​ദ​മി​ക് പ്ര​ക​ട​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.

പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ സ്കൂ​ൾ അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ വീ​ടി​ന​ടു​ത്തു​ള്ള കൂ​ട്ടു​കാ​രു​മാ​യോ ബ​ന്ധു​വീ​ടു​ക​ളി​ലോ ആ​യി​രി​ക്കും കു​ട്ടി​ക​ൾ സ​മ​യം ചി​ല​വ​ഴി​ക്കു​ക. അ​വി​ടെ അ​വ​രു​ടേ​താ​യ ഒ​രു ലോ​കം ത​ന്നെ അ​വ​ർ സൃ​ഷ്ടി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന് ന​മ്മു​ടെ​യൊ​ക്കെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ​ണ്ട​ത്തെ കു​ട്ടി​കാ​ലം എ​ന്ന​ത് ഒ​രു സ്വ​പ്നം മാ​ത്ര​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ വേ​ന​ല​വ​ധി​ക്കാ​ലം ക​ളി​ച്ചും ചി​രി​ച്ചും ന​ല്ല ഓ​ർ​മ​ക​ൾ അ​വ​ർ​ക്കു ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള​താ​വ​ട്ടെ.

Fitness

ത​ണ്ണി​മ​ത്ത​ന്‍ ക​ഴി​ക്കൂ; നേ​ടൂ ഈ ​ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍...

വേ​ന​ല്‍​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ല​ഭ​മാ​യ പ​ഴ​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ത​ണ്ണി​മ​ത്ത​ന്‍. ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ മു​ത​ല്‍ നി​ര​വ​ധി ഗു​ണ​ങ്ങ​ള്‍ ത​ണ്ണി​മ​ത്ത​നു​ണ്ട്.

കു​ക്കു​ര്‍​ബി​റ്റേ​സീ കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട പ​ഴ​മാ​ണ് ത​ണ്ണി​മ​ത്ത​ന്‍. ത​ണ്ണി​മ​ത്ത​നി​ല്‍ ഏ​ക​ദേ​ശം 92 ശ​ത​മാ​നം വെ​ള്ള​മാ​ണ്. അ​തു​പോ​ലെ ക​ലോ​റി കു​റ​വും. വി​റ്റാ​മി​ന്‍ എ, ​സി എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് ത​ണ്ണി​മ​ത്ത​ന്‍.

ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ത​ണ്ണി​മ​ത്ത​ന്‍ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ത​ണ്ണി​മ​ത്ത​ന്‍റെ പ്ര​ത്യേ​ക​ത​യും ഗു​ണ​ങ്ങ​ളും എ​ന്തെ​ല്ലാ​മെ​ന്ന് നോ​ക്കാം...

92 ശ​ത​മാ​നം ജ​ലാം​ശം

ത​ണ്ണി​മ​ത്ത​നി​ല്‍ 92 ശ​ത​മാ​ന​ത്തോ​ളം ജ​ലാം​ശ​മാ​ണ്. ഇ​ത് ശ​രീ​ര​ത്തി​ലെ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഒ​പ്പം ച​ര്‍​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക​ത നി​ല​നി​ര്‍​ത്തു​ന്ന​തി​നും വ​ര​ള്‍​ച്ച ത​ട​യു​ന്ന​തി​നും ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി ​കൊ​ളാ​ജ​ന്‍ സി​ന്ത​സി​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ച​ര്‍​മ​ത്തി​ന്‍റെ ക​ണ​ക്റ്റീ​വ് ടി​ഷ്യു​ക​ളെ ശ​ക്തി​പ്പെ​ടു​ത്തും. ഇ​ത് മു​റി​വ് ഉ​ണ​ങ്ങാ​ന്‍ സ​ഹാ​യി​ക​മാ​ണ്.

ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ട്രു​ലി​ന്‍, അ​ര്‍​ജി​നൈ​ന്‍ എ​ന്നി​വ​യ്ക്ക് ആ​ന്‍റി​മൈ​ക്രോ​ബ​യ​ല്‍ ഗു​ണ​ങ്ങ​ളു​ണ്ട്. മു​ഖ​ക്കു​രു ഉ​ണ്ടാ​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ ചെ​റു​ക്കാ​നും ച​ര്‍​മ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കും.

കൊ​ളാ​ജ​ന്‍, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റ് സ​മ്പ​ന്നം

ഫ്രീ ​റാ​ഡി​ക്ക​ലു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ത്തി​ല്‍ നി​ന്ന് ച​ര്‍​മ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ലൈ​ക്കോ​പീ​ന്‍, വി​റ്റാ​മി​ന്‍ സി ​തു​ട​ങ്ങി​യ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചു​ളി​വു​ക​ള്‍, വ​ര​ക​ള്‍ തു​ട​ങ്ങി​യ വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ഇ​തി​ന് ക​ഴി​യും.

ച​ര്‍​മ​ത്തി​ന്‍റെ ഘ​ട​ന​യും ഇ​ലാ​സ്തി​ക​ത​യും നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന കൊ​ളാ​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി ​ധാ​രാ​ളം ത​ണ്ണി​മ​ത്ത​നി​ലു​ണ്ട്.

ത​ണ്ണി​മ​ത്ത​നി​ല്‍ കു​ക്കു​ര്‍​ബി​റ്റാ​സി​ന്‍ ഇ, ​ല്യൂ​ട്ടോ​ലി​ന്‍ എ​ന്നീ ആ​ന്‍റി-​ഇ​ന്‍​ഫ്‌​ല​മേ​റ്റ​റി ഗു​ണ​ങ്ങ​ളു​ള്ള സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ച​ര്‍​മ​ത്തി​ലെ വീ​ക്കം, ചു​വ​ന്നു ത​ടി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് പ്ര​തി​വി​ധി​യാ​ണ്.

അ​ള്‍​ട്രാ​വ​യ​ല​റ്റ് സം​ര​ക്ഷ​ണം

ത​ണ്ണി​മ​ത്ത​നി​ല്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ലൈ​ക്കോ​പീ​ന്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളി​ല്‍​നി​ന്ന് ശ​രീ​ര​ത്തി​നു സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ണ്ണി​മ​ത്ത​ന്‍ പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് സൂ​ര്യ​പ്ര​കാ​ശം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ശ​രീ​ര​ത്തെ സ​ഹാ​യി​ക്കും.

