x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്


Published: February 11, 2026 02:07 PM IST | Updated: February 11, 2026 02:07 PM IST

തേനി: മലയാളി നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്. തമിഴ്‌നാട്ടിലെ തേനിയിലാണ് അപകടം. പുലർച്ചെ നാലിന് ആലപ്പുഴയിലെ വീട്ടിൽനിന്നാണ് റിയാസ് യാത്രതിരിച്ചത്. കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഉടൻ 108 ആംബുലൻസിൽ തേനി താലൂക്ക് ആശുപത്രിയിലും അതിനുശേഷം തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സ വേണ്ടതിനാൽ വൈകീട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു.

Tags : actor riyas pathan njured accident

Recent News

Up