Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Award

കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യ്ക്ക് ലീ​ഡ​ര്‍​ഷി​പ്പ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്

കൊ​​​​ച്ചി: ഓ​​​​ള്‍ ഇ​​​​ന്ത്യ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ലീ​​​​ഡ​​​​ര്‍​ഷി​​​​പ്പ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് അ​​​​വാ​​​​ര്‍​ഡ്‌​​​​സി​​​​ല്‍ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ മി​​​​ക​​​​ച്ച പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യി കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ന്യൂ​​​ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ധ​​​​ര്‍​മേ​​​​ന്ദ്ര​​​​പ്ര​​​​ധാ​​​​നി​​​​ല്‍നി​​​​ന്ന് കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് ലി​​​​മി​​​​റ്റ​​​​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ (ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ്) ഡോ. ​​​​എ​​​​സ്. ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ന്‍ പു​​​ര​​​സ്കാ​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി.

സ​​​​മു​​​​ദ്ര നി​​​​ര്‍​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മി​​​​ക​​​​വ്, ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ നേ​​​​തൃ​​​​ത്വം, സു​​​​സ്ഥി​​​​ര ഭ​​​​ര​​​​ണ​​​​നി​​​​ര്‍​വ​​​​ഹ​​​​ണം, നി​​​​ല​​​​നി​​​​ല്പു​​​​ള്ള വ​​​​ള​​​​ര്‍​ച്ച എ​​​​ന്നി​​​​വ​​​​യി​​​​ല്‍ കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല കൈ​​​​വ​​​​രി​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ള്‍​ക്കാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം.

Kerala

റവ. ഡോ. ടി.സി. ജോര്‍ജ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് സ്ഥാ​പ​ക​ന്‍ റ​വ.​ഡോ.​ടി.​സി. ജോ​ര്‍ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു.

കേ​ര​ള​ത്തി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ക​ര്‍ക്കോ സ്ഥാ​പ​ന​ങ്ങ​ള്‍ക്കോ അ​പേ​ക്ഷി​ക്കാം.25,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

അ​പേ​ക്ഷ​ക​ള്‍ ക​ണ്‍വീ​ന​ര്‍, റ​വ.​ഡോ.​ടി.​സി. ജോ​ര്‍ജ് സ്മാ​ര​ക പു​ര​സ്‌​കാ​രം, ബി​എ​എം കോ​ള​ജ്, തു​രു​ത്തി​ക്കാ​ട് പി.​ഒ, മ​ല്ല​പ്പ​ള്ളി - 689 597 എ​ന്ന വി​ലാ​സ​ത്തി​ല്‍ 14ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 0469 2682241.

NRI

മി​ക​ച്ച ഓ​ര്‍​മ പു​സ്ത​ക​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക്

ദോ​ഹ: 2025ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മി​ക​ച്ച ഓ​ര്‍​മ പു​സ്‌​ക​ത്തി​നു​ള്ള ഇ​ന്തോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​ത്തി​ന് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ഡി​റ്റ് ചെ​യ്ത് ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഈ​സ​ക്ക എ​ന്ന വി​സ്മ​യം തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

25,000 രൂ​പ സ​മ്മാ​ന​വും പ്ര​ശം​സി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. സ​ര​സ്വ​തി വി​ദ്യാ​ല​യം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ജി. രാ​ജ്‌​മോ​ഹ​ന്‍ ചെ​യ​ര്‍​മാ​നും ഇ​മാം ബ​ദ​റു​ദ്ദീ​ന്‍ മൗ​ല​വി, ഡോ. ​ഫ്രാ​ന്‍​സി​സ് ആ​ല്‍​ബ​ര്‍​ട്ട് അ​സീ​സി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ അ​വാ​ര്‍​ഡ് ക​മ്മി​റ്റി​യാ​ണ് ജേ​താ​വി​നെ തെര​ഞ്ഞെ​ടു​ത്ത​ത്.

 

Kerala

ആര്‍.വി. തോമസ് പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിച്ചു

പാ​ലാ: എ​ല്ലാ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത എ​ന്നും ഭ​ര​ണ​ഘ​ട​ന നി​ര്‍മാ​ണ സ​മി​തി​യി​ല്‍ ഇ​ത്ത​രം ചി​ന്ത​ക​ള്‍ ന​ല്‍കാ​ന്‍ ത​ക്ക വി​ധ​ത്തി​ലു​ള്ള സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളാ​യ ആ​ര്‍.​വി. തോ​മ​സി​നെ​പ്പോ​ലു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

പാ​ലാ നെ​ല്ലി​യാ​നി ല​യ​ണ്‍സ് ക്ല​ബ് ഹാ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി​രു​ന്ന ആ​ര്‍.വി. ​തോ​മ​സി​ന്‍റെ 71-ാം ച​ര​മ​വാ​ര്‍ഷി​ക അ​നു​സ്മ​ര​ണ​ത്തി​ല്‍ ആ​ര്‍.​വി. തോ​മ​സ് പു​ര​സ്‌​കാ​രം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യ്ക്ക് സ​മ്മാ​നി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താവ്.