മാ​ത്ര​മ​ല്ല, ത​ണ്ണി​മ​ത്ത​ന്‍ ഒ​രു പ്ര​കൃ​തി​ദ​ത്ത ഡൈ​യൂ​റ​റ്റി​ക് ആ​ണ്. ഇ​ത് മൂ​ത്ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ നി​ന്ന് വി​ഷ​വ​സ്തു​ക്ക​ളെ പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ത​ണ്ണി​മ​ത്ത​നി​ല്‍ സി​ട്രു​ലി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ര​ക്ത​യോ​ട്ടം വ​ര്‍​ധി​പ്പി​ക്കും. മെ​ച്ച​പ്പെ​ട്ട ര​ക്ത​ചം​ക്ര​മ​ണം ച​ര്‍​മ​കോ​ശ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ പോ​ഷ​ക​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും ചെ​യ്യും.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍

ത​ണ്ണി​മ​ത്ത​നി​ല്‍ ക​ലോ​റി കു​റ​വാ​ണ്. നാ​രു​ക​ളാ​ല്‍ സ​മ്പ​ന്ന​വും. ഇ​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. ജ​ലാം​ശം, മെ​ച്ച​പ്പെ​ട്ട കൊ​ളാ​ജ​ന്‍ ഉ​ത്പാ​ദ​നം, നീ​ര് കു​റ​യ്ക്ക​ല്‍, പോ​ഷ​ണം തു​ട​ങ്ങി​യ​വ ന​ല്‍​കി​ക്കൊ​ണ്ട് ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ത​ണ്ണി​മ​ത്ത​ന്‍ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ത​ണ്ണി​മ​ത്ത​ന്‍ മാ​ത്രം ഒ​ന്നി​നും പ്ര​തി​വി​ധി​യ​ല്ല. മൊ​ത്ത​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ക്ര​മം, ജീ​വി​ത​ശൈ​ലി, ച​ര്‍​മ​സം​ര​ക്ഷ​ണ ദി​ന​ച​ര്യ തു​ട​ങ്ങി​യ​വ​യെ​ല്ലാം സു​പ്ര​ധാ​ന​മാ​ണ്. മാ​ത്ര​മ​ല്ല, ആ​വ​ശ്യ​മെ​ങ്കി​ല്‍ ഡോ​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ട​തു​മു​ണ്ട്.

Fitness

ക​രി​ക്കി​ന്‍ വെ​ള്ളം; ഹൃ​ദ​യ​ത്തി​നും കി​ഡ്‌​നി​ക്കും അ​ത്യു​ത്ത​മം...

തേ​ങ്ങ വെ​ള്ള​ത്തി​നും ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​നും ന​മ്മു​ടെ ആ​രോ​ഗ്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ക​ഴി​യും എ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ഹൃ​ദ​യാ​രോ​ഗ്യം മു​ത​ല്‍ കി​ഡ്‌​നി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​വ​രെ തേ​ങ്ങ വെ​ള്ള​വും ക​രി​ക്കി​ന്‍ വെ​ള്ള​വും അ​ത്യു​ത്ത​മ​മാ​ണ്.

വേ​ന​ല്‍​ക്കാ​ല​ത്തി​ല്‍ മാ​ത്ര​മ​ല്ല, ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും തേ​ങ്ങാ വെ​ള്ള​വും ക​രി​ക്കി​ന്‍ വെ​ള്ള​വും ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു.

വേ​ന​ല്‍​ക്കാ​ല​ത്തെ നി​ര്‍​ജ​ലീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ ത​ട​യാ​ന്‍ തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​നു സാ​ധി​ക്കും. തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​ന്‍റെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഇ​വ​യാ​ണ്...

ഇ​ല​ക്ട്രോ​ലൈ​റ്റു​ക​ള്‍ ന​ല്‍​കു​ന്നു

തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​ല്‍ ഇ​ല​ക്ട്രോ​ലൈ​റ്റു​ക​ള്‍ ധാ​ര​ള​മു​ണ്ട്. വ്യാ​യാ​മം അ​ല്ലെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും ക​ഠി​ന ജോ​ലി ചെ​യ്ത​തി​ന് ശേ​ഷം സ്‌​പോ​ര്‍​ട്‌​സ് ഡ്രി​ങ്കു​ക​ള്‍​ക്ക് പ​ക​രം തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.

ശ​രീ​ര​ത്തെ റീ​ഹൈ​ഡ്രേ​റ്റ് ചെ​യ്യാ​ന്‍ ഏ​റ്റ​വും ല​ഘു​വും സൈ​ഡ് ഇ​ഫ​ക്ടു​ക​ള്‍ ഇ​ല്ലാ​ത്ത​തു​മാ​യ പാ​നി​യ​മാ​ണ് തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം.

കു​റ​ഞ്ഞ ക​ലോ​റി ജ​ലാം​ശം

തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​ല്‍ ക​ലോ​റി കു​റ​വാ​ണ്. അ​തേ​സ​മ​യം, ല​ഘു പാ​നി​യ​ങ്ങ​ളാ​യി ന​മു​ക്കു മു​ന്നി​ലെ​ത്തു​ന്ന മ​റ്റു​ള്ള​വ​യി​ല്‍ അ​ധി​ക ക​ലോ​റി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ശ​രീ​ര​ഭാ​രം വ​ര്‍​ധി​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​കും.

തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം രു​ചി​യു​ള്ള​തും കു​റ​വ് മാ​ത്രം ക​ലോ​റി അ​ട​ങ്ങി​യ​തും ആ​ണ്. അ​നാ​വ​ശ്യ​മാ​യി ക​ലോ​റി ഉ​പ​ഭോ​ഗം വ​ര്‍​ധി​പ്പി​ക്കാ​തെ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​നു​ള്ള എ​ളു​പ്പ മാ​ര്‍​ഗ​മാ​ണ് തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം.

ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടും

ഫ്രീ ​റാ​ഡി​ക്ക​ലു​ക​ള്‍​ക്കെ​തി​രേ പോ​രാ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം. ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​നും ഹൃ​ദ​യാ​രോ​ഗ്യം വ​ര്‍​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന പൊ​ട്ടാ​സ്യ​ത്തി​ന്‍റെ ന​ല്ല ഉ​റ​വി​ടം കൂ​ടി​യാ​ണി​ത്.

പൊ​ട്ടാ​സ്യ​ത്തി​നൊ​പ്പം മ​ഗ്‌​നീ​ഷ്യം, കാ​ല്‍​സ്യം എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ പോ​ഷ​ക​ങ്ങ​ളും തെ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

പ്ര​മേ​ഹം, വൃ​ക്ക സം​ര​ക്ഷ​ണം

പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക് മ​റ്റ് ഏ​തൊ​രു പാ​നി​യ​ങ്ങ​ളേ​ക്കാ​ളും സു​ര​ക്ഷി​ത​മാ​ണ് തേ​ങ്ങ/​ക​രി​ക്ക് വെ​ള്ളം. കാ​ര​ണം, തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കും.

മാ​ത്ര​മ​ല്ല, തേ​ങ്ങാ​വെ​ള്ളം കു​ടി​ക്കു​ന്ന​ത് വൃ​ക്ക​ക​ളി​ല്‍ ക്രി​സ്റ്റ​ലി​ന്‍റെ രൂ​പീ​ക​ര​ണം കു​റ​യ്ക്കും. വൃ​ക്ക​യു​ടെ ആ​രോ​ഗ്യം വ​ര്‍​ധി​പ്പി​ക്കാ​നും തേ​ങ്ങ/​ക​രി​ക്കി​ന്‍ വെ​ള്ളം സ​ഹാ​യ​ക​മാ​ണ്.

ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ വൃ​ക്ക​യി​ലെ ക​ല്ല് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്നു.

Fitness

ചീ​സ് ചി​ല്ല​റ​ക്കാ​ര​ന​ല്ല; ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഏ​റെ...

