Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ACTOR

ന​ട​ൻ സി​ദ്ദി​ഖി​ന് വി​ദേ​ശ​ത്ത് പോ​കാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ​കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ സി​ദ്ദി​ഖി​ന് യു​എ​ഇ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി. ഇ​തു കൂ​ടാ​തെ പാ​സ്പോ​ർ​ട്ടും തി​രി​കെ ന​ൽ​കി. ഷാ​ർ​ജ​യി​ൽ ന​ട​ത്തു​ന്ന "രാ​ജ​കീ​യം’ എ​ന്ന സ്റ്റേ​ജ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണു കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മാ​ർ​ച്ച് 31ന് ​പാ​സ്പോ​ർ​ട്ട് തി​രി​കെ കോ​ട​തി​യി​ൽ ന​ൽ​കു​വാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സു​പ്രീ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണു പ്ര​തി സി​ദ്ദി​ഖ് കോ​ട​തി​യി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഈ ​ഉ​പാ​ധി​യി​ലാ​ണു കോ​ട​തി മാ​ർ​ച്ച് 31 വ​രെ പ്ര​തി​യു​ടെ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ള​വു ന​ൽ​കി​യ​ത്. 2016 ജ​നു​വ​രി 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു യു​വ ന​ടി​യു​ടെ പ​രാ​തി. കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Movies

ടൈം ​ട്രാ​വ​ലി​ന് അ​വ​സ​രം ല​ഭി​ച്ചാ​ൽ 2014-ൽ ​പോ​യി പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റും; കി​ഷോ​ർ

ജീ​വി​ത​ത്തി​ൽ പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഒ​ര​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് ക​ന്ന​ട ന​ട​ൻ കി​ഷോ​ർ പ​റ​ഞ്ഞ മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കു​ന്നു.

അ​ങ്ങ​നെ പി​ന്നി​ലേ​യ്ക്ക് പോ​കാ​ൻ സാ​ധി​ച്ചാ​ൽ താ​ൻ 2014-ലേ​ക്ക് പോ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ മെ​ല്ലി​സൈ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന് ന​മ്മ​ൾ കാ​ണു​ന്ന വെ​റു​പ്പി​ന്‍റെ അ​ള​വ് ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ അ​ത് മാ​റ്റി​യെ​ടു​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നും കി​ഷോ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ന്ത്യ ഗ്ലി​റ്റ്‌​സ് ത​മി​ഴി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കി​ഷോ​റി​ന്‍റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ.

‘ജീ​വി​ത​ത്തി​ല്‍ പി​ന്നി​ലേ​ക്ക് പോ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ അ​വ​സ​രം കി​ട്ടു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ലും ഞാ​ന്‍ പ​റ​യാം. ഞാ​ൻ ആ​ണെ​ങ്കി​ൽ 2014 ലേ​ക്ക് പോ​യി പ്ര​ധാ​ന​മ​ന്ത്രി​യെ മാ​റ്റും. ഇ​ന്ത്യ മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ന​മ്മ​ള്‍ കാ​ണു​ന്ന വെ​റു​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. വ​ലി​യ അ​പ​ക​ട​മാ​ണി​ത്.

ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​യാ​ല്‍ ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​ന്‍ പ​തി​റ്റാ​ണ്ടു​ക​ള്‍ വേ​ണ്ടി​വ​രും. പ​ര​സ്പ​രം വെ​റു​ത്തു​കൊ​ണ്ട് മ​നു​ഷ്യ​ർ​ക്ക് എ​ങ്ങ​നെ ജീ​വി​ക്കാ​ൻ സാ​ധി​ക്കും? സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ജീ​വി​തം അ​സാ​ധ്യ​മാ​ണ്.

ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തോ​ടോ നാ​ടി​നോ​ടോ ഉ​ള്ള വെ​റു​പ്പ് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണ്.’ കി​ഷോ​ർ പ​റ​ഞ്ഞു.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കി​ഷോ​ർ വി​മ​ർ​ശി​ച്ചു. ട്രം​പി​നെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ​യി​ട​ത്തും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളാ​ണ് ക​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം എ​ന്ന​ത് വെ​റു​മൊ​രു അ​ധി​കാ​ര​ക്ക​സേ​ര​യ​ല്ലെ​ന്നും അ​ത് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള ഇ​ട​മാ​ണെ​ന്നും കി​ഷോ​ർ ഓ​ർ​മ്മി​പ്പി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ത​ന്നെ​ത്ത​ന്നെ പ്ര​ഥ​മ സേ​വ​ക​ൻ എ​ന്ന് വി​ളി​ച്ച​പ്പോ​ൾ, ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന സേ​വ​ക് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന​ർ​ത്ഥം താ​നാ​ണ് പ്ര​ധാ​നി എ​ന്നാ​ണെ​ന്നും കി​ഷോ​ർ വി​മ​ർ​ശി​ച്ചു.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ നേ​ര​ത്തെ​യും കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് കി​ഷോ​ർ.

Movies

ന​ട​ൻ ഷു​ക്കൂ​ർ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ

ന​ട​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ സി. ​ഷു​ക്കൂ​റി​നെ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ.

പെ​ട്ടെ​ന്നു​ണ്ടാ​യ സ്ട്രോ​ക്ക് ആ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ഷു​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മു​നീ​ർ വ്യ​ക്ത​മാ​ക്കി.

‘‘എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഷു​ക്കൂ​ർ വ​ക്കീ​ലി​ന് ജ​നു​വ​രി 26ന് ​സ്ട്രോ​ക്ക് ഉ​ണ്ടാ​യി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം കാ​സ​ർ​ഗോ​ഡി​ലെ ആ​സ്റ്റ​ർ മിം​സി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ച്ച​വ​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ക​ഴി​യു​ന്നു. 

ഇ​ട​ത് വ​ശ​ത്ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ ഫി​സി​യോ​തെ​റാ​പ്പി​യും റി​ഹാ​ബി​ലി​റ്റേ​ഷ​നും തു​ട​രു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള പൂ​ർ​ണ സു​ഖ​പ്രാ​പ്തി​ക്കാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​ക​ൾ സ്നേ​ഹ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. നി​ങ്ങ​ൾ എ​ല്ലാ​വ​രും ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ എ​ഴു​ത്തു​കൊ​ണ്ടോ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ ആ​ളു​ക​ൾ ഉ​ണ്ടാ​യേ​ക്കാം. അ​ങ്ങ​നെ ആ​ർ​ക്കെ​ങ്കി​ലും മ​ന​സി​ലൊ​രു വി​ഷ​മം തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പൊ​റു​ത്തു കൊ​ടു​ക്ക​ണ​മെ​ന്നു കൂ​ടി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. അ​ത് പൊ​റു​ത്ത് കൊ​ടു​ത്ത് അ​ദ്ദേ​ഹം പൂ​ർ​ണ ആ​രോ​ഗ്യ​സ്ഥി​തി​യി​ലേ​ക്ക് എ​ത്താ​ൻ എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.’’​മു​നീ​റി​ന്‍റെ വാ​ക്കു​ക​ൾ.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ താ​ര​മാ​ണ് ഷൂ​ക്കൂ​ർ.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ലോ ​വി​ഭാ​ഗം മേ​ധാ​വി​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മ​ഞ്ചേ​ശ്വ​രം ക്യാ​പം​സ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. ഷീ​നാ ഷു​ക്കൂ​റാ​ണ് ന​ട​ന്‍റെ ഭാ​ര്യ.

സു​പ്രീം കോ​ട​തി​യി​ൽ ജ​സ്റ്റി​സ് രാ​മ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ലോ ​ക്ലാ​ർ​ക്ക് ജാ​സ്മി​ൻ, ഇം​ഗ്ലി​ഷ് ലി​റ്റ​റേ​ച്ച​ർ, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം പൂ​ർ​ത്തി​യാ​ക്കി​യ ജെ​ബി​ൻ, ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജെ​സാ​ഹ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. 

Leader Page

ന​ട​ൻ

എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്; ഒ​രു നാ​ട​ക​ത്തി​ൽ. അ​ഞ്ചാ​ങ്ങ​ള​മാ​ർ​ക്ക് ഒ​രു പെ​ങ്ങ​ൾ. പെ​ങ്ങ​ളു​ടെ വേ​ഷം എ​നി​ക്കാ​ണ് കി​ട്ടി​യ​ത്. ജോ​സെ​ല്ല സി​സ്റ്റ​റും മേ​ഴ്സി ടീ​ച്ച​റും ചേ​ർ​ന്നാ​ണ് എ​ന്നെ സാ​രി​യു​ടു​പ്പി​ച്ച​ത്. ബ്ലൗ​സി​നു​ള്ളി​ൽ പ​ഴ​ന്തു​ണി കു​ത്തി​നി​റ​ച്ച് വ​ലി​ച്ചു​മു​റു​ക്കി ഒ​രു നെ​ടു​ങ്ക​ൻ സേ​ഫ്റ്റി പി​ൻ കു​ത്തി​ത്താ​ഴ്ത്തു​മ്പോ​ൾ അ​തി​ന​റ്റം നെ​ഞ്ചി​ൽ കൊ​ണ്ടു. മു​റി​ഞ്ഞു. ചോ​ര​യൊ​ലി​ച്ചു. ആ ​പ്രാ​ണ​വേ​ദ​ന​യും സ​ഹി​ച്ചാ​ണ് സ്റ്റേ​ജി​ലെ​ത്തി​യ​ത്. പ​ക്ഷേ, എ​നി​ക്ക് സം​ഭാ​ഷ​ണ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. നാ​ട​ക​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്താ​ണ് എ​ന്‍റെ സ​ഭാ​പ്ര​വേ​ശം. അ​ഞ്ചാ​ങ്ങ​ള​മാ​രു​ടെ കു​ഞ്ഞി​പ്പെ​ങ്ങ​ൾ ഏ​തോ ഒ​രു ജാ​ര​ഗോ​പാ​ല​നാ​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു. അ​വ​ളു​ടെ മൃ​ത​ദേ​ഹ​വും ചു​മ​ന്നു​കൊ​ണ്ടാ​ണ് ആ​ങ്ങ​ള​മാ​രു​ടെ വ​ര​വ്. എ​ന്നെ എ​ടു​ത്തു​യ​ർ​ത്തി​ക്കൊ​ണ്ട് ആ​ങ്ങ​ള​മാ​ർ ഗ​ർ​ജി​ക്കും. സ്ത്രീ​ത്വ​ത്തി​നു​നേ​രേ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചും സ്ത്രീ​ക​ൾ അ​ബ​ല​ക​ള​ല്ല, സു​ബ​ല​ക​ളാ​ണ് എ​ന്നും നീ​ച​ന​രാ​ധ​മ​ൻ​മാ​രെ കാ​ലം ശി​ക്ഷി​ക്കു​മെ​ന്നൊ​ക്കെ​യാ​ണ് ആ​ങ്ങ​ള​മാ​രു​ടെ ഡ​യ​ലോ​ഗു​ക​ൾ. എ​ന്നെ സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട്, കാ​ണി​ക​ളു​ടെ സ​ഹ​താ​പം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് രം​ഗ​ത്തി​നു തി​ര​ശീ​ല വീ​ഴും.