ആ​ര്‍.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍എ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ലാ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ദി​യാ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ ച​ട​ങ്ങി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍എ ആ​ദ​രി​ച്ചു. തോ​മ​സ് ആ​ര്‍.​വി. ജോ​സ്, ഡോ. ​സാ​ബു ഡി. ​മാ​ത്യു, പ്ര​ഫ. ആ​നി ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ക​ലാ​ല​യ​ര​ത്‌​ന പു​ര​സ്‌​കാ​രം അ​മ​ല അ​ന്ന അ​നി​ലി​ന്

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​ലാ​​​ല​​​യ​​​ര​​​ത്‌​​​ന പു​​​ര​​​സ്‌​​​കാ​​​രം ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജി​​​ലെ ര​​​ണ്ടാം​​​വ​​​ര്‍​ഷ എം​​​എ ഹി​​​സ്റ്റ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​നി അ​​​മ​​​ല അ​​​ന്ന അ​​​നി​​​ലി​​​ന്.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍​നി​​​ന്നും സാ​​​മൂ​​​ഹി​​​ക​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത, ക്രി​​​യാ​​​ത്മ​​​ക നേ​​​തൃ​​​ത്വ​​​ഗു​​​ണം, അ​​​ക്കാ​​​ദ​​​മി​​​ക മി​​​ക​​​വ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​പ്ര​​​തി​​​ഭ​​​യ്ക്കു​​​ള്ള​​​താ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഫാ. ​​​ജോ​​​സ് ചു​​​ങ്ക​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ക​​​ലാ​​​ല​​​യ​​​ര​​​ത്ന പു​​​ര​​​സ്‌​​​കാ​​​രം.

5,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 2.30 നു ​​​മ​​​ല​​​യാ​​​ളം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​എ​​​ല്‍. സു​​​ഷ​​​മ സ​​​മ്മാ​​​നി​​​ക്കും.

NRI

ഗ്ലോ​ബ​ൽ മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫോ​റം ആ​ത്മീ​യ സം​ഗ​മം: ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് ഗു​ഡ് സ​മ​രി​റ്റ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു  

എ​റ​ണാ​കു​ളം: ഗ്ലോ​ബ​ൽ മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ മാസം 17ന് ​കൊ​ച്ചി റ​മാ​ഡാ ഹോ​ട്ട​ലി​ൽ ഏ​ക​ദി​ന ആ​ത്മീ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

"ന​ല്ല സ​മ​രി​യാ​ക്കാ​ര​നാ​യി​രി​ക്കു​ക' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ആ​ത്മീ​യ ചി​ന്ത​ക​ൾ​ക്കും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നു​മു​ള്ള ആ​ഹ്വാ​ന​മാ​യി.

പ​രി​പാ​ടി​യി​ൽ ഡോ. ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Kerala

എം.​വി. ദേ​വ​ൻ പു​ര​സ്കാ​രം ആ​ർ​ട്ടി​സ്റ്റ് മ​ദ​ന​ന്

ആ​​​​ലു​​​​വ: ചി​​​​ത്ര​​​​കാ​​​​ര​​​​നും വാ​​​​ഗ്‌​​​മി​​​​യും വാ​​​​സ്തു​​​​ശി​​​​ല്പി​​​​യു​​​​മാ​​​​യ എം.​​​​വി. ദേ​​​​വ​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള അ​​​​ഞ്ചാ​​​​മ​​​​ത് പു​​​​ര​​​​സ്കാ​​​​രം ആ​​​​ർ​​​​ട്ടി​​​​സ്റ്റ് മ​​​​ദ​​​​ന​​​​ന​​​​ന്. കെ.​​​​സി.​​​​എ​​​​സ്. പ​​​​ണി​​​​ക്ക​​​​രു​​​​ടെ ഓ​​​​ർ​​​​മദി​​​​ന​​​​വും എം.​​​​വി. ദേ​​​​വ​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​വു​​​​മാ​​​​യ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ആ​​​​ലു​​​​വ ചൂ​​​​ർ​​​​ണി​​​​ക്ക​​​​ര​​​​യി​​​​ലെ വീ​​​​ട് സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന ‘ദേ​​​​വാ​​​​ങ്ക​​​​ണ’​​​​ത്തി​​​​ൽ​ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

അ​​​​വാ​​​​ർ​​​​ഡ് തു​​​​ക​​​​യാ​​​​യി 50,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും ന​​​​ൽ​​​കു​​​​മെ​​​​ന്ന് എം.​​​​വി. ദേ​​​​വ​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ ജ​​​​മീ​​​​ല, ശാ​​​​ലി​​​​നി എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

NRI

ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ൽ ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് ലൈ​ഫ് ടൈം ​ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ്

കൊ​ച്ചി: ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ൽ പ്ര​മു​ഖ സം​ഘാ​ട​ക​നും എ​ഴു​ത്തു​കാ​ര​നും വേ​ൾ​ഡ് മ​ല​യാ​ളി വോ​യി​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് ലൈ​ഫ് ടൈം ​ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

പ്ര​വാ​സി  മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രു​മി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി ന​ൽ​കി​യ ദീ​ർ​ഘ​കാ​ല സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കി​യ​ത്. ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത്രി​മ ബു​ദ്ധി സം​ബ​ന്ധി​ച്ച നി​ര​വ​ധി സെ​ഷ​നു​ക​ൾ ന​ട​ന്നു.