ബാ​ക്ടീ​രി​യ, എ​ന്‍​സൈ​മു​ക​ള്‍ എ​ന്നി​വ ചേ​ര്‍​ത്ത് പാ​ലി​ല്‍​നി​ന്ന് നി​ര്‍​മി​ക്കു​ന്ന പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഒ​രു ഉ​ത്പ​ന്ന​മാ​ണ് ചീ​സ്. കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍, വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സ​മ്പ​ന്ന​മാ​യ ഉ​റ​വി​ട​മാ​ണ് ചീ​സ്.

നി​ര​വ​ധി ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ള്‍ ചീ​സി​ലൂ​ടെ ല​ഭി​ക്കും. അ​ത്ത​രം ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളി​ല്‍ ചി​ല​ത് ഇ​വ​യാ​ണ്...

കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍ ഉ​റ​വി​ടം

കാ​ല്‍​സ്യ​ത്തി​ന്‍റെ​യും പ്രോ​ട്ടീ​ന്‍റെ​യും മി​ക​ച്ച ഉ​റ​വി​ട​മാ​ണ് ചീ​സ്. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് കാ​ല്‍​സ്യം. അ​സ്ഥി​ക​ളു​ടെ സാ​ന്ദ്ര​ത​യും ശ​ക്തി​യും നി​ല​നി​ര്‍​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

സ്ഥി​ര​മാ​യ കാ​ല്‍​സ്യം ഉ​പ​ഭോ​ഗം ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, ദ​ന്ത​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ ത​ട​യു​ക​യും ആ​ജീ​വ​നാ​ന്ത അ​സ്ഥി​ആ​രോ​ഗ്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ശ​രീ​ര​ത്തി​ല്‍ ടി​ഷ്യൂ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും ന​ന്നാ​ക്കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​മാ​യ പ്രോ​ട്ടീ​ന്‍ ചീ​സി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്നു.

മ​തി​യാ​യ പ്രോ​ട്ടീ​ന്‍ ഉ​പ​ഭോ​ഗം പേ​ശി​ക​ളു​ടെ ക​രു​ത്ത്, മെ​റ്റ​ബോ​ളി​സം, ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യ്ക്ക് സ​ഹാ​യ​ക​മാ​ണ്.

വി​റ്റാ​മി​ന്‍, കൊ​ഴു​പ്പ്, സി​ങ്ക്

ചീ​സി​ല്‍ കാ​ണ​പ്പെ​ടു​ന്ന വി​റ്റാ​മി​ന്‍ ബി 12 ​ന്യൂ​റോ​ള​ജി​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും ആ​വ​ശ്യ​മാ​ണ്. പ​തി​വാ​യി ചീ​സ് ക​ഴി​ക്കു​ന്ന​ത് വി​ള​ര്‍​ച്ച ത​ട​യു​ക​യും ത​ല​ച്ചോ​റി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.

കാ​ഴ്ച, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം, ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം എ​ന്നി​വ​യ്ക്ക് ചീ​സി​ലെ വി​റ്റാ​മി​ന്‍ എ ​പ്ര​ധാ​ന​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ചീ​സ് വി​റ്റാ​മി​നു​ക​ള്‍ ആ​ഗി​ര​ണം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കും.

കൊ​ഴു​പ്പു​ക​ള്‍ സു​സ്ഥി​ര​മാ​യ ഊ​ര്‍​ജ നി​ല​വാ​ര​ത്തെ​യും മൊ​ത്ത​ത്തി​ലു​ള്ള പോ​ഷ​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്നു. ഇ​ത് മെ​ച്ച​പ്പെ​ട്ട ഉ​പാ​പ​ച​യം ന​ല്‍​കും.

രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം, ഡി​എ​ന്‍​എ സി​ന്ത​സി​സ്, കോ​ശ​വി​ഭ​ജ​നം എ​ന്നി​വ​യ്ക്ക് ചീ​സ് അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ങ്ക് അ​ത്യാ​വ​ശ്യ​മാ​ണ്. പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ​വും മു​റി​വ് ഉ​ണ​ക്കു​ന്ന​തി​നും ഉ​പ​ക​രി​ക്കും.

കു​ട​ലി​ന്‍റെ ആ​രോ​ഗ്യം, ഫോ​സ്ഫ​റ​സ്

ചീ​സു​ക​ളി​ല്‍ പ്രോ​ബ​യോ​ട്ടി​ക്‌​സ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ദ​ഹ​നം വ​ര്‍​ധി​പ്പി​ക്കും. അ​തു​പോ​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ക​യും ദ​ഹ​ന​നാ​ള​രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യും.

ചീ​സി​ല്‍ ഫോ​സ്ഫ​റ​സ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​സ്ഥി, പ​ല്ല് എ​ന്നി​വ​യു​ടെ ക​രു​ത്തി​ന് ഫോ​സ്ഫ​റ​സ് കാ​ല്‍​സ്യ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ഘ​ട​നാ​പ​ര​മാ​യ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ക​യും ഒ​ടി​വു​ക​ളും ക്ഷ​യ​വും ത​ട​യു​ക​യും ചെ​യ്യാ​നും ഫോ​സ്ഫ​റ​സ് സ​ഹാ​യ​ക​മാ​ണ്.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാം

ചീ​സി​ലെ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​നും കൊ​ഴു​പ്പും വി​ശ​പ്പ് നി​യ​ന്ത്രി​ക്കു​ക​യും ക​ലോ​റി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ക​യും ടൈ​പ്പ് 2 പ്ര​മേ​ഹം, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്യും.

അ​തു​പോ​ലെ ഭ​ക്ഷ​ണ​ത്ത ഊ​ര്‍​ജ​മാ​ക്കി മാ​റ്റാ​ന്‍ സ​ഹാ​യി​ക്കു​ക​യും ആ​ന്‍റിഓ​ക്‌​സി​ഡന്‍റാ​യും ചീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ത് വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കും.

Fitness

അ​തി​വേ​ഗം ശ​രീ​ര​ഭാ​രം കു​റ​ച്ചാ​ല്‍ പ്ര​ശ്‌​നം ഗു​രു​ത​രം; അ​റി​യേ​ണ്ട​തെ​ല്ലാം...

പെ​ട്ടെ​ന്നു ഭാ​രം കു​റ​യ്ക്കു​ക... ട്രെ​ന്‍​ഡിം​ഗാ​യി ന​ട​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യാ​യി ഇ​തു​മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍, ദ്രു​ത​ഗ​തി​യി​ല്‍ ശ​രീ​ര​ഭാ​രം കു​റ​യ്ക്ക​ല്‍ രീ​തി​ക​ള്‍ ശ​രീ​ര​ത്തി​നു ഗു​ണ​ക​ര​മ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം

തീ​വ്ര​മാ​യ വ്യാ​യാ​മം, കു​റ​ഞ്ഞ ക​ലോ​റി ഭ​ക്ഷ​ണം, ദൈ​നം​ദി​ന ഉ​പ​ഭോ​ഗം 800 ക​ലോ​റി​യി​ല്‍ കു​റ​വ് എ​ന്നി​ങ്ങ​നെ​യു​ള്ള മു​റ​ക​ളാ​ണ് അ​തി​വേ​ഗം ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ മി​ക്ക​പ്പോ​ഴും ചെ​യ്യു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും പോ​ഷ​ക​ക്കു​റ​വി​നു കാ​ര​ണ​മാ​കും.