പി​ന്നെ ഒ​രി​ക്ക​ൽ​കൂ​ടി ചാ​യം​തേ​ച്ച് ഞാ​ൻ സ്റ്റേ​ജി​ൽ ക​യ​റി; പ്രീ​ഡി​ഗ്രി​ക്കാ​ല​ത്ത്. "കീ​ച​ക​ൻ' എ​ന്നാ​യി​രു​ന്നു നാ​ട​ക​ത്തി​ന്‍റെ പേ​ര്. പു​രാ​ണ​പ്ര​സി​ദ്ധം. ഒ​രൊ​റ്റ രം​ഗ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ക​സ​ർ​ത്ത്. അ​തി​ൽ ഞാ​ൻ വി​രാ​ട​പ​ത്നീ​സ​ഹോ​ദ​ര​നാ​യ കീ​ച​ക​നാ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന മാ​ലി​നി​യാ​ണ്. മാ​ലി​നി പാ​ഞ്ചാ​ലി​യാ​ണ്. പാ​ണ്ഡ​വ​രു​ടെ അ​ജ്ഞാ​ത​വാ​സ​ക്കാ​ലം. ആ​രു​ടെ​യൊ​ക്കെ​യോ ക​ല്പ​ന​പ്ര​കാ​രം കീ​ച​ക​ഗൃ​ഹ​ത്തി​ലേ​ക്കു പോ​യ മാ​ലി​നി​യെ കീ​ച​ക​ൻ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. കീ​ച​ക​ന്‍റെ വ​രു​തി​യി​ൽ​നി​ന്ന് കു​ത​റി​മാ​റി​യ മാ​ലി​നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്നു. പ​ത്തു​നി​മി​ഷ​ത്തോ​ളം പി​ടി​ച്ചു പി​ടി​ച്ചി​ല്ല എ​ന്ന മ​ട്ടി​ൽ അ​ര​ങ്ങി​ൽ ഓ​ടി​ച്ചാ​ടി നി​റ​യ​ണം. സം​ഭാ​ഷ​ണ​മി​ല്ല. ആ​ക്രോ​ശ​ങ്ങ​ൾ മാ​ത്രം. ഇ​ട​യ്ക്കി​ടെ ഒ​രു തേ​ങ്ങ​ൽ എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം. ഞാ​നാ വേ​ഷം ഭം​ഗി​യാ​യി ചെ​യ്തു. സ​ഹ​പാ​ഠി​ക​ൾ കൈ​യ​ടി​ച്ചു. അ​തി​ൽ ഒ​രു​വ​ളു​ടെ കൈ​യ​ടി ഞാ​ൻ വ്യ​ക്ത​മാ​യി കേ​ട്ടു. അ​തി​ൽ വ​ല്ലാ​ത്ത വ​ള​കി​ലു​ക്ക​മു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ടെ​പ്പൊ​ഴോ ഒ​രു നാ​ട​ക​ത്തി​ൽ​ക്കൂ​ടി അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. നാ​ര​ദ​ന്‍റെ വേ​ഷം. പ​ക്ഷേ, ഞാ​ന​ത് മ​നഃ​പൂ​ർ​വം ഒ​ഴി​ഞ്ഞു. അ​തി​ന് എ​നി​ക്കെ​ന്‍റേ​താ​യ കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ​യൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം നാ​യി​ക​മാ​രു​ണ്ടാ​യി​രു​ന്നു. അ​വ​രു​മൊ​ത്തു​ള്ള സ​ല്ലാ​പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, നാ​ര​ദ​ന് നാ​യി​ക​യി​ല്ല. അ​തെ​ന്നെ ചൊ​ടി​പ്പി​ച്ചു. അ​തി​നാ​ൽ ഞാ​ന​തി​ൽ​നി​ന്നൊ​ഴി​ഞ്ഞു. അ​ങ്ങ​നെ അ​ഭി​ന​യം എ​ന്നെ​ന്നേ​ക്കു​മാ​യി ഞാ​ൻ വി​ട്ടു. കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​രു ച​ല​ച്ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു എ​ന്ന​തൊ​ഴി​ച്ചാ​ൽ അ​ഭി​ന​യ​വു​മാ​യി ഇ​ന്നെ​നി​ക്ക് ഒ​രു വി​ദൂ​ര​ബ​ന്ധ​മേ​യു​ള്ളൂ. പ​ക്ഷേ, അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചാ​സ്വ​ദി​ക്കു​ക പ​ണ്ടെ​ന്ന​പോ​ലെ ഇ​ന്നും എ​നി​ക്കാ​വേ​ശ​മാ​ണ്. അ​ല​സി​പ്പോ​യ ഒ​രു ന​ട​ൻ ഉ​ള്ളി​ൽ പു​റ​പ്പാ​ടി​നാ​യി വേ​ഷം​കെ​ട്ടി ഇ​രി​പ്പു​ണ്ടെ​ന്ന് എ​നി​ക്കി​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. ശാ​ന്തി കി​ട്ടാ​ത്ത ഒ​രാ​ത്മാ​വ്. എ​ന്‍റെ തൃ​ഷ്ണ​ക​ളെ ഒ​ര​ള​വു​വ​രെ നി​ല​യ്ക്കു​നി​ർ​ത്തു​ന്ന​ത് അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ളും തി​ര​ക്ക​ഥ​ക​ളു​മാ​ണ്. പോ​ൾ മു​നി​യു​ടെ "അ​ഭി​ന​യ​ശാ​സ്ത്രം' എ​ന്‍റെ പ്രി​യ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. മ​റ്റൊ​രു പു​സ്ത​കം കു​റോ​സോ​വ​യു​ടെയും ഇം​ഗ്‌​മ​ർ ബ​ർ​ഗ്‌​മാ​ന്‍റെ​യും ലോ​റ​ൻ​സ് ഒ​ളി​വ​റു​ടെ​യും അ​ഭി​ന​യ സ്മ​ര​ണ​ക​ളു​ടെ ഒ​രു സ​മാ​ഹാ​ര​മാ​ണ്. ആ ​പു​സ്ത​കം ഒ​രു അ​ഭി​ന​യ​പ്രാ​ന്ത​ൻ വാ​യി​ക്കാ​ൻ കൊ​ണ്ടു​പോ​യി​ട്ട് മ​ട​ക്കി​ത്ത​ന്നി​ല്ല. പ​ക​രം, അ​വ​നെ​നി​ക്കൊ​രു പു​സ്ത​കം കൊ​ണ്ടു​ത​ന്നു. ബ​ർ​ഗ്‌​മാ​ന്‍റെ "സെ​വ​ൻ​ത് സീ​ലി'​ന്‍റെ തി​ര​ക്ക​ഥ. അ​തി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ കാ​ണാ​തെ പ​ഠി​ച്ച് അ​ഭി​ന​യം പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു അ​ക്കാ​ല​ത്തെ എ​ന്‍റെ ഏ​ക വി​നോ​ദം. അ​തി​പ്പോ​ഴും ഏ​റെ​ക്കു​റെ മ​ന​പ്പാ​ഠ​മാ​ണ്.

ഒ​രു സാ​ഹി​ത്യ​ക്യാ​മ്പി​ൽ​വ​ച്ചാ​ണ് ന​രേ​ന്ദ്ര​പ്ര​സാ​ദ് സാ​റി​നെ ആ​ദ്യ​വും അ​വ​സാ​ന​വു​മാ​യി കാ​ണു​ന്ന​ത്. അ​ന്ന​ദ്ദേ​ഹം അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് കു​റ​ഞ്ഞ വാ​ക്കു​ക​ളി​ൽ സം​സാ​രി​ച്ചു. അ​ത് വ​ല്ലാ​ത്തൊ​രു ക്ലാ​സാ​യി​രു​ന്നു. ക്യാ​മ്പം​ഗ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു, “മു​ൻ​വ​ശ​ത്തി​രി​ക്കു​ന്ന കാ​ണി​ക​ൾ​ക്ക് വേ​ണ്ടി​യ​ല്ല അ​ഭി​ന​യി​ക്കേ​ണ്ട​ത്. എ​ന്നാ​ല​ത് നി​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മാ​ക​രു​ത്. കാ​ണി​ക​ൾ​ക്കും നി​ങ്ങ​ൾ​ക്കു​മി​ട​യി​ലാ​ണ് അ​ര​ങ്ങ്. അ​വി​ടെ​യാ​ണ് നി​ങ്ങ​ൾ ജീ​വി​ക്കേ​ണ്ട​ത്.” അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഒ​രു രം​ഗ​പാ​ഠം മാ​ത്ര​മാ​യ​ല്ല ഞാ​ൻ അ​നു​ഭ​വി​ച്ച​ത്.

അ​തൊ​രു ജീ​വി​ത​പാ​ഠം കൂ​ടി​യാ​യി​രു​ന്നു. അ​ത്ത​രം പാ​ഠ​ങ്ങ​ൾ ഞാ​ൻ അ​നു​ഭ​വി​ച്ച് ഫ​ലി​പ്പി​ച്ച​ത് ജീ​വി​ത​നാ​ട​ക​ത്തി​ലാ​യി​രു​ന്നു. എ​നി​ക്ക് ക​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ൾ ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ൽ​നി​ന്നാ​യി​രു​ന്നു. ഇ​തെ​ഴു​തി നി​ർ​ത്തു​മ്പോ​ൾ, ഇ​നി ഏ​തു വേ​ഷം കെ​ട്ടാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഉ​ള്ളി​ലി​രു​ന്നൊ​രാ​ൾ ചോ​ദി​ക്കു​ന്നു. എ​നി​ക്ക് മ​റു​പ​ടി​യി​ല്ല.

Movies

മ​ല​യാ​ള​സി​നി​മ​യി​ൽ ശ​ത്രു​ക്ക​ളി​ല്ലാ​ത്ത ഒ​രാ​ൾ; ഷാ​ഫി​യെ ഓ​ർ​ത്ത് ദി​ലീ​പ്

സം​വി​ധാ​യ​ക​ൻ ഷാ​ഫി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ൽ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ ദി​ലീ​പ്. പ​ഞ്ചാ​ബി ഹൗ​സ് മു​ത​ലു​ള്ള ബ​ന്ധ​മാ​യി​രു​ന്നു ഷാ​ഫി​യു​മാ​യി​ട്ടു​ള്ള​തെ​ന്നും എ​ന്തും തു​റ​ന്നു സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന സൗ​ഹൃ​ദ​മാ​യി​രു​ന്നു അ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ള​സി​നി​മ​യി​ൽ ശ​ത്രു​ക്ക​ളി​ല്ലാ​ത്ത ഒ​രാ​ളാ​യി​രു​ന്നു ഷാ​ഫി​യെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു.