ഈ ​ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട് എ​ഐ പാ​ർ​ക്കും ഡാ​റ്റ സെ​ന്‍റ​റും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ഫെ​സ്റ്റി​വ​ൽ തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഐ​ഐ​ടി ബോം​ബെ ത​യാ​റാ​ക്കി ജ​നു​വ​രി അ​വ​സാ​നം കേ​ര​ള സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.

ഫെ​ഡ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ള്ള മ​ഞ്ചേ​രി ഈ ​പ​ദ്ധ​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കും. ഇ​ന്ത്യ​ൻ ക​മ്പ​നീ​സ് ആ​ക്ട് സെ​ക്ഷ​ൻ 3 പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ക​മ്പ​നി​യാ​ണ് മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ. 

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന ര​ണ്ടും മൂ​ന്നും ത​ല​മു​റ​യി​ൽ​പ്പെ​ട്ട മ​ല​യാ​ളി​ക​ളെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും അ​വ​രു​ടെ അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തും വി​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യു​മാ​ണ് മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Kerala

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വെ​ച്ചു; കേ​ന്ദ്ര ഇ​ട​പെ​ട​ലെ​ന്ന് ആ​ക്ഷേ​പം

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം അ​വ​സാ​ന​നി​മി​ഷം മാ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ​മ​ഗ്ര സം​ഭാ​വ​ന അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന​ത്. അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പേ​രു​ക​ളും പു​റ​ത്തു​വി​ടു​മെ​ന്ന വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​ൽ​പ്പ​സ​മ​യം മു​മ്പാ​ണ് നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​വ​സാ​ന നി​മി​ഷം സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ടാ​ണ് പ്ര​ഖ്യാ​പ​നം ത​ട​ഞ്ഞ​തെ​ന്ന് കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ​യൊ​രു ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​ക്ക് അ​മേ​രി​ക്ക​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​വാ​ര്‍​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​ഹാ​​​യോ സം​​​സ്ഥാ​​​ന​​​ത്തെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ടൊ​​​ളീ​​​ദോ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലെ മി​​​ക​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന ഔ​​​ട്ട്സ്റ്റാ​​​ന്‍​ഡിം​​​ഗ് സീ​​​നി​​​യ​​​ര്‍ ഫോ​​​ര്‍ കാ​​​മ്പ​​​സ് ആ​​​ന്‍​ഡ് ക​​​മ്മ്യൂ​​​ണി​​​റ്റി കോ​​​ണ്‍​ട്രി​​​ബൂ​​​ഷ​​​ന്‍​സ് അ​​​വാ​​​ര്‍​ഡി​​​ന് മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ര്‍​ഥി അ​​​ടൂ​​​ര്‍ തു​​​വ​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി അ​​​മ​​​ല ബാ​​​ബു തോ​​​മ​​​സ് അ​​​ര്‍​ഹ​​​യാ​​​യി.

കാ​​​മ്പ​​​സി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ​​​യും ക​​​മ്യൂ​​​ണി​​​റ്റി​​​യി​​​ലെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, നേ​​​തൃ​​​ത്വ മി​​​ക​​​വ്, സാ​​​മൂ​​​ഹ്യ സേ​​​വ​​​ന ത​​​ത്പ​​​ര​​​ത എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് അ​​​മ​​​ല​​​യ്ക്ക് അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കി​​​യ​​​ത്.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ അ​​​ടൂ​​​ര്‍ തു​​​വ​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ബാ​​​ബു കെ. ​​​തോ​​​മ​​​സി​​​ന്‍റെ​​​യും ലി​​​നി ബാ​​​ബു​​​വി​​​ന്‍റെ​​​യും ഏ​​​ക മ​​​ക​​​ളാ​​​യ അ​​​മ​​​ല തു​​​വ​​​യൂ​​​ര്‍ ഇ​​​ന്‍​ഫ​​​ന്‍റ് ജീ​​​സ​​​സ് ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്‌​​​കൂ​​​ള്‍, അ​​​ബു​​​ദാ​​​ബി സ​​​ണ്‍​റൈ​​​സ് ഇം​​​ഗ്ലീ​​​ഷ് പ്രൈ​​​വ​​​റ്റ് സ്‌​​​കൂ​​​ള്‍, മും​​​ബൈ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തി​​​ന് ശേ​​​ഷ​​​മാ​​​ണ് എ​​​ന്‍​വയൺ‍​മെ​​​ന്‍റ​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് (മേ​​​ജ​​​ര്‍), പീ​​​സ് ആ​​​ന്‍​ഡ് ജ​​​സ്റ്റീ​​​സ് (മൈ​​​ന​​​ര്‍) പ​​​ഠ​​​ന​​​ത്തി​​​നാ​​​യി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ടൊ​​​ളീ​​​ദോ​​​യി​​​ല്‍ ചേ​​​രു​​​ന്ന​​​ത്.

District News

ഡോ. ​വ​ര്‍​ഷ​യ്ക്ക് അ​വാ​ര്‍​ഡ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​ച്ച പ​ബ്ലി​ക്കേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​ച്ചേ​ഴ്‌​സ് ഓ​ഫ് സൈ​ക്യാ​ട്രി അ​വാ​ര്‍​ഡ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൈ​ക്യാ​ട്രി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​വ​ര്‍​ഷ വി​ദ്യാ​ധ​ര​ന് ല​ഭി​ച്ചു. ഇ​തോ​ടൊ​പ്പം ഡോ. ​വ​ര്‍​ഷ ത​യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ത്തി​ന് മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള നി​ലോ​ഫ​ര്‍ അ​വാ​ര്‍​ഡും ല​ഭി​ച്ചു.


