സ്ത്രീ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും 45 മിനിട്ട് വ്യായാമത്തിന് മാറ്റിവയ്ക്കണം. പിസിഒഡിയുള്ളവർ ആഹാരശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍
ആന്റി ഓക്സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും, ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം.
പഴങ്ങള്‍ അഡ്രിനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോത്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
പച്ച ഇലക്കറികൾ, പച്ചക്കറികൾ
പച്ച ഇലക്കറികളിലും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
പാടനീക്കിയ പാലുത്പന്നങ്ങൾ
പാടനീക്കിയ പാലുത്പന്നങ്ങള്‍ എന്നിവ 200 മില്ലി ലിറ്റർ എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. പാലുത്പന്നങ്ങളായ തൈര്, മോര് എന്നിവയില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.
ഇത് ശരിയായ ആരോഗ്യം സംരക്ഷിക്കുന്നു.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Tags : Family Health