''ഈ ​ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​നും ന​മു​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​നു​മാ​യ റാ​ഫി ഭാ​യ്, വേ​ദി​യി​ലു​ള്ള സി​ബി സ​ർ, ര​ഞ്ജി​ത്തേ​ട്ട​ൻ, രാ​കേ​ഷേ​ട്ട​ൻ, ലാ​ലേ​ട്ട​ൻ, അ​ഴ​ക​പ്പ​ൻ, നാ​യി​ക പ്ര​യാ​ഗ എ​ന്നി​വ​ർ​ക്കും സ​ദ​സി​ലു​ള്ള ഏ​വ​ർ​ക്കും ന​മ​സ്കാ​രം.

സി​ബി സാ​ർ പ​റ​ഞ്ഞ​തു​പോ​ലെ, ഷാ​ഫി ഭാ​യ് ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​യി എ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ന്ന വേ​ർ​പാ​ട് പോ​ലെ​യാ​ണ് ഇ​ന്നും തോ​ന്നു​ന്ന​ത്; സ​മ​യം പോ​കു​ന്ന​ത് അ​റി​യു​ന്നി​ല്ല. ‘പ​ഞ്ചാ​ബി ഹൗ​സ്’ ചെ​യ്യു​ന്ന കാ​ലം മു​ത​ലു​ള്ള സു​ഹൃ​ദ്‌​ബ​ന്ധ​മാ​ണ് ഷാ​ഫി ഭാ​യി​യു​മാ​യി എ​നി​ക്കു​ള്ള​ത്. 

അ​ന്ന​ത്തെ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച റാ​ഫി-​മെ​ക്കാ​ർ​ട്ടി​ൻ കൂ​ട്ടു​കെ​ട്ട് എ​ന്നെ ആ ​സി​നി​മ​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ഴാ​ണ് ഷാ​ഫി​യു​മാ​യു​ള്ള സൗ​ഹൃ​ദം തു​ട​ങ്ങു​ന്ന​ത്. റാ​ഫി ഭാ​യു​ടെ സ​ഹോ​ദ​ര​ൻ എ​ന്ന​തി​ലു​പ​രി, ഒ​രേ വേ​വ്‌​ലെം​ഗ്തു​ള്ള ആ​ൾ​ക്കാ​ർ എ​ന്ന നി​ല​യി​ൽ എ​ന്തും തു​റ​ന്നു സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന സൗ​ഹൃ​ദ​മാ​യി അ​ത് വ​ള​ർ​ന്നു.

എ​ന്‍റെ ക​രി​യ​റി​ൽ മൂ​ന്ന് മെ​ഗാ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് ഷാ​ഫി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ക എ​ന്ന​ത് തി​ക​ഞ്ഞ കം​ഫ​ർ​ട്ട് സോ​ണി​ൽ നി​ന്ന് പെ​ർ​ഫോം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു. ഒ​രു മ​റ​യു​മി​ല്ലാ​തെ എ​ന്തും ഡി​സ്ക​സ് ചെ​യ്യാ​നും സ​ജ​ഷ​നു​ക​ൾ ന​ൽ​കാ​നും പ​റ്റു​ന്ന​ത്ര ആ​ഴ​മു​ള്ള​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ബ​ന്ധം.

അ​ദ്ദേ​ഹം ഇ​ത്ര പെ​ട്ടെ​ന്ന് വി​ട്ടു​പോ​കു​മെ​ന്ന് സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​ല്ല. എ​ത്ര വി​ഷ​മി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തും ത​മാ​ശ​യി​ലൂ​ടെ അ​തി​നെ ല​ഘൂ​ക​രി​ക്കു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

വ​ലി​യൊ​രു സ​ന്തോ​ഷ​മു​ള്ള ച​ട​ങ്ങ​ല്ല ഇ​തെ​ങ്കി​ലും, ഷാ​ഫി​യു​ടെ പേ​രി​ൽ ഒ​രു മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ന​ൽ​കാ​നും അ​ത് ന​ല്ല സം​വി​ധാ​യ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നു​മു​ള്ള ചി​ന്ത വ​രി​ക​യും അ​തി​ന് സം​ഘാ​ട​ക​ർ മു​ൻ​കൈ എ​ടു​ക്കു​ക​യും ചെ​യ്ത​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്.

മ​ല​യാ​ള സി​നി​മ​യി​ൽ ശ​ത്രു​ക്ക​ളി​ല്ലാ​ത്ത ഒ​രാ​ളാ​യാ​ണ് ഷാ​ഫി​യെ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. എ​ല്ലാ​വ​രോ​ടും ചി​രി​ച്ചു ക​ളി​ച്ച്, പ​രാ​തി​ക​ളോ വി​ദ്വേ​ഷ​മോ ഇ​ല്ലാ​ത്ത ഒ​രാ​ൾ. അ​ദ്ദേ​ഹം ആ​രെ​യും കു​റി​ച്ച് പ​ര​ദൂ​ഷ​ണം പ​റ​യു​ക​യോ മ​റ്റു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തെ എ​തി​ർ​ത്തു സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഞാ​ൻ കേ​ട്ടി​ട്ടി​ല്ല.

ഇ​തൊ​രു വ​ലി​യ ച​ട​ങ്ങാ​യി​രു​ന്നെ​ങ്കി​ൽ മ​ല​യാ​ള സി​നി​മ മു​ഴു​വ​ൻ ഇ​വി​ടെ എ​ത്തു​മാ​യി​രു​ന്നു. ഒ​രു തു​ട​ക്കം എ​ന്ന നി​ല​യി​ൽ വ​ള​രെ ചു​രു​ങ്ങി​യ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഒ​രു കൂ​ട്ടാ​യ്മ​യാ​ണി​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് പ്ര​ഗ​ത്ഭ​നാ​യ ഒ​രു സം​വി​ധാ​യ​ക​ന് ത​ന്നെ ന​ൽ​കു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നും പ്രി​യ​പ്പെ​ട്ട​വ​രെ​യൊ​ക്കെ കാ​ണാ​നും സാ​ധി​ച്ച​തി​ൽ സ​ർ​വ്വേ​ശ്വ​ര​നോ​ട് ന​ന്ദി പ​റ​യു​ന്നു.’’​ദി​ലീ​പ് പ​റ​ഞ്ഞു.

Kerala

വി​ജ​യ്‌​യും ടി​വി​കെ​യും ച​ല​ന​മു​ണ്ടാ​ക്കി​ല്ല; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: ശ​ര​ത് കു​മാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ന​ട​നും ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശ​ര​ത് കു​മാ​ർ. എ​ന്നാ​ൽ എ​ത്ര സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

'സം​സ്ഥാ​ന​ത്ത് വി​ജ​യ്‌​യും ടി​വി​കെ​യും ച​ല​ന​മു​ണ്ടാ​ക്കി​ല്ല. ഫാ​ൻ​സും ആ​ൾ​ക്കൂ​ട്ട​വും വോ​ട്ടാ​കി​ല്ല.വി​ജ​യ് ഇ​തു​വ​രെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ച്ചി​ട്ടി​ല്ല. വി​ജ​യ്ക്ക് ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഒ​രു പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും.'-​ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ഈ ​വ​ർ​ഷ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​രു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഏ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​ന് ത​യ്യാ​റാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

National

ജനനായകൻ: ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ജ​​​യ് ചി​​​ത്രം ജ​​​ന​​​നാ​​​യ​​​ക​​​ന്‍റെ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മ​​​ദ്രാ​​​സ്ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് മ​​​ര​​​വി​​​പ്പി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വാ​​ണ് ഉ​​ന്ന​​ത​​നീ​​തി പീ​​ഠ​​ത്തെ സ​​മീ​​പി​​ച്ച​​ത്.

ചി​​​ത്ര​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സെ​​​ൻ​​​ഷ​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞ​​​ത്. പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ച് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ന​​​നാ​​​യ​​​ക​​​ൻ റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​ണ് അ​​​ണി​​​യ​​​റ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​ത്.

Kerala

മത്സരിക്കുമോ? പാർട്ടി സമീപിച്ചാലും അലട്ടുന്ന വിഷയം മറ്റൊന്നുണ്ട്: ധർമജൻ

കൊ​ച്ചി: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ത​ന്നെ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി സ​മീ​പി​ച്ചി​ട്ടി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​നാ​വൂ, കാ​ര​ണം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​കം ഇ​പ്പോ​ഴി​ല്ലെ​ന്ന് ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ്ര​തി​ക​രി​ച്ചു.

അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പാ​ര്‍​ട്ടി എ​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ ​സ​മ​യ​ത്ത് ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​ന്‍ പ​റ്റൂ. കാ​ര​ണം ഇ​തി​നു അ​ത്യാ​വ​ശ്യം സാ​മ്പ​ത്തി​ക പി​ൻ​ബ​ലം ആ​വ​ശ്യ​മാ​ണ്. അ​തൊ​ന്നും എ​ന്‍റ​ടു​ത്ത് ഇ​ല്ല. അ​തു​കൊ​ണ്ട് ഒ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ല. പി​ന്‍​വ​ലി​ഞ്ഞു നി​ല്‍​ക്കാ​നാ​ണ് സാ​ധ്യ​ത - ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ധ​ര്‍​മ​ജ​ന്‍ ബാ​ലു​ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ച്ചി​ന്‍ ദേ​വ് ആ​ണ് ബാ​ലു​ശേ​രി​യി​ല്‍ ജ​യി​ച്ച​ത്. ധ​ര്‍​മ​ജ​ന്‍റെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ഫ​ണ്ട് പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​വും കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്നി​രു​ന്നു.

ഒ​രു കെ​പി​സി​സി സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യും ചേ​ർ​ന്നു ത​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പി​രി​ച്ചെ​ടു​ത്തു​വെ​ന്നു ന​ട​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ത​ന്നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ആ​യി​രു​ന്നു ധ​ര്‍​മ​ജ​ന്‍റെ പ​രാ​തി.

Movies

ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു

ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു. വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

1965ൽ ​ഉ​ദ​യ സ്റ്റു​ഡി​യോ നി​ർ​മി​ച്ച സ​ത്യ​ൻ നാ​യ​ക​നാ​യ ഒ​തേ​ന​ന്‍റെ മ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഉ​ദ​യ​യു​ടെ മി​ക്ക സി​നി​മ​ക​ളി​ലും അ​പ്പ​ച്ച​ൻ അ​ഭി​ന​യി​ച്ചു.

അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ എ​ന്ന സി​നി​മ​യി​ലാ​ണ് അ​പ്പ​ച്ച​ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​രു വേ​ഷം കി​ട്ടു​ന്ന​ത്. ചി​ത്ര​ത്തി​ൽ തൊ​ഴി​ലാ​ളി നേ​താ​വാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച​ത്.

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലും കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ളി​ലു​മാ​ണ് പു​ന്ന​പ്ര അ​പ്പ​ച്ച​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ന​ന്ത​രം, പ​ത്മ​രാ​ജ​ന്‍റെ ഞാ​ൻ ഗ​ന്ധ​ർ​വ​ൻ, ജ​ലോ​ല്‍​സ​വം, സി​ന്ദൂ​ര​രേ​ഖ, മൈ ​ഡി​യ​ര്‍ മു​ത്ത​ച്ഛ​ന്‍, സ​ന്ദേ​ശം, മ​തി​ലു​ക​ള്‍, വെ​നീ​സി​ലെ വ്യാ​പാ​രി, ദി ​കിം​ഗ് തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Movies

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി; മ​ഹാ​ന​ട​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ക​ള​ങ്കാ​വ​ൽ

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​ച്ച വ​ർ​ഷ​മാ​ണ് 2025. ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഭ്ര​മ​യു​ഗ​ത്തി​ൽ താ​രം ന​ട​ത്തി​യ സൂ​ക്ഷ്മ​ത ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി​യെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞി​രു​ന്നു. 2025ൽ ​മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ്.

* ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ്

 

Movies

വ​ണ്ടി മു​ഴു​വ​ൻ പോ​യി, പ​ക്ഷേ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യി ആ​ന്‍റ​ണി പെ​പ്പെ

പു​തു​വ​ത്സ​രാ​ശം​സ​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ന​ട​ൻ ആ​ന്‍റ​ണി പെ​പ്പെ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. വേ​ദ​ന​ക​ളും പ​രി​ക്കു​ക​ളും നി​റ​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു 2025 എ​ന്നു പ​റ​ഞ്ഞ ആ​ന്‍റ​ണി ന​വം​ബ​റി​ൽ ന​ട​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും അ​തി​ൽ നി​ന്നും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​തെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ് കു​റി​പ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​ഭാ​ഗം.

ആ​ന്‍റ​ണി​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

‘‘കൊ​ല്ലാ​ത്ത​തൊ​ന്നും ന​മ്മ​ളെ ത​ള​ർ​ത്തി​ല്ല, ക​രു​ത്ത​രാ​ക്കു​ക​യേ​യു​ള്ളൂ എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ 2025 ആ ​വാ​ച​കം അ​ൽ​പം ക​ട​ത്തി കൈ​യി​ലെ​ടു​ത്തു എ​ന്നാ​ണ് എ​ന്‍റെ​യൊ​രു തോ​ന്ന​ൽ. ജി​മ്മി​ലെ പ​രി​ക്ക്, ഷൂ​ട്ടി​നി​ട​യി​ലെ അ​പ​ക​ടം... അ​ങ്ങ​നെ വ​ർ​ഷ​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ആ​ശു​പ​ത്രി​ക​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ഇ​ട​യി​ലാ​യി​രു​ന്നു.

അ​ങ്ങ​നെ പോ​കു​മ്പോ​ൾ ആ​ണ് 15 ന​വം​ബ​ർ 2025, വാ​ഗ​മ​ൺ വ​ച്ച് ഒ​രു അ​പ​ക​ടം കൂ​ടെ ബോ​ണ​സ് ആ​യി അ​ടി​ച്ചു കി​ട്ടി. അ​ത്യാ​വ​ശ്യം ത​ര​ക്കേ​ടി​ല്ലാ​ത്ത പ​രി​ക്കോ​ടു കൂ​ടി വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഞ​ങ്ങ​ൾ മൂ​ന്നു പേ​രും ര​ക്ഷ​പെ​ട്ടു.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ദ്യ​ത്തെ വ​ണ്ടി ‘ടോ​ട്ട​ൽ ലോ​സ്’ ആ​യി മാ​റി. പ​ക്ഷേ ത​ക​ർ​ന്നു​പോ​യ ആ ​വ​ണ്ടി ഞ​ങ്ങ​ളു​ടെ മൂ​ന്ന് പേ​രു​ടെ​യും ജീ​വ​ൻ കാ​ത്തു. വ​ണ്ടി​യു​ടെ ന​മ്പ​ർ 1818 എ​ന്നാ​യി​രു​ന്നു. ആ ​ന​മ്പ​റി​ലും മാ​ലാ​ഖ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്‍റെ ആ ​വി​ശ്വാ​സം തെ​റ്റി​യി​ല്ലെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി. വ​ണ്ടി പോ​ണേ​ൽ പോ​ട്ടെ...​ജീ​വ​നോ​ടെ ഉ​ണ്ട​ല്ലോ, അ​ത് മ​തി.

ഒ​രു വ​ശ​ത്ത്, ഇ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ വ​ർ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഒ​രു മാ​ന്ത്രി​ക​ത​യു​ണ്ടാ​യി​രു​ന്നു. 2025-ൽ ​എ​നി​ക്ക് ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സാ​ധി​ച്ചു. മു​റി​വു​ണ​ങ്ങാ​ത്ത നി​മി​ഷ​ങ്ങ​ളി​ൽ ഞാ​ൻ പു​തി​യ​വ സൃ​ഷ്ടി​ക്കു​ക​യും, ചി​ത്രീ​ക​രി​ക്കു​ക​യും, ഞാ​ൻ എ​ക്കാ​ല​വും സ്വ​പ്നം ക​ണ്ട ഭാ​വി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ്പൊ എ​ല്ലാം പ​റ​ഞ്ഞ​പോ​ലെ...... പു​തി​യ പ​രി​പാ​ടി​ക​ളു​ടെ ആ​വേ​ശ​വു​മാ​യി 2026-ലേ​ക്ക് ക​ട​ക്കു​ന്നു. മു​റി​പ്പാ​ടു​ക​ളു​ണ്ട്, പ​ക്ഷേ മ​ന​സ് ത​ക​ർ​ന്നി​ട്ടി​ല്ല. പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യി...

പു​തു​വ​ത്സ​രാ​ശം​സ​ക​ൾ, പ​റ​ക്കൂ, ഫു​ൾ ഓ​ണ്‍ ഫു​ൾ പ​വ​ർ.’’

NRI

മ​ല​യാ​ളി മ​ന​സി​ന്‍റെ തു​ടി​പ്പു​ക​ൾ തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ: ന​വ​യു​ഗം

ദ​മാം: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

മ​ല​യാ​ളി മ​ന​സി​ന്‍റെ തു​ടി​പ്പു​ക​ൾ തി​രി​ച്ച​റി​ഞ്ഞു, അ​തി​നൊ​ത്തു തൂ​ലി​ക ച​ലി​പ്പി​ച്ചും അ​ഭി​ന​യ​മി​ക​വ് കൊ​ണ്ടും മ​ല​യാ​ള​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​മാ​യി മാ​റി​യ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

ത​ന്‍റെ കു​റ​വു​ക​ളെ ക​ളി​യാ​ക്കി അ​ദ്ദേ​ഹം സൃ​ഷ്‌​ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി​യു​ടെ അ​പ​ക​ർ​ഷ​ബോ​ധ​ത്തെ​യും രാ​ഷ്ട്രീ​യ​ബോ​ധ​ത്തെ​യും സ്വാ​ധീ​നിക്കു​ക​യും അ​ദ്ദേ​ഹം എ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു കാ​രി​ക്കേ​ച്ച​ർ രേ​ഖാ​ചി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​മിക്കപ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

റൂം ​സ​ർ​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​പ​രി​ചി​ത​ർ, എ​ങ്ങ​നെ ഓടാതിരിക്കും; പ്ര​തി​ക​രി​ച്ച് ഷൈ​ൻ ടോം ​ചാ​ക്കോ

കൊ​ച്ചി: ഹോ​ട്ട​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ സം​ഭ​വ​ത്തി​ൽ താ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന വി​വ​രം ഇ​പ്പോ​ൾ ദീ​പി​ക ഒാ​ൺ​ലൈ​നി​ൽ​നി​ന്നു വി​ളി​ക്കു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ.


അ​ന്നു താ​ന്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ല്‍ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത ചി​ല​ര്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​റ​ങ്ങി ഓ​ടി​യ​ത്- ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു.

"ഞാ​ന്‍ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഓ​ടി​പ്പോ​യ കേ​സി​നു ല​ഹ​രി​യു​മാ​യി ബ​ന്ധ​മി​ല്ല. അ​ന്ന് അ​വ​ര്‍ ബ്ല​ഡ് ഒ​ക്കെ എ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ന്നെ കൊ​ണ്ടു​പോ​യ​ത്. അ​തൊ​ക്കെ അ​വി​ടെ ക​ഴി​ഞ്ഞ​താ​ണ്. അ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത് ഇ​ന്നാ​ണ് എ​ന്ന​ല്ലേ ഉ​ള്ളെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

അ​ന്നു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. "ന​മ്മ​ളു​ടെ പി​ന്നാ​ലെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ന​മ്മ​ള്‍ ഇ​റ​ങ്ങി ഓ​ടി​ല്ലേ. രാ​ത്രി പ​തി​നൊ​ന്ന്-​പ​തി​നൊ​ന്ന​ര സ​മ​യ​ത്താ​ണ് എ​ന്‍റെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ര​ണ്ടു​മൂ​ന്നു പേ​ര് യൂ​ണി​ഫോം ഒ​ന്നു​മി​ടാ​തെ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു​വ​ന്ന​ത്. ഈ ​അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ ഞാ​ന്‍ എ​ന്താ വി​ചാ​രി​ക്കു​ക? പോ​ലീ​സ് ആ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കും. ഞാ​ൻ ഉ​ട​നെ റി​സ​പ്ഷ​നി​ല്‍ വി​ളി​ച്ചു. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കും അ​റി​യി​ല്ല. റൂം ​സ​ര്‍​വീ​സ് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​നി​ന്നു പ​രു​ങ്ങി ക​ളി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ആ​ശ​ങ്ക തോ​ന്നി ഇ​റ​ങ്ങി ഓ​ടി​യ​താ​ണ്'.

അ​തേ​സ​മ​യം, ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ന​ട​നും സു​ഹൃ​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​ന്‍ ടോം ​ചാ​ക്കോ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. കേ​സി​ല്‍ ന​ട​നെ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നീ​ട് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ന​ട​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ക്കാ​നാ​യി​ല്ല. ഷൈ​ൻ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി തെ​ളി​വി​ല്ലെ​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​പി​ക ഓ​ൺ​ലൈ​ൻ പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

Movies

'തി​ര' അ​ട​ങ്ങി 'ക​ഥ' മ​ട​ങ്ങി  

ജീ​വി​ത​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ന​ന്മ മാ​ത്രം ആ​ഗ്ര​ഹി​ച്ച ശ്രീ​നി​വാ​സ​ന് അ​വ​സാ​ന കു​റി​പ്പ് എ​ഴു​തി സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്. മ​ക്ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​ര​മാ​ണു ശ്രീ​നി​വാ​സ​ന്‍റെ ചി​ത​യി​ല്‍ “എ​ന്നും എ​ല്ലാ​വ​ര്‍​ക്കും ന​ന്മ​ക​ള്‍ മാ​ത്രം വ​ര​ട്ടെ’’ എ​ന്ന കു​റി​പ്പ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് വ​ച്ച​ത്.

