ജീവിതശൈലീരോഗങ്ങൾ - കാരണങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
ജീവിതശൈലീരോഗങ്ങൾ
* പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
* ഹൃദ്രോഗങ്ങൾ
* ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)
* സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
* പക്ഷാഘാതം(സ്ട്രോക്ക്)
* വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്നി ഡിസീസസ്)
* അർബുദ രോഗങ്ങൾ
* ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ആയിരിക്കും.
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ ഭാരക്കുറവ്
18 മുതൽ 24 വരെ ശരിയായ ഭാരം
24 മുതൽ 30 വരെ ഭാരക്കൂടുതൽ
30 മുതൽ 35 വരെ അമിതവണ്ണം
35 മുതൽ 40 വരെ ഗുരുതരമായ
അമിതവണ്ണം
40 ൽ കൂടുതൽ അപകടകരമായ അമിതവണ്ണം
ജീവിതശൈലീരോഗങ്ങൾ തടയാം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്ന ശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യായാമവും ആഹാരത്തിനു പച്ചക്കറികളും
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാം
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Tags : Family Health Chicken