Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rape Case

ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സ്: രാ​ഹു​ൽ മാങ്കൂട്ടത്തിലിനെ ചോ​ദ്യംചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സിൽ രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ മേ​ധാ​വി എ​ഐ​ജി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ക്കു​ന്ന​ത്.

രാ​ഹു​ലി​ന് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കും.

National

വി​ദ്യാ​ർ​ഥി​നി​ക്കു പീ​ഡ​നം; ഒരു പ്രതിയെ പിടിച്ചത് അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നും

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നു പി​ടി​കൂ​ടി പോ​ലീ​സ്. എ​ന്നാ​ൽ, പ്ര​തി ഏ​ത് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള​യാ​ളാ​ണെന്നു പോലീസ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ബി​ക്കാ​നീ​ർ ജി​ല്ല​യി​ലെ ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. "അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നു​ള്ള 20കാ​ര​നാ​യ വ​ഖീ​ൽ എ​ന്ന പ്ര​തി​യെ ഞ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്, ചൊ​വ്വാ​ഴ്ച അ​യാ​ളെ രാ​ജ​സ്ഥാ​നി​ലേ​ക്കു കൊ​ണ്ടു​വ​രും'- ബി​ക്കാ​നീ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് കാ​വേ​ന്ദ്ര സിം​ഗ് സാ​ഗ​ർ പ​റ​ഞ്ഞു.

ജ​നു​വ​രി ആ​റി​ന് പെ​ൺ​കു​ട്ടി സ്കൂ​ളി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ വ​ള​പ്പി​ന് സ​മീ​പ​ത്തുനിന്നു കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ഗ്രാ​മ​വാ​സി​ക​ൾ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഗ്രാ​മ​വാ​സി​ക​ൾ ഉ​ട​ൻത​ന്നെ കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ചു. കൂ​ടാ​തെ, പോ​ലീ​സി​നെ​യും വി​ളി​ച്ചു.

ജ​നു​വ​രി 11 നാ​ണ് ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ അ​ഭി​ഭാ​ഷ​ക​നാ​ണെ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

അ​ന്ന് 'നീ​ല​പ്പെ​ട്ടി' വി​വാ​ദം, അ​തേ ഹോ​ട്ട​ലി​ൽ ഇ​ന്ന് അ​റ​സ്റ്റ്; പോ​ലീ​സ് ന​ട​പ​ടി സ​ഹാ​യി​യും ഡ്രൈ​വ​റും മ​ട​ങ്ങി​യ ശേ​ഷം

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ നീ​ല​പ്പെ​ട്ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​തേ ഹോ​ട്ട​ലി​ൽ നി​ന്ന്.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് നീ​ല​പ്പെ​ട്ടി വി​വാ​ദ​മു​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ താ​മ​സി​ച്ചി​രു​ന്ന പാ​ല​ക്കാ​ട്ടെ കെ​പി​എം ഹോ​ട്ട​ലി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ർ​ദ്ധ​രാ​ത്രി റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നീ​ല ട്രോ​ളി ബാ​ഗി​ൽ ഹോ​ട്ട​ലി​ൽ ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ർ​ന്ന് നീ​ല ട്രോ​ളി ബാ​ഗു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ട്രോ​ളി​യി​ൽ നി​ന്ന് പ​ണം ക​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ണം ക​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും പ​റ​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പാ​ല​ക്കാ​ട്ടെ കെ​പി​എം റീ​ജി​യ​ൻ​സി​ന്‍റെ 2002-ാം മു​റി​യി​ൽ നി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം രാ​ഹു​ലി​നെ പി​ടി​കൂ​ടി​യ​ത്. സ​ഹാ​യി​യും ഡ്രൈ​വ​റും ഹോ​ട്ട​ലി​ൽ നി​ന്നും മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ന​ട​പ​ടി.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ രാ​ഹു​ലി​നെ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Kerala

മാ​ങ്കൂ​ട്ടം കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വി​നെ ബി​ജെ​പി പു​റ​ത്താ​ക്കി

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വി​നെ ബി​ജെ​പി പു​റ​ത്താ​ക്കി. സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പാ​ല​ക്കാ​ട് വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ൽ ബി​ജെ​പി മൂ​ന്ന് വോ​ട്ടി​ന് തോ​റ്റി​രു​ന്നു. അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ഉ​യ​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പാ​ല​ക്കാ​ട് വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യും ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഇ​യാ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. രാ​ഹു​ലി​നെ​തി​രെ ബി​എ​ൻ​എ​സ് 84 പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ആ​വ​ശ്യം.

