എറണാകുളം: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഈ മാസം 17ന് കൊച്ചി റമാഡാ ഹോട്ടലിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു.
"നല്ല സമരിയാക്കാരനായിരിക്കുക' എന്ന വിഷയത്തിൽ നടന്ന സംഗമം ആത്മീയ ചിന്തകൾക്കും സാമൂഹിക ഉത്തരവാദിത്വത്തിനുമുള്ള ആഹ്വാനമായി.
പരിപാടിയിൽ ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

റവ.ഫാ. തോമസ് കുര്യൻ (മരോട്ടിപ്പുഴ), ഡോ. ആൻഡ്രൂ പാപ്പച്ചൻ (യുഎസ്എ), റവ. ഡോ. ജേക്കബ് തോമസ്, റവ. ഡോ. ജോൺ ജോസഫ്, റവ.ഡോ. സാമുവേൽ ടി. വർഗീസ് എന്നിവർ വിഷയാവതരണം നടത്തി.
2025ലെ ഗുഡ് സമരിറ്റൻ അവാർഡ് റവ.ഫാ. തോമസ് കുര്യൻ (മരോട്ടിപ്പുഴ), ഡോ. ആൻഡ്രൂ പാപ്പച്ചൻഎന്നിവർക്ക് പ്രസിഡന്റ് ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.

കരുണയും സഹജീവി സ്നേഹവും സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത വക്താക്കൾ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു.
രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.

ആത്മീയ നവോത്ഥാനത്തിനും സാമൂഹിക സേവനബോധം വളർത്തുന്നതിനും ഈ സംഗമം സഹായകമായി.
Tags : andrew pappachan global malayalee christian forum award usa