കീ​റ്റോ, ജ്യൂ​സ് ക്ലീ​ന്‍​സ് അ​ല്ലെ​ങ്കി​ല്‍ ഡി​റ്റോ​ക്‌​സ് ഡ​യ​റ്റു​ക​ള്‍ പോ​ലു​ള്ള​ത് ശ​രീ​ര​ത്തി​നു ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ചി​ല മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഇ​ട​വി​ട്ടു​ള്ള ഉ​പ​വാ​സം പോ​ലു​ള്ള രീ​തി​ക​ള്‍ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

ദ്രു​ത​ഗ​തി​യി​ല്‍ ഭാ​രം കു​റ​യ്ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​വ​യാ​ണ്...

പോ​ഷ​ക​ക്കു​റ​വ്, പേ​ശി ചു​രു​ങ്ങ​ല്‍

ദ്രു​ത​ഗ​തി​യി​ല്‍ ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ ക​ലോ​റി നി​യ​ന്ത്ര​ണം ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് അ​വ​ശ്യ വി​റ്റാ​മി​നു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും അ​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ച്ചേ​ക്കും. ആ​രോ​ഗ്യ​ത്തെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

പോ​ഷ​കാ​ഹാ​രം കു​റ​യു​മ്പോ​ള്‍ ശ​രീ​ര​ത്തി​ന്‍റെ ഊ​ര്‍​ജ നി​ല താ​ളം തെ​റ്റും. അ​തോ​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ക്ഷേ​മം എ​ന്നി​വ അ​സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​കും.

അ​തു​പോ​ലെ പെ​ട്ടെ​ന്നു​ള്ള ശ​രീ​ര​ഭാ​രം കു​റ​യ്ക്ക​ല്‍ കൊ​ഴു​പ്പ് മാ​ത്ര​മ​ല്ല, പേ​ശി​ക​ളു​ടെ പി​ണ്ഡം ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കും. ഇ​ത് നി​ങ്ങ​ളു​ടെ ശ​ക്തി, മെ​റ്റ​ബോ​ളി​സം, മൊ​ത്ത​ത്തി​ലു​ള്ള ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ കു​റ​യ്ക്കും.

പി​ത്ത​സ​ഞ്ചി, ച​ര്‍​മം ചു​രു​ങ്ങ​ല്‍

വേ​ഗ​ത്തി​ല്‍ ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​ത് പി​ത്ത​സ​ഞ്ചി​ക്കു കേ​ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും. വേ​ദ​ന തു​ട​ങ്ങു​ന്ന​തോ​ടെ പി​ത്ത​സ​ഞ്ചി നീ​ക്കം ചെ​യ്യാ​ന്‍ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ശ​രീ​രം ഊ​ര്‍​ജം സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മെ​റ്റ​ബോ​ളി​സം ഗ​ണ്യ​മാ​യി മ​ന്ദ​ഗ​തി​യി​ലാ​യേ​ക്കും. ദ്രു​ത​ഗ​തി​യി​ലു​ള്ള ശ​രീ​ര​ഭാ​രം കു​റ​യു​മ്പോ​ള്‍ ച​ര്‍​മ്മ​ത്തി​ന് പു​തി​യ ശ​രീ​ര വ​ലു​പ്പ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ മ​തി​യാ​യ സ​മ​യം ന​ല്‍​കു​ന്നി​ല്ല, ഇ​ത് ച​ര്‍​മ​ത്തി​ന് അ​മി​ത​മാ​യ ചു​ളി​വു​ണ്ടാ​ക്കും.

നി​ര്‍​ജ​ലീ​ക​ര​ണം, ഹോ​ര്‍​മോ​ണ്‍

ദ്രു​ത​ഗ​തി​യി​ല്‍ ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​ത് നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​യേ​ക്കും. പ്ര​ത്യേ​കി​ച്ച് വേ​ണ്ട​ത്ര വെ​ള്ളം ക​ഴി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍. ഭാ​ര​ത്തി​ലെ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഹോ​ര്‍​മോ​ണ്‍ ബാ​ല​ന്‍​സി​നെ ത​ട​സ​പ്പെ​ടു​ത്തും.

ഇ​ത് സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വ ക്ര​മ​ക്കേ​ട്, പു​രു​ഷ​ന്മാ​രി​ല്‍ ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ കു​റ​യ​ല്‍ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

അ​തു​പോ​ലെ ദ്രു​ത​ഗ​തി​യി​ല്‍ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് സ​മ്മ​ര്‍​ദ്ദ​വും ഉ​ത്ക​ണ്ഠ​യും ചി​ല​പ്പോ​ള്‍ വി​ഷാ​ദം​വ​രെ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യേ​ക്കും.

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് പ​ല​പ്പോ​ഴും സു​സ്ഥി​ര​മ​ല്ല. ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ക​യും വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ച​ക്ര​ത്തി​ലേ​ക്ക് ഇ​തു ന​യി​ച്ചേ​ക്കും.

അ​തോ​ടെ മെ​റ്റ​ബോ​ളി​സ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ഭാ​വി​യി​ല്‍ ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടാ​കു​ക​യും ചെ​യ്യും.

Fitness

"യോ-​യോ' ഡ​യ​റ്റിം​ഗി​ന്‍റെ അ​പ​ക​ട​ങ്ങ​ൾ

അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ൻ ശ​രി​യാ​യ ഭ​ക്ഷ​ണ​രീ​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​പ​ക​രം തെ​റ്റാ​യ ഡ​യ​റ്റ് പ്ലാ​ൻ അ​താ​യ​ത് ഫാ​ഡ് ഡ​യ​റ്റ് (Fad Diet) അ​ഥ​വാ "യോ-​യോ" ഡ​യ​റ്റിം​ഗ് സ്വീ​ക​രി​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ശ​രീ​ര​ത്തി​ന് ദോ​ഷ​മു​ണ്ടാ​ക്കു​ന്നു.

പ്ര​ധാ​ന ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കുമ്പോൾ

അ​വ​ർ പ​ല​പ്പോ​ഴും പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ൽ, ഫാ​ഡ് ഡ​യ​റ്റ് ഇ​നി​പ്പ​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം:

1. നി​ർ​ജ​ലീ​ക​ര​ണം.
2. ബ​ല​ഹീ​ന​ത​യും ക്ഷീ​ണ​വും.
3. ഓ​ക്കാ​നം, ത​ല​വേ​ദ​ന.
4. മ​ല​ബ​ന്ധം.
5. വി​റ്റാ​മി​നു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും അ​പ​ര്യാ​പ്ത​ത.

ഡ​യ​റ്റിം​ഗി​നെ​ക്കു​റി​ച്ചു ന​മ്മ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കു​റ​ച്ചു വ​സ്തു​ത​ക​ളു​ണ്ട്:

ഡ​യ​റ്റിം​ഗ് അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ വി​ജ​യി​ക്കാ​റു​ള്ളൂ. 95% ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്ന​വ​രും ഒ​ന്നു മു​ത​ൽ 5 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ്പെ​ട്ട ശ​രീ​ര​ഭാ​രം വീ​ണ്ടെ​ടു​ക്കു​ന്നു.

