Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluva

ആലുവയിൽ വിൽക്കാൻ എത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

ആലുവ: രാസലഹരിയുമായി യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവയിലും പരിസരത്തുമുള്ള യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 1.3 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടികൂടി. ഇരുചക്രവാഹനത്തിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.

ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്ഐമാരായ നന്ദകുമാർ, എൽദോ പോൾ, എഎസ്ഐ വർഗീസ്, സിപിഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

District News

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം : നാ​ലു​ല​ക്ഷ​ത്തി​ന്‍റെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ നഷ്ടപ്പെട്ടു

ആ​ലു​വ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം കാ​ത്തി​രി​ക്കു​ന്ന ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നാ​ലു​ല​ക്ഷം രുപ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ കാണാതായി. ഓ​ക്സി​ജ​ൻ കോ​പ്പ​ർ ട്യൂ​ബു​ക​ൾ, കോ​പ്പ​ർ പൈ​പ്പു​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റു​ക​ൾ, ശു​ചി​മു​റി​ക​ളി​ലെ ‌സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25ന് ​ഇ​ൻ​സ്പെ​ക്ഷ​ൻ ക​ഴി​ഞ്ഞ് അ​ട​ച്ചി​ട്ട കെ​ട്ടി​ട​ത്തി​ൽ മോ​ഷ്‌​ടാ​വ് എ​ങ്ങ​നെ ക​ട​ന്നെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക്ക് പി​ന്നി​ലെ മോ​ർ​ച്ച​റി​യു​ടെ മ​തി​ൽ ക​ട​ന്ന​ാകാം മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് ക​രു​തു​ന്നു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ആ​ലു​വ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ആ​ലു​വ ന​ഗ​ര​ത്തിന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ക​യാ​ണ്. ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ ര​ണ്ടു തവണ മോ​ഷ​ണം ന​ട​ന്നിരുന്നു.

District News

ആ​ലു​വയി​ൽ ആ​ദ്യഘ​ട്ട കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി

ആ​ലു​വ: മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി. ആ​കെ​യു​ള്ള 26 വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​മ​ത്തെ വാ​ർ​ഡ് ഒ​ഴി​കെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ​ക്കും സീ​റ്റു ല​ഭി​ച്ചു. വാ​ർ​ഡ് 24 ൽ ​എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​റാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ തു​റു​പ്പു ചീ​ട്ട്. ചെ​യ​ർ​മാ​ൻ എം.​ഓ. ജോ​ൺ സ​ഹോ​ദ​ര​നേ​യും (വാ​ർ​ഡ് 7) ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​പി. സൈ​മ​ൺ ഭാ​ര്യ​യേ​യും (വാ​ർ​ഡ് 19) രം​ഗ​ത്ത് ഇ​റ​ക്കി​യി​ട്ടു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ളും വാ​ർ​ഡും- ടി​മ്മി ഷ​മ്മി (2), അ​ജാ​സ് മ​ര​യ്ക്കാ​ർ (3) , ടി.​ആ​ർ. സു​മ (4 ) , ജെ​റോം മൈ​ക്കി​ൾ (5 ) , ലി​സ ജോ​ൺ​സ​ൺ (6 ) , എം.​ഒ. ജെ​റാ​ൾ​ഡ് (7 ) , ല​ത്തീ​ഫ് പൂ​ഴി​ത്ത​റ (8 ) , ഷീ​ബ ജോ​സ് (9 ) , കെ. ​ജ​യ​കു​മാ​ർ (10 ) , ബി​നു ബേ​ബി (11 ) , ശോ​ഭ ഓ​സ്വി​ൻ (12 ) , ല​ളി​ത ഗ​ണേ​ഷ​ൻ (13 ) , ബി​നു സു​കു (14 ) , ജെ​യ്‌​സ​ൺ പീ​റ്റ​ർ (15 ) , ആ​ൻ​സി ജോ​യ് (16 ) ജോ​ബി ജോ​ർ​ജ് (17 ) , സൈ​ജി ജോ​ളി (18 ) ,സാ​റാ​മ്മ സൈ​മ​ൺ (19 ) , സാ​നി​യ തോ​മ​സ് (20 ) , പി.​പി. ജെ​യിം​സ് (21 ) , എ​ൻ.​എ​സ്. ശ്രീ​ജേ​ഷ് (22 ) , ഫാ​സി​ൽ ഹു​സൈ​ൻ (23 ,ഗെ​യി​ൽ​സ് ദേ​വ​സി പ​യ്യ​പ്പി​ള്ളി (24 ) , ജോ​യി അ​ബ്രോ​സ് (25 ) , പി.​എ. മൂ​സ​ക്കു​ട്ടി (26 ).