കു​ട്ടി​ക​ളു​ടേ​യും കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടേ​യും മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ​രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച (സൈ​ക്കോ​തെ​റാ​പ്യൂ​ട്ടി​ക്ക് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍) പ​ഠ​ന പ്ര​ബ​ന്ധ​ത്തി​നാ​ണ് ബ​ഹു​മ​തി. ഗു​വാ​ഹ​ട്ടി​യി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ചൈ​ല്‍​ഡ് ആ​ന്‍റ് അ​ഡോ​ള​സ​ന്‍റ് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്തി​ന്‍റെ പ​തി​നെ​ട്ടാം ദ്വൈ ​വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ലോ​ഫ​ര്‍ അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ പ്ര​മു​ഖ നെ​ഫ്രോ​ള​ജി​സ്റ്റാ​യ ഡോ. ​വി​നു ഗോ​പാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ് ഡോ. ​വ​ര്‍​ഷ.

Education

സ്‌​പോ​ര്‍​ട്‌​സ് പ്ര​മോ​ട്ടിം​ഗ് കോ​ള​ജി​ന് അ​വാ​ര്‍​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഏ​​​റ്റ​​​വും ന​​​ല്ല സ്‌​​​പോ​​​ര്‍​ട്‌​​​സ് പ്ര​​​മോ​​​ട്ടിം​​​ഗ് കോ​​​ള​​​ജി​​​നു​​​ള്ള ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഫാ. ​​​ജോ​​​യ് പീ​​​ണി​​​ക്ക​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​വാ​​​ര്‍​ഡി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ (2025- 26) സ്‌​​​പോ​​​ര്‍​ട്‌​​​സി​​​നെ വ​​​ള​​​ര്‍​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കോ​​​ള​​​ജ് ന​​​ട​​​ത്തി​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍, നേ​​​ടി​​​യ കാ​​​യി​​​ക​​​നേ​​​ട്ട​​​ങ്ങ​​​ള്‍, പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, പ​​​ത്ര​​​വാ​​​ര്‍​ത്ത​​​ക​​​ള്‍, ഫോ​​​ട്ടോ​​​ക​​​ള്‍, സി​​​ഡി​​​ക​​​ള്‍, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ- ദേ​​​ശി​​​യ- സം​​​സ്ഥാ​​​ന യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ത​​​ല​​​ങ്ങ​​​ളി​​​ല്‍ നേ​​​ടി​​​യ വി​​​ജ​​​യ​​​ങ്ങ​​​ളു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും അ​​​ട​​​ക്കം 2026 ജ​​​നു​​​വ​​​രി 30നു​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: ഡോ. ​​​ബി​​​ന്‍റു ടി. ​​​ക​​​ല്യാ​​​ണ്‍ - 9495516382, ഡോ. ​​​കെ.​​​എം. സെ​​​ബാ​​​സ്റ്റി​​​യ​​​ന്‍- 9400632573, എം.​​​എ​​​ന്‍. നി​​​ധി​​​ന്‍- 9746034344. അ​​​പേ​​​ക്ഷാ​​​ഫോ​​​റം www.christcollegeijk.edu.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

NRI

യു​ക്മ ശ്രേ​ഷ്ഠ മ​ല​യാ​ളി പു​ര​സ്കാ​ര​ദാ​നം 22ന് ​പ്രി​സ്റ്റ​ണി​ൽ

പ്രി​സ്റ്റ​ൺ: യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (യു​ക്മ) ദേ​ശീ​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലെ ഫാ​ഷ​ൻ രം​ഗ​ത്ത് ത​രം​ഗ​മാ​യി മാ​റി​യ മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സു​മാ​യി ചേ​ര്‍​ന്ന് നോ​ർ​ത്ത് വെ​സ്റ്റി​ലെ പ്രി​സ്റ്റ​ൺ പാ​ർ​ക്ക് ഹാ​ൾ ഹോ​ട്ട​ൽ ആ​ൻ​ഡ് സ്പാ​യി​ൽ വ​ച്ച് യു​ക്മ "ശ്രേ​ഷ്ഠ മ​ല​യാ​ളി 2025' പു​ര​സ്കാ​ര​ദാ​ന​വും - മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് ഫാ​ഷ​ൻ ഷോ ​ആ​ൻ​ഡ് സൗ​ന്ദ​ര്യ​മ​ത്സ​ര​വും ഈ ​മാ​സം 22ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന "മി​സ് & മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യ്ക്കൊ​പ്പ​മാ​വും യു​ക്മ​യു​ടെ അ​വാ​ർ​ഡ് ദാ​ന​വും മ​റ്റ് പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ല്‍​ക്കു​ന്ന സം​ഗീ​ത - നൃ​ത്ത ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ന​പ്പു​റം മി​സി​സ് മ​ല​യാ​ളി യു​കെ, മി​സ് മ​ല​യാ​ളി യു​കെ, മി​സ് ടീ​ൻ മ​ല​യാ​ളി യു​കെ, ലി​റ്റി​ൽ മ​ല​യാ​ളി മ​ങ്ക ആ​ൻ​ഡ് ശ്രീ​മാ​ൻ, മ​ല​യാ​ളി ശ്രീ​മാ​ൻ യു​കെ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.

