x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ൽ ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് ലൈ​ഫ് ടൈം ​ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ്

സി​ൽ​ജി ജെ. ​ടോം
Published: January 5, 2026 12:00 PM IST | Updated: January 5, 2026 12:00 PM IST

കൊ​ച്ചി: ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ൽ പ്ര​മു​ഖ സം​ഘാ​ട​ക​നും എ​ഴു​ത്തു​കാ​ര​നും വേ​ൾ​ഡ് മ​ല​യാ​ളി വോ​യി​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് ലൈ​ഫ് ടൈം ​ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

പ്ര​വാ​സി  മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രു​മി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​യി ന​ൽ​കി​യ ദീ​ർ​ഘ​കാ​ല സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കി​യ​ത്. ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത്രി​മ ബു​ദ്ധി സം​ബ​ന്ധി​ച്ച നി​ര​വ​ധി സെ​ഷ​നു​ക​ൾ ന​ട​ന്നു.

ഈ ​ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട് എ​ഐ പാ​ർ​ക്കും ഡാ​റ്റ സെ​ന്‍റ​റും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ഫെ​സ്റ്റി​വ​ൽ തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഐ​ഐ​ടി ബോം​ബെ ത​യാ​റാ​ക്കി ജ​നു​വ​രി അ​വ​സാ​നം കേ​ര​ള സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.

ഫെ​ഡ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ള്ള മ​ഞ്ചേ​രി ഈ ​പ​ദ്ധ​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കും. ഇ​ന്ത്യ​ൻ ക​മ്പ​നീ​സ് ആ​ക്ട് സെ​ക്ഷ​ൻ 3 പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ക​മ്പ​നി​യാ​ണ് മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ൻ. 

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന ര​ണ്ടും മൂ​ന്നും ത​ല​മു​റ​യി​ൽ​പ്പെ​ട്ട മ​ല​യാ​ളി​ക​ളെ കേ​ര​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും അ​വ​രു​ടെ അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തും വി​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യു​മാ​ണ് മ​ല​യാ​ളി ഫെ​സ്റ്റി​വ​ൽ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Tags : andrew pappachan award global malayali festival usa

Recent News

Up