സി​നി​മ​യി​ല്‍ ത​നി​ക്കു ശ​ക്തി​യാ​യി​രു​ന്ന സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ വി​ങ്ങി​നി​ന്ന സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​നോ​ട് ശ്രീ​നി​വാ​സ​ന്‍റെ ഇ​ള​യ മ​ക​ന്‍ ധ്യാ​ന്‍, അ​ച്ഛ​ന് അ​വ​സാ​ന​മാ​യി ഒ​രു കു​റി​പ്പെ​ഴു​താ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു. ധ്യാ​നി​ന്‍റെ ആ​ഗ്ര​ഹം സ​ഹോ​ദ​ര​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും അം​ഗീ​ക​രി​ച്ച​തോ​ടെ ശ്രീ​നി​വാ​സ​ന്‍റെ മു​റി​യി​ൽ​നി​ന്നും എ​ടു​ത്ത ക​ട​ലാ​സി​ല്‍ സ​ത്യ​ന്‍ “എ​ന്നും എ​ല്ലാ​ര്‍​ക്കും ന​ന്മ​ക​ള്‍ മാ​ത്രം വ​ര​ട്ടെ” എ​ന്ന കു​റി​പ്പെ​ഴു​തി.

മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ചി​ത​യി​ല്‍ ആ ​സ​ന്ദേ​ശ​വും പേ​ന​യും വ​ച്ചാ​ണ് തീ ​കൊ​ളു​ത്തി​യ​ത്. ശ്രീ​നി​വാ​സ​ന്‍റെ മ​ന​സാ​ണ് താ​ന്‍ ക​ട​ലാ​സി​ല്‍ എ​ഴു​തി​യ​തെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു.

ത​ന്‍റെ സി​നി​മ​യു​ടെ ദി​ശ തി​രി​ച്ച​റി​ഞ്ഞ​ത് ശ്രീ​നി​വാ​സ​നി​ലൂ​ടെ​യാ​ണെ​ന്ന് അ​നു​ശോ​ച​ന​യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ സി​നി​മ​ക​ളി​ല്‍ ശ്രീ​നി​വാ​സ​ന്‍ എ​ഴു​താ​ത്ത തി​ര​ക്ക​ഥ​ക​ളും അ​ദ്ദേ​ഹ​വു​മാ​യി ച​ര്‍​ച്ച​ചെ​യ്തി​രു​ന്നു. രാ​ഷ്‌​ട്രീ​യം പ്ര​മേ​യ​മാ​ക്കി ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. ന​ട​ന്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ശ്രീ​നി​വാ​സ​നി​ലെ എ​ഴു​ത്തു​കാ​ര​നെ നാം ​വേ​ണ്ട​വി​ധം ആ​ഘോ​ഷി​ച്ചി​ട്ടി​ല്ല.

ശ്രീ​നി​വാ​സ​നെ കൂ​ടു​ത​ല്‍ വാ​യി​ക്കാ​നും തി​രി​ച്ച​റി​യാ​നും പോ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോാ​ള്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ക​ണ്ട​നാ​ട്ടി​ലെ ശ്രീ​നി​യു​ടെ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു.

Kerala

ടൗ​ണ്‍​ഷി​പ്പ് മേ​ഖ​ല കൃ​ഷി ഭൂ​മി​യാ​ക്കി, സി​നി​മ​യ്ക്ക​പ്പു​റ​മു​ള്ള ബ​ന്ധം, ശ്രീ​നി​യേ​ട്ട​ന്‍ എ​ന്നും ഞ​ങ്ങ​ള്‍​ക്ക് വ​ഴി​കാ​ട്ടി: കൃ​ഷ്ണ​പ്ര​സാ​ദ്

 കൊച്ചി: സി​നി​മ​യേ​ക്കാ​ള്‍ ഉ​പ​രി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലാ​ണ് ത​നി​ക്ക് ശ്രീ​നി​വാ​സ​ന്‍ പ്ര​ചോ​ദ​ന​മാ​യി​ട്ടു​ള്ള​തെ​ന്ന് ന​ട​ന്‍ കൃ​ഷ്ണ​പ്ര​സാ​ദ്.

ഇ​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് സെ​ലി​ബ്രി​റ്റി​ക​ളാ​യ ത​ങ്ങ​ള്‍​ക്ക് വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ശ്രീ​നി​യേ​ട്ട​നെ പോ​ലെ ഒ​രാ​ള്‍ മു​ന്നി​ലു​ണ്ടാ​യി എ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു കൂ​ടി​യും അ​തി​ലേ​റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി​യും ഓ​ര്‍​ക്കു​ക​യാ​ണെ​ന്ന് കൃ​ഷ്ണ​പ്ര​സാ​ദ് കൊ​ച്ചി ടൗ​ണ്‍ ഹാ​ളി​ല്‍ ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി ക​ണ്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

"മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ കൈ​യോ​പ്പ് പ​തി​പ്പി​ച്ച ശ്രീ​നി​യേ​ട്ട​ന്‍റെ പാ​വ​ന​സ്മ​ര​ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​താ​ണ്ട് പ​ഞ്ച​വ​ടി​പ്പാ​ലം എ​ന്ന സി​നി​മ തു​ട​ങ്ങി​യ ഒ​രു ബ​ന്ധ​മു​ണ്ട് ഞ​ങ്ങ​ള്‍ ത​മ്മി​ല്‍. പ​ക്ഷെ അ​തി​ന​പ്പു​റ​മാ​യി​ട്ട് എ​നി​ക്ക്, ഒ​രു സി​നി​മാ ന​ട​ന്‍ എ​ന്ന​തി​ന​പ്പു​റം ആ​ത്മ​ബ​ന്ധം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു ക​ര്‍​ഷ​ക​ന്‍ എ​ന്ന രീ​തി​യി​ലാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ എ​നി​ക്ക് ഒ​രു വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു ശ്രീ​നി​യേ​ട്ട​ന്‍.'

'അ​ദ്ദേ​ഹം സാ​മ്പ​ത്തി​ക​മാ​യി എ​ത്ര ഉ​ന്ന​തി​യി​ല്‍ വ​ന്നി​ട്ടും ശ്രീ​നി​യേ​ട്ട​ന്‍ താ​മ​സി​ക്കു​ന്ന പു​ര​യി​ട​ത്തോ​ട് ചേ​ര്‍​ന്നു ത​ന്നെ കാ​ര്‍​ഷി​ക മേ​ഖ​ല അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ടൗ​ണ്‍​ഷി​പ്പ് ആ​യ തൃ​പ്പൂ​ണി​ത്തു​റ പോ​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​ദ്ദേ​ഹം കൃ​ഷി ചെ​യ്ത​ത് എ​ന്നു​ള്ള​ത്, ന​മ്മ​ള്‍ അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​ക്കു​മ്പോ​ള്‍, അ​ദ്ദേ​ഹ​ത്തി​ന്റെ മ​ന​സി​ന്‍റെ വ​ലി​പ്പം ന​മു​ക്ക് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും.'

'തീ​ര്‍​ച്ച​യാ​യും ഇ​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഞ​ങ്ങ​ളെ പോ​ലെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യി നി​ന്നു​കൊ​ണ്ട്, ഞ​ങ്ങ​ള്‍​ക്കൊ​രു വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ശ്രീ​നി​യേ​ട്ട​നെ പോ​ലെ ഒ​രാ​ള്‍ ഞ​ങ്ങ​ളു​ടെ മു​ന്നി​ലു​ണ്ടാ​യി എ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു കൂ​ടി​യും അ​തി​ലേ​റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി​യും ഞ​ങ്ങ​ള്‍ ഓ​ര്‍​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ല്‍ ഇ​നി​യും ആ​രെ​ങ്കി​ലു​മൊ​ക്കെ, സെ​ലി​ബ്രി​റ്റി​ക​ള്‍ ഈ ​കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ങ്കി​ല്‍, അ​തി​ന്‍റെ​യെ​ല്ലാം പ്ര​ചോ​ദ​നം ശ്രീ​നി​യേ​ട്ട​ന്‍ ആ​യി​രി​ക്കും'.-​കൃ​ഷ്ണ പ്ര​സാ​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ക​ണ്ട​നാ​ട്ട് വാ​ങ്ങി​യ സ്ഥ​ല​ത്ത് ശ്രീ​നി​വാ​സ​ന്‍ ജൈ​വ​കൃ​ഷി​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും നെ​ല്ലും ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ്രീ​നി ഫാം​സ് എ​ന്ന പേ​രി​ല്‍ വി​ല്‍​പ​ന​യും ആ​രം​ഭി​ച്ചി​രു​ന്നു. മ​ത്സ്യ​കൃ​ഷി​യും പ​ശു​വ​ള​ര്‍​ത്ത​ലും ശ്രീ​നി​വാ​സ​ന്‍ ന​ട​ത്തി​യി​രു​ന്നു.

 

NRI

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം; മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ട​മെ​ന്ന് കെ​ഡി​എ​ൻ​എ

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ട​മെ​ന്ന് കെ​ഡി​എ​ൻ​എ അ​റി​യി​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ അ​തു​ല്യ​മാ​യ മു​ദ്ര പ​തി​പ്പി​ച്ച പ്ര​ശ​സ്ത ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ആ​ഴ​ത്തി​ലു​ള്ള ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ലാ​പ​ര​വും സാ​മൂ​ഹി​ക​ബോ​ധ​മു​ള്ള​തു​മാ​യ സി​നി​മ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ കാ​ലാ​തീ​ത​വും അ​ന​ശ്വ​ര​വു​മാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ, സാ​മൂ​ഹി​ക വൈ​രു​ദ്ധ്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ചോ​ദ്യ​ങ്ങ​ൾ എ​ന്നി​വ ഹാ​സ്യ​ത്തി​ന്‍റെ നേ​ർ​ത്ത സ്പ​ർ​ശ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​നി​വാ​സ​ൻ അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി​രു​ന്നു.

ന​ട​നെ​ന്ന നി​ല​യി​ലും തി​ര​ക്ക​ഥാ​കൃ​ത്തെ​ന്ന നി​ല​യി​ലും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക​ളും മ​ല​യാ​ള സി​നി​മ​യി​ൽ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കും. ചി​ന്തി​പ്പി​ക്കു​ക​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ക​യും ചെ​യ്ത ഒ​രു ക​ലാ​കാ​രന്‍റെ വേ​ർ​പാ​ട് സി​നി​മാ ലോ​ക​ത്തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്.

കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ​ക്കും കെഡിഎ​ൻഎ​യു​ടെ അ​നു​ശോ​ച​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്നതായും അറിയിച്ചു.

NRI

മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്‌​ടം; ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കെ​പി​എ അ​നു​ശോ​ചി​ച്ചു

മനാമ: മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ഒ​രു​പോ​ലെ തി​ള​ങ്ങി​യ ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത അ​ത്യ​ന്തം ദുഃ​ഖ​ക​ര​മാ​ണെ​ന്നും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ക​ലാ-​സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

സ്വ​ത​സി​ദ്ധ​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ​യും ആ​ഴ​മു​ള്ള തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യും മ​ല​യാ​ള സി​നി​മ​യ്ക്ക് എ​ല്ലാ​മാ​യി​രു​ന്ന ഒ​രു സ​മ്പൂ​ർ​ണ ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ത​ല​മു​റ​ക​ളോ​ളം മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​ല​നി​ൽ​ക്കും. മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​ന് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍.