"മി​സ് ആ​ൻ​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സെ​ലി​ബ്രി​റ്റി അ​തി​ഥി​ക​ളാ​യ പ്രേ​മും സ്വാ​സി​ക​യും പ​ങ്കെ​ടു​ക്കു​ക​യും ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യി വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്യും. ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്താ​ണ് ഈ ​ഷോ സം​വി​ധാ​നം ചെ​യ്ത് ആ​ശ​യ​രൂ​പീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു​കെ​യി​ലു​ട​നീ​ള​മു​ള്ള ഏ​തൊ​രു മ​ല​യാ​ളി​ക്കും മ​ല​യാ​ളി അ​ഭി​മാ​ന​ത്തി​ന്‍റെ ഈ ​ഐ​ക്ക​ണി​ക് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫാ​ഷ​ൻ, വി​നോ​ദം എ​ന്നി​വ നി​റ​ഞ്ഞ ഒ​രു മു​ഴു​വ​ൻ ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ നൃ​ത്ത​സം​വി​ധാ​ന പ്ര​ക​ട​ന​ങ്ങ​ൾ, അ​തി​ശ​യി​പ്പി​ക്കു​ന്ന ഫാ​ഷ​ൻ ഷോ, ​സെ​ലി​ബ്രി​റ്റി​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ൽ പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07774966980. ഈ ​വ​ർ​ഷ​ത്തെ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ക​ലാ​തി​ല​കം - ക​ലാ​പ്ര​തി​ഭ പ​ട്ട​ങ്ങ​ള്‍ ല​ഭി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. ഇ​തോ​ടൊ​പ്പം യു​ക്മ കേ​ര​ളാ​പൂ​രം 2025 വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ളേ​യും വേ​ദി​യി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ യു​ക്മ​യു​ടെ മെ​ഗാ സ​മ്മാ​ന​പ​ദ്ധ​തി​യാ​യ "യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി - 2025' പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ന്നേ ദി​വ​സം ന​ട​ത്ത​പ്പെ​ടും.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ള്ള​തും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, ജീ​വ​കാ​രു​ണ്യ - സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​യ ഏ​താ​നും ചി​ല ആ​ളു​ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്ന​തി​നും യു​ക്മ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, യു​ക്മ പ്ര​തി​നി​ധി​ക​ൾ, യു​ക്മ​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ആ​ദ​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​വ​രു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ബ​യോ​ഡേ​റ്റ സ​ഹി​തം ന​ൽ​കാ​വു​ന്ന​താ​ണ്.

യു​ക്മ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​ബ് ക​മ്മി​റ്റി ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട​ത് സെ​ക്ര​ട്ട​റി​യു​ടെ ഇ-​മെ​യി​ലി​ലാ​ണ് ([email protected]). ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 ന​വം​ബ​ർ 2025 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

കു​ര്യ​ൻ ജോ​ർ​ജ്

Movies

പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ പോ​റ്റി​യാ​യി, ച​ന്തു​വാ​യി, മാ​ട​യാ​യി, ഡാ​നി​യാ​യി....

ക​ഥാ​പാ​ത്ര​ങ്ങ​ളെ, ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​ത്രം സ്‌​ക്രീ​നി​ല്‍ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന ന​ട​നാ​ണ് മ​മ്മൂ​ട്ടി. അ​തു​കൊ​ണ്ടാ​ണ് ആ ​മ​ഹാ​ന​ട​ന്, കൊ​ടു​മ​ണ്‍ പോ​റ്റി​യാ​യും ച​ന്തു​വാ​യും ഡാ​നി​യാ​യും മാ​ട​യാ​യും ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രാ​യും അ​ഹ​മ്മ​ദ് ഹാ​ജി​യാ​യും വാ​റു​ണ്ണി​യാ​യും പ​ക​ര്‍​ന്നാ​ടു​വാ​നാ​കു​ന്ന​ത്.

വെ​ള്ളി​ത്തി​ര​യി​ല്‍ ഒ​രി​ക്ക​ല്‍ ക​ണ്ട മ​മ്മൂ​ട്ടി​യെ പി​ന്നീ​ടൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തും! ഒ​രി​ക്ക​ല്‍ വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ ടി.​വി.​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ​പ്പോ​ലെ​യോ, മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ​യോ മ​ഹാ​ന​ട​ന്മാ​ര്‍ ഇ​നി​യു​ണ്ടാ​കി​ല്ല. കു​റ​ച്ചു​ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു ന​ട​ന്‍, അ​ങ്ങ​നെ മാ​ത്ര​മേ, സം​ഭ​വി​ക്കൂ.

പ​രീ​ക്ഷ​ണ​ങ്ങ​ൾ

അ​നു​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ഒ​രു ന​ട​നെ പ​രു​വ​പ്പെ​ടു​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍ പ്രേ​ക്ഷ​ക​രെ​യും ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യും വി​സ്മ​യി​പ്പി​ച്ച നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്.