എ​ന്നാ​ൽ ന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഇ​യാ​ൾ കൊ​ച്ചി​യി​ൽ പ​ത്ര സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

 

Kerala

പ​ത്ത​നം​തി​ട്ട വി​ട്ടു​പോ​ക​രു​ത്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് നി​ർ​ദേ​ശ​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് നി​ർ​ദേ​ശ​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. പ​ത്ത​നം​തി​ട്ട​യി​ലു​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ല വി​ട്ടു​പോ​ക​രു​തെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​ന് നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം രാ​ഹു​ലി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​സി​ൽ ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ രാ​ഹു​ൽ തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

 രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ട് പീ​ഡ​ന​ക്കേ​സു​ക​ളും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സെ​ഷ​ൻ​സ് കോ​ട​തി ന​ട​പ​ടി​യ്ക്കെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഇ​തി​ലൊ​ന്ന്.

ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടാ​മ​ത്തെ കേ​സി​ൽ രാ​ഹു​ലി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ സ​ർ​ക്കാ‍​ർ ന​ൽ​കി​യ ഹ​ർ​ജി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Kerala

പീ​ഡ​ന​ക്കേ​സ്; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​യേ​ക്കി​ല്ല. ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ല​ഭി​ച്ചി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഹാ​ജ​രാ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ നി​ന്നു​ള്ള മു​ൻ​കൂ​ർ​ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ 15 ന് ​അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രാ​ഹു​ലി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ ഹൈ​ക്കോ​ട​തി​യു​ടെ അ​പ്പീ​ൽ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ആ​ദ്യ​ത്തെ പ​രാ​തി​യി​ൽ രാ​ഹു​ലി​നെ ത​ത്കാ​ല​ത്തേ​ക്ക് അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

 

Kerala

ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി: രാ​ഹു​ലി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ബു​ധ​നാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി​യി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ര്‍​ത്തി​യാ​യി. കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി​പ​റ​യും.

വി​ധി പ​റ​യു​ന്ന​തു​വ​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വാ​ദം കേ​ട്ട​ത്. അ​തേ​സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്തു.

അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ജി.​പൂ​ങ്കു​ഴ​ലി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യാ​ണ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ഹു​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും നി​ര​ന്ത​രം ശ​ല്യം​ചെ​യ്തെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി. നേ​ര​ത്തേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നാ​ണ് യു​വ​തി ഇ​മെ​യി​ൽ വ​ഴി പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് ഈ ​പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ദ്യ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത‌​ട​ഞ്ഞി​രു​ന്നു.

 

 

 

Kerala

രാ​ഹു​ൽ​കേ​സ്: എ​ല്ലാ ക​ണ്ണു​ക​ളും ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്; ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ.​ബാ​ബു​വി​ന്‍റെ ബെ​ഞ്ച് 32-ാമ​ത്തെ ഐ​റ്റ​മാ​യി​ട്ടാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം പീ​ഡ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് യ​ഥാ​ര്‍​ത്ഥ രീ​തി​യി​ലൂ​ടെ​യ​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കീ​ഴ്‌​ക്കോ​ട​തി താ​ൻ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ൾ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ചി​ല്ല. വി​ധി​യി​ൽ പി​ഴ​വു​ണ്ട്. പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത പ്ര​കാ​ര​മു​ണ്ടാ​യ​താ​ണ്. വ​ര്‍​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ബ​ന്ധം ത​ക​ര്‍‌​ന്ന​പ്പോ​ള്‍ പീ​ഡ​ന​ക്കേ​സാ​യി മാ​റ്റി​യ​താ​ണെ​ന്നും ഹ​ര്‍‌​ജി​യി​ൽ രാ​ഹു​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. രാ​ഹു​ലി​നെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ ത​ള്ളി​യ​ത്.

