x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി; മ​ഹാ​ന​ട​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ക​ള​ങ്കാ​വ​ൽ


Published: January 1, 2026 04:11 PM IST | Updated: January 1, 2026 04:11 PM IST

നാ​യ​ക​നാ​യും പ്ര​തി​നാ​യ​ക​നാ​യും മ​മ്മൂ​ട്ടി വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​ച്ച വ​ർ​ഷ​മാ​ണ് 2025. ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ഭ്ര​മ​യു​ഗ​ത്തി​ൽ താ​രം ന​ട​ത്തി​യ സൂ​ക്ഷ്മ​ത ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി​യെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞി​രു​ന്നു. 2025ൽ ​മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ്.

* ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ്

 

K-Rail Survey

ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​വ് ത്രി​ല്ല​റാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യാ​ണ് നി​ർ​മി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടി​യി​ല്ലെ​ങ്കി​ലും ഒ​ടി​ടി​യി​ൽ ചി​ത്രം പ്രേ​ക്ഷ​ക​സ്വീ​കാ​ര​ത്യ നി​ല​നി​ർ​ത്തു​ന്നു​ണ്ട്.

* ബ​സൂ​ക്ക

 

K-Rail Survey

ഒ​രു ഗെ​യിം ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ത്രം ഏ​പ്രി​ലി​ലാ​ണ് റി​ലീ​സാ​യ​ത്. മ​മ്മൂ​ട്ടി​യു​ടെ സ്റ്റൈ​ലി​ഷ് ഗെ​റ്റ​പ്പ് കൊ​ണ്ട് ഈ ​ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ന​വാ​ഗ​ത​നാ​യ ഡീ​നോ ഡെ​ന്നി​സ് തി​ര​ക്ക‍​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി​യു​ടെ മി​ക​ച്ച പോ​ലീ​സ് വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

* ക​ള​ങ്കാ​വ​ൽ

 

K-Rail Survey

2025-ന്‍റെ അ​വ​സാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​ത്. ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ക്രൈം ത്രി​ല്ല​റി​ൽ മ​മ്മൂ​ട്ടി പ്ര​തി​നാ​യ​ക​നാ​യാ​ണ് എ​ത്തി​യ​ത്. വി​നാ​യ​ക​നൊ​പ്പ​മു​ള്ള മ​മ്മൂ​ട്ടി​ച്ചി​ത്രം ഇ​പ്പോ​ഴം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

2025ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ക​ള​ങ്കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി ഗം​ഭീ​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണു ന​ട​ത്തി​യ​ത്. 2025ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മ​മ്മൂ​ട്ടി ചി​ത്രം എ​ന്ന റി​ക്കാ​ർ​ഡും ഈ ​ചി​ത്രം സ്വ​ന്ത​മാ​ക്കി.

നി​ർ​മാ​താ​വാ​യും മ​മ്മൂ​ട്ടി

അ​ഭി​ന​യ​ത്തി​നു പു​റ​മെ, മ​മ്മൂ​ട്ടി​ക്ക​മ്പ​നി എ​ന്ന ത​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ലൂ​ടെ പു​തി​യ സം​വി​ധാ​യ​ക​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ ഈ ​വ​ർ​ഷ​വും തു​ട​ർ​ന്നു. ഗൗ​തം മേ​നോ​നും ജി​തി​ൻ ജോ​സി​നും മ​മ്മൂ​ട്ടി​യെ​ന്ന ന​ട​ന്‍റെ​യും നി​ർ​മാ​താ​വി​ന്‍റെ​യും പൂ​ർ​ണ​മാ​യ പി​ന്തു​ണ ല​ഭി​ച്ചു.

Tags : Mammootty actor

Recent News

Up