വി​ധേ​യ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​ര്‍ (ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രും എ​ന്‍റെ ജീ​വി​ത​വും എ​ന്ന സ​ക്ക​റി​യു​ടെ ക​ഥ​യെ ഇ​തി​വൃ​ത്ത​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം), പൊ​ന്ത​ന്‍​മാ​ട​യി​ലെ മാ​ട (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം), മ​തി​ലു​ക​ള്‍ എ​ന്ന സി​നി​മ​യി​ല്‍ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ച്ച ക​ഥാ​കാ​ര​ന്‍/​ബ​ഷീ​ര്‍ (ബ​ഷീ​റി​ന്റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം),

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ സ​ങ്കീ​ര്‍​ണാ​നു​ഭ​വ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സൂ​സ​ന്ന​യി​ലെ ഡാ​നി (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ചി​ത്രം), പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെ അ​ഹ​മ്മ​ദ് ഹാ​ജി (ടി.​പി.​രാ​ജീ​വി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം)...

അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ അ​വ​ത​രി​ച്ചു. സ​മാ​ന്ത​ര​സി​നി​മ​ക​ള്‍​ക്കും വാ​ണി​ജ്യ​സി​നി​മ​ക​ള്‍​ക്കും ഒ​രു​പോ​ലെ ഇ​ണ​ങ്ങു​ന്ന മ​റ്റൊ​രു ന​ട​നും ന​മു​ക്കി​ല്ല. എ​ഴു​ത്തി​നാ​ലാം വ​യ​സി​ല്‍ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ ​മ​ഹാ​ന​ട​നെ പ്രാ​പ്ത​നാ​ക്കി​യ​ത് അ​ഭി​ന​യ​ക​ല​യു​ടെ 'ഉ​പാ​സ​ക​ന്‍' എ​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്.

ച​ല​ച്ചി​ത്ര​നി​രീ​ക്ഷ​ക​ര്‍ പ​റ​യാ​റു​ണ്ട്. മ​മ്മൂ​ട്ടി ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​ത്രം ന​ട​ന​ല്ല, എ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​കാ​ലം തൊ​ട്ട്, ആ ​ന​ട​ന്‍ സ്വ​യം വി​മ​ര്‍​ശി​ക്കു​ക​യും ത​ന്നെ​ത്ത​ന്നെ പു​തു​ക്കി​പ്പ​ണി​യു​ക​യു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് കാ​ലം മാ​റു​മ്പോ​ഴും പു​തി​യ ന​ട​നാ​യി മാ​റു​ന്ന​ത്. അ​ദ്ദേ​ഹം ന​ട​ന​ല്ല, എ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. കാ​ര​ണം അ​ദ്ദേ​ഹം ന​ട​ന്മാ​രു​ടെ ന​ട​നാ​ണ്. അ​ഭി​ന​യ​ക​ല​യു​ടെ കു​ല​പ​തി!

വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ

സ​മ​കാ​ലി​ക​ന​ട​ന്മാ​രെ അ​പേ​ക്ഷി​ച്ച്, വ​ലി​പ്പ​ച്ചെ​റു​പ്പ​മോ പ്രാ​യ​വ്യ​ത്യാ​സ​മോ ന​വാ​ഗ​ത​നോ എ​ന്ന വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​തെ വ്യ​ത്യ​സ്ത​മാ​യ അ​ഭ്ര​കാ​വ്യ​വു​മാ​യി വ​ന്ന​വ​രെ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി രാ​പ​ക​ല്‍ അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു.

ത​നി​ക്കു യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്ത് അ​ല്ലെ​ങ്കി​ല്‍ ത​ന്‍റെ ക​ഥാ​പാ​ത്ര അ​ന്വേ​ഷ​ണ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നി​ട​ത്ത് മ​മ്മൂ​ട്ടി​യി​ലെ "അ​ഭി​ന​യ​പു​രു​ഷ​ന്‍' ത​മ്പ​ടി​ച്ചു. ത​ന്നെ​ത്ത​ന്നെ ആ​വ​ര്‍​ത്തി​ക്കു​ന്ന പ​തി​വ് മ​മ്മൂ​ട്ടി​ക്കി​ല്ല. ഒ​രു​കാ​ല​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ (കു​ടും​ബ​ചി​ത്ര​ങ്ങ​ള്‍) നി​ര​ന്ത​രം ചെ​യ്ത്, ബോ​ക്സ്ഓ​ഫീ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ആ ​ന​ട​ന്‍, സി​നി​മ​യി​ല്ലാ​തെ ച​ട​ഞ്ഞു​കൂ​ടി​യ നാ​ളു​ക​ളു​മു​ണ്ട്.

പി​ന്നീ​ട് ത​ന്നെ​ത്ത​ന്നെ പു​ന​ര്‍​നി​ര്‍​മി​ച്ച് താ​രം വീ​ണ്ടും അ​വ​ത​രി​ക്കു​ക​യു​മാ​യി​രു​ന്നു. ന്യൂ​ഡ​ല്‍​ഹി എ​ന്ന ജോ​ഷി ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ത്ത​ര​ത്തി​ലൊ​രു പു​ന​ര്‍​വ​ര​വി​ന് നി​മി​ത്ത​മാ​യ ചി​ത്ര​മാ​ണ്. പി​ന്നീ​ട് ബ്ലെ​സി​യു​ടെ കാ​ഴ്ച​യും. ഒ​രേ​സ​മ​യം, രാ​ജ​മാ​ണി​ക്യ​മാ​കാ​നും മാ​ട​യാ​കാ​നും മ​റ്റാ​ര്‍​ക്കു ക​ഴി​യും..?