തു​ട​ർ​ന്ന് രാ​ഹു​ൽ കീ​ഴ​ട​ങ്ങു​മെ​ന്ന് സൂ​ച​ന പ​ര​ന്നി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ലി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഡ്രൈ​വ​റേ​യും വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തേ​യും ഡ്രൈ​വ​റേ​യും വി​ട്ട​യ​ച്ചു. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം ഫ​സ​ൽ അ​ബ്ബാ​സി​നെ​യും ഡ്രൈ​വ​ർ ആ​ൽ​വി​നെ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച വി​ട്ട​യ​ച്ച​ത്.

വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഫ​സ​ൽ അ​ബ്ബാ​സി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ പോ​യ​തി​ൽ സ​ഹോ​ദ​ര​ന് യാ​തൊ​രു പ​ങ്കു​മി​ല്ല.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി. പോ​ലീ​സ് മേ​ധാ​വി അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​എ​യേ​യും ഡ്രൈ​വ​റേ​യും അ​ന്വേ​ഷ​ണ സം​ഘം വി​ട്ട​യ​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

അ​തേ​സ​മ​യം രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന​ലെ അ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പു​തി​യ നീ​ക്കം.

 

 

 

Kerala

രാ​ഹു​ൽ ക​സ്‌​റ്റ​ഡി​യി​ലി​ല്ലെ​ന്ന് കാ​സ​ർ​ഗോ​ഡ് എ​സ്പി; കോ​ട​തി പ​രി​സ​ര​ത്തെ പോ​ലീ​സി​നെ പി​ൻ​വ​ലി​ച്ചു

 കാ​സ​ർ​ഗോ​ഡ്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ക​സ്റ്റ​ഡി​യി​ലി​ല്ലെ​ന്ന് കാ​സ​ർ​ഗോ​ഡ് എ​സ്പി. രാ​ഹു​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നെ വി​ന്യ​സി​ച്ച​ത്.

ഹോ​സ്‌​ദു​ർ​ഗ് കോ​ട​തി പ​രി​സ​ര​ത്ത് വി​ന്യ​സി​ച്ച പോ​ലീ​സി​നെ പി​ൻ​വ​ലി​ച്ചെ​ന്നും എ​സ്പി പ​റ​ഞ്ഞു. പീ​ഡ​ന​ക്കേ​സി​ൽ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ എ​സ്ഐ​ടി രാ​ഹു​ലി​നെ ക​സ്‌​റ്റ​ഡി​യി​ൽ എ​ടു​ത്തു​വെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.

ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ന്നാ​ഹം കോ​ട​തി പ​രി​സ​ര​ത്തെ​ത്ത് നി​ല​യു​റ​പ്പി​ച്ച​തോ​ടെ രാ​ഹു​ൽ അ​റ​സ്റ്റി​ലാ​യെ​ന്ന സൂ​ച​നയും പ​ര​ന്നു. തു​ട​ർ​ന്ന് ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു.

 

Kerala

രാ​ഹു​ൽ പാ​ർ​ട്ടി​യു​ടെ മു​ഖം വി​കൃ​ത​മാ​ക്കി: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. പാ​ർ​ട്ടി​യു​ടെ മു​ഖം വി​കൃ​ത​മാ​ക്കി​യ പ്ര​വൃ​ത്തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്.

രാ​ഹു​ൽ പാ​ർ​ട്ടി​യോ​ട് യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നാ​ണ് ഇ​പ്പോ​ൾ അ​ന്ത്യം ക​ണ്ടി​രി​ക്കു​ന്ന​ത്. രാ​ഹു​ലി​നെ​തി​രെ പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ന്തൊ​ക്കെ ആ​ക്ര​മ​ണം വ​ന്നാ​ലും നി​ല​പാ​ട് മാ​റ്റി​ല്ല.

രാ​ഹു​ലി​ന്‍റെ പ​ണം വാ​ങ്ങി​യ വെ​ട്ടു​കി​ളി​ക​ൾ പാ​ർ​ട്ടി​യെ ഹൈ​ജാ​ക്ക്‌ ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഈ ​വെ​ട്ടു​കി​ളി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ‍​ഞ്ഞു. അ​തേ​സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു.

Kerala

രാ​ഹു​ലി​നെ തെ​ര​ഞ്ഞ് പോ​ലീ​സ്; പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും ഡ്രൈ​വ​റും ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യാ​ണ് സൂ​ച​ന. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ചോ​ദ്യം ചെ​യ്തേ​ക്കും.

