x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച ഓ​ര്‍​മ പു​സ്ത​ക​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക്


Published: February 3, 2026 10:44 AM IST | Updated: February 3, 2026 10:44 AM IST

ദോ​ഹ: 2025ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മി​ക​ച്ച ഓ​ര്‍​മ പു​സ്‌​ക​ത്തി​നു​ള്ള ഇ​ന്തോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​ത്തി​ന് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ഡി​റ്റ് ചെ​യ്ത് ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഈ​സ​ക്ക എ​ന്ന വി​സ്മ​യം തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

25,000 രൂ​പ സ​മ്മാ​ന​വും പ്ര​ശം​സി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. സ​ര​സ്വ​തി വി​ദ്യാ​ല​യം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ജി. രാ​ജ്‌​മോ​ഹ​ന്‍ ചെ​യ​ര്‍​മാ​നും ഇ​മാം ബ​ദ​റു​ദ്ദീ​ന്‍ മൗ​ല​വി, ഡോ. ​ഫ്രാ​ന്‍​സി​സ് ആ​ല്‍​ബ​ര്‍​ട്ട് അ​സീ​സി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ അ​വാ​ര്‍​ഡ് ക​മ്മി​റ്റി​യാ​ണ് ജേ​താ​വി​നെ തെര​ഞ്ഞെ​ടു​ത്ത​ത്.

 

K-Rail Survey

സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള സം​രം​ഭ​ക​നെ​ന്ന നി​ല​യി​ലും ക​ലാ​സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും നി​റ​ഞ്ഞു​നി​ന്ന ഈ​സ​ക്ക​യു​ടെ ജീ​വി​തം സ​മ​ഗ്ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​മാ​ണ് ഈ​സ​ക്ക എ​ന്ന വി​സ്മ​യ​മെ​ന്ന് ജൂ​റി വി​ല​യി​രു​ത്തി.

ഈ​സ​ക്ക​യു​ടെ ഓ​ര്‍​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Tags : Dr. Amanulla Vadakkangara Book Award

Recent News

Up