മാ​റ്റ​വും ആ​ഴ​വും

വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ന്‍ കെ.​ജി.​ജോ​ര്‍​ജി​ന്‍റെ "യ​വ​നി​ക'​യി​ലെ ജേ​ക്ക​ബ് ഈ​രാ​ളി, ക്ലാ​സി​ക് സം​വി​ധാ​യ​ക​ന്‍ ഭ​ര​ത​ന്‍റെ "അ​മ​ര'​ത്തി​ലെ അ​ച്ചൂ​ട്ടി, 'വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ'​യി​ലെ ച​ന്തു ചേ​ക​വ​ര്‍, 'ലൗ​ഡ് സ്പീ​ക്ക​റി'​ലെ മൈ​ക്ക്, 'പ്രാ​ഞ്ചി​യേ​ട്ട'​നി​ലെ പ്രാ​ഞ്ചി, 'പ​ത്തേ​മാ​രി'​യി​ലെ പ​ള്ളി​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​ഠി​ക്കു​മ്പോ​ള്‍, കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​വും ആ​ഴ​വും മ​ന​സി​ലാ​ക്കാ​നാ​കും.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ള്‍ തേ​ടി​യു​ള്ള ഏ​കാ​ന്ത​യാ​ത്ര​യാ​ണ് മ​മ്മൂ​ട്ടി​യെ മ​ഹാ​ന​ട​നാ​ക്കി​യ​തും മ​റ്റു​ള്ള​വ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കി​യ​തും. മ​മ്മൂ​ട്ടി​യ​ല്ലാ​തെ, മ​റ്റൊ​രു ന​ട​നെ​യും ത​ന്റെ 'ച​ന്തു' വാ​യി സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എം​ടി പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ളും അ​താ​ണ്.

ജൂ​റി​യു​ടെ വാ​ക്കു​ക​ൾ

അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ ജൂ​റി​യു​ടെ വാ​ക്കു​ക​ള്‍, മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തെ മൊ​ത്ത​ത്തി​ല്‍ വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു. 'കൊ​ടു​മ​ണ്‍ പോ​റ്റി', 'ചാ​ത്ത​ന്‍' എ​ന്നീ ര​ണ്ടു പാ​ത്ര​സൃ​ഷ്ടി​ക​ളെ ഏ​ക​ശ​രീ​ര​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ചു​ന​ട​ത്തി​യ ഭാ​വാ​ഭി​ന​യ മി​ക​വ്- എ​ന്നാ​ണ് ജൂ​റി പ​റ​ഞ്ഞ​ത്. ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ശ​രീ​രം മാ​ത്ര​മ​ല്ല, മ​ന​സും അ​ഭി​ന​യ​പ​രീ​ക്ഷ​ണ​ത്തി​ന്റെ ശാ​ല​യാ​ക്കി മ​മ്മൂ​ട്ടി മാ​റ്റു​ന്നു.

എ​ന്നാ​ല്‍; ഇ​തൊ​ന്നു​മ​ല്ല, കാ​ല​ത്തി​നൊ​പ്പം ന​ട​ന്ന ന​ട​ന്‍ എ​ന്നും മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​ലും ആ​ഴ​മു​ള്ള, ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന എ​ത്ര​യോ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ആ '​മ​ഹാ​പു​രു​ഷ​ന്‍' ഇ​നി​യും അ​വ​ത​രി​ക്കാ​നി​രി​ക്കു​ന്നു.

District News

ഡോ.​ജെ. ശി​വ​കു​മാ​ര​നു ഇ​ൻ​വെ​ന്‍റ​റി ക​ൺ​ട്രോ​ള​ർ അ​വാ​ർ​ഡ്

കോ​യ​ന്പ​ത്തൂ​ർ: മ​ൾ​ട്ടി-​സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യ കെ​എം​സി​എ​ച്ച് ആ​ശു​പ​ത്രി​യു​ടെ സി​ഇ​ഒ ഡോ.​ജെ. ശി​വ​കു​മാ​ര​ന് 2025 ലെ ​ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഇ​ൻ​വെ​ന്‍റ​റി ക​ൺ​ട്രോ​ള​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു. മെ​ഡി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​ലെ ഇ​ൻ​വെ​ന്‍റ​റി നി​യ​ന്ത്ര​ണ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.