ല​ളി​ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തെ അ​ഭ്ര​പാ​ളി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്രീ​നി​വാ​സ​ന് ക​ഴി​ഞ്ഞി​രു​ന്നു. അ​തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ജീ​വി​ത​ത്തെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍​ക്ക് ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം മ​ല​യാ​ള സി​നി​മ​യ്ക്കും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് ശാ​ന്തി നേ​രു​ന്ന​തോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടേ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്ന​താ​യും പ്ര​യാ​സ​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്ക​ട്ടെ​യെ​ന്നും കെപിഎ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യ​ണം; പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണം: പ്രേം​കു​മാ​ർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഗു​ഢാ​ലോ​ച​ന തെ​ളി​യ​ണ​മെ​ന്നും ഇ​തി​നു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ന​ട​നും ച​ല​ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ മ​ഞ്ജു​വാ​ര്യ​ർ പ​റ​ഞ്ഞ​ത് ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നാ​ണ്. പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്തി​യ​തും അ​താ​ണെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

ഒ​ന്നാം​പ്ര​തി ക്വ​ട്ടേ​ഷ​ൻ ഉ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ജീ​വി​ത​യും ക്വ​ട്ടേ​ഷ​ൻ ന​ട​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ക്വ​ട്ടേ​ഷ​ൻ എ​ങ്കി​ൽ അ​തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​കു​മ​ല്ലോ? ആ​രാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് എ​ന്ന് അ​റി​യ​ണം എ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ത​ട​വും 50,000 പി​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​സി​ല്‍ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ശി​ക്ഷാ​വി​ധി​യെ​ന്നു​മാ​ണ് കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ജ​കു​മാ​ർ പ​റ​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​ന് ഒ​രു തി​രി​ച്ച​ടി​യും ഇ​ല്ല. അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്യും. ശി​ക്ഷ​യി​ൽ നി​രാ​ശ​നാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വ്യ​ക്ത​മാ​ക്കി.

 

Movies

പ്ര​ണ​യം, സൗ​ഹൃ​ദം, ആ​ഘോ​ഷം...ധർമേന്ദ്ര

പ്ര​ണ​യ​ത്തി​ന്‍റെ കാ​ൽ​പ​നി​ക​ത​യും വി​ര​ഹ​ത്തി​ന്‍റെ വേ​ദ​ന​യും സൗ​ഹൃ​ദ​ത്തി​ന്‍റെ നി​റ​ങ്ങ​ളും ആ​ക‌്ഷ​ന്‍റെ ച​ടു​ല​ത​യു​മെ​ല്ലാം ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ​സി​നി​മ ദ​ർ​ശി​ച്ച​ത് ഈ ​മ​നു​ഷ്യ​നി​ലൂ​ടെ​യാ​ണ്. ഒ​രു കാ​ല​ഘ​ട്ട​ത്തെ​യാ​കെ സ്വാ​ധീ​നി​ച്ച ഇ​തി​ഹാ​സ​താ​രം. ഇ​ന്നും ബോ​ളി​വു​ഡി​ൽ ധ​ർ​മേ​ന്ദ്ര​യ്ക്ക് പ​ക​ര​ക്കാ​ര​നി​ല്ല.

ബോ​ളി​വു​ഡ് എ​ന്ന സ്വ​പ്ന​ലോ​ക​ത്തെ രാ​ജ​കു​മാ​ര​നാ​യി അ​ദ്ദേ​ഹം വി​ല​സി​യ എ​ഴു​പ​തു​ക​ളും എ​ൺ​പ​തു​ക​ളും... സ്വ​ന്തം സി​നി​മ​ക​ൾ പോ​ലെ ജീ​വി​തം ഒ​രു ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​ന​ട​ന്ന അ​ദ്ദേ​ഹം അ​വ​സാ​ന​കാ​ലം വ​രെ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു. ഒ​ടു​വി​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ബാ​ക്കി​വ​ച്ച് അ​ദ്ദേ​ഹം വി​ട​പ​റ​യുമ്പോ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ധ​ർ​മേ​ന്ദ്ര സ​മ്മാ​നി​ച്ച വ​സ​ന്തം ഇ​നി​യും പൂ​ത്തു​ല​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.

ആ​ദ്യ പ്ര​തി​ഫ​ലം 51 രൂ​പ

കു​ട്ടി​ക്കാ​ലം മു​ത​ൽ സി​നി​മ​യാ​യി​രു​ന്നു ധ​ർ​മേ​ന്ദ്ര​യു​ടെ സ്വ​പ്നം. അ​തി​നാ​യ് മും​ബൈ​യ്ക്ക് വ​ണ്ടി​ക​യ​റു​ന്പോ​ൾ ആ​ത്മ​വി​ശ്വാ​സം മാ​ത്ര​മാ​യി​രു​ന്നു കൈ​മു​ത​ൽ. ഫി​ലിം ഫെ​യ​ര്‍ ന​ട​ത്തി​യ നാ​ഷ​ണ​ല്‍ ന്യൂ ​ടാ​ല​ന്‍റ് കോ​ണ്ട​സ്റ്റി​ൽ വി​ജ​യി​ച്ച​ത് സി​നി​മ​യി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു.. 1960ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദി​ല്‍ ഭി ​തേ​ര ഹം ​ഭി തേ​ര ആ​യി​രു​ന്നു ആ​ദ്യ​സി​നി​മ. ആ​ദ്യ​സി​നി​മ​യ്ക്ക് ധ​ര്‍​മേ​ന്ദ്ര​യ്ക്ക് പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യ​ത് 51 രൂ​പ​യാ​യി​രു​ന്നു. ആ​ദ്യ​ചി​ത്രം പ​ക്ഷേ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് ചി​ല സി​നി​മ​ക​ളി​ല്‍ സ​ഹ​താ​ര​മാ​യി അ​ഭി​ന​യി​ച്ചു. 1965ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹ​ഖീ​ഖ​ത്ത് ആ​ണ് ത​ല​വി​ധി മാ​റ്റി​യ​ത്. പി​ന്നാ​ലെ വ​ന്ന ഫൂ​ല്‍ ഓ​ര്‍ പ​ഥ​ർ‍ വ​ൻ വി​ജ​യ​മാ​തോ​ടെ ധ​ര്‍​മേ​ന്ദ്ര താ​ര​മാ​യി മാ​റി. പി​ന്നീ​ട് തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ഏ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യ​ക​നാ​യി ധ​ര്‍​മേ​ന്ദ്ര.

ബോ​ളി​വു​ഡി​ന്‍റെ ഹീ​മാ​ൻ

റൊ​മാ​ന്‍റി​ക് വേ​ഷ​ങ്ങ​ളി​ൽ​നി​ന്ന് 80ക​ളോ​ടെ അ​ദ്ദേ​ഹം ആ​ക‌്ഷ​ന്‍ ചി​ത്ര​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞു. ഇ​തോ​ടെ ബോ​ളി​വു​ഡി​ന്‍റെ ‘ഹീ​മാ​ന്‍’ ഉ​ദ​യം കൊ​ണ്ടു. ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച നാ​യ​ക​ന്‍ എ​ന്ന റെ​ക്കോ​ര്‍​ഡ് ഇ​ന്നും ധ​ര്‍​മേ​ന്ദ്ര​യു​ടെ പേ​രി​ലാ​ണ്. ധ​ര്‍​മേ​ന്ദ്ര ത​ന്‍റെ ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ക​രി​യ​റി​ല്‍ ന​ല്‍​കി​യ​ത് 75 ഹി​റ്റു​ക​ളാ​ണ്. അ​മി​താ​ഭ് ബ​ച്ച​നും രാ​ജേ​ഷ് ഖ​ന്ന​യും ഷാ​രൂ​ഖ് ഖാ​നും സ​ല്‍​മാ​ന്‍​ഖാ​നു​മെ​ല്ലാം അ​തി​നു പി​ന്നി​ലാ​ണ്. ഷോ​ലെ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ബ​ച്ച​നേ​ക്കാ​ളും പ്ര​തി​ഫ​ലം വാ​ങ്ങി​യ​തും ധ​ര്‍​മേ​ന്ദ്ര​യാ​യി​രു​ന്നു. അ​ഭി​ന​യ​മി​ക​വ് തെ​ളി​യി​ക്കു​ന്ന ഒ​രു​പി​ടി സി​നി​മ​ക​ളും അ​ദ്ദേ​ഹം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ക്ഷ​ന് പു​റ​മെ കോ​മ​ഡി​യും ഇ​മോ​ഷ​ണ​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ഭ​ദ്ര​മാ​യി.

മ​റ​ക്കാ​നാ​വാ​ത്ത ഗാ​ന​രം​ഗ​ങ്ങ​ൾ

ബോ​ളി​വു​ഡ് സം​ഗീ​ത​ത്തി​ന്‍റെ സു​വ​ര്‍​ണ​കാ​ല​ഘ​ട്ട​മാ​യി​രു​ന്ന എ​ഴു​പ​തു​ക​ളി​ൽ ധ​ർ​മേ​ന്ദ്ര​യു​ടെ മാ​സ്മ​രി​ക സാ​ന്നി​ധ്യം കൊ​ണ്ട് സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യ ഗാ​ന​ങ്ങ​ൾ നി​ര​വ​ധി. ബോ​ളി​വു​ഡി​ലെ ഐ​ക്കോ​ണി​ക്കാ​യി മാ​റി​യ ഒ​ട്ടേ​റെ പാ​ട്ടു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. ബ്ലാ​ക്ക്‌​മെ​യ്ൽ എ​ന്ന ചി​ത്ര​ത്തി​ൽ കി​ഷോ​ര്‍ കു​മാ​ര്‍ പാ​ടി​യ പ​ൽ പ​ൽ ദി​ൽ​കേ പാ​സ്, സ​ഹൃ​ദ​ത്തി​ന്‍റെ പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഷോ​ലെ​യി​ലെ യേ... ​ദോ​സ്തി, ലോ​ഫ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ജ് മോ​സം ബ​ഡാ, ധ​രം വീ​റി​ലെ ഓ ​മേ​രി മെ​ബ​ബൂ​ബ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ ഇ​ന്നും അ​ന​ശ്വ​ര​മാ​യി നി​ൽ​ക്കു​ന്നു.

വി​വാ​ദ​മാ​യ പ്ര​ണ​യ​വും വി​വാ​ഹ​വും

സി​നി​മ​യി​ൽ വ​രു​ന്ന​തി​നു മു​ന്പ് 19-ാം വ​യ​യി​ൽ ധ​ർ​മേ​ന്ദ്ര വി​വാ​ഹി​ത​നാ​യി​രു​ന്നു. പ്ര​കാ​ശ് കൗ​ർ ആ​യി​രു​ന്നു ഭാ​ര്യ. ദ​മ്പ​തി​ക​ൾ​ക്ക് സ​ണ്ണി, ബോ​ബി, അ​ജി​ത, വി​ജേ​ത എ​ന്നീ മ​ക്ക​ളും ജ​നി​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഡ്രീം ​ഗേ​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഹേ​മ​മാ​ലി​നി​യു​മാ​യു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വും ധ​ർ​മേ​ന്ദ്ര​യെ ഏ​റെ വി​വാ​ദ​ങ്ങ​ളി​ൽ എ​ത്തി​ച്ചു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ഷോ​ലെ​യു​ടെ സെ​റ്റി​ൽ മൊ​ട്ടി​ട്ട ഈ ​പ്ര​ണ​യം ഒ​ട്ടേ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് സ​ഫ​ല​മാ​യ​ത്. ഹേ​മ​മാ​ലി​നി​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ങ്കി​ലും ആ​ദ്യ​ഭാ​ര്യ​യു​മാ​യും മ​ക്ക​ളു​മാ​യെ​ല്ലാം അ​ദ്ദേ​ഹം ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​പ്പോ​ന്നു.

ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഉ​ട​മ

മി​ക​ച്ച ബോ​ളി​വു​ഡ് താ​രം എ​ന്ന​തി​ലു​പ​രി 335 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് ധ​ർ​മേ​ന്ദ്ര. പാ​ച​ക, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ്. 2015ൽ ​ന്യൂ​ഡ​ൽ​ഹി​യി​ലെ ഗ​രം ധ​രം ധാ​ബ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി റ​സ്റ്റ​റ​ന്‍റി​ന് തു​ട​ക്ക​മി​ട്ട​ത്. 2022ൽ ​ക​ർ​ണാ​ൽ ഹൈ​വേ​യി​ൽ ‘ഹേ ​മാ​ൻ’ എ​ന്ന പേ​രി​ൽ മ​റ്റൊ​രു റ​സ്റ്റ​റ​ന്‍റ് കൂ​ടി തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ​ത്. മും​ബൈ ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് മാ​റി ലോ​ണ​വാ​ല​യി​ലെ 100 ഏ​ക്ക​ർ വ​രു​ന്ന ഫാം​ഹൗ​സി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഈ ​ഫാം ഹൗ​സി​നു സ​മീ​പം റി​സോ​ർ​ട്ട് വി​ക​സി​പ്പി​ച്ച് ഹോ​സ്പി​റ്റാ​ലി​റ്റി ബി​സി​ന​സ് വ്യാ​പി​പ്പി​ക്കാ​നും അ​ദ്ദേ​ഹം പ​ദ്ധ​തി​യി​ട്ടി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ധ​ർ​മേ​ന്ദ്ര​യ്ക്ക് 17 കോ​ടി​യി​ലേ​റെ സ്വ​ത്തു​ക്ക​ളു​ണ്ട്. അ​തി​നു പു​റ​മേ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ഒ​രു ശേ​ഖ​രം ത​ന്നെ​യു​ണ്ട്.

അ​വ​സാ​നം വ​രെ സി​നി​മ​യി​ൽ

സി​നി​മ​യാ​യി​രു​ന്നു ധ​ര്‍​മേ​ന്ദ്ര​യ്ക്ക് എ​ല്ലാം. അ​തു​കൊ​ണ്ട് ഇ​ട​വേ​ള​ക​ളി​ല്‍​നി​ന്നും അ​ദ്ദേ​ഹം സി​നി​മ​യി​ലേ​ക്ക് തി​രി​കെ വ​ന്നു കൊ​ണ്ടേ​യി​രു​ന്നു. മ​ക്ക​ളാ​യ സ​ണ്ണി​യും ബോ​ബി​യു​മെ​ല്ലാം ത​ന്നോ​ളം വ​ള​രു​ക​യും താ​ര​ങ്ങ​ളാ​യി മാ​റു​ക​യും ചെ​യ്ത​തോ​ടെ കാ​ര​ക്ട​ര്‍ റോ​ളു​ക​ളി​ലേ​ക്ക് ചു​വ​ടു​മാ​റി ധ​ര്‍​മേ​ന്ദ്ര. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ റോ​ക്കി ഓ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം തി​രി​കെ വ​രു​ന്ന​ത്. തു​ട​ർ​ന്ന് തേ​രി ബാ​ത്തോം മേം ​ഐ​സ ഉ​ല്‍​ജാ ജി​യ​യി​ലും അ​ഭി​ന​യി​ച്ചു. മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മുൻപ് അ​ഭി​ന​യി​ച്ച ഇ​ക്കി​സ് ഡി​സം​ബ​റി​ലി​ല്‍ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

National

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​ (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്‍റെ കുടുംബത്തിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

Movies

ത​മി​ഴ് സി​നി​മ​യ്ക്ക് അ​വ​ധി; ചെ​ല്ലാ​ന​ത്തി​ന്‍റെ സ്വ​ന്തം 'മാ​ള' പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ലാ​ണ്

ഒ​രു ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് കാ​ര​ക്ട​ര്‍ റോ​ള്‍ ചെ​യ്യാ​ന്‍ ഓ​ഫ​ര്‍ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ലാ​യ​തി​നാ​ല്‍ ഞാ​ന്‍ ഡി​സം​ബ​ര്‍ 13 വ​രെ സ​മ​യം ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

ചെ​ല്ലാ​നം ഹാ​ര്‍​ബ​റി​ലെ​ത്തു​ന്ന വ​ള്ള​ങ്ങ​ളി​ല്‍ നി​ന്ന് ലേ​ലം വി​ളി​ക്കാ​നു​ള്ള മ​ത്സ്യ​ക്കു​ട്ട​ക​ള്‍ നോ​ക്കി​ക്കൊ​ണ്ട് സി​നി​മാ ന​ട​നാ​യ ഒ.​എ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്ന ചെ​ല്ലാ​ന​ത്തു​കാ​രു​ടെ സ്വ​ന്തം മാ​ള പ​റ​ഞ്ഞു.

ചെ​ല്ലാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15ാം വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഇ​ദ്ദേ​ഹം. മി​മി​ക്രി ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​യ സെ​ബാ​സ്റ്റ്യ​ന്‍ കൂ​ടു​ത​ലാ​യും ചെ​യ്യു​ന്ന​ത് മാ​ള അ​ര​വി​ന്ദ​ന്‍റെ ഫി​ഗ​റാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മാ​ള എ​ന്ന ഓ​മ​ന​പ്പേ​ര്‍ ചെ​ല്ലാ​ന​ത്തു​കാ​ര്‍ അ​ദ്ദേ​ഹ​ത്തി​നു സ​മ്മാ​നി​ച്ച​തും. പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളി​ലൊ​ക്കെ സി​നി​മാ ന​ട​ന്മാ​രെ അ​നു​ക​രി​ച്ച് സെ​ബാ​സ്റ്റ്യ​ൻ വോ​ട്ടു ചോ​ദി​ക്കു​മ്പോ​ള്‍ നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് കി​ട്ടു​ന്ന​ത്.

തെ​ക്കേ ചെ​ല്ലാ​നം കൂ​ട്ടു​പ​റ​മ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന് കു​ട്ടി​ക്കാ​ലം മു​ത​ല്‍ അ​ഭി​ന​യ​ത്തോ​ടെ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം വ​യ​ലി​ന്‍ പ​ഠി​ച്ചെ​ങ്കി​ലും അ​ഭി​ന​യ​മാ​ണ് ത​ന്‍റെ ത​ട്ട​ക​മെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ തി​രി​ച്ച​റി​ഞ്ഞു. മാ​ള അ​ര​വി​ന്ദ​ന്‍, പ്രേം ​ന​സീ​ര്‍, മ​ധു, ജ​നാ​ര്‍​ദ്ദ​ന​ന്‍, കൊ​ച്ചി​ന്‍ ഹ​നീ​ഫ എ​ന്നി​വ​രെ അ​നു​ക​രി​ക്കു​ന്ന​താ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ മാ​സ്റ്റ​ര്‍ പീ​സ് ഐ​റ്റം.

ഇ​തി​നി​ടെ ചെ​ല്ലാ​നം വേ​ളാ​ങ്ക​ണ്ണി മാ​താ ആ​ര്‍​ട്‌​സ് ട്രൂ​പ്പി​നു കീ​ഴി​ല്‍ തെ​രു​വു​നാ​ട​ക​ങ്ങ​ളി​ലും സ്‌​റ്റേ​ജ് നാ​ട​ക​ങ്ങ​ളി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചു​വ​രു​ന്നു. ഇ​തി​ന​കം പ​ത്തി​ല​ധി​കം വേ​ദി​ക​ളി​ല്‍ അ​ര​ങ്ങേ​റി​യ കാ​റ്റാ​ടി​മ​ല​യി​ലെ സൂ​ര്യ​ന്‍ എ​ന്ന നാ​ട​ക​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വി​ന്‍റെ വേ​ഷം സെ​ബാ​സ്റ്റ്യ​നെ ജ​ന​പ്രി​യ​നാ​ക്കി.

ദേ​വ​സ​ഹാ​യം പി​ള്ള, അ​ന്ന​മ്മ​യു​ടെ അ​വ​റാ​ച്ച​ന്‍, അ​മ്മ ഉ​റ​ങ്ങാ​ത്ത വീ​ട് എ​ന്നീ നാ​ട​ക​ങ്ങ​ള​ഇ​ലും മി​ക​ച്ച വേ​ഷം ചെ​യ്തു. ബി​ജു മേ​നോ​ന്‍റെ ആ​ന്‍റ​പ്പ​ന്‍ ആ​ന്‍​ഡ് സ​ണ്‍​സ്, വെ​ടി​ക്കെ​ട്ട്, വി​മാ​നം, ഇ​ടി​യ​ന്‍ ച​ന്ദു ഉ​ള്‍​പ്പെ​ടെ പ​ത്തി​ല​ധി​കം മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചെ​ല്ലാ​നം ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ലെ ത​ര​ക​നാ​യ ഇ​ദ്ദേ​ഹം 2010 ല്‍ ​ചെ​ല്ലാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16ാം വാ​ര്‍​ഡി​ല്‍ നി​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച​താ​ണ്.

Movies

മമ്മൂക്ക തിരിച്ചുവന്നതും ലാലേട്ടൻ അവാർഡ് മേടിച്ചതുമൊക്കെ പറഞ്ഞു, ‘സിനിമയിലെ സീൻ ഒഴിവാക്കേണ്ടി വന്നതു മാത്രം അവൻ അറിഞ്ഞിട്ടില്ല’  

നടനും അവതാരകനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും രാജേഷിനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.

പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്‍റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത, ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്‍റെ പ്രിയപ്പെട്ട മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്‍റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.

രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്‍റ്’ സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള ‘വടക്കൻ തേരോട്ടം’ എന്ന സിനിമ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/റെസ്പോൺസ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്‍റെയും രൂപേഷിന്‍റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല.

ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രാർഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്‍റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർഥന.’’