അ​ശാ​സ്ത്രീ​യ​മാ​യ ഡ​യ​റ്റിം​ഗ് അ​പ​ക​ട​ക​ര​മാ​ണ് എ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ട്?

1. "യോ-​യോ" ഡ​യ​റ്റിം​ഗ് അ​ഥ​വാ ഫാ​ഡ് ഡ​യ​റ്റിം​ഗ് മൂ​ലം ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ക്കു​ക, കു​റ​യ്ക്കു​ക, വീ​ണ്ടെ​ടു​ക്കു​ക എ​ന്നി​വ​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ക്രി​യ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

2. ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ർ​ധി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ൾ, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും.

3. മെ​റ്റ​ബോ​ളി​സ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

‘പ​ട്ടി​ണി’ മോ​ഡ്!

ഡ​യ​റ്റിം​ഗ് നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ പ​ട്ടി​ണി മോ​ഡി​ലേ​ക്ക് പ്രേ​രി​പ്പി​ക്കു​ന്നു. അ​ത് ശ​രീ​ര​ത്തി​ന്‍റെ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മ​ന്ദ​ഗ​തി​യി​ലാ​ക്കി​ക്കൊ​ണ്ട് തി​രി​ച്ചു പ്ര​തി​ക​രി​ക്കു​ന്നു.

ഊ​ർ​ജം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്ന​തു​മൂ​ലം സ്വാ​ഭാ​വി​ക മെ​റ്റ​ബോ​ളി​സം യ​ഥാ​ർ​ഥ​ത്തി​ൽ മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു.

പോ​ഷ​ക​ക്കു​റ​വ്

ഡ​യ​റ്റിം​ഗ് പാ​ലി​ക്കു​ന്ന​വ​ർ പ​ല​പ്പോ​ഴും പ്ര​ധാ​ന​പ്പെ​ട്ട പോ​ഷ​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്നു. ഡ​യ​റ്റിം​ഗ് പാ​ലി​ക്കു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും വേ​ണ്ട​ത്ര പോ​ഷ​ണം ല​ഭി​ക്കു​ന്നി​ല്ല.

ഉ​ദാ​ഹ​ര​ണ​ത്തി​ന്... ഡ​യ​റ്റിം​ഗ് നോ​ക്കു​ന്ന​വ​രി​ൽ കാ​ൽ​സ്യ​ത്തി​ന്‍റെ കു​റ​വ് ഉ​ണ്ട​വാം. അ​വ​രി​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, സ്ട്രെ​സ് ഒ​ടി​വു​ക​ൾ, ഒ​ടി​ഞ്ഞ എ​ല്ലു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ണ്ട്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​രു​ൺ ഉ​മ്മ​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ,
വി​പി​എ​സ് ലേ​ക് ഷോ​ർ ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി. ഫോ​ൺ - 0484 2772048
[email protected]

Ayurveda

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങളും മ​ഞ്ഞ​ളി​ലുണ്ട്.

മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ ​ത​രം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാ ടാൻ മ​ഞ്ഞ​ൾ സ​ഹാ​യക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്.

ച​ർമത്തിന്‍റെ അഴകിന്

ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം.

മ​ഞ്ഞ​ളും തൈ​രും ചേ​ർ​ത്തു പു​ര​ട്ടി അ​ഞ്ചു​മി​നി​ട്ടി​നു ശേ​ഷം തു​ട​ച്ചു​ക​ള​യു​ക. അ​തു തു​ട​ർ​ച്ച​യാ​യി ചെ​യ്താ​ൽ ച​ർ​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക സ്വ​ഭാ​വം നി​ല​നി​ല്ക്കും, സ്ട്ര​ച്ച് മാ​ർ​ക്കു​ക​ൾ മാ​യും.

വി​ള​ർ​ച്ച കുറയ്ക്കുന്നു

മ​ഞ്ഞ​ൾ​പ്പൊ​ടി തേ​നി​ൽ ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ വി​ള​ർ​ച്ച മാ​റും. മ​ഞ്ഞ​ളി​ൽ ഇ​രു​ന്പ് ധാ​രാ​ളം. ക​ര​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കുന്നതിനും മ​ഞ്ഞ​ൾ സ​ഹാ​യ​കം.

വി​ഷാ​ദം കു​റ​യ്ക്കു​ന്ന​തി​ന്

മാ​ന​സി​ക​പി​രി​മു​റു​ക്ക​വും വി​ഷാ​ദ​വും അ​ക​റ്റു​ന്ന​തി​നും മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു ഗവേ ഷകർ. ഡി​പ്ര​ഷ​ൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും മ​ഞ്ഞ​ൾ സ​ഹാ​യ​കം. സ​ന്ധി​വാ​തം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗവേഷകർ. നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം.

കൃ​മി​ക​ടി​ക്കു പ​രി​ഹാ​രം

കൃ​മി​ക​ടി മാ​റാ​ൻ മ​ഞ്ഞ​ൾ പ​ല​പ്ര​ദ​മെ​ന്ന​തു നാ​ട്ട​റി​വ്. കു​ട​ലി​ലെ പു​ഴു​ക്ക​ൾ, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള്ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം കു​റ​യും.

എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന്

മ​ഞ്ഞ​ൾ എ​ല്ലു​ക​ൾ​ക്കു ക​രു​ത്തു പ​ക​രു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും മ​ഞ്ഞ​ൾ ഗു​ണപ്രദം.

നാട്ടുമ​ഞ്ഞ​ൾ പൊ​ടി​പ്പിച്ച് ഉപയോഗിക്കാം

നാ​ട്ടി​ൻ​പു​റ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​മ​ഞ്ഞ​ൾ പു​ഴു​ങ്ങി​യു​ണ​ക്കി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന് എ​ല്ലാം പൊ​ടി​രൂ​പ​ത്തി​ൽ പാ​യ്ക്ക​റ്റി​ൽ വി​പ​ണി​യി​ൽ സു​ല​ഭം. ഇ​ത്ത​രം റെഡിമെയ്ഡ് പൊ​ടി​ക​ളി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

വാ​ങ്ങു​ന്ന​വ​രും വി​ല്ക്കു​ന്ന​വ​രും അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട​ൻമ​ഞ്ഞ​ൾ വാ​ങ്ങി ക​ഴു​കി യുണ​ക്കി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആരോഗ്യകരം.

Ayurveda

കർക്കടക ചികിത്സ: ശ​രീ​ര​ത്തി​ലും ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട കാലം

ഗ്രീ​ഷ്മ​ത്തി​ന്‍റെ ചൂ​ടി​ൽ നി​ന്നു പെ​ട്ടെ​ന്നു ത​ന്നെ വ​ർ​ഷ​ത്തി​ന്‍റെ ത​ണു​പ്പി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ രോ​ഗ​ങ്ങ​ൾ പ​ണ്ട​ത്തേ​ക്കാ​ൾ സ​ജീ​വ​മാ​യി ന​മ്മ​ളി​ൽ പി​ടി മു​റു​ക്കു​ന്ന​താ​യി കാ​ണാം.

