x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന​ക്കേ​സ് പ്ര​തി കോ​ട​തി​യി​ൽനി​ന്ന് ചാ​ടി​പ്പോ​യി; റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തുനി​ന്ന് പി​ടി​കൂ​ടി


Published: February 9, 2026 11:21 PM IST | Updated: February 9, 2026 11:21 PM IST

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ അ​രു​ൺ (28) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെട്ട​ത്.

ഹ​രി​പ്പാ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തുനി​ന്ന് ഇ​യാ​ളെ പോ​ലീ​സ് വീ​ണ്ടും പി​ടി​കൂ​ടി. 2023ൽ ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന​താ​ണ് അ​രു​ണി​നെ​തി​രെ​യു​ള്ള കേ​സ്. ഈ ​കേ​സി​ൽ അ​രു​ണി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കോ​ട​തി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി. തു​ട​ർ​ച്ച​യാ​യി കേ​സി​ന്‍റെ അ​വ​ധി​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെത്തുട​ർ​ന്ന് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​രു​ൺ നാ​ട്ടി​ൽ എ​ത്തി​യ വി​വ​രം ര​ഹ​സ്യ​മാ​യി അ​റി​ഞ്ഞ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു . ഇ​ന്ന​ലെ രാ​വി​ലെ ഹ​രി​പ്പാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പ്ര​തി ഓ​ടി ര​ക്ഷ​പ്പെട്ട​ത്.

പ്ര​തി ഓ​ടി ര​ക്ഷ​പ്പെട്ട​തി​നെ​തു​ട​ർ​ന്ന് പി​ൻ​തു​ട​ർ​ന്ന പോ​ലീ​സ് സം​ഘം ഹ​രി​പ്പാ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തുനി​ന്ന് അ​രു​ണി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Rape case nattuvishesham local news

Recent News

Up