അ​തേ​സ​മ​യം സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് രാ​ഹു​ലി​ന്‍റെ നീ​ക്കം. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് കി​ട്ടി​യാ​ല്‍ തൊ​ട്ടു പി​ന്നാ​ലെ ഓ​ൺ​ലൈ​നാ​യി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന.

ഇ​തി​നി​ടെ രാ​ഹു​ലി​ന്‍റെ ഒ​രു ഫോ​ൺ ഓ​ണാ​യി. ഈ ​ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​തു വി​ധേ​നെ​യും രാ​ഹു​ലി​നെ ഇ​ന്നു ത​ന്നെ പി​ടി​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണു പോ​ലീ​സ്.

Kerala

രാ​ഹു​ലി​ന്‍റെ ഫോ​ൺ ഓ​ണാ​യി; വ​ല​വി​രി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. ക​ർ​ണാ​ട​ക ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ രാ​ഹു​ലി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ത്ര ദി​വ​സ​മാ​യി​ട്ടും രാ​ഹു​ലി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​ൽ പോ​ലീ​സി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം മു​ൻ കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ലി​ന്‍റെ ഒ​രു ഫോ​ൺ ഓ​ണാ​യി. ഇ​തി​ന്‍റെ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

കോ​ട​തി​യും പാ​ർ​ട്ടി​യും കൈ​വി​ട്ട​തോ​ടെ ഒ​ളി​വു ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കീ​ഴ​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​വും അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തു​ന്നു​ണ്ട്.

Kerala

രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച​ത് രാ​ഷ്ട്രീ​യ​മാ​യി മാ​ത്രം: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച​ത് രാ​ഷ്ട്രീ​യ​മാ​യി മാ​ത്ര​മാ​ണ്. രാ​ഹു​ലി​നെ​തി​രെ പാ​ർ​ട്ടി എ​ടു​ത്ത ന​ട​പ​ടി കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി വ്യ​ക്തി​പ​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​ത്തെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ട് വ​ന്നി​ട്ടി​ല്ല. രാ​ഹു​ലി​ന്‍റെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ചു. വ്യ​ക്തി​പ​ര​മാ​യി ആ​രി​ലേ​ക്കും ചൂ​ഴ്ന്നി​റ​ങ്ങി​യി​ട്ടി​ല്ല. ആ ​സ​മ​യ​ത്ത് ക്രി​മി​ന​ൽ പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

കോ​ൺ​ഗ്ര​സ് എ​ടു​ത്ത ന​ട​പ​ടി മ​റ്റു പാ​ർ​ട്ടി​ക​ൾ ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി​ക്കൊ​പ്പ​മാ​ണ് താ​നു​ള്ള​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

 

 

Kerala

മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല; സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. രാ​ഹു​ലി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ഹു​ലി​ന്‍റെ രാ​ജി കേ​ര​ളം മു​ഴു​വ​ൻ ആ​വ​ശ്യ​പ്പെ​ടും. രാ​ഹു​ലി​ന്‍റെ കേ​സും മു​കേ​ഷ് എം​എ​ൽ​എ​യു​ടെ കേ​സും വ്യ​ത്യ​സ്ഥ​മാ​ണ്. മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല.

മു​കേ​ഷി​നെ​തി​രെ പാ​ർ​ട്ടി കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

 

 

 

Kerala

രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി മാ​തൃ​കാ​പ​രം: കോ​ൺ​ഗ്ര​സി​ലെ വ​നി​താ നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ന്ദു കൃ​ഷ്ണ​യും ഷാ​നി​മോ​ൾ ഉ​സ്മാ​നും. പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണ്.

മു​കേ​ഷ് എം​എ​ൽ​എ​യ്ക്കെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന സി​പി​എ​മ്മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​ര​യ്‌​ക്കൊ​പ്പം ത​ന്നെ നി​ൽ​ക്കും.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം എ​ക്കാ​ലും സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടു​വെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഹു​ലി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നാ​ണ് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളു​ക​യും കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ സ്ത്രീ​പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത. അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു കോ​ട​തി വി​ല​ക്കി​യി​ട്ടി​ല്ല.