National

ബോളിവുഡ് താരം സതീഷ് ഷാ അന്തരിച്ചു

മും​​​​​ബൈ: ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ഹാ​​​​​സ്യ​​​​​താ​​​​​രം സ​​​​​തീ​​​​​ഷ് ഷാ (74)​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു. ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബാ​​​​​ന്ദ്ര ഈ​​​​​സ്റ്റി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

1983ലെ ​​​​​കു​​​​​ന്ദ​​​​​ൻ ഷാ​​​​​യു​​​​​ടെ ക്ലാ​​​​​സി​​​​​ക് ചി​​​​​ത്രം ജാ​​​​​നേ ഭീ ​​​​​ദോ യാ​​​​​രോ​​​​​യി​​​​​ലെ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​ടെ വേ​​​​​ഷ​​​​​മാ​​​​​ണ് സ​​​​​തീ​​​​​ഷി​​​​നെ ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ പ്രി​​​​​യ​​​​​ങ്ക​​​​​ര​​​​​നാ​​​​​ക്കി​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് മേ ​​​​​ഹൂ നാ, ​​​​​ക​​​​​ൽ​​​​​ഹോ ന ​​​​​ഹോ, മ​​​​​ലാ​​​​​മാ​​​​​ൽ, ക​​​​​ഭീ ഹാ ​​​​​ക​​​​​ഭീ നാ, ​​​​​ക​​​​​ൽ ഹോ​​​​​ന ഹോ, ​​​​​ഓം ശാ​​​​​ന്തി ഓം, ​​​​​ഫ​​​​​നാ, അ​​​​​കേ​​​​​ലേ ഹം ​​​​​അ​​​​​കേ​​​​​ലെ തും ​​​​​എ​​​​​ന്നീ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും ശ്ര​​​​​ദ്ധേ​​​​​യ വേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി.

സാ​​​​​രാ​​​​​ഭാ​​​​​യി വെ​​​​​സ് സാ​​​​​രാ​​​​​ഭാ​​​​​യി, യേ ​​​​​ജോ ഹെ ​​​​​സി​​​​​ന്ദ​​​​​ഗി, ഫി​​​​​ലി​​​​​മി ച​​​​​ക്ക​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ ഡ്രാ​​​​​മ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ഹാ​​​​​സ്യ​​​​​താ​​​​​ര​​​​​മാ​​​​​യി തി​​​​​ള​​​​​ങ്ങി.

Movies

ഉ​ജ്വ​ല വി​ല്ല​ൻ

കാ​ത്തി​രു​ന്നു കി​ട്ടി​യ സു​വ​ർ​ണാ​വ​സ​രം! "മി​ന്ന​ല്‍ മു​ര​ളി' നി​ര്‍​മി​ച്ച സോ​ഫി​യ പോ​ളി​ന്‍റെ പു​ത്ത​ന്‍ പ​ടം "ഡി​റ്റ​ക്ടീ​വ് ഉ​ജ്വ​ല​നി'​ലെ ഇ​ര​ട്ട വി​ല്ല​ന്‍​വേ​ഷം. ക്ലൈ​മാ​ക്‌​സ് വ​രെ​യും മു​ഖം​മൂ​ടി​യ​ണി​ഞ്ഞ വി​ല്ല​ന്‍. സി​നി​മ റി​ലീ​സാ​യി​ട്ടും ഉ​ജ്വ​ല​നി​ലെ ബൂ​ഗി​മാ​ൻ താ​നാ​ണെ​ന്നു നാ​ലാ​ളോ​ടു പ​റ​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ! 

സി​നി​മ​യു​ടെ സ​സ്‌​പെ​ന്‍​സ് നി​ല​നി​ര്‍​ത്താ​ന്‍, വി​ല്ല​ൻ​വേ​ഷം ചെ​യ്ത പു​തു​മു​ഖം "മു​ഖം​മൂ​ടി'​യി​ല്‍ തു​ട​ര്‍​ന്നു. ഒ​ടു​വി​ല്‍ ഒ​ടി​ടി റി​ലീ​സി​നു​ശേ​ഷം നെ​റ്റ്ഫ്‌​ളി​ക്‌​സ് കാ​ര​ക്ട​ർ പോ​സ്റ്റ​റി​ലൂ​ടെ സ​സ്പെ​ൻ​സി​നു വി​രാ​മ​മാ​യി. തൃ​ശൂ​ര്‍ കൊ​ര​ട്ടി സ്വ​ദേ​ശി മാ​ത്യു ബേ​ബി പു​തു​ക്കാ​ട​നെ നാ​ട​റി​ഞ്ഞു.

“ഞാ​നാ​ണു വി​ല്ല​നെ​ന്നു വെ​ളി​പ്പെ​ട്ട നി​മി​ഷം സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മൊ​ക്കെ തി​യ​റ്റ​റി​ല്‍ ഞെ​ട്ടി. ആ ​ഷോ​ക്ക് ഫാ​ക്ട​ര്‍ ആ​യി​രു​ന്നു എ​ന്‍റെ സ​ന്തോ​ഷം. പെ​ര്‍​ഫോ​മ​ന്‍​സ് ഇ​ഷ്ട​മാ​യെ​ന്നു കൂ​ടി​യ​റി​യു​മ്പോ​ള്‍ ഇ​ര​ട്ടി​മ​ധു​രം. ഒ​രു ഭാ​ഷ​യി​ല്‍ മാ​ത്രം റി​ലീ​സാ​യ സി​നി​മ നെ​റ്റ്ഫ്ളി​ക്‌​സ് ഇ​ന്ത്യ ട്രെ​ൻ​ഡിം​ഗ് ടോ​പ്പ് 5ല്‍ ​എ​ത്തി​യ​തു വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്”- ബേ​ബി മാ​ത്യു പു​തു​ക്കാ​ട​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

 സി​നി​മാ​പ്രേ​മം

പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ ഞാ​ന്‍ പ​ഠി​ച്ച​തും വ​ള​ര്‍​ന്ന​തു​മെ​ല്ലാം ദു​ബാ​യി​ലാ​ണ്. അ​ച്ഛ​ന്‍ ബേ​ബി അ​വി​ടെ ഒ​രു ക​മ്പ​നി​യി​ൽ സെ​യി​ല്‍​സ് മാ​നേ​ജ​രാ​ണ്. അ​മ്മ മി​നി വീ​ട്ട​മ്മ​യും. സ​ഹോ​ദ​ര​ന്‍ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ഡോ​ക്ട​റാ​ണ്. സി​നി​മാ​പ്രേ​മി​യാ​യ അ​പ്പ​ൻ, വീ​ക്കെ​ന്‍​ഡു​ക​ളി​ല്‍ കൊ​ണ്ടു​വ​ന്ന വീ​ഡി​യോ കാ​സ​റ്റു​ക​ളി​ലെ സി​നി​മ​ക​ള്‍ ക​ണ്ടു വ​ള​ർ​ന്ന കു​ട്ടി​ക്കാ​ലം. 

പ​ന്ത്ര​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഞാ​നും സു​ഹൃ​ത്ത് ഇ​ജാ​സും സം​വി​ധാ​നം ചെ​യ്ത ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ ഒ​രു ഷോ​ട്ടി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ചു. അ​ഭി​ന​യ​ത്തോ​ട് ഒ​രി​ഷ്ടം തോ​ന്നി​യെ​ങ്കി​ലും ഡി​ഗ്രി​ക്കു ശേ​ഷം മ​തി സി​നി​മ​യെ​ന്നു വീ​ട്ടു​കാ​ര്‍. അ​ങ്ങ​നെ 2014ല്‍ ​നാ​ട്ടി​ലെ​ത്തി. കൊ​ല്ലം ടി​കെ​എ​മ്മി​ൽ ബി​ടെ​ക്കി​നു  ചേ​ര്‍​ന്നു.

അ​ക്കാ​ല​ത്തു സൂ​ര്യ​യു​ടെ 24, വാ​ര​ണം ആ​യി​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളി​ലെ സീ​നു​ക​ള്‍ പു​നഃ​സൃ​ഷ്‌​ടി​ച്ച് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തു​തു​ട​ങ്ങി. സു​ഹൃ​ത്ത് അ​ര​വി​ന്ദാ​യി​രു​ന്നു എ​ഡി​റ്റ​ർ. കു​റേ​പ്പേ​ര്‍​ക്ക് അ​ത് ഇ​ഷ്ട​മാ​യി. അ​തെ​നി​ക്കു കി​ക്കാ​യി. ക​ഥാ​പാ​ത്ര​ത്തി​ന​നു​സ​രി​ച്ചു മു​ടി​യും താ​ടി​യും വ​ള​ര്‍​ത്തി​യും മൊ​ട്ട​യ​ടി​ച്ചു​മൊ​ക്കെ പി​ന്നെ​യും വീ​ഡി​യോ​ക​ള്‍ ചെ​യ്തു. അ​ഭി​ന​യ​ത്തോ​ട് അ​ഭി​നി​വേ​ശ​മാ​യി. 

മാ​സ്റ്റ​ര്‍​പീ​സി​ന്‍റെ ഷൂ​ട്ടിം​ഗ് ഫാ​ത്തി​മ കോ​ള​ജി​ൽ ന​ട​ക്കു​മ്പോ​ള്‍ ക്ലാ​സ് ക​ട്ട് ചെ​യ്ത് ഞാ​നും സു​ഹൃ​ത്തും അ​വി​ടെ ഓ​ഡി​ഷ​നു പോ​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ‌​യി​ല്ല. ബി​ടെ​ക്കി​നു ശേ​ഷം മും​ബൈ​യി​ല്‍ സു​ഭാ​ഷ് ഘാ​യി​യു​ടെ വി​സി​ലിം​ഗ് വു​ഡ്സ് ഫി​ലിം സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്നു. 

ഒ​ന്ന​ര വ​ര്‍​ഷം തി​യ​റ്റ​റും ഷോ​ര്‍​ട്ട് ഫി​ലിം​സു​മാ​യി അ​ഭി​ന​യം അ​ടു​ത്ത​റി​ഞ്ഞു. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ അ​വ​സ​ര​ങ്ങ​ളും പ്ര​തി​ഫ​ല​വും വ​ന്നു​തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​കാ​ര്‍ സ​പ്പോ​ർ​ട്ടാ​യി. വാ​ശി​യോ​ടെ ഹി​ന്ദി വ​ശ​മാ​ക്കി ആ​മ​സോ​ണ്‍ വെ​ബ് സീ​രി​സി​ലും ഹി​ന്ദി സി​നി​മ​യി​ലും വേ​ഷ​മി​ട്ടു.

District News

‘ഉ​പ്പും​മു​ള​കി​ലെ’ കേ​ശു ബി​രു​ദ പ​ഠ​ന​ത്തി​ന് കൊ​ത​വ​റ​കോ​ള​ജി​ൽ

വൈ​ക്കം: ഫ്ല​വേ​ഴ്സ് ചാ​ന​ലി​ലെ ജ​ന​പ്രി​യ ഹാ​സ്യ പ​രി​പാ​ടി​യാ​യ ഉ​പ്പും മു​ള​കി​ലെ കേ​ശു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ൽ​സാ​ബി​ത്ത് വൈ​ക്കം കൊ​ത​വ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ ബി​രു​ദ​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം നേ​ടി. ബി​എ പൊ​ളി​റ്റി​ക്സി​നു പ്ര​വേ​ശ​നം നേ​ടാ​ൻ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ കേ​ശു അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് കോ​ള​ജി​ലെ​ത്തി​യ​ത്.

ക​ലാ​ജീ​വി​ത​വും പ​ഠ​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കേ​ശു ഇ​പ്പോ​ൾ ഇ​ട​പ്പ​ള്ളി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Latest News

Up