പ്രതിരോധശക്തി കുറയുമ്പോൾ

മ​നു​ഷ്യ​രി​ലു​ള്ള സ​ഹ​ജ​മാ​യ ബ​ലം അ​ല്ലെ​ങ്കി​ൽ പ്ര​തി​രോ​ധ​ശ​ക്തി ഇ​ക്കാ​ല​ത്തു കു​റ​യു​ന്ന​താ​ണ് ഒ​രു കാ​ര​ണം.

ദു​ഷി​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ൽ പെ​രു​കു​ന്ന രോ​ഗാ​ണു​ക്ക​ൾ, കൊ​തു​ക് മു​ത​ലാ​യ​വ​യു​ടെ ആ​ക്ര​മ​ണ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം.

ചു​രു​ക്ക​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്, കൊ​തു​കു​ക​ൾ പെ​രു​ക​ൽ തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നു​ള്ള മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പോ​ലെ ന​മ്മു​ടെ ശ​രീ​ര​ത്തി​ലും ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണ് വ​ർ​ഷ​കാ​ലം.

ആ​ഹാ​രം ഔ​ഷ​ധ​മാ​യി...

ആ​ഹാ​രം ഔ​ഷ​ധ​മാ​യി ക​ണ്ടി​രു​ന്ന കാ​ലം കൂ​ടി​യാ​ണു ക​ർ​ക്ക​ട​കം. പ​ത്തി​ല​യും ദ​ശ​പു​ഷ്പ​വു​മൊ​ക്കെ ഔ​ഷ​ധ​മാ​ക്കു​ന്ന കാ​ലം.

പ​ഞ്ഞ​മാ​സ​ത്തെ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ശ​രീ​ര​ശ​ക്തി​ക്കു​മാ​യി പ്ര​യോ​ജ​ന​ക​ര​മാ​ക്കി​യാ​യി​രു​ന്നു ജീ​വി​ത​ച​ര്യ.

ഔ​ഷ​ധ​ക്ക​ഞ്ഞി

അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ന​മ്മു​ടെ പൂ​ർ​വി​ക​ർ അ​നു​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന ഔ​ഷ​ധ​ക്ക​ഞ്ഞി​യു​ടെ സേ​വ.

ദ​ശ​മൂ​ല​വും ത്രി​ക​ടു​വും ശ​ത​കു​പ്പ​യും ഉ​ലു​വ​യും ജീ​ര​ക​വും ചേ​ർ​ത്ത ഔ​ഷ​ധ​ക്ക​ഞ്ഞി സേ​വി​ക്കു​ന്ന​തു​മൂ​ലം ദേ​ഹ​പോ​ഷ​ണ​വും ദ​ഹ​ന​വും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യും മാ​ത്ര​മ​ല്ല വ​ർ​ഷ​കാ​ല​ത്ത് സ​ജീ​വ​മാ​കു​ന്ന വാ​ത​ക​ഫ​രോ​ഗ​ങ്ങ​ളെ ശ​മി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

നു​റു​ക്കു ഗോ​ത​മ്പ്, ബാ​ർ​ലി, പൊ​ടി​യ​രി

എ​ല്ലാ​വ​ർ​ക്കും ക​ഞ്ഞി​ക്ക് ന​വ​ര​യ​രി അ​നു​യോ​ജ്യ​മാ​കാ​ത്ത​തി​നാ​ൽ നു​റു​ക്കു ഗോ​ത​മ്പ്, ബാ​ർ​ലി, പൊ​ടി​യ​രി ഇ​വ​യി​ലേ​തെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ബി. ഹേ​മ​ച​ന്ദ്ര​ൻ
ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല, കോ​ട്ട​യം ബ്രാ​ഞ്ച്.

Ayurveda

ആ​രോ​ഗ്യ​ര​ക്ഷ ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ...

പ്ര​പ​ഞ്ച​ത്തി​ൽ നി​ന്നു വ്യ​ത്യ​സ്ത​ന​ല്ല വ്യ​ക്തി. പ്ര​പ​ഞ്ച​ത്തി​ലെ എ​ല്ലാ പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളും വ്യ​ക്തി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു. എ​ല്ലാ പ്ര​തി​ഭാ​സ​ങ്ങ​ളെ​യും ഈ ​രീ​തി​യി​ൽ മ​ന​സി​ലാ​ക്കാ​ൻ വി​വേ​ക​ശാ​ലി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു’.(​ച​ര​ക​സം​ഹി​ത-​ശ​രീ​ര​സ്ഥാ​നം അ​ധ്യാ​യം 4, ശ്ലോ​കം 13)

വ​ർ​ഷ​കാ​ലം വാ​യു​വും ജ​ല​വും അ​ട​ങ്ങു​ന്ന അ​ന്ത​രീ​ക്ഷ​ത്തെ മാ​ത്ര​മ​ല്ല ദു​ഷി​പ്പി​ക്കു​ന്ന​തെ​ന്നും മ​റി​ച്ച് മ​നു​ഷ്യ​ര​ട​ക്കം സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും കൂ​ടി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​വാം ന​മ്മു​ടെ പൂ​ർ​വി​ക​ർ ഈ ​കാ​ല​ത്ത് ആ​യു​ർ​വേ​ദ​ത്തി​ലൂ​ന്നി​യ ആ​രോ​ഗ്യ ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ല്കി​യ​ത്.

കാ​ല​വ​ർ​ഷ​മെ​ന്നാ​ൽ കേ​ര​ള​ത്തി​നു ഭ​യ​മാ​ണ്. മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​ക്കു​ന്ന ബാ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ടു മാ​ത്ര​മ​ല്ല, കാ​ലാ​വ​സ്ഥ മാ​റു​മ്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ആ​ന്ത​രി​ക മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​തു മൂ​ല​മു​ള്ള വ്യാ​ധി​ക​ളും ന​മ്മ​ളെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു.

ഔ​ഷ​ധം, ജീ​വി​ത​രീ​തി

ആ​യു​ർ​വേ​ദം ഔ​ഷ​ധ​ത്തോ​ടൊ​പ്പം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തു ജീ​വി​ത​രീ​തി​ക്കാ​ണ്. അ​തു​പോ​ലെ രോ​ഗ​ചി​കി​ത്സ​യി​ൽ നി​ദാ​ന പ​രി​വ​ർ​ജ്ജ​നം (രോ​ഗ​കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി ഉ​പേ​ക്ഷി​ക്കു​ക) എ​ന്ന ഘ​ട​ക​ത്തെ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ആ​യു​ർ​വേ​ദ ചി​കി​ത്സാ​ശാ​സ്ത്രം കാ​ലാ​തി​വ​ർ​ത്തി​യാ​യി നി​ല​നി​ല്ക്കു​ന്ന​തും.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ കാ​ലം

വ​ർ​ഷ​കാ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ കാ​ലം കൂ​ടി​യാ​ണ്. കു​റ​ച്ചു​കാ​ലം മു​മ്പു വ​രെ സ​മൂ​ഹ​ത്തെ രോ​ഗാ​തു​ര​മാ​ക്കി​യ​തു കോ​ള​റ, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം, ചി​ക്കു​ൻ​ഗു​നി​യ, ഡെ​ങ്കി മു​ത​ലാ​യ​വ​യാ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ ഇ​വ കൂ​ടാ​തെ കോ​വി​ഡ്, നി​പ്പ മു​ത​ലാ​യ​വ കൂ​ടി ന​മ്മു​ടെ രോ​ഗാ​തു​ര​ത​യു​ടെ ആ​ക്കം കൂ​ട്ടി​യി​രി​ക്കു​ന്നു.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം

യ​ഥാ​ർ​ഥ​ത്തി​ൽ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ക​ർ​ക്ക​ട​ക​ച​ര്യ​യെ​ന്ന ചി​ട്ട​യെ കു​റ​ച്ചു​കൂ​ടി വ്യാ​പ്തി​യോ​ടെ​യും ഗൗ​ര​വ​ത്തോ​ടെ​യും സ്വീ​ക​രി​ക്കാ​ൻ ന​മ്മ​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു. അ​ച്ചി​ട്ട പോ​ലെ​യു​ള്ള ഇ​ട​വ​പ്പാ​തി​യും തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യും ക​ർ​ക്ക​ട​ക​ത്തി​ലെ പ​തി​നെ​ട്ടാം പെ​രു​ക്ക​വു​മൊ​ക്കെ ആ​ഗോ​ള​താ​പ​ന​ത്താ​ൽ ഇ​നി അ​ങ്ങ​നെ വ​ര​ണ​മെ​ന്നി​ല്ല.

ഗ്രീ​ഷ്മ​ത്തി​ന്‍റെ ചൂ​ടി​ൽ നി​ന്നും പെ​ട്ടെ​ന്നു ത​ന്നെ വ​ർ​ഷ​ത്തി​ന്‍റെ ത​ണു​പ്പി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ രോ​ഗ​ങ്ങ​ൾ പ​ണ്ട​ത്തേ​ക്കാ​ൾ സ​ജീ​വ​മാ​യി ന​മ്മ​ളി​ൽ പി​ടി​മു​റു​ക്കു​ന്ന​താ​യി കാ​ണാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ബി. ഹേ​മ​ച​ന്ദ്ര​ൻ
ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല, കോ​ട്ട​യം ബ്രാ​ഞ്ച്.

Womens Corner

ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പി​സി​ഒ​ഡി നി​യ​ന്ത്രി​ക്കാം

സ്ത്രീ​ക​ളു​ടെ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഇ​ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ പ്ര​മേ​ഹം, ഗ​ര്‍​ഭാ​ശ​യ ഭി​ത്തി​യി​ലെ അ​ര്‍​ബു​ദ​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

പ്ര​ധാ​ന കാ​ര​ണം...

നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ദീ​ര്‍​ഘ​കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യാ​നും സ​ഹാ​യി​ക്കും. പി​സി​ഒ​ഡി​ക്ക് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത് അ​മി​ത​വ​ണ്ണം അ​ല്ലെ​ങ്കി​ല്‍ പൊ​ണ്ണ​ത്ത​ടി​യാ​ണ്.

അ​തു​കൊ​ണ്ട് ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം 10% സ്ത്രീ​ക​ളി​ലും പി​സി​ഒ​ഡി വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.

ചെ​റു​ധാ​ന്യ​ങ്ങ​ൾ

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ള്‍, തൊ​ലി​യോ​ട് കൂ​ടി​യ മി​ല്ലെ​റ്റു​ക​ൾ (ചെ​റു​ധാ​ന്യ​ങ്ങ​ള്‍) എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം വ​രാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

മു​ഴു​ധാ​ന്യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും സി​ങ്ക്, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും ഉ​ണ്ട്. മാ​ത്ര​മ​ല്ല സ​സ്യ സം​യു​ക്ത​ങ്ങ​ളാ​യ പോ​ളി​ഫി​നോ​ള്‍​സ്, സ്റ്റാ​നോ​ളു​ക​ള്‍, സ്റ്റി​റോ​ളു​ക​ള്‍ എ​ന്നി​വ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ക്കു​ന്നു.

തൊ​ലി ക​ള​യാ​ത്ത പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍

തൊ​ലി ക​ള​യാ​ത്ത പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പി​സി​ഒ​ഡി ത​ക​രാ​റി​നെ കു​റ​യ്ക്കു​ന്നു. സോ​യാ​ബീ​നി​ലു​ള്ള ഐ​സോ​ഫ്‌​ലേ​വോ​ണു​ക​ള്‍ പ്ര​ത്യു​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ​ത് അ​ര​ക്ക​പ്പ് പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

പ്രോ​ട്ടീ​നു​ക​ള്‍

പി​സി​ഒ​ഡി​യു​ടെ ആ​ഹാ​ര​പ​രി​പാ​ല​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട ഒ​രു ഘ​ട​ക​മാ​ണ് പ്രോ​ട്ടീ​നു​ക​ള്‍. കൊ​ഴു​പ്പി​ല്ലാ​ത്ത പ്രോ​ട്ടീ​നു​ക​ളാ​യ മു​ട്ട​വെ​ള്ള, മ​ത്സ്യം, ടോ​ഫു (സോ​യാ പ​നീ​ര്‍), തൊ​ലി നീ​ക്കി​യി​ട്ടു​ള്ള കോ​ഴി​യി​റ​ച്ചി, പ​യ​ര്‍ വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കാം.

ക​ശു​വ​ണ്ടി, ബ​ദാം, വാ​ൽ​ന​ട്‌​സ് എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്താം. ഇ​തി​ലു​ള്ള സി​ങ്ക്, മ​ഗ്‌​നീ​ഷ്യം എ​ന്നീ ല​വ​ണ​ങ്ങ​ള്‍ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​ന്‍​സു​ലി​ന്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കും.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Doctor Speaks

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാ​ൻ​സ​റിന്‍റെ ഘ​ട്ടം, ബാ​ധി​ച്ച അ​വ​യ​വം, മൊ​ത്ത​ത്തി​ലു​ള്ള രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാണ് ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റിന്‍റെ ചി​കി​ത്സാരീ​തി. ശ​സ്ത്ര​ക്രി​യ, കീ​മോ​തെ​റാ​പ്പി, റേ​ഡി​യോ തെ​റാ​പ്പി, ടാർഗെറ്റഡ് തെ​റാ​പ്പി എ​ന്നി​വ വി​വി​ധ ചി​കി​ത്സാ​രീ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശ​സ്ത്ര​ക്രി​യ പ​ല​പ്പോ​ഴും പ്രാ​ഥ​മി​ക ചി​കി​ത്സാ ഉ​പാ​ധി​യാ​ണ്. ടൂ​മ​ർ റി​സെ​ക്ഷ​ൻ, ക​ഴല വി​ച്ഛേ​ദി​ക്ക​ൽ, പു​ന​ർനി​ർ​മാ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സ​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കാം. കീ​മോ തെ​റാ​പ്പി​യും റേ​ഡി​യോ​തെ​റാ​പ്പി​യും ഒ​റ്റ​യ്ക്കോ സം​യോ​ജി​ത​മാ​യോ മു​ഴ​ക​ൾ ചു​രു​ക്കു​ന്ന​തി​നും കാൻ​സ​ർ കോ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം.