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കീ​ഴ​ട​ങ്ങു​ന്ന​താ​വും ന​ല്ല​തെ​ന്ന ഉ​പ​ദേ​ശം അ​ടു​പ്പ​മു​ള്ള​വ​ർ രാ​ഹു​ലി​നു ന​ൽ​കി​യെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു ഗു​രു​ത​ര കേ​സു​ക​ൾ വ​ന്ന​തോ​ടെ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വൈ​കാ​തെ കീ​ഴ​ട​ങ്ങി​യേ​ക്കും.

വ്യാ​ജ​പ​രാ​തി ആ​ണെ​ന്നു​ള്ള രാ​ഹു​ലി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​യാ​ണ് കോ​ട​തി​വി​ധി. രാ​ഹു​ലി​നെ​തി​രേ മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​തും മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യെ ബാ​ധി​ച്ചു.

കോ​ട​തി​വി​ധി വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യാ​യി​രു​ന്നു പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, മ​റ്റൊ​രു യു​വ​തി​കൂ​ടി പ​രാ​തി​യു​മാ​യി കെ​പി​സി​സി​യെ​ത്ത​ന്നെ സ​മീ​പി​ച്ച​തോ​ടെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ത്ത​ന്നെ ശ​ക്ത​മാ​യി​രു​ന്നു. വ​നി​താ നേ​താ​ക്ക​ൾ ഈ ​ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചു. ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കാ​ൻ സ​മ​യ​മാ​യെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ ബു​ധ​നാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

സ​മ്മ​ർ​ദം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മാ​ങ്കൂ​ട്ട​ത്തി​ലി​നെ പു​റ​ത്താ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. പു​റ​ത്താ​ക്ക​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് രാ​ഹു​ൽ എം​എ​ൽ​എ​സ്ഥാ​നം ഒ​ഴി​യു​ന്ന​താ​കും ന​ല്ല​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​റ​ത്താ​ക്ക​ൽ എ​ഐ​സി​സി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എം​എ​ൽ​എ സ്ഥാ​നം ഒ​ഴി​യു​ന്ന​താ​വും ന​ല്ല​തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി​യും കൈ​വി​ട്ട​തോ​ടെ കീ​ഴ​ട​ങ്ങു​ന്ന​താ​വും ന​ല്ല​തെ​ന്ന ചി​ന്ത രാ​ഹു​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ് എം​എ​ൽ​എ​കൂ​ടി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. അ​ദ്ദേ​ഹം എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ് ക​ന​ത്ത തി​രി​ച്ച​ടി.

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡനക്കേസ്; നടപടി കെപിസിസി കൈമാറിയ പരാതിയില്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ചൊവ്വാഴ്ച യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

സ​ണ്ണി ജോ​സ​ഫിനു പുറമേ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാണ് യു​വ​തി പ​രാ​തി ന​ൽ​കി​യത്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ത്തി​ന് ശേ​ഷം രാഹുൽ വി​വാ​ഹ വാ​ഗ്‌​ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് യു​വ​തി ഇ​മെ​യി​ൽ മു​ഖേ​ന പ​രാ​തി അ​യ​ച്ച​ത്. 2023ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നു യു​വ​തി പ​റ​യു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക്ക് ത​യാ​റ​ല്ലെ​ന്ന് യു​വ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

രാ​ഹു​ലി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; യു​വ​തി ഫ്ലാ​റ്റി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ല്ല

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ലെ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ല്ല. സി​സി​ടി​വി ഡി​വി​ആ​റി​ന് ബാ​ക്ക്അ​പ്പ് കു​റ​വാ​ണെ​ന്നാ​ണ് സൂ​ച​ന.

സ​മീ​പ​ത്തെ കൂ​ടു​ത​ൽ സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. മേ​യ് അ​വ​സാ​ന ആ​ഴ്ച​യി​ലെ ര​ണ്ടു ദി​വ​സ​മാ​ണ് യു​വ​തി പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ലെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ.