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യു​ഡി​എ​ഫ് പ​ട്ടി​ക വൈ​കു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലേ​യ്ക്കു​ള്ള എ​ൻ​ഡി​എ​യു​ടെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ​കു​തി​യി​ല​ധി​ക​വും പു​റ​ത്തു​വ​ന്നി​ട്ടും, ഏ​റ്റ​വു​മാ​ദ്യം ത​ന്നെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ല്ല.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കാ​ര്യ​മാ​യ ബ​ഹ​ള​ങ്ങ​ളി​ല്ലാ​തെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടും പ​ട്ടി​ക പു​റ​ത്ത് വ​രാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​ടെ ലി​സ്റ്റ് മു​ഴു​വ​നാ​ക്കി ഡി​സി​സി​യു​ടെ അ​നു​മ​തി കി​ട്ടാ​നു​ള്ള​തു​കൊ​ണ്ടാ​ണ് പ​ട്ടി​ക വൈ​കു​ന്ന​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ങ്ങ​ളു​ടെ പോ​സ്റ്റ​റു​ക​ളി​ട്ട് ആ​ശ്വാ​സം കൊ​ള്ളു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റി​ൽ ഇ​നി പു​റ​ത്ത് വ​രാ​നു​ള്ള​ത് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ളാ​ണ്.

53 വാ​ർ​ഡു​ക​ളി​ൽ 48 എ​ണ്ണ​ത്തി​ന്‍റെ പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സി​പി​ഐ​യ്ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​ഞ്ചു വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രാ​ണ് ഇ​നി പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള​ത്. അ​നു​വ​ദി​ക്ക​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ൽ പ​റ്റി​യ സ്ഥാ​നാ​ർ​ഥി​യെ കി​ട്ടാ​തി​രു​ന്ന​താ​ണ് പ​ട്ടി​ക വൈ​കി​പ്പി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു.

District News

ആലുവ നഗരത്തിൽ വീ​ണ്ടും മോ​ഷ​ണ പ​ര​മ്പ​ര; ഇ​രു​ട്ടി​ൽ ത​പ്പി പോ​ലീ​സ്

ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് വീ​ണ്ടും മോ​ഷ​ണം. വി​ദ്യാ​ല​യ​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് സ്‌​റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി മോ​ഷ​ണ പ​ര​മ്പ​ര​ക​ൾ ന​ട​ക്കു​ന്ന​തി​ൽ ആ​ലു​വ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

ആ​ലു​വ​യി​ലെ പൊ​തു​മ​രാ​മ​ത്ത് സ്‌​റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ക്ലാ​ർ​ക്ക് ശ്രീ​ജ​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് നാ​ല​ര പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ഇ​വ​ർ ജോ​ലി ക​ഴി​ഞ്ഞ് ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​ന്നി​ലെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം ക​വ​ർ​ന്ന​താ​യി അ​റി​യു​ന്ന​ത്.

ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ലെ പ​ഠി​പ്പു​ര മാ​ളി​ക കു​ത്തി​തു​റ​ന്ന് നി​ല​വി​ള​ക്ക് മോ​ഷ്ടി​ച്ച​താ​ണ് ര​ണ്ടാ​മ​ത്തെ സം​ഭ​വം. സ്കൂ​ളി​ൽ ര​ണ്ടാ​ഴ്ച്ച​ക്കി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​വ​ർ​ച്ച​യാ​ണി​ത്.
ആ​ദ്യ ക​വ​ർ​ച്ച​യി​ൽ സി​സി​ടി​വി സം​വി​ധാ​നം മു​ഴു​വ​നാ​യി എ​ടു​ത്തു കൊ​ണ്ടു​പോ​യി​രു​ന്നു. സ്കൂ​ൾ ബ​സി​ന്‍റെ ജി​പി​എ​സും ക​വ​ർ​ന്നു. ഇ​തോ​ടൊ​പ്പം സ്കൂ​ൾ വ​ള​പ്പി​ലെ വൈ​ദീ​ക മ​ഠ​ത്തി​ൽ നി​ന്നും നി​ല​വി​ള​ക്കി​ന്‍റെ ത​ട്ടും മോ​ഷ​ണം പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ആ​ലു​വ ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ മോ​ഷ​ണ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ഏ​താ​നും ദി​വ​സം മു​മ്പ് തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്ന് ഏ​ഴ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ ന​ഗ​ര​ത്തി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മെ​ന്യേ വി​ല​സു​ന്ന​താ​യാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ പ​രാ​തി.

നി​ര​വ​ധി മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ അ​താ​ത് വീ​ട്ടു​കാ​ർ ത​ന്നെ നേ​രി​ട്ടാ​ണ് ഇ​ല്ലാ​താ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം വീ​ട്ടി​ൽ ക​യ​റി മൊ​ബൈ​ൽ മോ​ഷ​ണ​ത്തി​ൽ പ്ര​തി​യെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യി​ട്ടും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

District News

ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം

ആ​ലു​വ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​തോ​ടെ ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി. 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ​സ്ബ​സ്‌​റ്റോ​സ് നി​ർ​മി​ത പൈ​പ്പു​ക​ളാ​ണ് മാ​റ്റി സ്ഥാ​പി​ച്ച​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്താ​ൽ കു​ഴി​യെ​ടു​ത്ത് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് മൂ​ടു​ക​യാ​യി​രു​ന്നു.

ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ ബൈ​പ്പാ​സ് വ​രെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​ന്ന് പ​മ്പിം​ഗ് ആ​രം​ഭി​ക്കും. കു​ടി​വെ​ള​ളം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ പ​ല​വ​ട്ടം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​ൻ, ബ്രി​ഡ്ജ് റോ​ഡ്, കോ​ഡ​ർ ലൈ​ൻ, പേ​രേ​ക്കാ​ട്ട് റോ​ഡ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം നി​ല​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ജ​ല​വി​ത​ര​ണം ചെ​യ്യു​ന്ന ആ​സ്ബ​സ്‌​റ്റോ​സ് പൈ​പ്പു​ക​ൾ പാ​ല​സ് റോ​ഡി​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് മാ​റ്റി​യ​താ​ണ്. എ​ന്നാ​ൽ ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സു​വ​രെ പ​ണ​മി​ല്ലെ​ന്ന പേ​രി​ൽ പൈ​പ്പ് മാ​റ്റു​ന്ന​ത് നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.

Kerala

ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ൽ മോ​ഷ​ണ പ​ര​മ്പ​ര; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. റൂ​റ​ൽ എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ന​ടു​ത്തു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

അ​തേ​സ​മ​യം മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. മോ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ലു​വ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ആ​ലു​വ മി​നി മാ​ർ​ക്ക​റ്റി​നു ശാ​പ​മോ​ക്ഷം

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര മി​നി മാ​ർ​ക്ക​റ്റി​ലെ അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ കി​ഫ്ബി ഫ​ണ്ട് അ​നു​വ​ദി​ച്ചു. 8,99,80,399 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക അ​നു​മ​തി​യാ​ണ് കി​ഫ്‌​ബി ന​ൽ​കി​യ​ത്.

ആ​ലു​വ​യി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​യ ജ​ന​റ​ൽ മാ​ർ​ക്ക​റ്റ് പു​തു​ക്കി പ​ണി​യു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് സ​മീ​പ​ത്തെ മി​നി​മാ​ർ​ക്ക​റ്റും പൊ​ളി​ച്ചു​പ​ണി​യു​ന്ന​ത്. മി​നി മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ന് 5.13 കോ​ടി രൂ​പ​യാ​യി ആ​ദ്യം ത​യാ​റാ​ക്കി​യ അ​ട​ങ്ക​ൽ തു​ക പി​ന്നീ​ട് 8.08 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.

പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ള്ള വ്യ​തി​യാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ട​ങ്ക​ൽ തു​ക 8.99 കോ​ടി രൂ​പ​യാ​യി വീ​ണ്ടും പു​തു​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​ദ്ധ​തി​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി കൂ​ടി ല​ഭി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്യും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇം​പാ​ക്ട് കേ​ര​ള​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി.

Kerala

അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീ​ലു​മാ​യി അ​സ​ഫാ​ക്ക് ആ​ലം

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഏ​ക പ്ര​തി​യാ​യ അ​സ​ഫാ​ക്ക് ആ​ലം വി​ചാ​ര​ണക്കോട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ​യ്‌​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

വി​ചാ​ര​ണക്കോട​തി​യു​ടെ വ​ധ​ശി​ക്ഷ ഇ​തു​വ​രെ ഹൈ​ക്കോ​ട​തി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​യ​പ​ര​മാ​യി വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പ്ര​തി അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.

ആ​ലു​വ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി 2023 ജൂ​ലൈ 29 നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ധ​ശി​ക്ഷ ക​ഠി​ന​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് ചൂ​ണ്ടിക്കാട്ടി​യാ​ണ് അ​പ്പീ​ല്‍.

എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 110 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ കോ​ട​തി അ​നാ​വ​ശ്യ തി​ടു​ക്ക​ത്തി​ല്‍ വി​ചാ​ര​ണ ന​ട​ത്തി, കേ​സ് വാ​ദി​ക്കാ​നു​ള്ള ന്യാ​യ​വും നീ​തി​യു​ക്ത​വു​മാ​യ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

വി​ചാ​ര​ണ കോ​ട​തി നി​യ​മി​ച്ച വി​വ​ര്‍​ത്ത​ക​ന്‍ ത​നി​ക്കെ​തി​രെ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി. ഒ​രു മാ​ധ്യ​മ അ​ഭി​മു​ഖ​ത്തി​ല്‍, വി​വ​ര്‍​ത്ത​ക​ന്‍ ത​ന്നെ പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണം, വ​ധ​ശി​ക്ഷ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​ത്ത​ര​മൊ​രു വ്യ​ക്തി​യെ നി​ഷ്പ​ക്ഷ​നാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട്, മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളു​ടെ പോ​രാ​യ്മ, അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍, ശ​രി​യാ​യ രീ​തി​യി​ല്‍ ഫോ​റ​ന്‍​സി​ക്, കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു തു​ട​ങ്ങി​യ 60 കാ​ര​ണ​ങ്ങ​ള്‍ അ​പ്പീ​ലി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

District News

ആലുവയിൽ മൂന്ന് വയസുകാരിയെ പാലത്തിൽ നിന്നും എറി ഞ്ഞുകൊന്ന കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊ​ച്ചി: ആ​ലു​വ​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ മൂ​ഴി​ക്കു​ളം പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

കു​ട്ടി​യു​ടെ അ​മ്മ മാ​ത്ര​മാ​ണ് കേ​സി​ലെ പ്ര​തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ചെ​റി​യ​ച്ഛ​നെ​തി​രെ​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷി​ച്ച ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ 101 സാ​ക്ഷി​ക​ളാ​ണ് ഉ​ള്ള​ത്. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി​യി​ലാ​ണ്.

2024 മെ​യ്‌ 19 നാ​ണ് മൂ​ഴി​ക്കു​ളം പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് കു​ട്ടി​യെ അ​മ്മ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യോ​ട് അ​ച്ഛ​ന്‍റെ കു​ടും​ബം കാ​ണി​ച്ച അ​മി​ത വാ​ത്സ​ല്യ​വും പ്ര​തി നേ​രി​ട്ട ഒ​റ്റ​പ്പെ​ട​ലു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണ​മാ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന കാ​ര്യം പു​റ​ത്ത​റി​യു​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞ​ത്.

Latest News

Up