ഇമ്യൂ​ണോ തെ​റാ​പ്പി​, ടാ​ർ​ഗ​റ്റ് തെ​റാ​പ്പി

കാ​ൻ​സ​ർ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക ത​ന്മാ​ത്ര വൈ​ക​ല്യ​ങ്ങ​ൾ ല​ക്ഷ്യ​മിട്ടോ ഉള്ള ചി​കി​ത്സാ ഓ​പ്ഷ​നു​ക​ളാ​ണ് ഇമ്യൂ​ണോ തെ​റാ​പ്പി​യും ടാ​ർ​ഗ​റ്റ് തെ​റാ​പ്പി​യും.

പുനരധിവാസം

ഇ​വ​ർ​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ പ്ര​ക്രി​യ​യി​ൽ ഫി​സി​യോ തെ​റാപ്പി​സ്റ്റ്, സ്പീ​ച്ച് തെ​റാപ്പി​സ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡ​യ​റ്റി​ഷ​ൻ, യോ​ഗ ട്രെ​യി​ന​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ടീം ​ആ​ണു വേ​ണ്ട​ത്. വീ​ട്ടു​കാ​ർ നല്കുന്ന പി​ന്തു​ണ ഏ​റെ പ്ര​ധാ​നമാ​ണ്. രോ​ഗം ചി​കി​ത്സി​ക്കു​ന്നതുപോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​തു ക​ഴി​ഞ്ഞു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തും.

രോഗപ്രതിരോധം

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​നം പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​തും മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ന്ന​തുമാണ്. കൂ​ടാ​തെ സൂ​ര്യാ​ഘാ​ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​കു​ന്ന രീ​തി​യി​ൽ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക.

എ​ച്ച്പി​വിവാ​ക്സി​നേ​ഷ​ൻ

എ​ച്ച്പി​വിക്ക് ​എ​തി​രാ​യ വാ​ക്സി​നേ​ഷ​ൻ, പ്ര​ത്യേ​കി​ച്ച് കൗ​മാ​ര​ക്കാ​രിൽ... ഫ​ല​പ്ര​ദ​മാ​യപ്ര​തി​രോ​ധ ന​ട​പ​ടി​യാ​ണ്.പ​തി​വു ദ​ന്തപ​രി​ശോ​ധ​ന​ക​ൾ, സ്വ​യം പ​രി​ശോ​ധ​ന​ക​ൾ, സാ​ധ്യ​ത​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളെക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം എ​ന്നി​വ ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കും.

Sex

കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ന്ത്...?

നി​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രാ​ണോ...? സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത, നി​ങ്ങ​ളു​ടെ ലൈം​ഗി​ക ശേ​ഷി​ക്ക് ഇ​ത് ഉ​ത്തേ​ജ​നം പ​ക​രം... കാ​പ്പി പ്രേ​മി​ക​ളാ​യ പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം...

കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് ലൈം​ഗി​ക ക​രു​ത്ത് വ​ര്‍​ധി​ക്കാ​റു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​പ്പി കു​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​കാ​ര​ണം വേ​ണം? കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ങ്ങ​നെ ഇ​ഴ​ചേ​ര്‍​ന്നി​രി​ക്കു​ന്നു എ​ന്നു നോ​ക്കാം...

ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നു പ​രി​ഹാ​രം

യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​സ​സ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​ര്‍ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ല്‍ കാ​പ്പി കു​ടി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കാ​പ്പി​യി​ല്‍ മ​ധു​ര​മി​ട്ട് കു​ടി​ച്ചാ​ല്‍ പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന​തു മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ്.

അ​തു​കൊ​ണ്ട് കാ​പ്പി ക​ഴി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി മ​ധു​ര​വും പെ​യ്സ്റ്റു​ക​ളും ഇ​ല്ലാ​തെ വേ​ണം എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​തി​ദി​നം 2 മു​ത​ല്‍ 3 ക​പ്പ് വ​രെ കാ​പ്പി കു​ടി​ച്ച ആ​ളു​ക​ള്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് വ​ള​രെ വി​ര​ള​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ക​ഫീ​ന്‍ പ​രി​ഹാ​രം ന​ല്‍​കു​ക മാ​ത്ര​മ​ല്ല, നി​ങ്ങ​ള്‍​ക്ക് ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും ല​ഭി​ക്കും. ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ത് ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന പ​രി​ഹാ​ര മാ​ര്‍​ഗ​മാ​ണ്.

സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കു​ന്നു

ബെ​ഡ്‌​റൂ​മി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്റ്റാ​മി​ന ആ​വ​ശ്യ​മാ​ണ്. മ​റ്റെ​ല്ലാ വ്യാ​യാ​മ​ങ്ങ​ളെ​യും പോ​ലെ ക​ലോ​റി ക​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ലൈം​ഗി​ക​ത​യ്ക്കും ഉ​ണ്ട്. അ​താ​യ​ത് ന​ല്ല സ്റ്റാ​മി​ന​യു​ണ്ടെ​ങ്കി​ല്‍ ന​ല്ല​രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാം.

കാ​പ്പി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഫീ​ന്‍ പു​രു​ഷ​ന്മാ​രി​ല്‍ സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കും. ഒ​പ്പം ക്ഷീ​ണം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ക​ഫീ​ന്‍റെ സ്റ്റാ​മി​ന ബൂ​സ്റ്റിം​ഗ് കാ​യി​ക താ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 75 ശ​ത​മാ​നം കാ​യി​ക താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ക​ഫീ​ന്‍ ക​ഴി​ക്കാ​റു​ണ്ട്.

സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന് സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​പ്പി​യും സു​ഗ​ന്ധ​ത്തി​ന്. സ​മ്മ​ര്‍​ദ്ദം കു​റ​യു​മ്പോ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കും. സ​മ്മ​ര്‍​ദ്ദം, ഉ​ത്ക​ണ്ഠ, ക്ഷീ​ണം എ​ന്നി​വ ലി​ബി​ഡോ കു​റ​യു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു.

ഇ​ത് ലൈം​ഗി​ക പ​രാ​ജ​യ​ത്തി​നും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ദീ​ര്‍​ഘ​കാ​ല സ​മ്മ​ര്‍​ദ്ദം ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ അ​ള​വ് കു​റ​യു​ന്ന​തു​ള്‍​പ്പെ​ടെ ജൈ​വ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

ലൈം​ഗി​ക ഹോ​ര്‍​മോ​ണാ​യ ടെ​സ്റ്റോ​സ്റ്റി​റോ​ണി​ന്‍റെ കു​റ​വ് താ​ല്‍​പ​ര്യം കു​റ​യ്ക്കു​ക​യും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​ണ് ക​ഫീ​ന്‍.

ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന്‍ ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ക​ഫീ​ന്‍ ഉ​ദ്ധാ​ര​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കും. അ​തോ​ടെ ലൈം​ഗി​ക ആ​ഗ്ര​ഹം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​ണ​രും.

അ​തു​പോ​ലെ സ്റ്റാ​മി​ന വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ലൈം​ഗി​ക​ത കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കും. കാ​പ്പി​യു​ടെ മ​ണം പോ​ലും സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ്.

Up