മെ​ഡി​ക്ക​ൽ വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ ക​മ്പ​നി​യാ​യ ഇ​ൻ​സൈ​റ്റ്സ് കെ​യ​റാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ൽ 30 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ​മു​ള്ള ഡോ.​ജെ. ശി​വ​കു​മാ​ര​ൻ ഹെ​ൽ​ത്ത്കെ​യ​ർ വി​ഷ​ന​റി അ​വാ​ർ​ഡ്, വേ​ൾ​ഡ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള മോ​സ്റ്റ് ഐ​ക്ക​ണി​ക് ഹെ​ൽ​ത്ത്കെ​യ​ർ ലീ​ഡ​ർ ഗ്ലോ​ബ​ൽ അ​വാ​ർ​ഡ്, ഫോ​ർ​ച്യൂ​ൺ ഗ്ലോ​ബ​ലി​ൽ നി​ന്ന് 2024 ലെ ​മി​ക​ച്ച സി​ഇ​ഒ എ​ന്നീ അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഡോ.​ജെ. ശി​വ​കു​മാ​ര​ന്‍റെ നേ​ട്ട​ത്തി​ൽ കെ​എം​സി​എ​ച്ച് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ന​ല്ല ജി. ​പ​ള​നി​സ്വാ​മി​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​അ​രു​ൺ പ​ള​നി​സ്വാ​മി​യും അ​ഭി​ന​ന്ദി​ച്ചു.

District News

വ​യ​ലാ​ർ അ​വാ​ർ​ഡ് ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന് സ​മ്മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ വ​യ​ലാ​ർ രാ​മ​വ​ർ​മ പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന് സ​മ്മാ​നി​ച്ചു. ന​മ്മു​ടെ കാ​ല​ത്തെ മ​നു​ഷ്യ​ർ പി​ൻ​കാ​ഴ്ച​ക​ൾ മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന ക​ണ്ണാ​ടി​യു​മാ​യി നി​ര​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രാ​ണെന്നു സ​ന്തോ​ഷ്കു​മാ​ർ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ലേ​ക്കോ വ​ർ​ത്ത​മാ​ന​ത്തി​ലേ​ക്കോ പോ​ലും ദി​ശ കാ​ണി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മു​ൻ​വ​ശ​ത്തെ ക​ണ്ണാ​ടി​ക​ൾ മ​നു​ഷ്യ​ർ സ്വ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി, പ്ര​ഭാ​വ​ർ​മ, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, കെ.​വി മോ​ഹ​ൻ​കു​മാ​ർ, ബെ​ന്യാ​മി​ൻ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ പ​തി​നൊ​ന്നു പേ​ർ ചേ​ർ​ന്നാ​ണ് "ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ’​എ​ന്ന നോ​വ​ലി​ലൂ​ടെ മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ധു​നി​ക മു​ഖ​മാ​യ ഇ. ​സ​ന്തോ​ഷ്കു​മാ​റി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ഒ​രു മ​നു​ഷ്യ​ന്‍റെ പ​രി​ഹാ​ര​മി​ല്ലാ​ത്ത കു​റ്റ​ബോ​ധ​ത്തെ​യും ന​മ്മു​ടെ കാ​ല​ത്ത് ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യി മാ​റി​യി​ട്ടു​ള്ള അ​ഭ​യാ​ന്വേ​ഷ​ണ​ത്തെ​യു​മാ​ണ് നോ​വ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ​ന്തോ​ഷ്കു​മാ​ർ പ​റ​ഞ്ഞു.


ക​വി പ്ര​ഭാ​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി അം​ഗം ടി.​ഡി രാ​മ​കൃ​ഷ്ണ​ൻ നോ​വ​ലി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ട്ര​സ്റ്റ് അം​ഗം ഡോ. ​വി. രാ​മ​ൻ​കു​ട്ടി പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ബി. ​സ​തീ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​നു ശേ​ഷം വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​ര​വും ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

Kerala

വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം ഇ​ന്ന്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025ലെ ​​​വ​​​യ​​​ലാ​​​ര്‍ രാ​​​മ​​​വ​​​ര്‍​മ സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍​ഡ് മ​​​ഹാ​​​ക​​​വി വ​​​യ​​​ലാ​​​റി​​​ന്‍റെ ച​​​ര​​​മ​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ സ​​​മ്മാ​​​നി​​​ക്കും. പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന​​​ര്‍​ഹ​​​മാ​​​യ ത​​​പോ​​​മ​​​യി​​​യു​​​ടെ അ​​​ച്ഛ​​​ന്‍ എ​​​ന്ന കൃ​​​തി​​​യു​​​ടെ ര​​​ച​​​യി​​​താ​​​വാ​​​യ ഇ. ​​​സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​റി​​​ന് വ​​​യ​​​ലാ​​​ര്‍ ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​രു​​​മ്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ന്‍ അ​​​വാ​​​ര്‍​ഡ് സ​​​മ​​​ര്‍​പ്പി​​​ക്കും. പ​​​രി​​​പാ​​​ടി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം വ​​​യ​​​ലാ​​​ര്‍ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യ 12 പേ​​​ര്‍ ചേ​​​ര്‍​ന്ന് നി​​​ര്‍​വ​​​ഹി​​​ക്കും. വ​​​യ​​​ലാ​​​ര്‍ വ​​​ര്‍​ഷം 2025-26 എ​​​ന്ന ഒ​​​രു വ​​​ര്‍​ഷം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തി​​​നോ​​​ടൊ​​​പ്പം ന​​​ട​​​ക്കും.

 

തു​​​ട​​​ര്‍​ന്ന് വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കൊ​​​പ്പം 12 പ്ര​​​മു​​​ഖ പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​രു​​​ക്കു​​​ന്ന വ​​​യ​​​ലാ​​​ര്‍ ഗാ​​​ന​​​സ​​​ന്ധ്യ​​​യും അ​​​ര​​​ങ്ങേ​​​റും.

Latest News

Up