നേ​ര​ത്തെ ഫ്ലാ​റ്റി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ആ​ദ്യം ഒ​രു പ്രാ​ധ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം വീ​ണ്ടും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം ഫ്ലാ​റ്റി​ലെ​ത്തു​ക​യാ​യി​രു​ന്നു. മു​ൻ​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​തി​നാ​യു​ള്ള നി​ര്‍​ണാ​യ​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

 

Kerala

ബ​ലാ​ത്സം​ഗ​ക്കേ​സ്: റാ​പ്പ​ർ വേ​ട​ന​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: റാ​പ്പ​ർ വേ​ട​ന​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു എ​ന്ന യു​വ​തി​യു​ടെ പ​രാ​തി ശ​രി​വ​യ്ക്കു​ന്ന​താ​ണ് കു​റ്റ​പ​ത്ര​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ. അ​തേ​സ​മ​യം ഈ ​മാ​സം പ​ത്തി​ന് വേ​ട​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്നാ​ണ് വേ​ട​ന് എ​തി​രാ​യ കേ​സ്. എ​ന്നാ​ൽ, ഉ​ഭ​യ സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​ക്കും ത​നി​ക്കും ഇ​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് അ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ൽ വേ​ട​ൻ ന​ൽ​കി​യ മൊ​ഴി.

Kerala

"വേ​ട​നെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ക്കാ​ൻ ശ്ര​മം, രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു': മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: റാ​പ്പ​ർ വേ​ട​നെ​തി​രെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം. വേ​ട​ന്‍റെ സ​ഹോ​ദ​ര​ൻ ഹ​രി​ദാ​സ് ആണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി ഗൂ​ഢാ​ലോ​ച​ന പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

വേ​ട​നെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും വേ​ട​ന്‍റെ വാ​ക്കു​ക​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ശ്ര​മ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക പ്ര​യാ​സ​ത്തെ കു​റി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ആ​രു​ടെ​യും പേ​രെ​ടു​ത്തു പ​റ​ഞ്ഞ് ന​ൽ​കി​യ പ​രാ​തി അ​ല്ലെ​ന്നും ഹ​രി​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

ത​നി​ക്കെ​തി​രെ രാ​ഷ്ട്രീ​യ​ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും വേ​ട​ൻ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ലും ആ​രോ​പി​ച്ചി​രു​ന്നു. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ റാ​പ്പ​ർ വേ​ട​നെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.

Kerala

പീ​ഡ​ന​പ​രാ​തി ന​ന​ഞ്ഞ പ​ട​ക്കം, പി​ന്നി​ൽ പാ​ർ​ട്ടി വി​ട്ട​യാ​ൾ: നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ർ

പാ​ല​ക്കാ​ട്: ത​നി​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കൃ​ഷ്ണ​കു​മാ​ർ. പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന എ​ന്നാ​ൽ ഇ​പ്പോ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ല്ലാ​ത്ത ഒ​രാ​ളാ​ണ് ഇ​തി​നെ​ല്ലാം പി​ന്നി​ലെ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ആ​ദ്യ​പ്ര​തി​ക​ര​ണം. 2015 നും 2020​നും പൊ​ട്ടി​ച്ച് പൊ​ട്ടാ​തെ പോ​യ ന​ന​ഞ്ഞ​പ​ട​ക്ക​മാ​ണ് ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2024 ജൂ​ലൈ​യി​ൽ കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞ കേ​സാ​ണി​ത്. തി​ക​ച്ചും കു​ടും​ബ​പ്ര​ശ്ന​മാ​ണ് ഈ ​വ്യാ​ജ പ​രാ​തി​ക്ക് പി​ന്നി​ൽ. സി​വി​ൽ കേ​സും ഡൊ​മ​സ്റ്റി​ക് വ​യ​ല​ൻ​സ് കേ​സും കോ​ട​തി ത​ള്ളി ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല വി​ധി വ​ന്നി​ട്ടു​ണ്ട്.

പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ പ​രാ​തി​യെ​ത്തി​യ​പ്പോ​ൾ പാ​ർ​ട്ട് അ​ത് പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ച് ക​ഴ​ന്പി​ല്ലെ​ന്നും മ​നഃ​പൂ​ർ​വം കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യാ​ണെ​ന്നും ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു പ​രി​ഗ​ണി​ക്കാ​തെ വി​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​സ്വ​ത്തി​ന്‍റെ കേ​സി​ൽ എ​ന്‍റെ ബ​ന്ധു​വാ​യ ആ ​സ്ത്രീ കോ​ട​തി​യി​ലും കേ​സി​ലും അ​പ്പ​ർ​ഹാ​ൻ​ഡ് കി​ട്ടാ​നാ​യി ച​മ​ച്ച പ​രാ​തി​യാ​ണി​ത്. പാ​ർ​ട്ടി​ക്ക് അ​ത് ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​ത്.

ഒ​രു കു​ടും​ബ​ത​ർ​ക്കം ഇ​ത്ര​യും നീ​ച​മാ​യ രീ​തി​യി​ൽ കൊ​ണ്ടു​വ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പോ​ലെ ത​ന്നെ​യും ത​ള​യ്ക്കാ​മെ​ന്ന് ആ​രു​ടെ​യെ​ങ്കി​ലും മ​ന​സി​ൽ പാ​ൽ​പാ​യ​സ​മു​ണ്ടെ​ങ്കി​ൽ അ​വ​ര​ത് മാ​റ്റി​വ​ച്ചോ​ട്ടെ​യെ​ന്നും കൃ​ഷ്ണ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചാ​റു വ​ർ​ഷം മു​ൻ​പ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ബ​ന്ധു​വാ​യ ഒ​രു സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​രാ​തി ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. കൃ​ഷ്ണ​കു​മാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും മ​റ്റും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Kerala

ബ​ലാ​ത്സം​ഗ​ക്കേ​സ്: വേ​ട​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദം ഇ​ന്നും തു​ട​രും

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ റാ​പ്പ​ര്‍ വേ​ട​ന്‍ എ​ന്ന ഹി​ര​ണ്‍ ദാ​സ് മു​ര​ളി ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തു വ​രെ വേ​ട​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​യു​ക​യു​ണ്ടാ​യി. ബ​ന്ധം പി​രി​ഞ്ഞു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ശാ​രീ​രി​ക​ബ​ന്ധ​ത്തെ ബ​ലാ​ത്സം​ഗ​മാ​യി വ്യാ​ഖ്യാ​നി​ക്കാ​നാ​കു​മോ​യെ​ന്ന് ചൊവ്വാഴ്ച വാ​ദ​ത്തി​നി​ടെ കോ​ട​തി ചോ​ദി​ച്ചു.

വേ​ട​ന്‍ സ്ഥി​രം ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​ണെ​ന്നും ര​ണ്ടു സ്ത്രീ​ക​ള്‍​ക്കൂ​ടി പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​താ​യും പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു. മു​മ്പ് മീ ​ടു ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ല്‍ ഈ ​കേ​സി​ന്‍റെ കാ​ര്യം മാ​ത്രം പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്നും കോ​ട​തി മു​മ്പാ​കെ വ​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തീ​രു​മാ​ന​മെ​ന്നും ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് പ​റ​ഞ്ഞു.

ഓ​രോ പ​രാ​തി​യി​ലും സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. മ​റ്റു സ്ത്രീ​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​ത്. ത​നി​ക്കു വേ​ട​ന്‍ ഫാ​ന്‍​സി​ല്‍​നി​ന്നു വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. മ​റ്റു പ​രാ​തി​ക​ളി​ലെ ന​ട​പ​ടി അ​റി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നോ​ടു നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രാ​തി​ക്കാ​രി ഉ​ന്ന​യി​ച്ചു.

പ​രാ​തി​ക്കാ​രി ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളും ഹാ​ജ​രാ​ക്കി​യാ​ണു വാ​ദി​ക്കു​ന്ന​തെ​ന്നും ഇ​ത് ആ​ധി​കാ​രി​ക​രേ​ഖ​യാ​യി കാ​ണാ​നാ​കി​ല്ലെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ള്‍ ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​നാ​കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വേ​ട​ൻ ഒ​ളി​വി​ൽ​ത​ന്നെ; സം​ഗീ​ത ഷോ​ക​ൾ റ​ദ്ദാ​ക്കി: ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി

കൊ​ച്ചി: യു​വ​ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ റാ​പ്പ​ർ വേ​ട​ൻ എ​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്. വേ​ട​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് പു​തി​യ ന​ട​പ​ടി.

യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ വേ​ട​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ‍​ർ ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ എ​വി​ടെ​യെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്ത​ട​ക്ക​മു​ള്ള നി​ര​വ​ധി സം​ഗീ​ത ഷോ​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

വേ​ട​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം 18നാ​ണ് ഇ​നി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് വേ​ട​നെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.

Latest News

Up